Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിര വർഷം (1918,30,42,54,66,78,90,2002,14)

horse_year ഗ്രാഫിക്സ്: ജെയിൻ ഡേവിഡ്

ഇവർ സമ്മാനിതരും, ധൈര്യശാലികളായി കഴിയുന്നവരും വിശാലഹൃദയരും ഡ്രാഗണുമായി ചേർന്നാൽ ഭാഗ്യശാലികളും, പേരെടുത്തവരും, ഹൃദ്യമായ ആൾക്കാർ, കൂടെ നടന്നാൽ പൊതുജനത്തിന് നല്ലതായിരിക്കും. റോമാന്റിക്, തമാശകൾ, സാധാരണക്കാർ, അത്യന്തം ഊർജസ്വലതയുള്ളവരും എടുത്തുചാട്ടം, കോംപ്ലിക്കേറ്റ്, പശ്ചാത്തപിക്കുന്നവരും, പൊതുജനത്തെ തലയിലെടുക്കുന്നവരും സ്വന്തം കടപ്പാടുകൾ സ്വയം അറിയുന്നവരും പറഞ്ഞാൽ പ്രവർത്തിക്കുന്നവരും, ഏറ്റെടുക്കുന്ന കർമ്മങ്ങൾ എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ചെയ്തു തീർക്കുന്നവരും.

വിശ്രമമില്ലാത്ത ജീവിയാണ് കുതിര, ഒരിക്കലും നിലത്ത് നിന്ന് കഴിച്ചുകൂട്ടാൻ കഴിയില്ലാത്തത്, മേച്ചിൽ സ്ഥലത്ത് മാറ്റി നിർത്തുകയും വേണം. ഇവർക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ വലിച്ചിഴയ്ക്കുകയോ ബലാൽക്കാരമായി ചെയ്യിക്കാനോ ശ്രമിച്ചാൽ നമ്മുടെ നേരെ തിരിഞ്ഞ് നമ്മെ ശല്യം ചെയ്യും. പൊതുജനത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായതായി തോന്നിയാൽ അത് പെട്ടെന്ന് അക്രമാസക്തമായി മാറുകയും ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും ഇവരെ നല്ലൊരു കൂട്ടുകാരായി സ്ഥിരമായി കൂട്ടത്തിൽ നിർത്താവുന്നവരാണ്. നല്ലൊരു അധ്യാപകരും മെന്റൽ ഇമാജിനേഷൻ ഉള്ളവരുമാണ്. കുട്ടികളെ നല്ലൊരു പേരെടുക്കുന്ന സ്ഥലത്തെത്തിക്കുകയും ചെയ്യുന്നു. ഓർഗനൈസർമാരും, ഒപ്പം അവരുടെ ഉയർന്ന ചിന്തയും ഇവരെ മഹാനായ അഡ്മിനിസ്ട്രേറ്റർ ആക്കുകയും ചെയ്യും. ഇതൊക്കെ നന്നാകണമെങ്കിൽ ഇവരുടെ ജീവിത പങ്കാളി നല്ലതായിരിക്കണം. ജീവിത സമയം വെറുതെയിരുന്ന് സമയം പോക്കികളാണ് ഈ പ്രവണത ഒഴിവാക്കണം. ചുരുക്കിപ്പറഞ്ഞാൽ എല്ലാത്തിനും അതിന്റേതായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. ശരിയായ ഒരു ഉദ്ദേശം നടക്കുന്നതുവരെ ഇവർ വെറുതെയിരിക്കുകയുമില്ല. ജീവിതത്തിൽ തുടക്കം മുതൽ അവസാനം വരെയും ഉദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന ഒറ്റചിന്തയുള്ളവരാണിവർ. ദൈവത്തിന്റെ തന്നെ സമ്മാനമാണിവർ. ബ്രയിൻ തള്ളുന്നതുപോലെ ഒരു പുഷിങ്ങുണ്ടെങ്കിൽ മാത്രമേ കാര്യങ്ങളിലേക്കിറങ്ങി തിരിക്കുകയുള്ളൂ. പിന്നെ ലക്ഷ്യം കണ്ടേ വിശ്രമമുള്ളൂ. മനസ് മറ്റു ചിന്തകളിലേക്ക് പോകുന്നതിനാൽ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നു . ഈ പ്രവണത ഒഴിവാക്കണം. പഠന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. ആകർഷണീയതയും സംസാരശീലവും കഠിനാധ്വാനികളുമായിരിക്കും. സ്വാർഥതയുടെയും അഹങ്കാരത്തിന്റെയും ഉടമകളാണിവർ. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

രാഷ്ട്രീയം ബിസിനസ്, കഠിനാധ്വാനം എന്നിവയിൽ ഉയർച്ച, പ്ലാനിങ് ഇല്ലാതെ പ്രവർത്തിക്കുന്നത് ഒഴിവാക്കണം. ഏതു തൊഴിലും ചെയ്യാൻ മിടുക്കരാണ്. ഭയവും സഹാനുഭൂതിയുടെയും ഉടമയാണ്. സ്വന്തം പണം മുടക്കി പൊതു ജനത്തിനുവേണ്ടി കഷ്ടപ്പെടുകയും സഹായിക്കുകയും ചെയ്യും. തിരിച്ചു സഹായങ്ങൾ ലഭിക്കാറില്ല.

∙ നെൽസൺ മണ്ടേലയുടെ ജനനം കുതിരവർഷത്തിലാണ്.

ഏരീസ് (മാർച്ച്22-ഏപ്രിൽ20)

എപ്പോഴും ഒരുപോലെ മേന്മ കിട്ടാത്തവരാണിവർ. എടുത്തുചാട്ടക്കാരാണ്. കൂടുതൽ പറയാതെ തന്നെ തലക്കനം കൂടിയവരാണ്. ഇതുകാരണം ഉള്ളതുകൂടി ഇല്ലാതാകും. ഇതിലൂടെ പാഠം പഠിച്ചും, കംപാനിയൻ നല്ലതായാലും അതിലൂടെ നന്നാകാൻ സാധിക്കും. ഈ കംപാനിയന്റെ കഴിവിലൂടെ ലോകം തന്നെ കയ്യിലാക്കാം. ഇവരുടെ വിശ്വസ്തതയും, ബഹുമാനവും ശ്രദ്ധേയമാകും.

ടോറസ് (ഏപ്രിൽ21-മെയ്21)

ഇവർക്ക് കള്ളക്കാളകളെ പോലും ഉണർത്തി പ്രവർത്തിക്കാൻ സാധിക്കും ഒപ്പം മറ്റുള്ളവരെ നന്നാക്കി ലോകത്തിനു സമ്മാനിക്കുന്നവരാണിവർ. നല്ല പേരെടുക്കുന്ന സ്ഥാനത്ത് ഇവരുടെ ഒത്തു ചേരൽ ഒന്നുകൂടി ഉയർച്ചയുണ്ടാക്കാം. അതുവഴി ഇരട്ടി വിജയം നേടാം. ചുരുക്കിപറഞ്ഞാൽ ആർക്കും തോൽപ്പിക്കാൻ സാധിക്കാത്ത കോംബിനേഷനാണിവർ.

ജെമിനി (മെയ്22-ജൂൺ21)

ഇവർക്ക് ഒരു തടസവും ഒരുയർച്ചയും ഇടവിട്ടേ ഉണ്ടാകൂ. പാശ്ചാത്യരുടെ അഭിപ്രായമനുസരിച്ച് തമ്മിൽ ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പിരിച്ചിട്ട് പിന്നീട് യോജിപ്പിക്കാൻ ശ്രമിക്കുന്നവരാണിവർ. പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരാണിവർ. തെറ്റായി പലതും ചെയ്തു കഴിഞ്ഞിട്ട് ചിന്തിച്ച് നേരെയാക്കാൻ ശ്രമിക്കുന്നവർ. ഇത് ദൈവത്തിന്റെ വരദാനമാണ്. എല്ലാം കഴിഞ്ഞ് വിഡ്ഢിത്തത്തെക്കുറിച്ച് ചിന്തിച്ച് നന്നാക്കാൻ തുടങ്ങുമ്പോൾ കാലം വൈകിപ്പോകും.

കാൻസർ (ജൂൺ22-ജൂലൈ23)

സ്വന്തം ഇരിപ്പിടത്തിൽ നിന്നും ഉയരാൻ ഇവർക്ക് സഹായം ആവശ്യമാണ്. കുതിരയുടെ വർഷത്തിൽ ജനിച്ചവരുടെ സഹായം ആവശ്യമാണ്. അധികം സംസാരിക്കാൻ കൂട്ടാക്കാത്തവരാണിവർ. ടീച്ചിങ്, കുട്ടികളുടെ പരിപാലനം, റെസ്റ്റോറന്റ്, ഹോട്ടൽ എന്നിവയിൽ വിജയം.

ലിയോ (ജൂലൈ24-ഓഗസ്റ്റ്23)

ലിയോ കുതിര മനുഷ്യ സ്വപ്നസാക്ഷാത്കാരമാണ്. ഇവരുടെ ജോഡി, മാജിക്, പ്രോഡക്ട് എല്ലാ ചേരുവയും ഉള്ളതും നാലിരട്ടി ഫലം തരുന്ന സ്വഭാവമാണ്. നേതൃത്വ പദവി എല്ലാ വിധനേതൃത്വത്തിനും ഉത്തമമാണ്. മറ്റുള്ളവരെ നയിക്കാൻ അത്യധികം നല്ല കഴിവുള്ളവരും ഒരപകട സൂചനയുള്ളത് ഇവരിൽ മറ്റുള്ളവരെ ചെറുത്തു തോൽപിക്കാൻ കഴിവുള്ളവരാണ്. എന്തിനെയും തരണം ചെയ്യാൻ കഴിവുണ്ട്.

വിർഗോ (ഓഗസ്റ്റ്24-സെപ്റ്റംബർ23)

കുതിരയുടെ സഹായത്താൽ ഇവർ മേൽഗതിയുണ്ടാക്കും. നിലനിൽപ്പ് കുതിരയുടെ കഴിവിലൂടെയാണ് ഇവരുമായി ചേർന്നിരിക്കുന്ന കന്നിക്കാർക്ക് എല്ലാവിധ കഴിവുകളും പൊതുജനത്തെ ചെറുത്തു തോൽപ്പിക്കാനുള്ള കഴിവും കിട്ടും.

ലിബ്ര (സെപ്റ്റംബർ24-ഒക്ടോബർ23)

പുതിയശ്രേഷ്ഠികളെക്കുറിച്ചു ചിന്തിക്കുന്നവരും ഓടിയാലും ചാടിയാലും നടന്നാലും ഇവർ ആഗ്രഹിക്കുന്ന സ്ഥലത്ത് തന്നെ അവസാനം എത്തിച്ചേരും. മടിയന്മാരായ ഇവർ ഒരു കാര്യവും ഒരുക്കും മുമ്പേ നന്നാക്കാൻ കഴിയില്ല ഉത്സാഹവും അത്യാഗ്രഹവും മറ്റുള്ളവരെയും അവരിലേക്കാകർഷിക്കാനുള്ള കഴിവും എല്ലാ സ്ഥാനത്തും ഇവരെ വളരെയധികം മേന്മയോടെ എത്തിച്ചേരാൻ സാധിക്കുന്നു.

സ്കോർപിയോ (ഒക്ടോബർ24-നവംബർ22)

ഇവർക്ക് കുതിരയെയോ കുതിരയ്ക്ക് സ്കോർപിയോ പവറും ആവശ്യമാണ്. സ്ട്രോങ് ആയ ആഗ്രഹവും അപകടകരമായ ശത്രു സൃഷ്ടിക്കും ഈ ബലമായ ആഗ്രഹം ഒരിക്കൽ നന്നായി കലാശിച്ചാൽ അത് പിന്നെ തടസം മാറി നല്ലതിൽ കലാശിക്കും.

സാജിറ്റേറിയസ് (നവംബർ23-ഡിസംബർ-22)

സ്വാഭാവികമായും കുതിരകളാണ് ഇരട്ടി ഗുണം ചെയ്യും. ചില സമയത്ത് ഗുണം ചെയ്യില്ല. നീണ്ടു പോകുകയുമില്ല. നയമില്ലായ്ക, ചാതുര്യമില്ലായ്ക എന്നിവ മൂലം ബാക്കിയുള്ളവരുടെ വിധിപോലെ പിന്നെ ഭയവും സത്ഗുണവും തത്വശാസ്ത്രവും മൂലം പിന്നീട് കിട്ടാം. പിന്നെ ചെയ്യുന്ന കർമ്മ ഫലമനുസരിച്ച് വല്ലതും നേടിയെടുക്കാം.

കാപ്രികോൺ (ഡിസംബർ23-ജനുവരി20)

കുതിര ശക്തി നേട്ടം പല ആളുകളും എടുത്തുചാട്ടം കാരണം അപകടമുണ്ടാകുന്നു. ഒരു പ്രാവശ്യം നേടിയെടുത്താൽ പിന്നെ മുന്നേറ്റം. കൂട്ടു വേണം ചിലർക്ക്, അതിലൂടെ ഉയർച്ചയും നേടിയെടുക്കും.

അക്വേറിയസ് (ജനുവരി21-ഫെബ്രുവരി19)

തെറ്റായ തുടക്കം നയിക്കും ശരിയാകും മുമ്പ് തെറ്റുകൾ ചെയ്യുന്നു മനുഷ്യത്വപരമായ പെരുമാറ്റം തർക്കമില്ലാത്ത ഉയർച്ചയുണ്ടാക്കും. ഭ്രാന്തമായ ചിന്തകൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അന്തമായ ചിന്തകൾ ലോകത്തിനെന്തെങ്കിലും നേടിക്കൊടുത്തേ അടങ്ങൂ. അതു സഫലീകരിക്കുകയും ചെയ്യും. പ്രാകൃത ചിന്താഗതിക്കാരാണിവർ.

പീസസ് (ഫെബ്രുവരി20-മാർച്ച്21)

മീനും കുതിരയും ചേർച്ചയില്ല. ഇവരെ പ്രോത്സാഹിപ്പിക്കണം. കുതിരയ്ക്കു കഴിയും മീനിന്റെ കഴിവിനെ ഓരോന്നിനേയും പ്രോത്സാഹിപ്പിച്ച് ലോകത്തിൽ തന്നെ വലിയ സ്ഥാനം പിടിച്ചു പറ്റിക്കാം. ലോകരെ തന്നെ കണ്ട് കണ്ണഞ്ചിപ്പിക്കുന്നവരാക്കും. ഊഷ്മള സ്നേഹം കുട്ടികൾക്കു കൊടുക്കും, സ്നേഹം, ചൂട്,സന്തോഷം കുട്ടികൾക്കു മറക്കാൻ കഴിയില്ല. ആട് കടുവ, പട്ടി നല്ല പാർട്ട്നേഴ്സ് ആണ്.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.