Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയില്യക്കാരെ അമ്മയായി കിട്ടുന്നത് ഭാഗ്യം!

astro-03wa

ബുധദശയിലാണ് ആയില്യം നക്ഷത്രക്കാരായ സ്ത്രീകളുടെ ജനനം. സംഖ്യ 5. കഠിനഹൃദയരും മനസിലിവില്ലാത്തവരുമാണിവർ എന്നാലും ദുഃഖങ്ങൾ തരണം ചെയ്യാൻ എന്തു വേദനയും സഹിക്കുന്നവരുമാണിവർ. ആരെയും പേടിക്കാതെയും വിലവയ്ക്കാതെ മുന്നേറുന്നവരുമാണിവർ. ഉത്തരവാദിത്വബോധവും, കലാപരമായി താൽപര്യമുള്ളവരും, ലഗ്നം 7,10 ഇവ ചരരാശിയായതിനാൽ പെട്ടെന്ന് കാര്യങ്ങൾ ചെയ്യുകയും ആരാലും സാധിക്കാത്ത കാര്യങ്ങൾ സാധിച്ചെടുക്കുകയും തന്നാലും കഴിയാത്ത കാര്യങ്ങൾ മുഖത്തു നോക്കി പറയുമ്പോൾ ജനമേജനത്തിന്റെ വിരോധത്തിന് പാത്രീഭവിക്കുകയും ചെയ്യുന്നു.

നല്ല ആൾ ബലമുണ്ടെങ്കിലും മനസിനിഷ്ടപ്പെട്ട സുഹൃത്തുക്കളെ കണ്ടെത്തി അവരെമാത്രമേ കൂടെ നിർത്തുകയുള്ളൂ. താൻ വലിയ കഴിവുള്ളവരാണെന്ന അഹന്ത ഒഴിവാക്കണം. ഇണയുമായുള്ള രഹസ്യമായ കാര്യങ്ങൾ മതിയാക്കി ജീവിത വിജയം നേടണം. വിട്ടുവീഴ്ചകളിലൂടെ മാത്രമേ ജീവിത വിജയം നേടൂ എന്നറിയാമെങ്കിലും അതിനു തയാറാകുന്നതായി കാണുന്നില്ല. ഈ പ്രവർത്തനം ഒഴിവാക്കുക. മുതിർന്നവരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും െചയ്യുന്ന നിങ്ങൾ കഠിനമായി സ്വയം വലിയവൾ എന്ന സ്വഭാവം മാറ്റിയെടുക്കണം. എങ്കിലേ ജീവിത വിജയം ഉണ്ടാകൂ. സാധനങ്ങൾ വാങ്ങുമ്പോൾ ഇണയുടെ അഭിപ്രായം കണക്കിലെടുത്തു വാങ്ങുന്നത് ആണ് ഉത്തമം. മക്കളെ അമിതമായി സ്നേഹിക്കുന്ന നിങ്ങൾ ശാസനയും കഴിവും ഒഴിവാക്കി നല്ല വാക്കുകളോടെ കൊണ്ടു നടന്നാൽ ലോകോപ‌കാരികളായി മാറുന്നു.

ആയില്യക്കാരെ അമ്മമാരായി കിട്ടുന്നത് കുടുംബാംഗങ്ങൾക്ക് വൈകുണ്ഠ തുല്യമാണ്. മക്കളുടെ പഠനം, ജോലി ഇവ സംബന്ധിച്ച് ഗൃഹത്തിൽ നിന്നും പിരിഞ്ഞു പോകേണ്ടിവന്നാൽ നല്ല വാക്കുകൾ പറഞ്ഞ് യാത്രയയ്ക്കേണ്ടതാണ്. അനാവശ്യ ചിന്തയും ദേഷ്യവും ഒഴിവാക്കണം. വ്യായാമവും നാമജപവും, യോഗയും നടത്തി ജീവിത വിജയം നേടണം. പെട്ടെന്ന് തീരുമാനങ്ങളെടുക്കരുത്. ധനം കടം കൊടുക്കരുത്. ജാമ്യവും നിൽക്കരുത്. സാക്ഷിയായി പോകേണ്ട അവസരങ്ങൾ വരുമ്പോൾ പല പ്രാവശ്യം ആലോചിച്ച് തീരുമാനിക്കണം. ആരോഗ്യത്തിന് വില കൽപ്പിക്കാത്തവരാണ് നിങ്ങൾ.ഈ പ്രവണത ഒഴിവാക്കണം. മനസിലെ ഭാരങ്ങൾ മറ്റുള്ളവരുമായി സംസാരിച്ച് മാനസിക സമ്മർദ്ദവും പിരിമുറക്കവും ഒഴിവാക്കണം. ഇല്ലെങ്കിൽ രോഗങ്ങൾക്ക് അടിമയായിത്തീരും.

കിഡിനി, മഞ്ഞപ്പിത്തം, മൂത്രസംബന്ധമായ രോഗങ്ങൾ എന്നിവയുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ തേടണം. സഞ്ചാരപ്രിയരായ നിങ്ങൾ ആവശ്യത്തിനു മാത്രം സഞ്ചാരം നടത്തണം. ഇല്ലെങ്കിൽ ആരോഗ്യനിലയെ കാതലായി ബാധിക്കുന്നതാണ്. നല്ല കൗശലബുദ്ധിക്കാരും തികഞ്ഞ തന്റേടികളുമാണിവർ. മനോവിഷമമുളവാക്കുന്ന വിഷയം പെട്ടെന്നിവർ മറക്കില്ല. ഉള്ളിൽ വച്ചു പെരുമാറുന്നവരുമാണിവർ. സ്വന്തം കാര്യങ്ങൾ നേടിയെടുക്കാനുള്ള സാമർഥ്യവും, മുൻതൂക്കവും ഒരു പ്രത്യേകതയാണ്. ഇണയുടെ കുടുംബത്തോട് അകൽച്ചയും പകപോക്കലും വച്ചുപുലർത്തുന്നവരാണിവർ. ഇവർക്ക് ക്ലേശങ്ങൾ ജീവിതത്തിൽ വിട്ടുപിരിയുകയില്ല, ദാമ്പത്യ സുഖരമായിരിക്കയില്ല. ഇവർക്ക് പൊതുവെ മുഖത്ത് വിഷാദഭാവം ദൃശ്യമാകുന്നവരാണിവർ. എടുക്കുന്ന ഏതു തീരുമാനവും തെറ്റായിരിക്കും. അതിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രയാസവുമായിരിക്കും. വിദ്യയ്ക്ക് തടസം വരുന്നതാണ് അത് പരിഹരിച്ച് മുന്നോട്ട് പോകണം. ആരെ വിശ്വസിക്കാത്ത സ്വഭാവക്കാരാണിവർ. ഇവർ സ്വാർഥരും, തൻകാര്യത്തിന് വേണ്ടിമാത്രം പ്രാധാന്യം നൽകുന്നവരുമാണ്. തന്റെ പരാധീനതകൾ പറഞ്ഞ് മറ്റുള്ളവരിൽ നിന്നും സ്വന്തം കാര്യം നേടിയെടുക്കുന്നവരാണിവർ.

കൂർമ്മബുദ്ധിക്കാരായ ഇവർ എല്ലാത്തിനും താൻ മുൻപെ നിൽക്കണമെന്ന മനോഭാവം ഉള്ളിൽ വച്ച് പെരുമാറും. ഭീരുക്കളും ശുദ്ധാത്മാക്കളുമാണെങ്കിലും ഇവർ പിണങ്ങിയാൽ ആ പിണക്കം മനസിൽ വച്ച് പകപോക്കുന്നവരാണിവർ. പുറത്തു കണ്ടാൽ ഗംഭീരരാണെന്നു തോന്നുമെങ്കിലും അടുക്കുമ്പോഴെ അറിയും ഇവരുടെ വ്യക്തിത്വം വെറും പൊള്ളയാണെന്ന്. ആരുടേയും മേൽക്കോയ്മ ഇഷ്ടപ്പെടാത്ത ഇവർക്ക് ജീവിതത്തിൽ പരാജയങ്ങളെ സംഭവിക്കും പൊതുവെ പുരുഷ പ്രകൃതിയായ ഇവർ ആരെയും വകവയ്ക്കാത്തവരും അതുവഴി പേരുദോഷം സ്വയം ഏറ്റുവാങ്ങുന്നവരുമാണ് തൊഴിൽ- അധ്യാപകൻ, മാർക്കറ്റിങ്, ഗ്രന്ഥരചന, വിൽപന, ഹോസ്റ്റൽ, നഴ്സിങ്, പെയിന്റിങ് പേപ്പർ, ബിസിനസ്, ബ്രോക്കർ, ജനപ്രതിനിധി, ക്ലർക്ക്, രാജ്യപ്രതിനിധി, ഗൈഡ്, ജ്യോത്സ്യൻ.

അനുകൂല ദിവസം- ബൂധൻ, തിങ്കൾ, ചൊവ്വ

അനുകൂല തീയതി- 5,14,23

അനുകൂല നിറം- പച്ച

വിവാഹ അനുയോജ്യ നക്ഷത്രം- അശ്വതി(5), തിരുവാതിര(6), പൂയം(5), അനിഴം(5), പൂരുരുട്ടാതി(5), ഉതൃട്ടാതി(6), രേവതി(7)

പ്രതികൂല നക്ഷത്രങ്ങൾ- പൂരം, അത്തം, ചോതി, മൂലം, പൂരാടം, ഉത്രാടം, ചതയം, പൂരുരുട്ടാതി, മകയിരം, പുണർതം

ജീവിത വിജയത്തിന് പരിഹാരം

മൂകാംബിക ഭജനം വിഷ്ണുഭജനം, മഹാദേവ ഭജനം, ഹനുമാൻ ഭജനം.ആയില്യം, കേട്ട, രേവതിക്ക് മുക്കുറ്റി സമൂലം ഗണപതി ഹോമം മറ്റു ദൈവങ്ങൾ കരിക്കഭിഷേകം, നെയ് വിളക്ക്, അരവണ പായസം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: