Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകരം രാശിയിൽ ജനിച്ചവർ നല്ല ഭരണകർത്താക്കൾ...

capricon

മകരം രാശി (Capricorn)

പൊതുവെ ആൾക്കാർ കൂടുതൽ ഇഷ്ടപ്പെടാത്തവരാണിവർ. ചില ഇവരുടെ ഗുണഗണങ്ങൾ ആരാധിക്കാൻ കഴിയും. മറ്റു ചില സ്വഭാവങ്ങൾ ഇഷ്ടപ്പെടാത്തതുമാണ്. ഇവർ കൂടുതലും മേലധികാരികളും ഉയർന്ന സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരുമാണ്. ഇവർ അങ്ങോട്ട് കയറിച്ചെന്ന് പ്രശ്നം ഉണ്ടാക്കാറില്ല എന്നാൽ അതിനായി സൗകര്യം ഒരുക്കിക്കൊടുക്കുന്നവരാണ്. അപകടങ്ങളെ വിളിച്ചു വരുത്തുന്നവരാണിവർ. എന്നാൽ കണ്ടാൽ ഇവർ ഒരു സമാധാനകാംഷികളും കാര്യങ്ങൾ ഗൗരവമായി ഡീൽ ചെയ്യുന്നവരുമാണെന്നാണ് മറ്റുള്ളവർക്ക് തോന്നിക്കും. ചിലർ ഇവരെക്കുറിച്ച് പ്രതീക്ഷയ്ക്ക് വകയില്ലാത്തവരാണെന്ന് ആരോപിക്കാറുണ്ട്. കാരണം ഇവർ കാര്യങ്ങളെ എപ്പോഴും നെഗറ്റീവ് സെൻസിലൂടെയാണ് ചിന്തിക്കുന്നത്. കാരണം ഇവർ എപ്പോഴും കാര്യങ്ങളെ വളരെ മോശപ്പെട്ട രീതിയിലെ സാങ്കൽപിക പരമ്പര പോലെയാണ് കരുതുന്നത്. മറ്റുള്ളവർ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ഇവർ കൂടുതലും ഇഷ്ടപ്പെടുകയും ചെയ്യുകയും ചെയ്യുന്നത്, കാരണം ഇവർക്ക് അതിൽ പുതിയ ഫോർമുല ക്രിയേറ്റ് ചെയ്ത് അതിൽനിന്നും രക്ഷപ്പെടാനുള്ള വഴിയും കണ്ടുപിടിക്കാം. വിജയം കിട്ടാൻ ആവശ്യമില്ലാത്തിടത്തും തർക്കിക്കുന്നവരാണിവർ. എന്നിട്ട് അവർ കാണിച്ചു തരും നമ്മൾ ചിന്തിക്കുന്നതുപോലെ ചെയ്യാനോ കാണിക്കാനോ കഴിയാത്തവരാണ് നമ്മൾ അത് അവർക്കു മാത്രമേ ചെയ്തുകാണിക്കാൻ കഴിയുകയുള്ളു എന്ന്. ഇവർ നമ്മെ ഒരു കാര്യത്തിലും പിൻതിരിക്കില്ല പകരം നമ്മുടെ സക്സസ്സിലെ പ്രതിബന്ധത്തെ മാറ്റിത്തരും. ഇവർ വലിയ പദവിയിലായാൽ സബോർഡിനേറ്റ്സിനെ അവർ കഴിവുള്ളവരാക്കുന്നതിൽ പ്രഗത്ഭരാണ്. അതിനാൽ ഇവരുടെ കീഴ്ജീവനക്കാർ എപ്പോഴും കഴിവുള്ളവരും നല്ല ജോലിക്കാരുമായിരിക്കും. ഒരു പ്രധാനമന്ത്രിയായി മകരം രാശിക്കാരൻ വന്നാൽ അവൻ നന്നായി ഭരിക്കുന്ന ഒരു ഭരണകർത്താവായിരിക്കും. ഏതു പരിതസ്ഥിതിയിലായാലും ധർമ്മവും സദാചാരവും കൈവിടാതെ കുറ്റമറ്റ ഭരണം നടത്തുന്നവരായിരിക്കും മകരം രാശിക്കാർ.

വളരെയധികം ആശയക്കുഴപ്പങ്ങൾ കയ്യിലുള്ളവരാണിവർ. ഇത് ഇവരുടെ ബിസിനസ്സ്, സ്നേഹം, അവരുടെ ചിന്താശക്തി എന്നിവയിൽ ഇത് വളരെയധികം സ്വാധീനം ചെലുത്തുന്നു. ശക്തമായ മനസ്സിന്റെ ഉടമയും തീരുമാനത്തിലുറച്ചു നിൽക്കുന്നവരും ഗൗരവസ്വഭാവവും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധയോട് കേൾക്കുന്നവരും അത് വിലയിരുത്തി തീരുമാനങ്ങൾ എടുക്കുന്നവരുമാണിവർ. സംസാരത്തിലും ആശയവിനിമയത്തിലും മുഖഭാവത്തിൽ വ്യത്യാസം വരില്ല. മനസ്സിലിരിപ്പ് അറിയാൻ ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ ആദരവും പ്രശംസയും പിടിച്ചുപറ്റാൻ കഴിവുള്ളവരാണ്. കഠിനാധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഇവരുടെ കഴിവ് അപാരമാണ്. പുരുഷന്മാരെ സ്ത്രീകൾ ആരാധനയോടെ വീക്ഷിക്കുന്നു. തിരിച്ചും അതുപോലെതന്നെ. താഴ്ന്നനിലയിൽ നിന്നും ഉയർന്നുവരുന്നവരാണിവർ. പുരുഷന്മാർ മൃതുചലനവും പക്വതയുമുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്നു. സ്ത്രീകൾ തന്നെക്കാൾ പ്രാപ്തിയും പുരുഷത്വവുമുള്ള ചുമതലാ ബോധമുള്ള പുരുഷനെ ഇഷ്ടപ്പെടുന്നു. അധിക സംഭാഷണം നടത്തുന്ന വ്യക്തികളെ ജീവിതപങ്കാളിയാക്കുകയില്ല. കാര്യപ്രസക്തിയുള്ള വാചകവും സൗകൃതവും ഉള്ളവരെ സ്നേഹിക്കും. ധനമോഹികളാണ്, പിടിവാശിക്കാരാണ്, ആത്മവിശ്വാസം കുറഞ്ഞവരാണിവർ. സർക്കാർ ജോലി, ബാങ്കിംഗ്, ഏജൻസി, കരാർജോലി, വൈദ്യം ഉത്തമം. ആരോഗ്യത്തിലും ആയുസ്സിലും ശ്രദ്ധകേന്ദ്രീകരിക്കും. സുഖലോലുപചികിത്സ ഇഷ്ടപ്പെടുന്നവരാണ്. യോഗ പരിശീലനം, മുഷിഞ്ഞു പണിയെടുക്കൽ, പൊങ്ങച്ചം പറയുക, രഹസ്യങ്ങൾ സൂക്ഷിക്കുക, വൃദ്ധജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തും, ദാമ്പത്യജീവിതം തൃപ്തികരമല്ല, പാരമ്പര്യം ഇഷ്ടപ്പെടുന്നവരാണ്, കലകളിൽ ശോഭിക്കും. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കും.

ധനം

പൊതുവെ സമ്പന്നരാണ് എന്നാലും പണ സമ്പാദനത്തിൽ തൽപരരുമാണ്. അതിനായി അക്ഷീണ പരിശ്രമം ചെയ്യുന്നവരാണ്. പണത്തിന്റെ വരവിന് അവർ അവരുടേതായ വഴിയിൽ ചലിക്കുന്നവരാണ്. ചെറിയ ലാഭത്തെ അവർ വലുതാക്കി അതിനെ വലിയ നിലയിൽ കൊണ്ടെത്തിക്കുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണിവർ. പരീക്ഷണത്തെ ഭയക്കുന്നവരാണിവർ. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ താൽപര്യമുള്ളവരാണിവർ. പഴയ കാര്യങ്ങളെ മാറ്റി പുതിയ പുതിയ ഉൽപാദനങ്ങളും രീതികളും പുറത്തിറക്കി അതുവഴി ലാഭമുണ്ടാക്കുന്നതിൽ ഇവരുടെ കഴിവ് അപാരമാണ്.

തൊഴിലും പൊതുജനതാൽപര്യവും

ഇവരുടെ ജീവിതത്തിലെ അഭിലാഷങ്ങളും ഇവരുടെ അന്വേഷണങ്ങളും ഇവരുടെ ഉയർച്ചയ്ക്ക് തെളിവാണ്. ഇവരുടെ അഭിലാഷങ്ങൾ നിറവേറാൻ വളരെ സഫലമായ കാര്യങ്ങളെകുറിച്ചു മാത്രം ഇവർ കഠിനമായി ചിന്തിക്കുന്നവരാണ്. ബുദ്ധി, കഠിനാദ്ധ്വാനം, താഴ്മയായ പെരുമാറ്റം എന്നിവ ഇവരെ ഒരു പരിധി വരെ തുണയ്ക്കും എന്നാൽ അത്ര വലിയ പൊസിഷനിൽ എത്തുകയുമില്ല. സൗന്ദര്യാരാധകരാണിവർ. കൂടാതെ നല്ലൊരു സോഷ്യൽ ഇടപെടലാണ് ഇവർക്ക് കൂടുതൽ താൽപര്യവും. ആൾക്കാരെ ഒത്തൊരുമയായി കൊണ്ടുനടക്കാനാഗ്രഹിക്കുന്നവരാണിവർ. തൊഴിലിൽ ഇവർ വിചാരിക്കുന്നതിലുമേറെ വിജയിക്കുന്നവരാണിവർ. ഇവർ ജോലി വളരെ സ്ലോയിൽ ചെയ്യുന്നവരാണ്. എന്നാൽ ചെയ്യുന്നത് വളരെ നന്നായും കൃത്യനിഷ്ഠയുമുള്ളതായിരിക്കും. ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ബോസിനെയാണ് ഇവർ ഇഷ്ടപ്പെടുന്നത്.

സ്നേഹവും സ്നേഹബന്ധവും

മകരം രാശിയുടെ സ്നേഹം മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവർ അവരുടെ വശം മാത്രം ചിന്തിക്കുന്നവരാണ്. മനസ്സിലിരിക്കുന്നത് പുറത്ത് പറയാൻ ഇഷ്ടപ്പെടാത്തവരാണിവർ. വളരെ ക്ഷമയോടെ ഇവരുമായി ഇടപെടാൻ കഴിയുകയുള്ളു. പതുക്കെ പതുക്കെ മാത്രമെ ഇവരുടെ സ്നേഹം മനസ്സിലാക്കാൻ സാധിക്കൂ. സ്നേഹം അഗാധമായതാണ് ഇവരുടേത്, നേർവഴിക്ക് പ്രകടമാക്കുകയുമില്ല അവരുടെ സ്നേഹം. ഇവർ കാണിക്കുന്നതിനേക്കാൾ കൂടുതൽ പ്രാക്ടിക്കലാണിവർ. കാര്യങ്ങൾ വളരെ പതുക്കെ കൊണ്ടുപോകുന്നവരാണിവർ ആയതിനാൽ വളരെ ചിന്തിച്ചിട്ടെ ഏതു കാര്യവും ചെയ്യുകയുള്ളു. അതുപോലെതന്നെയാണ് സ്നേഹബന്ധവും. വളരെയധികം പരീക്ഷണങ്ങളും ആലോചനയ്ക്കും ശേഷം മാത്രമേ ഇവർ മറ്റൊരാളുമായി ബന്ധപ്പെടുകയുള്ളു. അത് വളരെ സത്യസന്ധവും സ്നേഹബഹുലവുമായിരിക്കും. പരസ്പരം സ്നേഹിക്കാനും പരിപോഷിപ്പിക്കാനും കഴിവുള്ള ഒരു പാർട്ട്ണറെ മാത്രമെ ഇവർ സ്വീകരിക്കുകയുള്ളു.

വീടും വീട്ടുകാര്യങ്ങളും

ഇവർ വീട് നന്നായി പരിപാലിക്കുന്നവരാണ്. വീട് നയിക്കുന്നതിൽ ഇവരുടെ കഴിവ് പ്രശംസനീയമാണ്. വീട്ടുകാരുമായി സമയം ചിലവഴിക്കുന്നത് ഇവർ വളരെയധികം ഇഷ്ടപ്പെടുന്നു. ഇവർ ഇവരുടെ കുട്ടികളെ വളരെ അച്ചടക്കത്തോടെയാണ് വളർത്തുന്നത്. അതിൽ അവർ അഭിമാനവും കണ്ടെത്തുന്നു. സമൂഹത്തിൽ നിന്നും ബഹുമാനവും ആദരവും തന്റെ കുട്ടികൾക്ക് കിട്ടണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് മകരം രാശിക്കാർ.

അവരവർ ജനിച്ച മലയാള മാസം അനുസരിച്ച് രാശിഫലം നോക്കുകയും തൊട്ടു മുന്നിലും പുറകിലുമുള്ള രാശികൾ നോക്കുകയും ചെയ്യണം. അവയുടെ 20ശതമാനം ഫലങ്ങൾ താങ്കൾക്കും ലഭിക്കുന്നതാണ്.

Aruvikkara Sreekandan Nair  K. Srikantan Nair KRRA - 24 Neyyasseri Puthen Veedu Kothalam Road Kannimel Fort Trivandrum -695023 Phone - 9497009188

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer