Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്തിര നക്ഷത്രത്തിലുള്ള സ്ത്രീകൾ എവിടെയും തിളങ്ങുന്നവർ

ജ്യോതിഷം നക്ഷത്രഫലം

സംഖ്യാധിപൻ 9, ഇംഗ്ലീഷ് അക്ഷരമാലയിൽ അക്ഷരങ്ങളില്ല എന്നതും, ദൈവത്തിന്റെ സ്വന്തം സംഖ്യയാണ് 9. ചൊവ്വാദശയിലാണ് ജനനം. ചിത്തിരയ്ക്ക് ചിത്ര എന്നും പേരുണ്ട്. ചിത്രഗുപ്തന്റെ നക്ഷത്രമാണ്, മാത്രവുമല്ല 13 നക്ഷത്രങ്ങൾ വീതം അപ്പുറവും ഇപ്പുറവും ഉണ്ട്. മാലയുടെ ലോക്കറ്റുപോലെ നടുവിൽ ചിത്തിര നക്ഷത്രം സ്ഥിതി ചെയ്യുന്നു. സത്യത്തിനു സാക്ഷിയായ നക്ഷത്രമാണ്.

ചിത്തിര ആകാശമണ്ഡലത്തിൽ ചിരവയുടെ രൂപത്തിൽ ശോഭിക്കുകയും, 6 നക്ഷത്രങ്ങളുടെ ഒരു ഗണവുമാണ്, തിളങ്ങുന്ന രത്നമാണ്, അതുപോലെ തന്നെ ചിത്തിരക്കാർ എവിടെയും തിളങ്ങുന്നവരാണ്. ധൈര്യവും തന്റേടവും എത്ര ഭീമമായ എതിർപ്പുകളെയും അതിജീവിക്കാനുള്ള കഴിവുകളും, ബുദ്ധിസാമർത്ഥ്യവും ഉത്സാഹശീലവും തളരാത്ത പരിശ്രമശാലികളും, ആത്മവിശ്വാസികളുമാണ്. ഊണും ഉറക്കവും വെടിഞ്ഞ് കഠിനാധ്വാനത്തിലൂടെ പ്ലാനിങ്ങിലൂടെ അനായാസം ചെയ്തു തീർക്കാൻ സമർത്ഥരാണ്. എല്ലാം എന്നെക്കൊണ്ട് ചെയ്യാൻ കഴിയും എന്ന അഹന്ത തെറ്റല്ല. എങ്കിലും ഞാൻ വിചാരിച്ചാലേ കഴിയൂ എന്ന അഹന്ത കളയേണ്ടതാണ്. കുടുംബത്തെ വിട്ടുകൊടുത്ത് പെരുമാറേണ്ട സന്ദർഭം വരുമ്പോൾ അതിനു തയ്യാറാകുന്ന താങ്കൾ നിസ്സാരകാര്യങ്ങൾക്ക് വാശി പിടിക്കുന്ന സ്വഭാവം ഉപേക്ഷിക്കണം. പിതാവിൽനിന്നും വേർപെട്ട് താമസിക്കേണ്ടി വരും. അന്യരോട് വിധേയത്വം കാണിക്കുമെങ്കിലും സ്വന്തം താൽപര്യത്തിനനുസരിച്ചു മാത്രവും, നേട്ടങ്ങൾ നോക്കിയും മാത്രമേ കാര്യങ്ങൾ ചെയ്യൂ. വിവാഹജീവിതം തൃപ്തികരമല്ല. മാതാവിനെകൊണ്ടും പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും.

ജനങ്ങളില്‍നിന്നും അകന്ന് ഏകാന്തതയിൽ ജീവിക്കാനാണിഷ്ടം. പുരാതനമായ തറവാട് പൊളിച്ചുമാറ്റി പുതുക്കിപ്പണിയുകയും ചെയ്യും. സമൂഹത്തിൽ അംഗീകാരവും സ്വാധീനമുള്ളവരും, വശ്യമായി സംസാരിച്ച് മറ്റുള്ളവരെ പോക്കറ്റിലാക്കുന്നവരും, ഗുരുഭക്തിയുള്ളവരും, ഭർത്താവിനെ സ്നേഹിച്ച് കീഴ്പ്പെടുത്തുന്നവരും, 3–ാമനെ കുടുംബപ്രശ്നത്തിലിടപെടാൻ അനുവദിക്കില്ല. ഇവരുടെ മക്കളെ ചൂണ്ടിക്കാണിച്ച് മറ്റുള്ളവർ അനുകരിക്കുകയും, ഇവരെ നിയന്ത്രിച്ച് കൊണ്ടുപോകുകയും മക്കൾ സ്നേഹിക്കുന്നവരും, അനുസരിക്കുന്നവരും, അഭിമാനികളുമായി മാറ്റുന്നു. കൂടെ നിൽക്കുന്നവരെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യും. മറ്റുള്ളവരെ തകർക്കുകയും ചെയ്യും. ഓർമ്മശക്തി കുറവുള്ള താങ്കൾ കാര്യങ്ങള്‍ കുറിച്ചു വച്ച് നടത്തുന്നത് നന്ന്. കാര്യങ്ങൾ ചെയ്യുമ്പോൾ അശ്രദ്ധയുള്ളവരാണ്, അത് ഒഴിവാക്കിയില്ലെങ്കിൽ ജീവിതപരാജയമുണ്ടാകും.

ഉപദേശികളായ നിങ്ങൾ ധൃതിപ്പെട്ടെടുക്കുന്ന തീരുമാനങ്ങൾ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതിനാൽ സാവകാശം ആലോചിച്ചു മാത്രം നടത്തണം. ഭർത്താവിനെയും കുടുംബത്തിൽ മുതിർന്നവരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അവരുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ച് പ്രവർത്തിച്ചാൽ നന്മകൾ വന്നുചേരും. നാഡിജ്യോതിശാസ്ത്രപ്രകാരം കുജനെക്കൊണ്ട് ഭര്‍ത്താവിനെയും സഹോദരത്തെയും ചിന്തിക്കണം. ശനിയെകൊണ്ട് കർമ്മകാരകൻ ആണ് കർമ്മത്തെ ചിന്തിക്കണം. ആയതിനാൽ വിട്ടുവീഴ്ച പുലർത്തി കുടുംബസ്വത്തിൽ ആദായം സമ്പാദിക്കണം. നവഗ്രഹപ്രീതി നടത്തി മാത്രം സംരംഭങ്ങൾ നടത്തണം. പിതൃപ്രീതിയും വരുത്തേണ്ടതാണ്. മക്കൾക്കുവേണ്ടി ജീവിക്കുന്നവരാണ് താങ്കൾ, എല്ലാ സുഖജീവിതങ്ങളും ഉപേക്ഷിച്ച് മക്കളെ, മക്കളെ, മക്കളെ എന്നു ചിന്തിച്ച് അവരുടെ ജീവിത്തിനുവേണ്ടി ജീവിക്കുന്നവരാണ് താങ്കൾ. സുന്ദരികളായ നിങ്ങൾ സ്വന്തം ശരീരത്തെക്കുറിച്ച് ചിന്തിക്കാതെ ജീവിക്കുന്നവരാണ്. അത് ഒരു പരിധി വരെ മാറ്റേണ്ടതാണ്. ചിലർക്ക് ഭർതൃവിരഹമോ, പരിത്യാഗമോ, സന്താനദുരിതമോ ഉണ്ടാകാം. ഹനുമാനെ പ്രാർത്ഥിക്കുക. ചിലരിൽ നിർഭാഗ്യങ്ങളും, തിക്താനുഭവങ്ങളും, ദുരനുഭവങ്ങളും കണ്ടുവരുന്നുണ്ട്. ദുസ്വാതന്ത്ര്യം ഇവരുടെ കൂടപ്പിറപ്പാണ്.

അനുയോജ്യമായ നക്ഷത്രങ്ങൾ വിവാഹത്തിന് – അശ്വതി 7, രോഹിണി 6, തിരുവാതിര 5, ആയില്യം 7, അത്തം 6, ചോതി 5, മൂലം 6, ഉത്രാടം 5, തിരുവോണം 5, രേവതി 6

പ്രതികൂല നക്ഷത്രം – വിശാഖം, കേട്ട, പൂരാടം, ഭരണി, കാർത്തിക, പൂയം, മകയിരം, അവിട്ടം, മകം, ഉത്രം, ചതയം, പൂരുരുട്ടാതി

അനുകൂലദിവസം – ചൊവ്വ, തിങ്കൾ. തിയതി – 9, 18, 27

നിറം – ചുവപ്പ്

രത്നം – ചെമ്പവിഴം

തൊഴിൽ – അച്ചടി, പ്രസിദ്ധീകരണം, ബ്രോക്കർ, ക്രിമിനൽ വക്കീൽ, നികുതി വകുപ്പ്, ഡിഫൻസ്, ഫൈനാൻസ്, വ്യവസായം, ഖനി, ഇലക്ട്രിസിറ്റി, ഗ്യാസ് ഏജൻസി, ശാസ്ത്രജ്ഞൻ, ഡോക്ടർ, മതവിശ്വാസി, സംഗീതം, സൈനികസേവനം, ആഭരണം

രോഗങ്ങൾ – കിഡ്നി രോഗം, അതിമൂത്രം, തലവേദന, അൾസർ, കാൽവേദന, അരയ്ക്കു താഴെ രോഗങ്ങൾ.

പരിഹാരം – ദേവിയെ പ്രാർത്ഥിക്കുക, ഹനുമാൻ പ്രീതി വരുത്തണം, മഹാദേവനെയും പ്രാർത്ഥിക്കുക, കരിക്കഭിഷേകം, നെയ്യ്‌വിളക്ക്, കടും പായസം, അരവണ പായസം, രാവിലെയും വൈകിട്ടും നാമജപം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: