Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയും ജഗതിശ്രീകുമാറും ജനിച്ചവർഷത്തിന്റെ പ്രത്യേകതകൾ

cat-rabbit-year-prediction

ക്യാറ്റ്/ റാബിറ്റ് ഇയർ (1903, 15, 27, 39, 51, 63, 75, 87, 99, 2011)

(കെ.എസ്. ചിത്ര, ജഗതി ശ്രീകുമാർ തുടങ്ങിയവർ ഈ വിഭാഗക്കാർ)

ഈ വർഷത്തിൽ ജനിച്ചവർ ആമയും മുയലുമാണ്, പൂച്ചയുമാണ്, ഭാഗ്യമുള്ളവരാണ്. നേരത്തേ മുന്നറിയിപ്പു തരുന്നവരും അപാരമായ കഴിവുകൾ ഉള്ളവരും ബുദ്ധിരാക്ഷസന്മാരും എന്തും ചികഞ്ഞ് ചിന്തിത്തെടുക്കാൻ കഴിയുന്നവരും ആയിരിക്കും. ഇന്റലിജന്റ് ആയിരിക്കും. ഇവർ നാലു കാലുള്ളവയെ ഇഷ്ടപ്പെടുകയില്ല. സ്വജാതിസ്നേഹമുള്ളവരും കുറ്റവാസന കൂടിയവരും കൂടുതൽ ബഹുമാനം ആഗ്രഹിക്കുന്നവരുമാണ്. കണ്ണുകാണിച്ച് സംസാരിക്കുന്നവർ, പേടിയില്ലാത്തവർ, നിസ്സാരകാര്യങ്ങൾ പോലും വലുതാക്കി പ്രശ്നമുണ്ടാക്കുന്നവർ, ക്ഷമയില്ലാത്തവർ, കൂടുതൽ കൂട്ടുകെട്ടുള്ളവർ, പ്രകൃതി സ്നേഹികൾ, രാജ്യസ്നേഹികൾ, കഴിഞ്ഞുപോയതിനെക്കുറിച്ച് ചിന്തിച്ചു ദുഃഖിക്കുന്നവർ.

പെട്ടെന്ന് ഇടയുകയും പെട്ടെന്ന് അടുക്കുകയും ചെയ്യുന്നവർ, ഭൂമിയുമായി ഇണങ്ങിച്ചേരുന്നവർ, മണ്ണിനെ സ്നേഹിക്കുന്നവർ, കുടുംബം നോക്കുന്നവർ, മാതാപിതാക്കളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നവർ, സാമൂഹികജീവിതം ഇഷ്ടപ്പെടുന്നവരും സ്വന്തം നാടിനെ മാതൃതുല്യമായി ചിന്തിക്കുന്നവരുംഅപാരമായ സംകുചിതമനോഭാവക്കാരും ആയിരിക്കും. എന്നാൽ പരിസ്ഥിതി സ്നേഹികളും വിശ്വസ്തരും കുടുംബത്തെയും കൂട്ടുകാരെയും വലുതായി കാണുന്നവരും ഇഷ്ടപ്പെടുന്നവരെ കൂടെനിർത്തുന്നവരും ആണ്. ഇവർ പണത്തിന്റെ കാര്യത്തിൽ ഭാഗ്യമുള്ളവരും അപാരമായ കഴിവുള്ള ബിസിനസ്സുകാരുമാകും. ഇവരുടെ കഴിവിനെ നേരിട്ടറിഞ്ഞാൽ പൊതുജനത്തിന് പ്രചോദനമായിരിക്കും. രക്ഷപ്പെടാനുള്ള വഴിയും ലഭിക്കും. കഴിവും കലാബോധവും ഉള്ളവരും സുഖിമാന്മാരുമായിരിക്കും. പൊതുജനത്തെ ആകർഷിക്കാൻ മികച്ച കഴിവ് പ്രകടമാണ്. സൗമ്യസ്വഭാവവും പെരുമാറ്റവും എടുത്തുപറയേണ്ട പ്രത്യേകതകളാണ്. സ്വന്തം കാര്യം സിന്ദാബാദാണ്. അന്യരുടെ കാര്യങ്ങളിൽ തലവയ്ക്കില്ല. സാത്വിക സ്വഭാവം പ്രകടിപ്പിക്കും. സംഗീതവും നൃത്തവും ഇഷ്ടപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യും, മറ്റുള്ളവർ ഇവരെ മുതലെടുക്കും. മത്സരരംഗങ്ങളിൽ വലിയ നഷ്ടങ്ങൾക്ക് ഇടയാകുന്നു. രാഷ്ട്രീയം, ഡിഫൻസ്, ബിസിനസ്സ് ഒഴിവാക്കണം. കലാരംഗം, വൈദ്യം, ശാസ്ത്രരംഗം ഇവ ഉത്തമം. ഏതു കാര്യത്തിലും ഒച്ചിനെപോലെയുള്ള മെല്ലെപ്പോക്കും സംശയരോഗവും നല്ല നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തും. വേഗം വികാരാധീനരാകുന്ന സ്വഭാവം മാറ്റിയെടുക്കണം. ഇവർ പൊതുവെ ആരോഗ്യമുള്ളവരും നല്ല തലയുപയോഗിക്കുന്നവരുമായിരിക്കും. അങ്ങനെ കഴിവിലൂടെ ഉയരങ്ങളിലെത്തിക്കും. നിയമാനുസൃതമായ കാര്യങ്ങൾ മാത്രം ചിന്തിച്ചു ചെയ്യുന്നവരാണിവർ. പക്ഷെ ഇവരുടെ അപ്പിയറൻസ് പലപ്പോഴും ഇവരെ തെറ്റായി നയിച്ചേക്കാം അങ്ങനെ അതിലൂടെ ഇവർ അവരുടെ തെറ്റു മനസ്സിലാക്കുകയും മിന്നുന്നതെല്ലാം പൊന്നല്ല എന്ന തത്വം അവർ ഇതിലൂടെ പഠിച്ച് തെറ്റുതിരുത്തി മുന്നോട്ടുപോകും.

ഏരീസ് ഇവരെക്കുറിച്ച് ഒന്നും പറയാൻ സാധ്യമല്ല. എടുത്തുചാടുന്നവരാണ്. പിന്നാക്കം ചിന്തിക്കാതെ എപ്പോഴും സ്വതന്ത്രജീവിതം ആഗ്രഹിക്കുന്നവരാണിവർ. ഏതു തൊഴിലും ഇഷ്ടപ്പെടുന്നവരാണിവർ. ഇടിച്ചുതാഴ്ത്തുന്നവരും കുത്തിമുറിവേൽപ്പിക്കുന്നവരുമാണ്, ഉറച്ചതീരുമാനത്തിൽ മുന്നിലേക്ക് കുതിക്കുകയും ചെയ്യും.

ടോറസ് പരിശ്രമശാലികളും കർമനിരതരും സ്വന്തം തൊഴിലിൽ കേന്ദ്രീകരിച്ചു കാലം കഴിച്ചുകൂട്ടുന്നവരുമായിരിക്കും. ഏതു തൊഴിലിലും ഇവർ സക്സസ് ആയിരിക്കും. കീർത്തി കിട്ടുന്നവരും ബഹുമാനിക്കപ്പെടുന്നവരുമായത്തീരും. പേരെടുത്ത വാസ്തുശിൽപ്പികളും പ്രോപർട്ടി ഡീലർമാരും ഇവരിൽ പേരെടുക്കുന്നവരായിരിക്കും.

ജെമിനി എപ്പോഴും കറങ്ങിനടക്കുന്നവർ. വീട്ടുകാര്യത്തിൽ സ്ത്രീകൾ കർക്കശക്കാരായിരിക്കും. ആണുങ്ങൾ വീടു നയിക്കുന്നതിൽ വിദഗ്ധരായിരിക്കും. ഒപ്പം ഒളിഞ്ഞും മറഞ്ഞും കുറ്റങ്ങൾ കണ്ടുപിടിക്കുന്നവരായിരിക്കും. ഇവർ രണ്ടു പേരും മറ്റുള്ളവരിൽ നിന്നു പുകഴ്ത്തലും ബഹുമാനവും ആഗ്രഹിക്കുന്നവരായിരിക്കും.

കാൻസർ സൊസൈറ്റി സൂക്ഷിക്കുന്നവരായിരിക്കും. അഗാധമായി ചിന്തിക്കുന്നവരായിരിക്കും. അറ്റ്മോസ്ഫിയർ നന്നാക്കുന്നവരായിരിക്കും, എല്ലാത്തിനും കഴിവുള്ളവർ, മനസ്സിൽ താലോലിക്കപ്പെടുന്നവർ, നല്ല പേരെടുക്കുന്നവരുമാണിവർ.

ലിയോ ആർട്ടിസ്റ്റായിരിക്കും, മുറുമുറുപ്പുള്ളവർ, രാജകീയസ്വഭാവമുള്ളവർ, എന്നാൽ ചിലപ്പോൾ പൊട്ടിത്തെറിക്കുന്നവർ.

വിർഗോ ഒരിക്കലും വിശ്രമമില്ലാത്തവർ, വിശ്രമവേളയിലും അധ്വാനിക്കുന്നവർ, ചെറിയ സംസാരത്തിൽപോലും മോശമായി തോന്നിയാൽ അടുക്കാത്തവർ. തെറ്റുകൾ കണ്ടാൽ സഹിക്കാത്തവരും പെട്ടെന്നു പൊട്ടിത്തെറിക്കുന്നവരുമാണിവർ.

ലിബ്ര സഹായമനോഭാവം ഉള്ളവർ. സ്മൂത്തായവർ. അതിശയിപ്പിക്കുന്ന ആകർഷണശക്തിയുള്ളവർ. വിശ്വസിക്കാൻ കൊള്ളാവുന്നവരും മറ്റുള്ളവരോട് അനുകമ്പയുള്ളവരുമാണിവർ. ഇതിൽ വരുന്നവർ നല്ല മാച്ച്മേക്കേഴ്സ് ആണ്. ലൗകികാസക്തി കൂടിയവരാണിവർ. കുറ്റമറ്റവരും നിർഭയരുമാണിവർ.

സ്കോർപിയോ നശീകരണ പ്രവണതകൾ ഉള്ളവർ, ഒളിപ്പും മറവും കൈയിൽകൊണ്ടുനടക്കുന്നവർ. അത്യാഗ്രഹികൾ. സ്വാർഥമതി—കൾ കൂടിയാണിവർ.

സാജിറ്റേറിയസ് നല്ല കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണിവർ. ഉയർച്ച ഇവരിൽ തനിയെവരും. ഏതു കാര്യത്തിനുവേണ്ടി പോരാടി നേടിയെടുക്കുന്നവർ.

കാപ്രികോൺ സഹായമാവശ്യമില്ലാത്തവർ, അപകടകാരികൾ, സ്വന്തം കാര്യം സിന്ദാബാദ് എന്നു ചിന്തിക്കുന്നവർ, മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ അന്വോഷിച്ചു നടക്കുന്നവർ, ഇവരുടെ സ്വഭാവം കണ്ട് അന്യർ അതിശയിക്കും. സ്വന്തം മക്കളും സ്വയവും മാത്രം നന്നാകണമെന്നു ചിന്തിക്കുന്നവർ.

അക്വേറിയസ് ചാരിറ്റബിൾ ജോലിയിൽ സമർഥരായിരിക്കും, ചിന്തിക്കാനും ഗവേഷണത്തിലൂടെ ഒരോന്നും കണ്ടുപിടിക്കാനുമുള്ള കഴിവ് അതിശയിപ്പിക്കുന്ന രീതിയിലായിരിക്കും. ഇവരുടെ കഴിവിനെ ആർക്കും അളക്കാൻ സാധ്യമല്ല.

പീസസ് നല്ലൊരു കൂട്ടിച്ചേരലാണു ക്യാറ്റും പീസസും ആയുള്ള ജോടി. ഇവരെ കൂടുതൽ മേന്മയിലെത്തിക്കും. ഒപ്പം ഇവർ നല്ല നേട്ടങ്ങൾ കൊയ്യുന്നവരാണ്. നല്ല പ്രവാചകരും കുടുംബസ്നേഹികളും തന്റെ കഴിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നവരുമായിരിക്കും. ഇവരിലെ പഴയ ആൾക്കാരെ ചിന്തിച്ചാൽ ഇവർ സൂപ്പർ ഹോം മേക്കേഴ്സ് ആണ്. ചില കാര്യങ്ങളിൽ ഇവർ മികച്ചവരായിരിക്കും. സന്താനങ്ങളോട് സ്ട്രിക്റ്റ് ആണെങ്കിലും ഇവരിലെ രക്ഷാകർത്താക്കൾ കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വച്ചവരായിരിക്കും. ഒപ്പം കുട്ടികളുടെ നന്മയെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരുമായിരിക്കും. ഗോട്ട്, ഡോഗ് വർഷത്തിലുള്ളവരായിരിക്കും നല്ല പാർട്ണേഴ്സ്.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort Trivandrum -695023 Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.