Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രാഗൺ ഇയർ

Dragon Year ഗ്രാഫിക്സ് : ജെയിൻ ഡേവിഡ്

(1916, 28, 40, 52, 64, 76, 88, 2000, 2012) അഭിഷേക്ബച്ചൻ, അർജുൻ ഡ്രാഗൺ ഇയറിൽ ജനിച്ചവരാണ്. കുംഭം, ചിങ്ങം, ധനു എന്നിവർ ചേർന്നാൽ ക്രേസി മിക്സ് ആണ്. സത്യത്തിൽ ഇവരെപ്പോലെ മറ്റൊരാളും കാണില്ല, വെല്ലാനും ഇവരെക്കാൾ കൂടുതലാർക്കും കാണില്ല. പൊതുജനം ആഗ്രഹിക്കുന്നത് ഡ്രാഗൺ കുട്ടികൾ വേണമെന്നാണ്. ഫലപ്രദമായ ആൾക്കാർ, ഒഴിവാക്കാനാവാത്തവർ, ദാനശീലർ, ബുദ്ധിമാന്മാർ, ബുദ്ധിജീവികൾ, എല്ലാവരോടും ചേരുന്നവർ, എന്തുകൊണ്ടും മോശക്കാരല്ലാത്തവർ. ഇവർ ചരിത്രത്തിൽ സ്ഥാനം പിടിക്കും. ഉദാഹരണമായി ബർനാഡ്ഷാ. പൊതുജന താൽപര്യ കൂട്ടുകെട്ടുള്ളവരായ ഇവരെക്കൊണ്ട് പ്രശ്നം ഒന്നും ഉണ്ടാകുകയില്ല. ഒരു പരാതിയുമില്ലാത്തവരായിരിക്കും. തന്ത്രപൂർവം കാര്യങ്ങൾ ചെയ്യുന്നവരായിരിക്കും. ചക്രവർത്തിമാരിലും ഇവരെ കയ്യിലൊതുക്കാനാകില്ല. ഇവർ ഭാഗ്യവാന്മാരായിരിക്കും. കഴിവുള്ളവരാണെങ്കിലും മർക്കടമുഷ്ടിക്കാരായിരിക്കും. എന്നാൽ വളരെയേറെ കഴിവുള്ളവരായിരിക്കും. ഇവരെ ശ്രമിച്ചാൽ കയ്യിലാക്കാം. എന്നാലും ചെറിയ കാര്യത്തിനു പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരാണിവർ. ഭാഗ്യം എപ്പോഴും ഒരുപോലെ തുണയ്ക്കില്ല. നല്ല സമയവും മോശസമയവും ഒരുപോലെ വന്നുകൊണ്ടിരിക്കും.

കൂർമബുദ്ധിക്കാരാണിവർ, മുന്നറിയിപ്പുള്ളവർ, കാന്തം പോലെ ആകർഷണശക്തിയുള്ളവർ. ആൾക്കാരെ വശീകരിക്കുന്നവർ, തെറ്റു ചെയ്യുന്നവർ, വാല്യു ഉള്ളവർ, ക്ഷമാശക്തിയില്ലാത്തവരും ആഡംബര പ്രിയരും ലൗകികാസക്തി കൂടിയവരും ദേഷ്യക്കാരുമായിരിക്കും. ഡ്രാഗൺ സങ്കൽപിക ആകാശജീവിയാണ്. ഈ പ്രവണത ഡ്രാഗൺ വർഷത്തിൽ ജനിക്കുന്നവർക്കുണ്ടായിരിക്കും. മാന്ത്രികം, സംഗീതം, കല, ഉത്തമമാണ്. പ്രണയത്തിനടിമകളായ ഇവർ ആരെയും ആകർഷിക്കുന്നവരാണ്. പ്രണയത്തിലും വിവാഹത്തിലും ആത്മാർഥതയില്ലാത്തവരായിരിക്കും. മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാൻ അപാര കഴിവുണ്ടായിരിക്കും. ഗർവ് കൂടിയവരും ആഗ്രഹം സാധിക്കാത്തതിൽ വിഷമം വരുന്നവരും ഊർജസ്വലരുമാണ്. മനസ് കൊണ്ട് സാധുക്കളാണിവർ. ദുരൂഹതയുള്ളവരാണ്. പെട്ടെന്നിവരെ വിലയിരുത്താനാകില്ല. വിജയവും പരാജയവും ഒരു പോലെയായിരിക്കും.

