Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണിനക്ഷത്രക്കാർ ദയാലുക്കൾ

Astrology Representative image

നക്ഷത്ര സ്വഭാവം തൊഴിൽ, പൊരുത്തം

ഇടത്തരം പൊക്കമുളളവരും മുടി കുറഞ്ഞവരും കഴുത്തു നീണ്ടവരും തിളക്കമാർന്ന കണ്ണുകളുള്ളവരും റൂഡ് ആയ വരും ആയിരിക്കും ഇവർ. പൊതുവെ ആണുങ്ങൾ മഹാമനസ്കരായിരിക്കും . അതിനാൽ‌ ഇവരെ  ആൾക്കാർ കൂടുതൽ ഇഷ്ടപ്പെടുന്നു. ക്ഷിപ്രകോപികളായാലും ദയാലുക്കളുമാണ്. അഭിപ്രായം പറയുന്നതിൽ മറ്റുളളവരോട് അവരുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നു ചിന്തിക്കാറില്ല. വെട്ടിത്തുറന്നു പറയുന്നവരാണിവർ. മറ്റുളളവരോടു മുഖസ്തുതി പറയുന്ന പ്രവണത ഇവർക്കില്ല. ചെയ്യുന്ന പ്രവൃത്തി തെറ്റായാലും ശരിയായാലും മറ്റുളളവരോട് അതു തെറ്റാണെന്നു പറയാൻ ഒരിക്കലും ഇവരുടെ മനസ്സാക്ഷി അനുവദിക്കാറില്ല. ഇവർ സ്വയം പരാജയം ക്ഷണിച്ചുവരുത്തും. ചെറിയ കാര്യത്തിൽ പോലും പിണങ്ങി പല ബന്ധങ്ങളും ഇവർ‌ക്കു നഷ്ടമാകും. എന്നാൽ തെറ്റു മനസ്സിലാകുമ്പോൾ അതെല്ലാം തിരുത്തുകയും അതൊക്കെ മറന്ന് വീണ്ടും ആത്മാർ‌ഥതയോടെ വീണ്ടും നല്ല രീതിയിൽ‌ തിരുത്തിക്കൊണ്ടുപോകുകയും ചെയ്യും. തന്മയത്വം എന്നത് ഒട്ടും തന്നെ ഇവർക്കു ചേരാത്ത ഒന്നാണ്. അനുസരണ (വിധേയത്വം) എന്നത് ഇവരെ തൊട്ടു തീണ്ടാത്ത പ്രവൃത്തിയാണ്. ധിക്കാരപരമായ പെരുമാറ്റം ഇവർ‌ക്കു  ദുരിതങ്ങൾ സമ്മാനിക്കും. താഴ്ന്ന ജോലികൾ ചെയ്യുന്നതു മരണതുല്യമായി കണക്കാക്കുന്നു. 

ഉപദേശവും നിരുൽസാഹവും ഇവരുടെ നിഘണ്ടുവിൽ ഉണ്ടാകില്ല.  ധാരാളം അറിവുളളവരായിരിക്കും .എന്തിനെക്കുറിച്ചും അഗാധമായി ചിന്തിക്കുന്നവരായിരിക്കും. സമൂഹത്തിൽ തിളങ്ങുന്നവരാണിവർ. മറ്റുളളവരുടെ  പരിഹാസത്തിനു പാത്രമാകും. സമ്പത്തു നഷ്ടവും അനുഭവപ്പെടും. മറ്റുളളവരെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും. അതിൽ കൂടുതൽ താല്പര്യം കാണിച്ച് നേതാവാകാൻ ശ്രമി ക്കുന്നവരാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ വളരെ പാടുപെടേണ്ടി വരാം. എന്നാലും വിജയം കൈവരിക്കുക എളുപ്പമല്ല. മറ്റുളളവർക്ക് ഇവർ ധിക്കാരികളായി തോന്നും. എന്നാൽ ഒരു വശത്ത് ഇവർ ശുദ്ധഹൃദയരുമാണ്, ഇവർ‌‌ക്കു ജീവിതത്തിൽ ഉയര്‍ച്ചയും താഴ്ചയും മാറിമാറി വരും. ആവശ്യമില്ലാതെ തർക്കങ്ങളിലും വാഗ്വാദങ്ങളിലും മത്സരങ്ങളിലും ഇടപെടാതിരിക്കുന്നതാണു നല്ലത്. അവസാനം പ്രശ്നങ്ങളിൽ കലാശിക്കും . കിംവദന്തികൾ പറഞ്ഞു നടക്കാൻ കേമരാണിവർ. നന്മതിന്മകൾ മാറി മാറി വന്നുകൊണ്ടിരിക്കും. മറ്റുളളവർക്കു പരിരക്ഷ നൽകാൻ കേമരാണിവർ എന്നാൽ ഒപ്പം ഇവർ സ്വയവും അതിഷ്ടപ്പെടുന്നു. ഇത് ഇവരെ മറ്റുളളവരില്‍ നിന്നു വെറുപ്പിക്കും. പൊതുവേ സ്ഥിരമായ ബന്ധുത്വം ഇവർ ആരുമായും വയ്ക്കാറില്ല. കർക്കശക്കാരായിരിക്കും. എടുത്തുചാട്ടക്കാരായിരിക്കും, തന്നിഷ്ടക്കാരുമായിരിക്കും. 

ജാതകത്തിൽ ചൊവ്വ അനിഷ്ടസ്ഥാനത്തോ ദുർബലനായോ ഇരുന്നാൽ ഇവരെപ്പറ്റി ദോഷം പറയുന്നവരോട് അമർഷം കാണിക്കും. സ്വാർ‌ഥികളും സങ്കുചിത മനോഭാവക്കാരുമാണ്. നേട്ടം കിട്ടാത്ത ഒരു പ്രവൃത്തിയിലും ഇടപെടാറില്ല. ലക്ഷ്യപ്രാപ്തിക്കു കൃത്യമായ മാർഗം സ്വീകരിക്കുന്നവരാണി വർ. ഉഭയലഗ്നം ആയാൽ രണ്ടു വിവാഹയോഗം ഉണ്ടാകും. ദിനചര്യയിലും ആഹാരത്തിലും വലിയ നിഷ്ഠകളില്ലാത്തവരായിരിക്കും. ലഘുഭക്ഷണം കഴിക്കുന്നവരും ഭക്ഷിക്കാൻ വേണ്ടി ജീവിക്കാതെ ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ജീവിക്കുന്നവരാണ്. മറ്റുളളവരുടെ തെറ്റുകുറ്റങ്ങൾ കണ്ടു പിടിക്കാൻ കേമരായിരിക്കും. മനോനിയന്ത്രണം കുറവായിരിക്കും. സാമ്പത്തികം മോശമായിരിക്കും. 

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവർ‌ക്കു സ്വന്തം കുടുംബക്കാരോടായിരിക്കും താൽപര്യം. വൈരാഗ്യവും പിടിവാശിയും കൂടിയായിരിക്കും. സദസ്സുകളിൽ മിതത്വം പാലിക്കണം. സംസാരത്തിൽ വിഷയാസക്തി കുറയ്ക്കണം. ദുഷ്ടബുദ്ധി, കലഹതാല്പര്യം ഇവ കൂടിയിരിക്കും. ഭരണസ്വഭാവവും മേധാവിത്വവും കൂടിയിരിക്കും.  ലൗകികാ സക്തി ഇവരിൽ ക്രമേണ കൂടിയിരിക്കും. തന്‍റേടികളുമായിരിക്കും. 

പൊതുഫലം– 

ഇവരുടെ ദേവത യമനാണ്. സംജ്ഞയിൽ സൂര്യനുണ്ടായ പുത്രനാണു യമൻ. യമന്റെ ജ്യേഷ്ഠനാണു ശനി. ഭാഗവത പണ്ഡിതരായി അംഗീകരിച്ച 12 പേരിൽ യമനും സ്ഥാനമുണ്ട്. യമപുരി രാജാവായവനെ മഹാവിഷ്ണുവിന്റെ ആരാധകനായും ത്രിമൂർത്തികളിൽ സംഹാരത്തിന്റെ പ്രതീകമായ ശിവന്റെ അനുയായിയുമാണ്. വാസ്തുസങ്കല്പത്തിൽ അഷ്ടദിക്‌പാലകരിൽ പ്രാധാന്യമുളള തെക്കുഭാഗം പ്രതിനിധീകരിക്കുന്നത് യമനാണ്. മരണദൂതനായാണു യമൻ അറിയപ്പെടുന്നത്. നിറം കറുപ്പ് അഥവാ നീല. കയ്യിൽ‌ കയറുണ്ട്. സഞ്ചരിക്കുന്നതു പോത്തിന്റെ പുറത്തും. അടുത്ത ജന്മത്തിൽ ആരാകണമെന്നു തീരുമാനിക്കേണ്ടതു യമനാണ്. യമന്റെ പുത്രനാണു യുധിഷ്ഠിരൻ അഥവാ ധർമപുത്രൻ. ധർ‌മത്തിന്റെ കാരകൻ യമനാണ്. ഈ നക്ഷത്രക്കാര്‍ക്ക് യമന്റെ ഗുണഗണങ്ങളുണ്ടായിരിക്കും.  

നക്ഷത്രമൃഗം ആനയാണ്.  ഭരണി നക്ഷത്രക്കാർക്കു ലൗകികാസക്തി കൂടുന്നതായാണു കാണുന്നത്. നക്ഷത്രാധിപൻ ശുക്രനായതിനാലാണിത്. രണ്ടും ഏഴും ഭാവാധിപൻ ശുക്രനായതിനാലും  ആറാം ഭാവത്തിൽ നീചാവകാശവും 12 ൽ ഉച്ചാവകാശവും 10 ഉം 11ഉം സ്വക്ഷേത്ര ബന്ധു ബലമായതിനാലും  (ശനി 10, 11 ആയതിനാലും) ചുറുചുറുക്കിന്റെ നാഥനായ ചൊവ്വ ലഗ്നാധിപനും അഷ്ടമാധിപനും 10 ൽ ഉച്ചാവകാശത്തിനാലുമാണ്. മേടം ശനിയുടെ നീചരാശിയാണ് അസുരഗുരുവായ ഭൃഗുമഹർഷിയുടെ പുത്രൻ ശുക്രാചാര്യൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്ന മൃതസഞ്ജീവനി മന്ത്രം അറിയുന്ന അസുരഗുരുവാണ്. പാണ്ഡിത്യത്തിനുടമയുമാണ്. എല്ലാ തന്ത്രങ്ങളും  പയറ്റാൻ അറിയുന്നവരാണു ഭരണി നക്ഷത്രക്കാർ. 

റോമൻ പുരാണങ്ങളിൽ കാമദേവതയായി ശുക്രനെ (വീനസ്) കണക്കാക്കുന്നു. ഭാരതത്തിൽ കളത്രകാരനായി കാണുന്നു. കലകൾ, ആഡം ബരം, വീട്, വാഹനം, കാമം എന്നിവയുടെ കാരകനും ശുക്രനാണ്. നക്ഷത്ര പക്ഷി പുളള്. കാക്കയുടെ വലിപ്പമുളള ഇതിന്റെ ദേഹത്തു ധാരാളം പുള്ളികളുണ്ടായിരിക്കും. ജെറ്റിനെപ്പോലെ വേഗത്തിൽ‌ സ‍ഞ്ചരിക്കുന്ന പക്ഷിയാണ്. പക്ഷികളും കോഴിക്കുഞ്ഞുമാണ് ആഹാരം. പക്ഷി പുളള് ആയതിനാൽ പ്രസംഗം, പാട്ട്, സംഗീതം, അഭിഭാഷകവൃത്തി, രാഷ്ട്രീയം മധ്യസ്ഥത എന്നിവയിൽ തിളങ്ങും. 

നക്ഷത്രദേവത യമനായതിനാൽ ലാസ്റ്റ് ഗ്രേഡ് വിഭാഗം, ശുചീകരണവിഭാഗം നീതിന്യായ വിഭാഗം, രക്ഷാപ്രവർത്തനങ്ങൾ, അക്കൗണ്ടിങ്‌, പൊതുഭരണം എന്നിവയിൽ‌ ശോഭിക്കും. മൃഗം ആനയായതിനാൽ കാര്യദർശിത്വം വഹിക്കാവുന്നവയെല്ലാം ചേരും. 

ആഡംബര വസ്തുക്കളുടെ വിപണനങ്ങൾ ക്രമസമാധാന പാലനം, ഭോജനശാല നടത്തിപ്പ്, ഗൃഹോപകരണ നിർമാണം, വിപണം, റവന്യു വിഭാഗമേഖല എന്നിവ ഉത്തമം. വൃക്ഷം നെല്ലിയായതിനാൽ നഴ്സിങ് വിഭാഗവും കാർഷിക വൃത്തികൾ, ബ്യൂട്ടീഷ്യൻ‌, പലവ്യഞ്ജന വ്യാപാരം, ഉന്നത അധികാര മേഖല എന്നിവയിലും ശോഭിക്കും. 

തൊഴിൽ– സംഗീതം, വെളളി, സിൽക്ക്, ഓട്ടോമൊബൈൽ വ്യവസായം, സിനിമാതിയറ്റർ, കല്യാണ മണ്ഡപം, കശാപ്പുശാല, കാപ്പി– ചായ എസ്റ്റേറ്റുകൾ, ഹോട്ടൽ റസ്റ്ററന്റ്, വക്കീൽ‌, ജ‍ഡ്ജി, തോൽവ്യവസായം, എൻജിനീയർ, അധ്യാപകർ.

വിദ്യാഭ്യാസം– ശുക്രദശയിലാണ് ജനനം. ഇതിന്റെ ദൈർഘ്യമനുസരിച്ച് പഠനം മോശമായിരിക്കും. 22 ഉം 7 ഉം ഭാവാധിപൻ ശുക്രന്റെ ദശ പഠനത്തിൽ  മോശമായിരിക്കും. ശേഷം ആദിത്യനും ചന്ദ്രനുമാണ്. ഇതും പഠനത്തിന് മോശസമയമായിരിക്കും. ‌രക്ഷാകർത്താക്കളും അധ്യാപകരും വളരെ ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യം– ശിരസ്സ്, മസ്തിഷ്കത്തിന്റെ പകുതിഭാഗം, ശിരസ്സിനകത്തെ അവയങ്ങൾ, കണ്ണുകൾ, നെറ്റിയിലും കണ്ണിനു ചുറ്റുമുളള മുറിവുകൾ, കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന രോഗങ്ങൾ, ഞരമ്പു രോഗങ്ങൾ എന്നിവ വരാതിരിക്കാൻ ശ്രദ്ധിക്കണം. 

വിവാഹത്തിനു യോജിക്കുന്ന നക്ഷത്രങ്ങൾ

അശ്വതി 6 1/2, മകം–5, ഉത്രം–5, മൂലം–5, ഉത്രാടം–6, പുണർതം –6

അനുകൂല ദിവസം– ചൊവ്വ, വെളളി

അനുകൂല തീയതി– 9, 18, 20, 27, 6, 15, 24 .

അനുകൂലമായ നിറം– ചുമപ്പ്, ഇളംനീല

ഗുണമല്ലാത്ത നിറം– വെളള, വയലറ്റ്

ഭാഗ്യം തരുന്ന ദേവത– ലക്ഷ്മി, ഗണപതി, ദുർഗ്ഗ, യമൻ

ദോഷ ദശാകാലം – ചന്ദ്രൻ, രാഹു, ശനി, ഗുരു.

വർഗ്ഗം– ക്ഷത്രിയ

ഗോത്രം– വസിഷ്ഠൻ

നാൾപ്പക്ഷി– കാക്ക

പ്രതികൂല നക്ഷത്രങ്ങൾ– രോഹിണി, തിരുവാതിര, പൂയം, വിശാഖം, അനിഴം, കേട്ട, അത്തം, ചിത്തിര, ഉതൃട്ടാതി, പൂരുരുട്ടാതി, അവിട്ടം.

ജീവിതവിജയത്തിനു പരിഹാരങ്ങൾ

ഗണപതിക്ക് ദുർ‌ഗാ ഭജനം, ശ്രീകൃഷ്ണ, മഹാദേവ, ഹനുമാൻ ഭജനവും. വീട്ടിൽ നെയ് വിളക്ക് കത്തിച്ച് അരവണയോ കടുംപായസവും മാസത്തിൽ 2 പ്രാവശ്യം നടത്തുക, രാമജപം നടത്തുക.

നിർഭാഗ്യ മാസം– വൃശ്ചികം

ഭാഗ്യ മാസം– മേടം, മിഥുനം, കന്നി, ചിങ്ങം, മകരം, കുംഭം

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: