Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണി ധരണിക്ക് അധിപതി!

Astro-w-032

ഭരണി നക്ഷത്രക്കാരായ സ്ത്രീകൾ ശുക്രദശയിലാണു ജനനം, സംഖ്യ 6. കൃത്യനിഷ്ഠയോടുകൂടി ജീവിക്കും അതിസാമർഥ്യക്കാരാണ്, സ്വാർഥമതികളായ ഇവരുടെ പ്രവർത്തനം മറ്റുള്ളവർക്ക് ദോഷം ഉണ്ടാക്കാറില്ല. ക്ഷമയോടും ശാന്തമായും എല്ലാ കാര്യവും പൂർത്തിയാക്കിയശേഷം താനെന്ന അഹന്ത ഒഴിവാക്കേണ്ടതാണ്. സുഖസൗകര്യങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്. നാവ് തീയാണ്. അത് മധുരമായും ഇമ്പമായും ഉപയോഗിച്ചാൽ ജീവിത വിജയം നേടാം. ജീവിതപങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മനസിൽ അനാവശ്യ ചിന്തകൾ കൊണ്ട് നടന്ന് ടെൻഷൻ കൂട്ടരുത്. സ്ത്രീകളോട് കൂടുതൽ ഇടപഴകുന്നവരാണ്. ധന വിഭവാദി ഇല്ലാത്ത അവസ്ഥ, പ്രതാപ കുറവ്, വസ്ത്രങ്ങളുടെ അപര്യാപ്തത, നല്ല പരിശ്രമ ശീലം, കാര്യ കാരണവിവേചനശക്തിയുള്ളവരുമാണ്. വൈരാഗ്യവും പിടിവാശിയും ഒഴിവാക്കുന്നത് നന്ന്. ഇണയെക്കൊണ്ടോ അവരുടെ കുടുംബാംഗത്തെ കൊണ്ടും ദുരിതം നിറഞ്ഞവരാണ്. ഭരണ ശക്തിയും മേധാവിത്വവും കൂടിയിരിക്കും. ഭരണി ധരണിക്ക് അധിപതി എന്നൊരു ചൊല്ലുണ്ട്. കുട്ടികളിയിലൂടെ ഗൃഹത്തിൽ കീർത്തിയും ആഹ്ലാദവും വന്നു ചേരും. ജീവിത പങ്കാളിയുടേയും സന്താനത്തിന്റെയും ഭാവി ശോഭനവും സുരക്ഷിതവുമാകാൻ പാടുപെടുന്ന ദാക്ഷായണിമാരെ അതിനുള്ള വിട്ടുവീഴ്ചകൾ ചെയ്ത് അത് അനുഭവിക്കാൻ തയാറാകൂ. മക്കളും ജീവിത പങ്കാളിയും, സുഹൃത്തുക്കളുമായി ഇടപെടൽ നല്ല രീതിയില്ലാത്തതിനാൽ സ്നേഹപൂർവ്വമായ ഇടപെടൽ അത്യാവശ്യമാണ്. ഓരോ സെക്കന്റിനും വില നൽകി വളരെ പ്ലാനിങ് ആയാണ് പ്രവർത്തിക്കേണ്ടത്.

മനഃശക്തി വർധിപ്പിക്കാൻ സംഗീതം, ചിത്രരചന, നാമജപം, വ്യായാമമുറകൾ, യോഗ എന്നിവ നടത്തുക എപ്പോഴും സന്തോഷകരമായി ജീവിക്കാൻ ശ്രമിക്കുക. മുതിർന്നവരോട് സ്നേഹവും ബഹുമാനവുമുള്ള താങ്കൾ അത് പ്രകടിപ്പിക്കാതെ മറച്ചുവയ്ക്കുന്നതെന്തിനാണ്. അത് സ്പഷ്ടമായി പ്രകടിപ്പിക്കാൻ സന്നദ്ധത കാണിക്കുക. കാലുകൾക്ക് ബലക്കുറവുള്ളതിനാൽ വളരെ ജാഗ്രത പാലിക്കേണ്ടതാണ്. കർമ്മരംഗത്ത് മേൽനോട്ടം നടത്തുമ്പോൾ അനാവശ്യദേഷ്യം കുറയ്ക്കുക. മറ്റുള്ളവരിൽ നിന്ന് കഴിവുള്ളവരാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന നിങ്ങൾ സ്വയം അങ്ങനെ ആണെന്ന് തെളിയിച്ചു കൊടുക്കുകയാണ് ആദ്യം വേണ്ടത്. എപ്പോഴും ധൃതിയും വേഗതയും പാടില്ല, മനസിൽ നാമജപം നടത്തുക ഒരു രൂപയുടെ ആനുകൂല്യവും ആരിൽ നിന്നും പറ്റാൻ പാടില്ല. മറ്റുള്ളവർ തരുന്ന ഭക്ഷണ സാധനങ്ങൾ കഴിവതും വേണ്ടെന്ന് വയ്ക്കുക. രഹസ്യങ്ങൾ രഹസ്യമായി കാത്തുസൂക്ഷിക്കാൻ ശ്രമിക്കണം. ഭക്ഷണത്തിൽ ചിട്ടയും ശുചിത്വവും പാലിക്കുക. തൊണ്ട, മുഖം, ചെവി, എന്നിവയിൽ രോഗമാണ് പ്രധാനമായും ഉണ്ടാകുന്നത്. ഭക്ഷണ കാര്യത്തിൽ ജാഗ്രതയും ദിനചര്യയിൽ ചിട്ടയും ആവശ്യമാണ്.

വിവാഹത്തിനനുയോജ്യമായ നക്ഷത്രങ്ങൾ-അശ്വതി(61/2), മകം(5), ഉത്രം(5), തുലാക്കൂറ് മൂലം(5), ഉത്രാടം(6)

അനുകൂല ദിവസം- ചൊവ്വ, വെള്ളി

അനുകൂല തിയതി- ‌6, 15, 24

അനുകൂല നിറം -ചുവപ്പ്, ഇളം നിറം

അനുയോജ്യമായ തൊഴിൽ മേഖല- സംഗീതം, കല, കായിക വിനോദ മേഖല, സ്വർണ്ണാഭരണ തുണി വ്യാപാരം, പാത്രങ്ങൾ, ഗൃഹോപകരങ്ങൾ, ഓട്ടോമൊബൈൽ, മത്സ്യ ഉൽപ്പന്ന വിപണനം, ഹോട്ടൽ, ആശുപത്രി.

പ്രതികൂല നക്ഷത്രങ്ങൾ- രോഹിണി,തിരുവാതിര, പൂയം, ഉതൃട്ടാതി, പൂരുരുട്ടാതി, അവിട്ടം

ജീവിത വിജയത്തിനുള്ള പരിഹാരങ്ങൾ-ഗണപതി, ദുർഗ്ഗാ ഭജനവും, ശ്രീകൃഷ്ണ ക്ഷേത്രത്തിലും മഹാദേവ ക്ഷേത്രത്തിലും, ഹനുമാനും നെയ് വിളക്ക് കരിക്കഭിഷേകം, അരവണപ്പായസം നടത്തുക. നാമജപം നടത്തുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: