Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്തിര നക്ഷത്രക്കാർ മനശക്തിയുള്ളവർ...

ജ്യോതിഷം

സംസ്കൃതത്തിൽ ചിത്രാ എന്നു വിളിക്കുന്ന 14-ാമതു നക്ഷത്രം. രാശിചക്രത്തിൽ 173ഡിഗ്രി 20നും 186 ഡിഗ്രി 40 നും ഇടയിൽ വ്യാപിച്ചു കിടക്കുന്നു. ചിത്തിരയുടെ ആദ്യപകുതി 1 ഉം, 2 ഉം പാദങ്ങൾ കന്നിരാശിയിലും 3 ഉം, 4 ഉം പാദങ്ങൾ തുലാം രാശിയിലും വ്യാപിച്ചു കിടക്കുന്നു. ഊൺ നക്ഷത്രമാകയാൽ കാതുകുത്ത്, വിദ്യാരംഭം, ഗൃഹപ്രവേശം, പുംസവനം, ഔഷധസേവ തുടങ്ങിയവക്ക് ഉത്തമം.

‘‘ചിത്രയാമതി ഗുപ്ത ധർമ്മനിരതോ മാനി പരസ്ത്രീരത’’

ഗണം- അസുരം, യോനി-സ്ത്രീ, മൃഗം- ആൾപുലി (Leopard), പക്ഷി- കാക്ക, വൃക്ഷം- കൂവളം. ഇത് തിര്യങ്മുഖനക്ഷത്രം, സമനക്ഷത്രം, ദ്വിപാദ് നക്ഷത്രം, ക്രതുഗോത്രം, മകയിരം, ചിത്തിര, അവിട്ടം പരസ്പര വേധമാണ്. മധ്യമരജ്ജു നക്ഷത്രം കൂടിയാണ്.

ചിത്തിരയുടെ നക്ഷത്രാധിപൻ ചൊവ്വയാണ്. കന്നി കൂറുകാരായ ചിത്തിര നക്ഷത്രക്കാരിൽ ബുധൻ,ചൊവ്വ എന്നീ ഗ്രഹങ്ങളുടെ ആധിപത്യം ഉണ്ടായിരിക്കും. വളരെ ഉയർന്ന നിലയിലെത്തണമെന്ന് ആഗ്രഹമുള്ള ഇവർ മറ്റുള്ളവരെയും അതിനു പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ചിത്തിര നക്ഷത്രക്കാർ പലപ്പോഴും ജനിച്ച വീടുവിട്ട് മാറിത്താമസിക്കുവാനുള്ള സാഹചര്യം ഉണ്ടാവാറുണ്ട്. എല്ലാവരോടും സ്നേഹമായി പെരുമാറും. അന്യരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും അവരോടു വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യുമെങ്കിലും സ്വന്തം ഇഷ്ടത്തിന്

അനുസരിച്ചേ കാര്യങ്ങൾ നടപ്പാക്കുകയുള്ളു. അന്യർക്ക് വേണ്ടി അധ്വാനിക്കുമെങ്കിലും സ്വന്തം കാര്യങ്ങൾ വേണ്ടെന്നു വക്കാൻ ഇവർക്കാവില്ല. സ്വന്തം പോക്കറ്റു കാലിയാക്കികൊണ്ടുള്ള ഒരു സ്നേഹബന്ധവും ഇവർക്കുവേണ്ടാ. അപവാദങ്ങളൊന്നും ഇവരെ തളർത്താൻ സാധിക്കില്ല. അസാധാരണമായ മനഃശക്തി ഇവർക്കുണ്ടായിരിക്കും. ഈ നക്ഷത്രക്കാർക്ക് പിതാവുമായുള്ള ബന്ധം അത്ര നല്ലരീതിയിൽ ആകണമെന്നില്ല. അതിനുകാരണം പിതൃകാരകനായ സൂര്യനും രാശ്യാധിപന്മാരായ ശുക്രനും ബുധനുമായുള്ള ശത്രുതതന്നെ. ചിത്തിരക്കാരുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരിക്കുകയില്ല. ദാമ്പത്യകാരകനായ ശുക്രൻ 8-ാം ഭാവപതിയും 6-ാം ഭാവത്തിന്റെ ഉച്ചാവകാശവും ചൊവ്വ 7-ാം ഭാവാധിപനുമാണ്. ഇക്കാരണത്താൽ ജാതകത്തിൽ ശുക്രൻ-കുജൻ-ശനി ഇവർ അനിഷ്ടത്തിൽ നിന്നാൽ ഭാര്യാവിരഹമോ വിവാഹകാലതാമസമോ, അന്യബന്ധങ്ങളോ വരാം. ചൊവ്വയുടെ പ്രഭാവത്താൽ ചിലപ്പോൾ ക്രൂരമായി സംസാരിച്ചുവെന്നും വരാം. പ്രായോഗിക ബുദ്ധി കാര്യമാത്ര പ്രസക്തമായ പെരുമാറ്റം, ഉത്സാഹം, തന്‍റേടം, പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവം, പരോക്ഷമായ കളിയാക്കുന്ന സ്വഭാവം ഇതൊക്കെയും ചിത്തിര കന്നികൂറുകാരുടെ പ്രത്യേകതകളാണ്. ബുധനുമായി ബന്ധം വരുന്ന പ്രിന്‍റിംഗ്, വാർത്താമാ

