Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരാടം നക്ഷത്രക്കാർക്ക് ജീവിതത്തിൽ ഉയർച്ച

x-default

മെലിഞ്ഞു പൊക്കമുള്ളവരായിരിക്കും. ആകർഷണീയ ശരീരപ്രകൃതിയായിരിക്കും. ബുദ്ധിയുള്ളവരായിരിക്കും. ഏതു കാര്യത്തിലും എടുത്തുചാട്ടക്കാരായിരിക്കും. തർക്കത്തിൽ പരാജയപ്പെടുത്താൻ കഴിയുകയില്ല. മറ്റുള്ളവരെ പറഞ്ഞു ധരിപ്പിക്കാൻ ശ്രേഷ്ഠരായിരിക്കും. പറയുന്നത് തെറ്റായാലും ശരിയായാലും അവരുടെ അഭിപ്രായത്തെ കീഴ്പെടുത്താനാർക്കും കഴിയുകയില്ല. മറ്റുള്ളവരെ ഉപദേശിക്കാൻ കേമരാണെങ്കിലും തിരിച്ച് പറയുന്നത് ഇവർക്ക് ഇഷ്ടപ്പെടുകയില്ല.

രാശ്യാധിപൻ ഗുരുവും നക്ഷത്രാധിപൻ ശുക്രനുമായതിനാൽ അദ്ധ്യാപകന്റെയും ആചാര്യന്റെയും സംയുക്ത ധർമ്മം ഇവരിൽ കാണാം. വാദപ്രതിവാദത്തിലെ അപാരകഴിവ് പൂരാടക്കാർക്ക് അപാരമാണ്. തന്റെ അറിവിനെയും അനുഭവത്തെയും കുറിച്ചുള്ള അറിവ് ഇവർക്ക് സ്വയം മതിപ്പുള്ളതാകയാൽ മറ്റുള്ളവരുടെ ഉപദേശം കണക്കിലെടുക്കുകയില്ല. ഇവരുടെ തീരുമാനങ്ങള്‍ പലതും മോശമാകാനാണ് സാധ്യത. എടുക്കുന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നവരാണിവർ. അതിവരെക്കൊണ്ട് മാറ്റിയെടുക്കുക അസാധ്യമാണ്. ആർക്ക് എന്തു ചെയ്താലും തിരിച്ചുകിട്ടുന്നത് മറ്റുള്ളവരിൽ നിന്നും വിമർശനമായിരിക്കും.. ആരുമായും സ്ഥിരമായൊരു ബന്ധവും വച്ചു പുലർത്താറില്ല. ചെയ്യുന്ന ജോലി വളരെ കൃത്യമായും ആത്മാർത്ഥമായും ചെയ്യും. ഇതു കാരണം ജീവിതത്തിൽ വളരെ ഉയരത്തിലെത്തിച്ചേരും. ദൈവവിശ്വാസികളും മഹത്വമുള്ളവരും വിനയരും തലക്കനം കുറഞ്ഞവരുമായിരിക്കും. മറ്റുള്ളവരുടെ ഉയർച്ചയ്ക്ക് കോട്ടം വരുന്ന ഒന്നും തന്നെ ഇവർ ചെയ്യാറില്ല. ദൈവീക കാര്യത്തിലും പൂജാദികർമ്മങ്ങളിലും സമയം ചിലവഴിക്കാനിവർക്ക് കൂടുതൽ ഇഷ്ടം.

പുരാവസ്തുക്കൾ ഒരിടത്ത് സൂക്ഷിച്ചും ശേഖരിച്ചും വയ്ക്കുന്നതിൽ കൂടുതൽ താൽപര്യമുള്ളവരാണിവർ. കവിതയെഴുതാൻ താൽപര്യമുള്ളവരാണിവർ. എല്ലാ ഫീൽഡിലും യോജിക്കുന്നവരാണിവർ. എന്നാൽ ഡോക്ടറായും കലാകാരിയായും കൂടുതൽ അലങ്കരിക്കപ്പെടും. കഴിയുന്നതും കൂട്ടുബിസിനസ്സിലും നടത്തിപ്പിലും തുനിയാതിരിക്കുന്നതായിരിക്കും കൂടുതൽ നന്ന്.

തത്വശാസ്ത്രത്തിലും സയൻസിലും വളരെയധികം അലങ്കരിക്കപ്പെടും. പരീക്ഷണങ്ങളും തെറ്റുകളുടെ ഒരു കൂമ്പാരമായിരിക്കും. ജീവിതത്തിൽ 35 വയസ്സിനകം വരെയുള്ള സമയം. അതിനുശേഷമായിരിക്കും കുറേശ്ശെ ഉയർച്ചകൾ ഉണ്ടാകുക. അതിനുശേഷം 50–55 വരെ നല്ല സമയമായിരിക്കും. രക്ഷകർത്താക്കളിൽനിന്നും സഹായം കുറവായിരിക്കും. എന്നാൽ സഹോദരനിൽനിന്നും ഗുണാനുഭവങ്ങള്‍ ലഭിക്കും. കൂടുതൽ കാലം ജീവിതത്തിൽ വീടുവിട്ടു താമസിക്കും. കുടുംബജീവിതം ഏറ്റക്കുറച്ചിലുണ്ടാകാം. വിവാഹം ചിലരിൽ താമസിച്ചായിരിക്കും. ഭാര്യയോടും ഭാര്യവീട്ടുകാരോടുമായിരിക്കും ഇവർക്ക് ചായ്‌വ്. പ്രശ്നങ്ങളുണ്ടായാലും അതൊക്കെ തിരുത്തി നല്ലൊരു കുടുംബജീവിതം നയിക്കുകയും ചെയ്യും. ബഹുമാനവും കഴിവുമുള്ള കുട്ടികളെ ഇവർക്ക് ലഭിക്കും, ഇവരുടെ കുട്ടികള്‍ കുടുംബത്തിന് പേരും പെരുമയും ഉണ്ടാക്കികൊടുക്കുന്നവരായിരിക്കും. ആരോഗ്യത്തെക്കുറിച്ച് കൂടുതലൊന്നും കെയർ ചെയ്യാത്തവരാണിവർ.

ധനുരാശിയായതിനാൽ ഒരു യോദ്ധാവിന്റെയോ കളിക്കാരന്റെയോ കളരിപ്പയറ്റുകാരന്റെയോ ശരീരഘടന ഉണ്ടായിരിക്കും. ഒരു തരത്തിലെയും നിയന്ത്രണത്തിനോ, പ്രലോഭനങ്ങൾക്കോ വഴിപ്പെടാറില്ല. ആരോഗ്യം നന്നായിരിക്കുകയില്ല. കൂടെ കൂടെ ജലദോഷം, ശ്വാസകോശരോഗം, പിത്താശയ രോഗങ്ങൾ ഇടുപ്പിനു തളർച്ച, സന്ധി തളർച്ച, ജനനേന്ദ്രിയരോഗങ്ങൾ, യോനി രോഗങ്ങൾ, ഉളുക്ക്, സന്ധിരോഗങ്ങൾ തുടങ്ങിയവ ഇവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇവർ അഭിമാനികളാണ്. അഭിമാനക്ഷതമുണ്ടാക്കുന്ന ഒന്നും ഇവർ പൊറുക്കാറില്ല. ഇവർ ഉദാരഹൃദയരാണ്. മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു. ഇവർക്ക് സ്നേഹിതർ കൂടിയിരിക്കും. സ്ത്രീകളോട് അടുപ്പം കൂടിയവരാണിവർ, വിശ്വസ്തരുമാണിവർ. മറ്റുള്ളവരുടെ ദുഃഖത്തിലേർപ്പെടുന്നത് ഒരു കർത്തവ്യമായി കാണുന്നു. പണത്തിനെ സംബന്ധിച്ചിടത്തോളം ഇവർ ധൂർത്താളികളാണ്. സ്ത്രീകൾ മുഖാന്തിരമായിരിക്കും ധനവും സുഖവും ലഭിക്കുന്നത്. ഉള്ളിലൊന്നും വയ്ക്കാതെ എല്ലാ കാര്യത്തിലും വിശാലഹൃദയരായിരിക്കും. നല്ല വിദ്യാഭ്യാസം നേടുന്നവരായിരിക്കും. പെരുമാറ്റം ആളുകൾക്കിഷ്ടപ്പെടുന്നതായിരിക്കും. വളരെ വിനീതമായും മര്യാദയോടും കൂടിയെ പെരുമാറുകയുള്ളു. അന്തസ്സും ആഭിജാത്യവും പെരുമാറ്റത്തിൽ കാണിക്കും. ദുഃഖിതരോട് വലിയ അനുഭാവവും ഒരു പ്രവൃത്തിയിലും എടുത്തു ചാടാത്തവരുമായിരിക്കും. എല്ലാത്തിലും ശുഭാപ്തി വിശ്വാസമുണ്ടായിരിക്കും. എല്ലാപേരുടെയും അഭിപ്രായം ക്ഷമാപൂർവ്വം കേൾക്കുന്നവരായിരിക്കും.. ചിലവുള്ളതും വിലപിടിപ്പുള്ളതുമായ സുഖസൗകര്യങ്ങൾ ഇഷ്ടപ്പെടുന്നവരായിരിക്കും. സത്യധർമ്മത്തിനും സ്നേഹിതരുടെ സ്നേഹത്തിനും വിലകൽപിക്കുന്നവരാണിവർ.

ശുദ്ധഹൃദയരായതിനാൽ ക്ഷോഭിച്ചാല്‍ നിയന്ത്രണമില്ലാതെ എന്തും വിളിച്ചു പറയുകയും പ്രവർത്തിക്കുകയും ചെയ്യും. കാര്യങ്ങളെ വേണ്ടതരത്തിൽ ഗ്രഹിക്കാനും പറഞ്ഞു ഫലിപ്പിക്കാനും ഉള്ള കഴിവുണ്ടായിരിക്കും. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് അപാരമാണ്. വീരവാദം പറയുമെങ്കിലും തീരുമാനമെടുക്കാനുള്ള കഴിവ് കുറഞ്ഞിരിക്കും. എങ്കിലും എടുക്കുന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കും. അന്യരെ അമിതമായി വിശ്വസിക്കുന്നതുമൂലം അമളികളും ചതിവും സംഭവിക്കാം. വലിയ പദവിക്കാരുമായി ബന്ധുത്വം ഉണ്ടായിരിക്കും. തന്നെ ആശ്രയിക്കുന്നവരോട് ദയവുണ്ടായിരിക്കും. ഒന്നാംകാലിൽ ജനിച്ചാൽ മാതാവിനും 2–ാം കാലിൽ ജനിച്ചാൽ പിതാവിനും 3–ാം കാലിൽ മാതുലനും 4–ാം കാൽ ശിശുവിനും ദോഷം സംഭവിക്കാം. ശുഭകാര്യങ്ങൾക്കീ നക്ഷത്രം നന്നായിരിക്കില്ല. കുട്ടിക്കാലത്ത് പിതൃക്ലേശം അനുഭവിക്കാം.

സ്ത്രീകൾ പൊതുവെ വംശപ്രധാനിയും നല്ല കാര്യങ്ങൾ പ്രവർത്തിക്കുന്നവളും അതുല്യ വീര്യമുള്ളവളും സത്യശീലയും വിശാലനേത്രയും അത്ഭുത സൗന്ദര്യമുള്ളവളും കീർത്തിമതിയുമായിരിക്കും. ബുദ്ധിമതികളും ഗൃഹഭരണത്തിൽ നല്ല കഴിവുള്ളവരും കലാകാര്യങ്ങളിലും ധർമ്മകാര്യങ്ങളിലും നല്ല താൽപര്യമുണ്ടായിരിക്കും. ഇവർ വീടിനും കുടുംബത്തിനും ഐശ്വര്യം നൽകും. ഇവരുടെ ദാമ്പത്യജീവിതം തൃപ്തികരമായിരിക്കും. ചിലപ്പോൾ തമ്മിൽ വാഗ്വാദങ്ങളും ഉണ്ടാകും. ബുദ്ധിമതികളായിരിക്കും ഏറെയും എന്നാൽ എല്ലാത്തിനും ആർത്തി കൂടിയിരിക്കും. എല്ലാത്തിലും ഭ്രമമുള്ളവരുമായിരിക്കും. ഒന്നിനും വഴങ്ങാത്തവരാണിവർ. ഏതിനും ഇവർക്ക് ഉയരത്തിലെത്താൻ കൂടുതൽ കാത്തിരിക്കേണ്ടിവരും. ഏതിനും ഇവരുടെ മനസ്സിലുള്ളത് വെട്ടിത്തുറന്നു പറയുന്നവരാണിവർ. അത് മറ്റുള്ളവർക്കിഷ്ടപ്പെട്ടാലും ഇല്ലേലും. വളർത്തുമൃഗത്തെ ഇഷ്ടപ്പെടാത്തവരാണിവർ. വാഗ്ദാനം നൽകിയാൽ നടത്താത്തവരാണിവർ. രക്ഷകർത്താക്കളെയും സഹോദരങ്ങളെയും വെറുപ്പിക്കും. ഏതിലും മേധാവിത്വസ്വഭാവമാണിവരുടേത്. പ്രായം ചെല്ലുന്തോറും ഭർത്താവിനെയും കുട്ടികളെയും കൂടുതൽ സ്നേഹിക്കുകയും വളരെ സന്തോഷകരമായ കുടുംബജീവിതവും ലഭിക്കും. കുട്ടികളിൽനിന്നും ഉള്ള പ്രയോജനങ്ങൾ ഒരു പരിധിവരെ കിട്ടും.

വിദ്യാഭ്യാസം – നല്ല വിദ്യാസമ്പന്നരായിരിക്കും..

തൊഴിൽ – ജഡ്ജി, വക്കീൽ, പണം സൂക്ഷിപ്പുകാരൻ, കരം പിരിക്കൽ, റെയിൽവേ, റോഡ്, കെട്ടിടം, വിമാനവുമായി ബന്ധപ്പെട്ടവ, ആരാധനാലയങ്ങൾ, തോട്ടം, മൃഗങ്ങളുമായി ബന്ധപ്പെട്ടവ, സംഗീതം, സിനിമ, വിദേശവ്യാപാരം, ഔഷധങ്ങൾ, ശിശു ആശുപത്രി, മദ്യവുമായി ബന്ധപ്പെട്ടവ, തീരസേന, ജലവുമായി ബന്ധപ്പെട്ടവ, വൈദ്യുതി, ഹൗസ്ബോട്ട്, പരിശോധനാ ഉദ്യോഗസ്ഥർ, അളവുതൂക്ക വിഭാഗം, കായിക പരിശീലനം, സുഖവാസകേന്ദ്രജീവനം, സിനിമാ സംവിധാനം, റവന്യൂ ജീവനം, നിയമം, വൈദ്യം, നിഗൂഢ ശാസ്ത്രം, മാന്ത്രികം.

ആരോഗ്യം – തുടകൾ, ഇടുപ്പ്, നട്ടെല്ല്, കാലിലേക്ക് രക്തം കൊടുക്കുന്ന രക്തക്കുഴലുകളും ഞരമ്പുകളും, ശരീരഭാഗങ്ങൾ, വാതരോഗം, ആസ്മ, ശ്വാസകോശരോഗങ്ങൾ, ഗുഹ്യരോഗങ്ങൾ, ഇടുപ്പുവേദന, രക്തദൂഷ്യം കൊണ്ടുള്ള രോഗം, മുട്ടിനു മുകളിൽ നീര്, കൂടാതെ മൂലം നക്ഷത്രത്തിലെ രോഗങ്ങളും ബാധകമാണ്.

വിവാഹത്തിനനുയോജ്യമായ നക്ഷത്രം – തിരുവാതിര 6, മകം 8, പൂരം 6, ഉത്രം 5, ചിത്തിര 6, വിശാഖം 7, കേട്ട 6, മൂലം 6, ചതയം 5, രേവതി 5, പുണർതം 6, ഉത്രം 7, അത്തം 6, ചോതി 6, ഉത്രാടം 6, പൂരുരുട്ടാതി 5

അനുകൂലദിവസം – വ്യാഴം, ഞായർ, വെള്ളി

അനുകൂല തിയതി – 6, 15, 24, 1, 10, 19, 28

പ്രതികൂല നക്ഷത്രങ്ങൾ – ഉതൃട്ടാതി, തിരുവോണം, ആയില്യം, പൂയം, കാർത്തിക, രോഹിണി, മകയിരം, അവിട്ടം

ശുഭകർമ്മത്തിനുള്ള നക്ഷത്രം – രേവതി, അശ്വതി, ഭരണി, തിരുവാതിര, പുണർതം, മകം, പൂരം, ഉത്രം, അത്തം, ചോതി

നിർഭാഗ്യ തിയതി – 5, 14, 23

നിർഭാഗ്യദിനം – തിങ്കൾ

ഗുണകരമായ മാസം – ചിങ്ങം, കന്നി, തുലാം, ഇടവം

പ്രതികൂല മാസം – കർക്കടകം, വൃശ്ചികം

ഒഴിവാക്കേണ്ട നിറം – വയലറ്റ്, ഓറഞ്ച്

അനുകൂലനിറം – സ്ഫടികം, വെള്ള, ഇളംനിറങ്ങൾ

ഭാഗ്യദേവത – മഹാലക്ഷ്മി, ദുർഗ്ഗ

ദോഷദശാകാലം – ചന്ദ്രൻ, രാഹു, ശനി

പരിഹാരം – 3 നേരവും നെയ്യ്‌വിളക്ക് വീട്ടിൽ കത്തിക്കുക, മാസത്തിൽ 2 ദിവസം കടുംപായസമോ, അരവണപ്പായസമോ, കൽക്കണ്ടവും, മുന്തിരി(ഉണക്ക)യും വച്ച് നരസിംഹമൂർത്തിയെ പ്രാർത്ഥിക്കുക.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.