ഏരീസ് (മാർച്ച്22-ഏപ്രിൽ20)

എടുത്തുചാട്ടക്കാരായിരിക്കും ഭാഗ്യത്തിൽ ഉയർച്ചയുള്ളവർ എന്നാൽ അതിശയിക്കുന്ന കോംപിനേഷനായിരിക്കും. ചിലപ്പോൾ ഇതു നന്നായിരിക്കും, എടുത്തു ചാടുന്നത് ഓർത്ത് പിന്നീട് വേദനിക്കും. ശ്രദ്ധയോടു കൂടി തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ എല്ലാം നല്ലതായി കലാശിക്കും.

ടോറസ് (ഏപ്രിൽ21-മെയ്21)

എന്തിനെക്കുറിച്ചും പന്തയം വയ്ക്കുന്നതിനും തീരുമാനിക്കുന്നതിനും വേണ്ടി കാത്തിരിക്കേണ്ടതാണ്. അല്ലെങ്കിൽ തോൽവി സംഭവിച്ചെന്നും വരാം. ഫിനാൻസർമാർ, ഇൻവെന്റർമാർ, സ്റ്റോക്ക് മാർക്കറ്റ്, അനലിസറ്റ് എന്നിവ യോജിച്ചതാണ്. പക്ഷെ ഭയഭക്തി ഉള്ളവരായിരിക്കണം. ഭയപ്പെടുത്തുന്ന രീതിയിൽ സെസാരിക്കാതിരിക്കുക എന്നാൽ നഷ്ടം സംഭവിക്കും.

ജെമിനി (മെയ്22-ജൂൺ21)

ഭാഗ്യങ്ങളുണ്ടാകും. നല്ല ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ജെമിനി ഡ്രാഗൺ നല്ല കൂട്ടുകെട്ടായിരിക്കും. ലോകത്തിലെ പത്രമാധ്യമങ്ങളും, ബ്രോഡ്കാസ്റ്റ് സ്റ്റേഷൻ, പരസ്യ ഏജൻസികൾ എന്നിവയും പേരെടുത്തത് ഈ സൈനിൽ ജനിച്ചവരെക്കൊണ്ടാണ്.

കാൻസർ (ജൂൺ22-ജൂലൈ23)

ഇവർ ഇവരുടെ ഭാഗ്യം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നവരായിരിക്കും. പ്രീസ്റ്റ്, നഴ്സ്, പ്രൈമറി സ്കൂൾ ടീച്ചർ, ഹോം മേക്കർ എന്നിവരിതിൽപ്പെടും. വീടും പരിസരവും വൃത്തിയാക്കുന്നവരും, ക്ഷയിച്ചത് മോടിപിടിപ്പിച്ച് നന്നാക്കിക്കൊടുക്കുന്നവർ എന്നിവർ ഇതിൽപ്പെടും

ലിയോ (ജൂലൈ24-ഓഗസ്റ്റ്23)

ചാമ്പ്യൻ, സ്പോർട്സ്മാൻ, ആക്ടർ, മുൻനിരരാഷ്ട്രീയക്കാർ, രാജകൽപന നൽകുന്നവർ എന്നിവരിതിൽപ്പെടും. ആസ്വാദകരാണ്. എത്ര നിസാരനായി ജനിച്ചാലും വലിയ നിലയിലെത്തിച്ചേരും, താഴ്ചയിൽ നിന്നും ഉയർച്ചയിലെത്തുന്നവരായിരിക്കും.

വിർഗോ (ഓഗസ്റ്റ്24-സെപ്റ്റംബർ23)

നല്ലൊരു അക്കൗണ്ടന്റിനെപ്പോലെ ചിന്തിക്കുന്നവർ. നല്ല അഭിഭാഷകരുമാണ്. കഴുകന്റെ കണ്ണുകളാണ്. അത് ഉപയോഗിച്ച് ചെറിയ തെറ്റുകൾ പോലും കണ്ടുപിടിക്കുന്നവരാണിവർ. ചെറിയ കുറവു പോലും കണ്ടുപിടിക്കുന്നതിൽ മിടുക്കരായിരിക്കും. തുറന്ന മനസോടെ കാര്യങ്ങൾ ഗ്രഹിക്കുന്നവാരാണിവർ. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കണ്ടു പിടിച്ച് തിരുത്തിക്കൊടുക്കുന്നവരാണിവർ.

ലിബ്ര (സെപ്റ്റംബർ24-ഒക്ടോബർ23)

ഇന്റീരിയർ ഡിസൈനർമാരിൽ കൂടുതൽ ഇവരായിരിക്കും. ഇവർ പെട്ടെന്ന് ഉയർന്ന് പേരുകേട്ടവരായി മാറും. സ്വന്തം കഴിവിലാണ് പ്രബലരാകുന്നത്. ഇവരുടെ ഉള്ളിലുള്ള നല്ല രീതിയിലെ കാഴ്ചപ്പാടും കലാബോധവും ഒരു ഗിഫ്റ്റ് ആണ് അത് ഉപയോഗിച്ച് ഇവർ പേരുകേട്ട ശിൽപികൾ, പേയിന്റർ, ഫാഷൻ ഡിസൈനർ എന്നിവരായിത്തീരും.

സ്കോർപിയോ (ഒക്ടോബർ24-നവംബർ22)

ഏതു ചലഞ്ചും സ്വീകരിക്കുന്നവരാണിവർ. ഇവരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്. എങ്കിലും ഇവരുമായുള്ള കൂട്ടുകെട്ട് ആവശ്യത്തിലറെ ഉപകരിക്കും. വളരെ ദേഷ്യക്കാരാണിവർ. എന്തെങ്കിലും തെറ്റു കണ്ടാൽ മറ്റുള്ളവരെ ഏതു രീതിയിലും തേജോവധം ചെയ്യും.

സാജിറ്റേറിയസ് (നവംബർ23-ഡിസംബർ-22)

ഒരൽപം സഹായം ലഭിച്ചാൽ അത്യുന്നതിയിലെത്തിച്ചേരും. നല്ല പാട്ടുകാർ ഇതിൽപ്പെടും. നിങ്ങളുടെ കുട്ടിക്കും ഇതുപോലൊരു സഹായം ലഭിച്ചാൽ അവനും ഒട്ടും മോശമാവില്ല. ഉയരുക തന്നെ ചെയ്യും.

കാപ്രികോൺ (ഡിസംബർ23-ജനുവരി20)

അടഞ്ഞ ശൗ്ദത്തിനുടമയാണിവർ. അധികം മോഹികൾ. ഉദ്ദേശിക്കുന്നിടത്തെത്താൻ സമയമെടുക്കും. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ ഉയർച്ചയുണ്ടാകും. സ്ഥിരമായൊരുയർച്ച ഇവർക്ക് പ്രയാസമായിരിക്കും.

അക്വേറിയസ് (ജനുവരി21-ഫെബ്രുവരി19)

പവറുപയോഗിക്കുന്നവർ, കഴിവുകൾ ഉപയോഗിക്കുന്നവർ. കണ്ടുപിടിത്തക്കാരായിരിക്കും. സ്വന്തം കഴിവിൽ അഹങ്കരിക്കുന്നവരാണിവർ. ഇവരെ പോലെ മറ്റൊരാൾ ലോകത്തിലില്ലെന്ന് വിശ്വസിക്കുന്നവരാണിവർ

പീസസ് (ഫെബ്രുവരി20-മാർച്ച്21)

ഇവർക്ക് മറ്റൊരാളിന്റെ ആവശ്യമില്ല. അപാരമായ നെപ്ട്യൂണിന്റെയും ജുപ്പീറ്ററിന്റെയും സഹായം ഇവർക്കുണ്ട്. ഇവർക്ക് കഴിവുകാണിക്കാൻ അവസരത്തിന്റെ ആവശ്യമില്ല. കലയിലെ ഉത്സാഹം കൂടുതലായിരിക്കും. ഇവർ സ്വന്തം കഴിവിലൂടെ ഉയർച്ചയിലെത്തിക്കൊള്ളും ഡ്രാഗൺ മനസ്സുറപ്പുള്ള രക്ഷാകർത്താക്കളായിരിക്കും. അനുസരണ ഇല്ലാത്തവരോ വിപ്ലവകാരികളോ ആയിരിക്കില്ല. എന്തെങ്കിലും ഒന്നു സംഭവിച്ചാൽ കുട്ടികൾക്കും പ്രശ്നമുണ്ടാകും. കുരങ്ങും എലിയും പാർട്നേഴ്സ് ആണ്.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.