ധ്യമങ്ങൾ, സെയിൽസ് ടാക്സ്, ഇൻകം ടാക്സ് , ഫൈനാൻസ്, ഗ്രന്ഥരചന ഇവയുമായി ബന്ധം വരുന്ന തൊഴിലുകൾ ഇവർക്കനുകൂലമാണ്.

തുലാകൂറുകാരിൽ അപകടകരമായ പ്രവൃത്തികളിൽ താല്പര്യം. കാര്യങ്ങൾ അവലോകനം ചെയ്യുവാനുള്ള കഴിവ് ആദർശപരമായ ആശയങ്ങൾ ശാസ്ത്ര താല്പര്യവും ഇവരിൽ മുന്നിട്ടുനിൽക്കും. ആരോഗ്യം പൊതുവേമെച്ചമായിരിക്കും. എങ്കിലും മധ്യവയസുമുതൽ ഔഷധങ്ങൾ തുടർച്ചയായി കഴിക്കേണ്ടിവരും. ബാല്യത്തിൽ രക്തദൂഷ്യം, ത്വക്ക് രോഗം എന്നിവയ്ക്ക് സാധ്യത. 21 വയസുവരെ കാര്യമായ ഗുണം കാണുകയില്ല. 37 വരെ ഗൃഹവാഹനാദിയോഗം, ഭൂമിഗുണം ഇവയ്ക്കു സാധ്യതയുണ്ട്. എങ്കിലും ഗുണദോഷസമ്മിശ്രഫലമായിരിക്കും. 56 വയസുവരെ വാതരോഗങ്ങൾ അലട്ടുമെങ്കിലും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. 56 നുശേഷം ശാന്തവും സമാധാനവുമായ ജീവിതം നയിക്കാൻ കഴിയും. സന്താനങ്ങളുടെ ഉയർച്ചമൂലം സന്തോഷിക്കാൻ കഴിയും.

വിശാഖം, തൃക്കേട്ട, പൂരാടം നക്ഷത്രങ്ങൾ അശുഭങ്ങളാണ്. ചിത്തിര കന്നിക്കൂർ ജനിച്ചവർക്ക് അശ്വതി, ഭരണി, കാർത്തിക ആദ്യപാദവും തുലാകൂറുക്കാർക്ക് കാർത്തിക (ഇടവകൂർ), രോഹിണി, മകയിരം ആദ്യപകുതി എന്നിവ പ്രതികൂല നക്ഷത്രങ്ങളാണ്. വ്യാഴം, ബുധൻ, ശുക്രൻ എന്നീ ദശകളിൽ ഇവർ ദോഷപരിഹാരകർമ്മങ്ങൾ ആരംഭിക്കേണ്ടതാണ്. കുജപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുക. ജാതകത്തിൽ ചൊവ്വ ഓജരാശിയിൽ നിന്നും സുബ്രഹ്മണ്യഭജനവും യുഗ്മരാശിയിൽ നിന്നാൽ ഭദ്രകാളി ഭജനവും നടത്തുക. കന്നികൂറുകാർ ശ്രീകൃഷ്ണ ക്ഷേത്രദർശനം, ഭാഗവതപരായണം തുടങ്ങിയവ അനുഷ്ഠിക്കുകയും തുലാംകൂറുകാർ മഹാലക്ഷ്മി ഭജനവും ശുക്രപ്രീതിക്കുവേണ്ടിയുള്ള കർമ്മങ്ങളും അനുഷ്ഠിക്കുക.

ഓം വിശ്വകർമ്മണേ നമഃ എന്ന ജപിക്കുന്നത് ഉത്തമം.

ലേഖനം തയ്യാറാക്കിയത്

ഗീതക്കുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayanaastro@gmail.com

Your Rating: