Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്തിരയുടെ സ്വഭാവ സവിശേഷതകൾ

ചിത്തിര നക്ഷത്രം

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ 14–ാം മത്തെ നക്ഷത്രമാണ് ചിത്തിര. ഒരു മാലയുടെ ലോക്കറ്റു പോലെ രണ്ടു വശവും 13 നക്ഷത്രങ്ങൾ വീതം.

പുരുഷന്മാർ– പൊക്കം കൂടിയവരും, ഏതാൾകൂട്ടത്തിലും ഇവരെ തിരിച്ചറിയാൻ സാധിക്കും.

സ്വഭാവം– സമാധാന പ്രിയരും, വളരെയധികം ബുദ്ധിമാന്മാരു മായിരിക്കും, നല്ലബന്ധം വന്നാൽ ഇവർ കൗശലശാലികളും, അനുകമ്പയില്ലാത്തവും, സ്വാർത്ഥതയിൽ അങ്ങേയറ്റം വരെ പോകുന്നവരുമായിരിക്കും. ഇവർക്ക് ദൈവം കനിഞ്ഞു കൊടുത്ത കഴിവാണ് എന്ത് വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുകയും മറ്റുളളവരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്തിട്ട് അവസാനം അതിൽ തന്നെ അവർ കടിച്ചു തൂങ്ങി രക്ഷപ്പെടുകയും ചെയ്യും. ഇതൊക്കെ കാരണം ഇവർക്ക് ജ്യോതിഷത്തിൽ ഒരു പരിധിവരെ തിളങ്ങുകയും ചെയ്യുന്നു.

മറ്റൊന്നെന്തെന്നാൽ ഇവർ ധാരാളം സ്വപ്നം കാണുന്നവരാണ് അതൊക്കെ തലയിൽ സൂക്ഷിക്കുകയും ചെയ്യും. മറ്റുളളവരുടെ വിഷമങ്ങളെ ഒരിക്കലും കണ്ടെന്ന് നടിക്കാത്തവരാണിവർ തികച്ചും സ്വാർത്ഥമതികളാണിവർ. ഇവരുടെ മർക്കടമുഷ്ടി സ്വഭാവത്തിൽ പാവപ്പെട്ടവർക്ക് ഇവരെ കുറിച്ചൊരുമതിപ്പും ഉണ്ടാകുകയില്ല. പരുക്കവും നിന്ദ്യവുമായ ഇവരുടെ സ്വഭാവം മറ്റുളളവരിൽ നിന്നു വെറുപ്പ് ഏറ്റുവാങ്ങേണ്ടതായി വരും. ഇവരുടെ എടുത്തു ചാട്ട സ്വഭാവം വേണ്ട കാര്യങ്ങളിൽ മറുപടി കൊടുക്കേണ്ടയിടങ്ങളിൽ വളരെ വൈകിയായിരിക്കും ഇവർ പ്രതികരിക്കുക. അതു കാരണം ഇവർക്ക് മോശമായ ഒരു അഭിപ്രായം ഏറ്റുവാങ്ങേണ്ടി വരും. ശത്രുക്കളെ ഇവർ നിഷ്പ്രയാസം തോല്പിക്കും. ഇവർ അശരണർക്ക് സഹായം ചെയ്യാൻ തല്പരരും അതിനായി ധാരാളം പണം ചിലവഴിക്കുന്ന വരുമായിരിക്കും. കുശാഗ്ര ബുദ്ധിക്കാരും, ശാന്തശീലരുമായിരിക്കും. ആരയും വക വയ്ക്കാത്തവരായിരിക്കും ഇവർ.

പഠിത്തം, തൊഴിൽ

നേട്ടങ്ങൾ പൊതുവേ കുറവായിരിക്കും, അതിനുവേണ്ടി ധാരാളം ധൈര്യവും, അധ്വാനവും വേണ്ടി വരും. 35 വയസു വരെ ഉയർച്ച കുറവായിരിക്കും. അതിനുശേ ഷം സുവർണ്ണ കാലഘട്ടമായിരിക്കും. അപ്രതീക്ഷിതമായ സ്ഥാനത്തു നിന്നായിരിക്കും സഹായം ലഭിക്കുക.

കുടുംബം– ഒരു തരത്തിൽ ഇവർ വിശ്വസ്തരും, സ്നേഹമുളള വരുമായിരിക്കും. കൂടെയുളളവരോടും, രക്ഷിതാക്കളോടും, കുടുംബത്തോടും ചിലയവസരങ്ങളിൽ സംശയാലുക്കളുമാ യിരിക്കും. ഇവർക്ക് അച്ഛനിൽ നിന്ന് സ്നേഹമോ, നേട്ടങ്ങ ളോ ലഭിക്കുകയില്ല. ചിലരിൽ അച്ഛനിൽ നിന്നും പിരിഞ്ഞു ജീവിക്കേണ്ടതായും വരും. ഇവർ ചില കാര്യങ്ങളിൽ പേരെടു ക്കുന്നവരുമായിരിക്കും. ഇവർ അമ്മയെ സ്നേഹിക്കുന്നവരും അമ്മ വഴി സമ്പത്തു ലഭിക്കുന്നവരുമായിരിക്കും. ജീവിതത്തി ലെ എല്ലാ സന്തോഷങ്ങളും സുഖസൗകര്യങ്ങളും അമ്മ വഴി മാത്രം ലഭിക്കുകയുളളൂ. പൊതുവേ ജനിച്ച വീട് വിട്ട് താമസി ക്കുന്നവരാണിവർ. പൊതുവേ ജനിച്ച വീട്ടിൽ നിന്നും വളരെയ ധികം ദൂരെ സെറ്റിൽ ചെയ്യുന്നവരാണിവർ. വിവാഹജീവിതം വളരെ മോശമായിരിക്കും. വിവാഹജീവിതത്തിൽ പൊതുവേ ചെറിയ കാര്യത്തിൽ പോലും പൊട്ടിത്തെറികൾ ഉണ്ടായിക്കൊ ണ്ടേയിരിക്കും. ധാരാളം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരികയും. അതിലൂടെ ധാരാളം കുറ്റാരോപണങ്ങളെ ജീവിത ത്തിൽ നേരിടേണ്ടി വരികയും ചെയ്യും. ആരോഗ്യം– കിഡ്നി, ബ്രയിൻ ഫിവർ, അണുബാധ കൊണ്ടുളള അസുഖം, അടിവയ റിലെ മുഴകൾ, അപ്പന്റിക്സ് എന്നിവയ്ക്കു സാധ്യത.

ദേവത ത്വഷ്ടാവാണ്. വിശ്വകർമ്മാവിന്റെ പുത്രനാണ് ത്വഷ്ടാവ്. ഇന്ദ്രന്റെ വിജയത്തിന് പുഷ്യക വിമാനം ത്രിപുര ദഹനത്തിന് ശിവനുപയോഗിച്ച ദിവ്യ രഥം, ആത്രേയ മുനിക്ക് ഒരു സ്വർഗ്ഗം, രാവണന്റെ ലങ്ക, തിലോത്തമ എന്നിവ നിർമ്മി ച്ചതും വിശ്വകർമ്മാവാണ്. അർജ്ജുനന് കൗരവരുമായുളള യുദ്ധത്തിന്റെ രഥം നിർമ്മിച്ചതും വിശ്വകർമ്മാവാണ്. ചിത്തിര യുടെ മൃഗം പുലിയാണ്. ധർമ്മശാസ്താവിന്റെ വാഹനം പുലി യാണ്, അമ്മയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പുലിപ്പാലിനു വേണ്ടി പുലിയൊക്കൊണ്ടു വന്നതുപോലെ ലോകരെ രക്ഷി ക്കാൻ ഇവർ എപ്പോഴും സജ്ജരാണ്. ശിവന്റെ ശിരസിൽ നിന്നും ആവിർഭവിച്ച് ഭൂമിയിൽ പതിക്കുകയും ഭൂമി ദേവിയുടെ ഉദരം ഇളകുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത് അങ്ങനെ മംഗലൻ ജന്മം കൊണ്ടു നവഗ്രഹത്തിൽ ഒന്നാമനാ കുകയും ചെയ്തു. മകയിരം, ചിത്തിര, അവിട്ടം കുജന്റെ നക്ഷത്രമാണ്.

സ്ത്രീകളുടെ ഫലങ്ങള്‍

മുകളിൽ പറഞ്ഞ ഫലം ബാധകമാ ണെങ്കിലും വിശിഷ്ട താഴെ പറയുന്നതും അനുഭവത്തിൽ വരും. ഈ നക്ഷത്രത്തിലെ സ്ത്രീകൾ പൊതുവേ ഭാഗ്യ ഹീനരായിരിക്കും. ദുഃസ്വതന്ത്രരായിരിക്കും പൊതുവേ ഇവർ, ദുരാനുഭവങ്ങൾ നിറഞ്ഞവരും, അനുസരണാശീലം കുറഞ്ഞ വരുമായിരിക്കും, ദാമ്പത്യം മോശമായിരിക്കും. ഭർതൃ വിരഹ മോ, പരിത്യാഗമോ സംഭവിക്കാം. പൊതുവെ ഇവർ സൗന്ദര്യ രാധകരും , ആഭരണപ്രിയരുമായിരിക്കും, പൊതു ജനം ഇഷ്ട പ്പെടുന്നവരുമായിരിക്കും, രക്ഷകർകത്താക്കളെ നോക്കുന്നവരു മായിരിക്കും. ഭംഗിയുളളവരും അസൂയ തോന്നുന്നതുമായ ശരീരമായിരിക്കും. മറ്റുളളവർ പെട്ടെന്ന് ഇഷ്ടപ്പെടുന്ന ശരീര പ്രകൃതിയായിരിക്കും, നല്ല ഭംഗിയുളളതും നീണ്ടതുമായ തലമുടിക്കുടമയായിരിക്കും. ഇവരുടെ എന്തും അറിയാനുളള വിഭ്രാന്തിയും, അതിസ്വാതന്ത്ര്യവും ബഹുമാനമില്ലായ്മയും, മറ്റുളളവരെ വെറുപ്പിക്കുന്ന സ്വഭാവവും ഇവർക്ക് വളരെയ ധികം പ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീടത് വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഒന്നുമില്ലെങ്കിലും അഹങ്കരിക്കുന്നവരായിരിക്കും. ഇവർ പൊതുവെ അത്യാർ ത്തികളും, നെറികേടുളളവരും ആയിരിക്കും. ആയതിനാൽ ഇവർക്ക് പൊതുവേ വളരെ വിരളമായ കൂട്ടു കെട്ടേ ഉണ്ടാകൂ. അതും ഇവരുടെ ഈ സ്വഭാവം കാരണം തകർന്നു പോകും. അതിനാൽ ഈ പ്രവണത മാറ്റി നിർത്തിയാൽ പൊതുജന മധ്യത്തിൽ ഒരു പരിധിവരെ ഇവർക്ക് തിളങ്ങാൻ സാധിക്കും. ജാതകസ്ഥിതിയനുസരിച്ച് ചിലതൊക്കെ വ്യത്യാസം വരാം.

പഠിത്തം (തൊഴില്‍)– സയൻസിൽ താല്പര്യമുളളവരായിരി ക്കും. നഴ്സ്മാരോ, മോഡലുകളോ, അഭിനേതാക്കളോ ആകാം. ഗ്രഹസ്ഥിതിയിൽ നല്ല മാറ്റമില്ലെങ്കിൽ ചിലപ്പോൾ കൃഷിവ കുപ്പിൽ തൊഴിൽ നേടാം.

പൊതുവായ തൊഴിലുകൾ

അച്ചടി, കെട്ടിട ബ്രോക്കർ, ക്രിമിനൽ വക്കീൽ, ടാക്സ് വകുപ്പ്, ഫിനാൻസ്, വ്യവസായം, ഖനി, ഇലക്ട്രിസിറ്റി, തുരംഗം, പ്രതി രോധ വകുപ്പ്, സുഗന്ധ ദ്രവ്യങ്ങൾ, ശസ്ത്രക്രിയ വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, വേദാന്തി, മതവിശ്വാസി, ൈസന്യ സേവനം. ആഭരണങ്ങൾ.

രോഗങ്ങളും ശരീരാവയവം

അരയ്ക്കു താഴെ അസുഖങ്ങൾ, അൾസർ, കിഡ്നി, തലവേ ദന, മൂത്രക്കല്ല് എന്നിവ.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: