Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഫലോ ഇയർ 1901,13,25,37,49,61,73,85,97,2009

buffalo-year

ജനിച്ച വർഷവും ജനിച്ച ദിവസവും പേരും അടിസ്ഥാനമാക്കിയുള്ള ശാസ്ത്രമാണു വർഷസംഖ്യാഫലം. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ശാസ്ത്രശാഖ യാണിത്. വളരെ ലളിതം. ജനിച്ച വർഷം മാത്രം അറിഞ്ഞാൽ മതി, സ്വയം മനസ്സിലാക്കാൻ കഴിയും. മൃഗങ്ങൾ സൂചിപ്പിക്കുന്ന ഫലങ്ങൾ മനസ്സിലാക്കിയാൽ ഒരു വർഷത്തെ ഫലങ്ങൾ അറിയാം. ഇതിന്റെ അപഗ്രഥനരീതിയാണു പ്രധാനം. ഭൂമിയിലെ ജീവജാലങ്ങളും ലോകതത്വങ്ങളും വീടിന്റെ ഘടനയും ഉൗർജത്തിന്റെ ഉറവിടവും ചേർത്തുള്ള വിശകലനവും ശാസ്ത്രതത്വങ്ങളും എല്ലാവരെയും ആകർഷിക്കുന്നു. ലേഖകന്റെ സംഖ്യാജ്യോതിഷഫലവും പേരിനെപ്പറ്റിയുള്ള ഫലങ്ങളും 12 രാശികളുടെ രാശിഫലങ്ങളും കൂടി ഇതോടൊപ്പം വായിക്കേണ്ടതാണ്. ഇവ പൊതുസ്വഭാവം മാത്രമാണെങ്കിലും ഒരു വ്യക്തിയുടെ സമ്പത്ത്, സ്ഥാനമാനങ്ങൾ, മാനസികവും ആരോഗ്യപരവും കുടുംബപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങൾ, ഉയർച്ചയും താഴ്ചയും തുടങ്ങിയവ മനസ്സിലാക്കാൻ എളുപ്പമാണ്.

ലോകത്ത് സാമ്പത്തികമായി ചില രാജ്യങ്ങൾ തകർന്നപ്പോഴും ഫുങ്ഷുവിന്റെ അവകാശികളായ ചൈനയെപ്പോലും പിന്തള്ളി ഭാരതത്തിനു മുന്നേറാൻ കഴിഞ്ഞത് ആദിഗുരുവായ ശങ്കരാചാര്യരുടെ കനകധാരാ സ്തോത്രത്തിന്റെ മഴ പെയ്ത സ്ഥലമായതുകൊണ്ടാണ്. ഈ ശാസ്ത്രം കണ്ടുപിടിച്ചതു ഭാരതീയനായ ഭരദ്വാജ് മഹർഷിയും പറയിപെറ്റ പന്തിരുകുലക്കാരുമാണ്. അനുകൂലമായ ഊർജസ്രോതസ്സ് കണ്ടുപിടിച്ച് പ്രതികൂല ഊർജം തള്ളിക്കളയാൻ ഒരു രൂപയുടെ പോലും നഷ്ടമില്ലാതെ സാധിക്കും. വീടിന്റെ വെടിപ്പും വെളിച്ചവും കാറ്റിന്റെ ചലനവും അതിപ്രധാനമാണ്. അതുപോലെതന്നെ വൃത്തിയും ആവശ്യമാണ്. ജനിച്ച വർഷത്തിന്റെ അടിസ്ഥാനത്തിലുള്ള ഫലമാണ് ഇവിടെ കൊടുക്കുന്നത്.

ബഫലോ ഇയർ 1901,13,25,37,49,61,73,85,97,2009

അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ബഫലോ വർഷത്തിൽ ജനിച്ചയാളാണ്. ബഫലോ വർഷത്തിൽ ജനിച്ചവർ കാര്യങ്ങൾ നടപ്പിലാക്കി അധികാരത്തിലിരിക്കാൻ ആഗ്രഹിക്കുന്നവരാകും. വളരെ ധാരാളിത്തവും ആഡംബരവും സഹിതം ഉന്നതങ്ങളുടെ കൊടുമുടിയിൽ ഉയർച്ചയിലെത്തിച്ചേരുന്നവരുമായിരിക്കും. മുങ്ങിപ്പോകുന്നവരെ പോലും രക്ഷപ്പെടുത്താൻ മനസ്സാക്ഷിയുള്ളവരും എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവരും ഏർപ്പെടുന്ന തൊഴിലിൽ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരും തെറ്റുകളും തോൽവിയും സമ്മതിക്കാത്തവരും എല്ലാം ഒന്നായികാണുന്നവരും ആയിരിക്കും ഇവർ. പ്രധാന വ്യക്തികൾ പലരും ബഫലോ വർഷത്തിൽ ജനിച്ച് ചിന്തിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. അതാണ് അവരുടെ ഉയർച്ചയുടെ രഹസ്യം.

ദൃഢനിശ്ചയമായും ചിന്തിക്കുകയും വയസ്സാകുമ്പോൾ ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങൾ വിളിച്ചു പറയുമ്പോൾ അതിന്റെ ആഴത്തെക്കുറിച്ച് മനസ്സിലാക്കും. ബുധനെപ്പോലെ വളരെയധികം അനുഭവിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നു. റാറ്റ് സ്വന്തം കഴിവിലൂടെ ഉയർച്ചയിലെത്തുന്നു. ബഫലോ അത്യധ്വാനത്തിലൂടെ നേടുകയും ചെയ്യും. ബഫലോകൾ ആരോഗ്യമുള്ളവരായിരിക്കും. വീണാൽ എണീറ്റ് രക്ഷപ്പെടുന്നത് പതുക്കെ പതുക്കെയായിരിക്കും ജീവിതം.

വിശ്വസിക്കാവുന്നവരാണ്. പ്രണയത്തിൽ വീണാൽ അവർ ആത്മാർഥമായി സ്നേഹിക്കും. സംതൃപ്തരുമായിരിക്കും. ഇവർക്കു രക്ഷാകർത്താക്കളുടെയും പൊതുജനങ്ങളുടെയും സഹായങ്ങൾ വളരെ കുറച്ചു മതി. സൗമ്യരും സഹനശക്തരും ശാന്തപ്രിയരും സോഷ്യൽ മേന്മയുള്ളവരും സുഖസൗകര്യങ്ങൾ ഇഷ്ടപ്പെടുന്നവരുമാകും. അഞ്ചുവയസ്സുകാരൻ 80 വയസ്സുള്ള കാരണവരുടെ പെരുമാറ്റവും സംസാരവും കഴിവുകളും പ്രകടിപ്പിക്കുന്നവനായിരിക്കും. ഈ പ്രവൃത്തി ജീവിതകാലം മുഴുവനും തുടരും, ഇതായിരിക്കും ഇവരുടെ ജീവിതരഹസ്യവും. പല പലവിധത്തിലുള്ള ലോകപ്രശംസയ്ക്ക് പാത്രമാകും. ചില സന്ദർഭങ്ങളിൽ കൊച്ചുകുട്ടികളെ പോലെ പ്രതികരിക്കും. അവരുടെ ചെയ്തികൾ കാണിക്കും. ഭാഗ്യത്തെക്കാൾ സ്വന്തം അധ്വാനം കൊണ്ടു ജീവിതനേട്ടമുണ്ടാക്കും.

വ്യക്തമായ ലക്ഷ്യമില്ലാത്തവരാണ്. ഒരുലക്ഷ്യം ഉറപ്പിക്കാൻ കഴിഞ്ഞാൽ അതിൽ പിടിച്ചു പരിശ്രമിച്ചു മുന്നേറുകയും ചെയ്യും. ഒതുങ്ങിക്കൂടുന്നവരാണിവർ. താമസിക്കുന്ന സ്ഥലത്തെ പൊതുജനങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചു മുന്നോട്ടുപോകാൻ പ്രത്യേക കഴിവുള്ളവരാണിവർ. പരിശ്രമങ്ങൾ പലതും പ്ലാൻഡ് അല്ലാത്തതിനാൽ ശ്രമങ്ങൾ വെറുതെയാകുന്നു. ഈ പ്രവണത ഒഴിവാക്കേണ്ടതാണ്.

ഏരീസ് എന്തിനും ജ്വലിക്കുന്ന രീതിയിൽ പ്രതികരിക്കുന്നവരും എല്ലാ കാര്യത്തിലും ഇടവേള ആവശ്യമുള്ളവരുമാണിവർ. ഇവരെ ഒരു കാര്യത്തിലും ചെറുത്തുനിർത്താൻ പാടില്ല. ശരിയായ കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണിവർ.

ടോറസ് കുട്ടികളെ തലോലിക്കുന്നവരും പ്രസന്നമായ പുഞ്ചിരിയുമായി ഇടപെടുന്നവരും, വിശ്വസ്തരും എളിമയുള്ളവരും അമിതമായി ഭക്ഷണം കഴിക്കുന്നവരും വിശപ്പുകാരും പതുക്കെപ്പതുക്കെ കാര്യങ്ങൾ നടത്തിയെടുക്കുന്നവരും മർക്കടമുഷ്ടിക്കാരും പ്രവൃത്തികൾ കണ്ടില്ലെന്നു നടിക്കുന്നവരും പ്രശംസ ആഗ്രഹിക്കുന്നവരുമാണ്. ഇവരുടെ ചെറിയ തെറ്റുകളെ തള്ളിക്കളഞ്ഞാൻ ഇവർ പൊതുവെ നല്ലവരായിരിക്കും.

ജെമിനി ദൈവം അറിഞ്ഞ് ഭൂമിയിലേക്ക് സൃഷ്ടിച്ചയച്ചവരാണിവർ. കാൽക്കുലേഷനോടു കൂടി ദൈവം സൃഷ്ടിച്ചവർ, സ്വയം ഗോഡ് ഫാദർ എന്ന് അഹങ്കരിക്കുന്നവരാണിവർ. ഇഴഞ്ഞ നടത്തം തന്നെ ഇവരെ ബഫലോ ഫോം എന്നാണറിയപ്പെടുന്നത്. വാക്കും പ്രവൃത്തിയും രണ്ടു രീതിയിലായതിനാൽ വിശ്വസിക്കരുത്.

കാൻസർ ബഫലോയുടെ കർമ്മനിരതത്വവും ആകർഷണീയമായ സ്ത്രീത്വവും ശ്രദ്ധേയമാണ്. ഉറച്ച തീരുമാനമുള്ളവരും പിടിവാശിക്കാരുമാണ്. ഈ കഴിവ് ഇവരുടെ ജീവിതാനുഗ്രഹ മാണ്. അവസാനം വരെ ഇതു നിലനിൽക്കുകയും ചെയ്യും.

ലിയോ ബഫലോയും ലിയോയുമായുള്ള കൂട്ടുകെട്ട് നല്ലതാണ്. എന്തും മറ്റുള്ളവർക്കു പകർന്നു നൽകാനുള്ള മനസ്സാക്ഷിയുള്ളവരാകും. അഗാധമായ കഴിവുകൾ ഒളിഞ്ഞു കിടക്കുന്ന വരുമാണിവർ.

വിർഗോ സ്വർഗത്തിലെ സമ്മാനമാണിവർ, ദൈവം കനിഞ്ഞുനൽകിയ വരദാനമുള്ളവരാണിവർ.

ലിബ്ര പ്രകൃതിഭംഗി ആസ്വദിക്കുന്നവരും മറ്റുള്ളവരുടെ വýികാട്ടികളുമാണിവർ. സമയത്തിനു വില കൽപ്പിക്കുന്നവരും സ്വന്തം കഴിവിൽ ദൃഢനിശ്ചയമുള്ളവരുമാണ്.

സ്കോർപിയോ വലിയവരായാലും ചെറിയവരായാലും പേരെടുക്കുന്നവരാണിവർ. എത്ര അടിച്ചു കറങ്ങി നടന്നാലും അവസാനം സ്വന്തം ഇരിപ്പിടത്തിൽ തിരിച്ചെത്തുന്നവരും മാറ്റങ്ങൾ ഇഷ്ടപ്പെടാത്തവരും ആയിരിക്കും.

സാജിറ്റേറിയസ് വളരെ പതുക്കെ പതുക്കെ ഉയർച്ചയുണ്ടാകുന്നവരും സാവധാനത്തിൽ കാര്യങ്ങൾ ചെയ്യുന്നവരും എടുത്തുചാട്ടത്തിൽ നിന്നു പിന്തിരിയേണ്ടവരുമാണിവർ. അല്ലെങ്കിൽ എടുത്തുചാട്ടം കാരണം അബദ്ധത്തിൽ ചാടേണ്ടിവരും.

കാപ്രികോൺ വnലിയ ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ല. വളരെയധികം കഴിവുകളുടെ ഉടമയാണ്. ജീവിതത്തിലൊന്നിന്റെയും ആവശ്യമില്ല, സ്വന്തമായി ഉണ്ടാക്കാൻ താൽപര്യമുള്ളവരും അതു സ്വന്തമായി നേടിയെടുക്കുകയും ചെയ്യുന്നവർ.

അക്വേറിയസ് ബഫലോയിൽ ജനിച്ചവർക്കു നിലനിൽപ്പിന്റെ ആവശ്യമില്ല. ഇവരെ മറ്റുള്ളവർ പെട്ടെന്നു തിരിച്ചറിയുകയും അത്യുച്ചത്തിൽ എത്തിച്ചേരുകയും ചെയ്യും.

പീസസ് സ്ഥിരത ആവശ്യമാണ്. ചെറിയ സഹായങ്ങൾ ചെയ്താൽ ഇവർ ഇവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. പ്രതീക്ഷയിലേറെ ഉയർച്ച നേടുന്നവരാണിവർ.

(നോട്ട്: ബഫലോയിൽ പെട്ട രക്ഷാകർത്താക്കളെ വിശ്വസിക്കാം. ആദ്യം ഇവരെക്കുറിച്ചു ചിന്തിച്ച് കുട്ടികളുടെ സമാധാനം കെടും. പിന്നീടവർക്ക് ബോധ്യമാകും ഇവരുടെ വില മനസ്സിലാകുകയും ചെയ്യും. പിന്നീടവർ പഠിക്കും. റൂസ്റ്റർ ബഫലോ കൂട്ടുകെട്ട് കുട്ടികൾ വലുതായി പ്രായപൂർത്തിയാകുമ്പോൾ അവരെ സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത് ജീവിക്കാൻ ഉപദേശിക്കും.)

(തുടരും.)

ലേഖകന്റെ വിലാസം: Aruvikkara Sreekandan Nair KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort Trivandrum -695023 Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.