Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിക നക്ഷത്രക്കാർ കൈവയ്ക്കുന്നതെല്ലാം പൊന്നാക്കും...

astro-woman-spl-stars

സൂര്യദശയിൽ ജനനം. 1 ആണ് ജന്മസംഖ്യ. കാർത്തിക നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വരുടെ സവിശേഷതകൾ വായിക്കാം. കുടുംബത്തിലും സമൂഹത്തിലും അന്തസും ബഹുമാനവും കിട്ടുന്നവരും, നാവ് തീയാണ്. അത് മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിലാവരുത്. ചെല്ലുന്നിടം വൈകുണ്ഠമാക്കുകയും കൈവയ്ക്കുന്നതെല്ലാം പൊന്നാക്കാനുള്ള കഴിവും ഇവർക്കുണ്ട്. തന്നിഷ്ടക്കാരികളായി കുടുംബ ജീവിതം നയിക്കുകയും ഇണയുടെ അഭിപ്രായങ്ങൾക്ക് പുല്ലുവില കൽപിക്കുന്നവരുമാണിവർ. വിട്ടുവീഴ്ചയ്ക്കൊരുങ്ങിയാലേ കുടുംബജീവിതം ഭദ്രമാകൂ. ജീവിത പങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. പുറത്തു ഭക്ഷണം കഴിവതും വേണ്ടെന്നു വയ്ക്കുക. ഭക്ഷണത്തിൽ ശുചിത്വവും കൃത്യനിഷ്ഠയും പാലിക്കണം. യാത്രകൾ പുറപ്പെടുമ്പോൾ മുതിർന്നവരുടെ അനുഗ്രഹം വാങ്ങേണ്ടതാണ്. ഈശ്വര വിശ്വാസവും അത്യാവശ്യമാണ്. കുട്ടികളും ഇണയും കണ്ണിലെ കൃഷ്ണമണിപോലെ നോക്കുന്നവരാണ്. തീവ്രമായ കലഹസ്വഭാവം ഒഴിവാക്കി സമാധാനചിന്തയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്.

അങ്ങാടിയിൽ തോറ്റാലമ്മയോടെന്ന പ്രവൃത്തിക്ക് വിരാമം കൊടുക്കേണ്ടതാണ്. താങ്കൾക്കും കുടുംബാംഗങ്ങൾക്കും നല്ല കൂട്ടുകെട്ടുകൾ കണ്ടുപിടിക്കാൻ പ്രത്യേക കഴിവുള്ളവരാണിവർ. കുടുംബാം‌ഗങ്ങളോട് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തരുത്. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. ആടയാഭരണങ്ങൾ അത്യാവശ്യത്തിനു മാത്രം വാങ്ങി കൂട്ടുക. 25ന് മേൽ ഭാഗ്യ.ം വന്നുചേരാൻ തുടങ്ങും. ധനം ഭദ്രമായി സൂക്ഷിക്കാൻ പഠിക്കണം കഴിവും ധൈര്യവും അധികമായുള്ള താങ്കൾ പിടിവാശി കുറയ്ക്കുകയും അനാവശ്യവാദപ്രതിവാദത്തിലിടപെടാതിരിക്കുകയും വേണം. ഉന്നത പദവികളിലെത്തി ഉദയസൂര്യനെപോലെ കർമ്മരംഗത്ത് ശോഭിക്കാൻ കഴിയും. ജനമെ ജനത്തെ അടക്കിഭരിക്കുന്ന സ്വഭാവമായിരിക്കും. ശിരോരോഗവും, നേത്രരോഗവും ഉണ്ടാകും. ദുരഭിമാനികളായ നിങ്ങൾക്ക് പരാജയ ഭീതിയും ഉണ്ടാകും. ചിലരിൽ ഭർതൃസൗഭാഗ്യവും, സന്താന ക്ലേശവും ഉണ്ടാകും. ഈഗോയും, അഹംഭാവവും മുന്നിട്ടു നിൽക്കുന്നതിനാലും, ആരെയും വകവയ്ക്കാത്ത സ്വഭാവമായതിനാലും കലഹ പ്രിയരായതിനാലും ഇവർക്ക് സ്വസ്ഥതക്കുറവും അതുവഴി ആരോഗ്യഹാനിക്കും കാരണമാകുന്നു. ഇവരുടെ വിട്ടുവീഴ്ച ഇല്ലാത്ത മനോഭാവം ഒരു പരിധിവരെ ജീവിതം നരകതുല്യമാകാം.

തെറ്റുകൾ സ്വയം തിരുത്തി നല്ലവരാകുന്ന ശീലവും ചിലരിലുണ്ടാകാം, ജനമെ ജനത്തിന് ഇതുവഴി വാക്കുമാറ്റി പറയുന്നവരാണോ എന്ന് തോന്നാറുണ്ട്. ഇതുവഴി മറ്റുള്ളവർ ഭിന്നിക്കുന്നതിനും, അശരണരായി കഴിയേണ്ടതായും വരുന്നു. ശ്വാസ സംബന്ധമായ അസുഖവുമുണ്ടാകാം. പ്രാണായാമം, വ്യായാമമുറകൾ നാമജപം ഇവ ചെയ്യുന്നത് ഉചിതമാണ്. അഗ്നി, വൈദ്യുതി, വെള്ളം, ജലസംബന്ധമായവ ശ്രദ്ധിക്കേണ്ടതാണ്. യാത്രകൾ ചെയ്യുമ്പോൾ അശ്രദ്ധയുള്ളവരാണ് അത് ഒഴിവാക്കി ഈശ്വര ഭജനത്തോടുകൂടി യാത്രചെയ്യുക. എതിർ ലിംഗക്കാരുമായുള്ള ഇടപാടുകൾ പ്രത്യേകം ശ്രദ്ധിക്കണം.

വിവാഹത്തിനനുയോജ്യമായ നക്ഷത്രങ്ങൾ- തിരുവാതിര(5), മകം(6), പൂരം(6), ഉത്രം(6), ചോതി(7), വിശാഖം(6), ഉത്രാടം(7), തിരുവോണം(6), പൂരുരുട്ടാതി(6),രേവതി(5 1/2)

അനുകൂല ദിവസം- ഞായർ, വെള്ളി

അനുകൂല തീയതി- 1,10,19,28

അനുകൂല നിറം- വെള്ള

പ്രതികൂല നക്ഷത്രം - മകയിരം, പുണർതം, ആയില്യം, വിശാഖം, അനിഴം, കേട്ട, മൂലം, അശ്വതി, ഉതൃട്ടാതി, ചതയം

തൊഴിൽ മേഖല-

സർക്കാർ ആനുകൂല്യങ്ങൾ , ഭൂസമ്പാദനം, വസ്തുവകകൾ പൈതൃകമായി ലഭിക്കുക, കുജ-രവി ബലത്തിനനുസരിച്ച് ഇവരുടെ ദശാപഹാരങ്ങളിൽ ലഭിക്കും. ഊഹക്കച്ചവടം, പട്ടാളം, പൊലീസ്, വ്യവസായം, ശസ്ത്രക്രിയ, കെമിക്കൽ നിർമ്മാണം, ബോംബ്, പടക്കം, തീപ്പെട്ടി, ഇരുമ്പ്, ഇരുമ്പ് പാത്രങ്ങൾ, ഹോമങ്ങൾ.

ജീവിത വിജയത്തിനുള്ള പരിഹാരങ്ങൾ:

ഒരു കുട്ടി ജനിക്കുമ്പോൾ വളർത്തച്ഛനും വളർത്തമ്മയുമായ മഹാദേവനും ദേവിയും അറിഞ്ഞിരിക്കും അവർ പറയുന്ന നവഗ്രഹശാസ്ത്രം. 100% ശരിയാണ് അതനുസരിച്ച് രവിയുടെ നക്ഷത്രമായ താങ്കൾ കരിക്കഭിഷേകം നെയ് വിളക്ക് പിന്നിൽ, അരവണ പായസം, എന്നിവ നടത്തി ജീവിക്കുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: