Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോഗ് ഇയർ(1910,22,34,46,58,70,82,94,2006)

dog-year ഗ്രാഫിക്സ് : ജെയിൽ ഡേവിഡ്

സോണിയാ ഗാന്ധി, ജോർജ് ബുഷ്, രാഹുൽ ഗാന്ധി , മൈക്കിൾ ജാക്സൺ... ഇവർ ഡോഗ് വർഷത്തിൽ ജനിച്ചവരാണ്. സ്ത്രീകൾ വളരെ സ്നേഹം നിറഞ്ഞവരും, സ്നേഹിക്കുന്നവരും, സ്നേഹിക്കപ്പെടേണ്ടവരുമാണ്. ഇവർ പെട്ടെന്ന് സഹായികളെന്ന് തെളിക്കപ്പെടുന്നവരാണ്. പ്രകാശിക്കുന്ന രീതിയിലെ പൊസിഷനിൽ തിളങ്ങുന്നവരും, ഇവരെ അറിയുന്നവരെല്ലാം ഏകപക്ഷീയമായി ഇവരെ സ്നേഹിക്കും. തന്നത്താൻ ഒന്നിനും പോകില്ല. പല നേട്ടങ്ങളുള്ളവരും, ജീവിതത്തിൽ തടസ്സങ്ങളുണ്ടായികൊണ്ടിരിക്കുന്നവരും അതിമോഹങ്ങളിൽ കുറവുകൾ സൃഷ്ടിക്കുന്നവരും, എന്നാലും തളരാത്തവർ, ഇവർ സ്വന്തം തീരുമാനത്തിൽ നിന്നും മറാത്തവർ, മറ്റൊന്നിലും സ്വന്തം നിലപാട് മാറ്റി എടുത്തുചാടില്ല, കണ്ടുപിടിത്തക്കാരും, വിശ്വസ്.രുമാണ്. പരിശ്രമശാലികൾ, പ്രാക്ടിക്കലാണ്, പരസ്യമായി തെറ്റു സമ്മതിക്കുന്നവരാണ്, ഇവർ സ്നേഹിക്കാവുന്നവരാണ്, ബ്രില്ലിയന്റ് ആണ്, ബുദ്ധിയുള്ള ആർട്ടിസ്റ്റുകളാണ്. നേട്ടം കൊയ്യുന്നവരായിരിക്കും. സൗന്ദന്ദര്യവതികളായിരിക്കും, പൻച്വൽ ആയിരിക്കും, മനസാന്നിധ്യമുള്ളവർ, രക്ഷകർത്താക്കളേട് സ്നേഹമുള്ളവരും, തിരിച്ചും ഇവർ കുട്ടികളോടും അത്തരത്തിലെ സമീപനമായിരിക്കും.

സുഹൃത്തുക്കളെപോലെയാണ്, കാരുണ്യമുള്ളവരായിരിക്കും, ഇവരുടെ ഒരു കുഴപ്പം മർക്കടമുഷ്ടികൂടിയവരായിരിക്കും. ഇതുപേക്ഷിച്ചാൽ ജീവിതവിജയം നേടും. മറ്റുള്ളവരിൽ ഈ സ്വഭാവം സ്നേഹമില്ലാതാക്കുകയും അകന്നുപോകാനും കാരണമാകുന്നു. അലസതകൂടിയതിനാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടാൻ ഇടയുണ്ടാക്കും. അധ്യാപനം,ഗവൺമെന്റ് ജോലികൾ, ബാങ്കിങ് രംഗങ്ങൾ എന്നിവ ഉത്തമം. ബുദ്ധിയും, കഴിവും സ്വഭാവ നൈർമ്മാല്യമുള്ള ഇവർ കഴിവുകൾ പൂർണ്ണമായും പുറത്തു പ്രകടിപ്പിക്കില്ല. ഒതുങ്ങികൂടാനും ഇഷ്ടമുള്ളവരെ സന്തോഷിപ്പിക്കുവാനും പൊതുജനത്തെ ദുഃഖിപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. നന്ദി കാലം മുഴുവൻ മറക്കാതെ കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ്. ഏതാവശ്യത്തിനും ഇവരുടെ സഹായം ലഭിക്കുന്നതാണ്. സ്വന്തം പണം ചിലവാക്കി സഹായിക്കുവാനും സ്നേഹിക്കുവാനും മനസ്സുണ്ട്. കുടുംബബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കരാണ്. ഇവരെ അനുകരിച്ച് ജീവിക്കുന്നവരും ഉണ്ട്. ആദ്ധ്യാത്മികമായും മതപരമായും കലകായികരംഗത്തും വൈദ്യത്തിലും ഇവർക്കനുകൂലമാണ്. സാമ്പത്തികനേട്ടം ഇവർ ആരിൽനിന്നും പ്രതീക്ഷിക്കാറില്ല. എന്നാൽ സ്നേഹം കൊണ്ടുമാത്രമാണ് ഇവർ തൃപ്തിപ്പെടുന്നത്. ഇവരുടെ ഒരു ദോഷം തന്ത്രപരമായി പെരുമാറാനറിയില്ല എന്നതാണ്, അതിനാൽ ഇവർ കബളിപ്പിക്കപ്പെടുകയും മറ്റുള്ളവർ ഇവരെ മുതലെടുക്കുകയും ചെയ്യുന്നു. ഡോഗ് നല്ല ബുദ്ധിശക്തിമുള്ള പഠിത്തക്കാരാണ്. കഴിവറിഞ്ഞ് കൽപ്പിക്കാത്ത നിങ്ങൾ സമയത്തിനു വില കൽപ്പിച്ചു മുന്നോട്ടു പോകണം ഇല്ലെങ്കിൽ ഭാവിയിൽ ശത്രുക്കളെ ഏറ്റുവാങ്ങേണ്ടിവരും. സത്യസന്ധരായ നിങ്ങൾ മറ്റുള്ളവർ നിങ്ങളെ തെറ്റിദ്ധരിച്ച് പിരിഞ്ഞുപോയെന്നും വരാം.

ഏരീസ് (മാർച്ച്22-ഏപ്രിൽ20)

ബുദ്ധഹീനത കാണിക്കുന്നവരും, ദേഷ്യക്കാരുമായിരിക്കും. തലക്കും മുഖത്തിനും മുറിവുണ്ടാകാൻ സാധ്യതയുള്ളവരായതിനാൽ ശ്രദ്ധിക്കണം. സൗന്ദര്യമുള്ളവരായിരിക്കും,സ്വതന്ത്ര ചിന്താഗതിക്കാരായിരിക്കും, സമചിത്തതയില്ലാതെ ഓരോ വിഡ്ഢിത്തങ്ങൾ കാട്ടിക്കൂട്ടുന്നവർ, എന്നാൽ ഇവർ ഇന്നസെന്റുകളുമായിരിക്കും.

ടോറസ് (ഏപ്രിൽ21-മെയ്21)

എവിടെയും ആരെയും ആകർഷിക്കുന്നവരാണിവർ, ശുക്രന്റെ രാശിയായതിനാൽ ആ രാശിയുടെതായ എല്ലാ കഴിവുകളും ഇവരിലുണ്ടായിരിക്കും. കലാരംഗത്ത് ഇവർ നന്നായി ശോഭിക്കുന്നവരായിരിക്കും. സംഗീതത്തിലും, നൃത്തത്തിലും ഉള്ള കഴിവ് സംഗീതത്തിലും കലാലോകത്തും ഇവരെ പ്രാക്ടിക്കലായി നല്ല ഉയർച്ചയിലെത്തിക്കും. അങ്ങനെ ഇവരെ എല്ലാ രീതിയിലെയും ഉയർച്ച ഉണ്ടാക്കികൊടുക്കും.

ജെമിനി (മെയ്22-ജൂൺ21)

നേരു ബുദ്ധിയെക്കാൾ വക്രബുദ്ധി ചിന്തിക്കുന്നവരാണിവർ, ഇവരെ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇവരുടെ വളഞ്ഞ വഴികളെ പറഞ്ഞു തിരുത്തേണ്ടത് വളരെ ആവശ്യമാണ്. പക്ഷേ ജമിനി,ഡോഗ് കോമ്പിനേഷൻ നല്ലതാണ്. എങ്കിൽ 2 പേരുമായി ചേർന്നാൽ വളരെ ഹോണസ്റ്റ് ആയി മാറും.

കാൻസർ (ജൂൺ22-ജൂലൈ23)

ഡോഗും ക്യാറ്റും നല്ല കോമ്പിനേഷൻ ആണ്. ഒപ്പം ഇവർ ആവശ്യങ്ങളനുസരിച്ച് പ്രവർത്തിക്കുന്നവരും. രണ്ടുപേരും വിശ്വസ്തരുമായിരിക്കും. കുടുംബവുമായി അഗാധ സ്നേഹമുള്ളവരുമാണ്. പൊതുജനങ്ങൾക്ക് മനസ്സിനിണങ്ങുന്നവരും ഒരിക്കൽ അടുത്താൽ അവരെ പിരിയാൻ സാധിക്കുകയില്ല. അപകടങ്ങളിൽനിന്നും രക്ഷപ്പെടുത്തുന്നവരുമായിരിക്കും. ഇവരുടെ കഴിവുകൾ മറ്റുള്ളവർ കണ്ടതിശയിക്കും. ടീച്ചിംഗ്, റസ്റ്റോറന്റ് എന്നിവയിൽ വിജയിക്കും. ഭാഗ്യശാലികളായിരിക്കും, വലിയ പ്രശ്നമുണ്ടാക്കുന്നവരും, പ്രകൃതിസ്നേഹികളുമായിരിക്കും. രാഷ്ട്രീയം, വൈദ്യം, ശാസ്ത്രരംഗം എന്നിവയിൽ വിജയിക്കും.

ലിയോ (ജൂലൈ24-ഓഗസ്റ്റ്23)

ഇവർ ഉറങ്ങിക്കിടക്കുന്നവരെയും ഉണർത്തിപ്പിക്കും, അത്രയധികം കഴിവുള്ളവരാണിവർ. എപ്പോഴും മുന്നിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണിവർ, ആ ചിന്ത ഇവർ പുറകിൽ നിന്നും മുന്നിലേക്ക് കയറ്റിവിടും. ഇവർ മറ്റുള്ളവർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഗിഫ്റ്റ് ആണ്. സ്നേഹിക്കാൻ പറ്റിയവരും, സ്റ്റേജിൽ മുന്നിൽ നിർത്താൻ പറ്റിയവരുമായിരിക്കും ഒപ്പം തിളക്കമാർന്ന പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്യും. ഇവർ ഡോഗിനെ കൂടുതൽ ശക്തിയുള്ളവനാക്കുകയും ചെയ്യും.

വിർഗോ(ഓഗസ്റ്റ്24-സെപ്റ്റംബർ23)

ഇവരിൽ നിന്നും ആഗ്രഹത്തിനൊത്ത ഉയർച്ച കിട്ടില്ല, എന്നിരുന്നാലും ഒരു മാജിക് ടച്ച് ഇവർക്കുണ്ടായിരിക്കും. എന്നിരുന്നാലും ഇവർ സ്വന്തം കഴിവുപയോഗിച്ച് അവാർഡുകളും മറ്റും കരസ്ഥമാക്കും. കലയിലും ഡിസൈനിങ്ങിലും,സ്റ്റാറ്റിസ്റ്റിക്സിലും മികവുറ്റ കഴിവുകൾ തെളിയിക്കാൻ ഇവർക്ക് അസാധ്യമായ കഴിവുണ്ട്.

ലിബ്ര (സെപ്റ്റംബർ24-ഒക്ടോബർ23)

ഇവർ എല്ലാവരെയും ആശ്ചാര്യപ്പെടുത്തുന്നവരായിരിക്കും, ഇരട്ടി സൗന്ദര്യവും ഇരട്ടി പുഞ്ചിരി എന്നിവയ്ക്ക് ഉടമകളാണ്. ദയാലുക്കളും എല്ലാവിധ ഗുണങ്ങളുമുണ്ടായിരിക്കും. ലോകം തന്നെ ഇവരുടെ മുഷ്ടിക്കുള്ളിലൊതുക്കുന്നവരും, സ്വന്തം തൊഴിലിൽ മാത്രം കേന്ദ്രീകരിച്ച് കർമ്മ നിരതരായി ജീവിക്കുകയും ചെയ്യുന്നവരായിരിക്കും.

സ്കോർപിയോ (ഒക്ടോബർ24-നവംബർ22)

എല്ലാവരെയും ഇളക്കിവിട്ട്പ്രശ്നമുണ്ടാക്കാൻ കഴിവുള്ളവരാണിവർ, എന്നിട്ട് അതിൽനിന്ന് സ്വന്തം തലയൂരാനും അതിൽനിന്നും രക്ഷപ്പെടാനും കഴിവുള്ളവരാണിവർ. ഈ കഴിവുകൾ മറ്റുളളിടത്ത് ബുദ്ധിയിലൂടെ പ്രയോഗിച്ച് സ്വയം ശോഭിക്കുന്ന കഴിവ് അപാരമാണ്.

സാജിറ്റേറിയസ് (നവംബർ23-ഡിസംബർ-22)

ഡോഗും ഹോഴ്സും സാധാരണ കോമ്പിനേഷനാണ് ഇവർ പകുതി മനുഷ്യനും, പകുതി കുതിരയുമാണ്. ഒരു സൗകര്യപ്രദമായ ജോടിയാണ്, എവിടെയും നിന്നുപിഴയ്ക്കാനറിയാവുന്നവർ. ഇതുകാരണം ഒരേപോലുള്ള കൂട്ടുകാരെ സമ്പാദിക്കും. ഒരു പ്രത്യേക രീതിയിലെ താൽപര്യമുള്ളവരാണിവർ. ആ താൽപര്യം ഇവർ ഇവരുടെ ജീവിതത്തിൽ എത്തിച്ചേരുകയും ചെയ്യും.

കാപ്രികോൺ (ഡിസംബർ23-ജനുവരി20)

പ്രതികാരബുദ്ധിക്കാരാണ് ഇവരെ മറ്റുള്ളവർക്ക് സഹിക്കാൻ സാധ്യമല്ല, എന്നാൽ ഇവരുമായി ചേർന്നുപോയാൽ ഉദ്ദേശിച്ചിടത്ത് എത്താം. 10-ാം ഭാവമായതിനാൽ ഒരു ബെനിഫിറ്റ് കിട്ടുന്ന കോമ്പിനേഷൻ കൂടിയാണ്.

അക്വേറിയസ് (ജനുവരി21-ഫെബ്രുവരി19)

മർക്കടമുഷ്ടിക്കാരായ ഇവർ ഇവരുടെ വിട്ടുവീഴ്ചയില്ലാത്ത സ്വഭാവം ഇവരെ നാശത്തിലെത്തിക്കും. എന്നാൽ ഇവരുടെ അടിപതറാത്ത വിശ്വാസം ഇവരെ നശീകരണത്തിൽ നിന്നും കരകയറ്റുകയും ചെയ്യും. ഇവർ മറ്റുള്ളവരെ കരകയറ്റിക്കുന്ന ഒരു കോമ്പിനേഷൻ കൂടിയാണ്. രണ്ടുപേരും, വിശ്വസ്ഥരും, കണ്ടുപിടുത്തക്കാരും മറ്റുള്ളവർക്കുവേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമാണ്.

പീസസ് (ഫെബ്രുവരി20-മാർച്ച്21)

ഇവർ ഇവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നവർ ആണ്, പൊതുവെ പട്ടികൾക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല, പീസസിന്റെ കൂടെ ചേർന്ന് തിളക്കമാർന്ന ഉയർച്ച കണ്ടെത്തും, ശ്വാസം മുട്ടിക്കുന്ന രീതിയിലെ തിളക്കമാർന്നവരായി ഷൈൻ ചെയ്യും. നല്ല രക്ഷകർത്താക്കളായി ഫേവർ ചെയ്യുന്നവരായിരിക്കും ഇവർ, രക്ഷകർത്താക്കളെ സന്തോഷിപ്പിക്കുന്നവരുമായിരിക്കും. ഇവരുടെ വീട്ടിൽ എപ്പോഴും ചിരിയും കളിയും നടക്കുന്നതായിരിക്കും, ഒപ്പം ഇവർ കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഒരുപോലെ സ്നേഹിക്കുന്നവരുമായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.