Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2015 ലെ വർഷഫലം: 12 രാശികളിലെ ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ...

goat-year

മേടംരാശി (എലി) 1900,12,24,36,48,60,72,84,96,2008

കഴിഞ്ഞകാലങ്ങളിൽ ഉണ്ടാക്കിയ അധ്വാനങ്ങളുടെ ഫലമായി യശസ്സ്, കീർത്തി, സ്ഥാനമാനാദിലബ്ധി, ആഡംബരഗൃഹവാഹനയോഗം. ക്രയവിക്രയം ആഗ്രഹിക്കുന്നവരിൽ ചിലർക്ക് അതിനു സാധ്യതയുണ്ട്. ഗുരുനാഥന്റെയോ പിതാവിന്റെയോ വേർപാടിനും മംഗല്യഭാഗ്യത്തിന് ചില ഗ്രഹങ്ങൾ തടസ്സമായി നിൽക്കുന്നതിനാൽ ഗൃഹപ്രീതി നടത്തി കാര്യസാധ്യം നടത്തേണ്ടതാണ്. മർമസ്ഥാനത്ത് അകാരണമായ വാക്കുതർക്കങ്ങളും ശത്രുക്കളുടെ ഇടപെടലും മൂലം തടസ്സപ്പെട്ടുകിടന്ന കർമങ്ങൾ പുനരുദ്ധരിച്ച് അഭിവൃദ്ധിയിലെത്തിച്ചേരും. മെഡിക്കൽ രംഗത്തും രാഷ്ട്രീയ ഭരണ രംഗത്തും ആരോപണങ്ങൾക്കു വിധേയരാകും. നാവ് തീയാണ്, സൂക്ഷിച്ച് ഉപയോഗിക്കണം. ആരോഗ്യപരമായി ചില വിഷമതകൾ ഉണ്ടാകും. എലി— ആട് കൂട്ടുകെട്ട് നല്ലതായതിനാൽ സർവാഭീഷ്ടസിദ്ധി ലഭിക്കുന്നതാണ്. സ്ത്രീകൾക്ക് ജോലിസ്ഥലത്ത് ചില പ്രയാസങ്ങൾ വരും. പ്രണയത്തിൽ തടസ്സമോ തെറ്റായ തീരുമാനമോ എടുക്കും. വിദ്യാർഥികൾക്കു ടെൻഷൻ ഉണ്ടാകും. പണമെറിഞ്ഞ് ഉദ്ദേശിച്ച ഗ്രൂപ്പ് കരസ്ഥമാക്കേണ്ടതാണ്. ഭാഗ്യങ്ങൾ നിറഞ്ഞൊരു വർഷമാണ് കടന്നുവരുന്നത്.

പരിഹാരം

ചുവന്നതോ സ്വർണവർണമോ ആയ വസ്ത്രങ്ങൾ ധരിക്കണം. പക്ഷിമൃഗാദികൾക്കു ഭക്ഷണം നൽകുക. നെല്ലി, എരുക്ക്, വേപ്പ്, പച്ചമഞ്ഞൾ നട്ടുവളർത്തുക. പഠിക്കാൻ കഴിവില്ലാത്തവർക്ക് അതിനുള്ള സഹായങ്ങൾ നൽകുക. ജീവിത വിജയം കിട്ടും.

ഇടവംരാശി (കാള) 1913,25,37,49,61,73,85,97,2009 കഴിഞ്ഞകാല പ്രയത്നഫലങ്ങളുടെ നേട്ടങ്ങളുമായി മാറ്റങ്ങളുടെ ഐശ്വര്യവർഷമാണ് താങ്കളെ കാത്തിരിക്കുന്നത്. പുതിയ പുതിയ പ്രോജക്ടുകൾ ഉണ്ടാകും. സാമ്പത്തിക നിലയിൽ ചില പ്രതിസന്ധികൾക്കു സാധ്യത. ആഡംബരം ഒഴിവാക്കിയും ചെലവു ചുരുക്കിയും ജീവിക്കുക. മംഗല്യഭാഗ്യമുണ്ടാകും. മാധ്യമങ്ങളിൽ ശോഭിക്കും. വീട്, വാഹനം എന്നിവ വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്ന ചിലർക്ക് അതു നടക്കും. ഇഷ്ടവാർത്തകളും പ്രശസ്തിയും കീർത്തിയും ലഭിക്കും. കടം കൊടുത്ത പണം തിരികെ വരും. കുടുംബജീവിതത്തിലെ പോരായ്മകൾ മാറി സന്തോഷിക്കാനുള്ള അവസരമുണ്ടാകും. എഴുത്തുകുത്തുകളും വാക്കുകളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. വിദേശ യാത്ര തരപ്പെടുകയും തൊഴിൽ മാറ്റം നടക്കുകയും ചെയ്യും. തിരക്കു പിടിച്ചൊരു വർഷമാണ് 2015.

പരിഹാരം പശുമൃഗാദികൾക്കു ഭക്ഷണം നൽകുക. എരുക്ക്, തുളസി, പച്ചമഞ്ഞൾ, വേപ്പ് എന്നിവ നട്ടുപിടിപ്പിക്കുക. ദരിദ്രർക്കു പഠനസഹായം നൽകുക. വെള്ളവസ്ത്രം ധരിക്കുക. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാംസ, മത്സ്യം ഇവ ഉപേക്ഷിക്കുക.

മിഥുനംരാശി (കടുവ) 1914,1926,38,50,62,74,86,98,2010 സന്തോഷവും സംതൃപ്തിയും ഐശ്വര്യങ്ങളും നിറഞ്ഞ കാലമാണ്. ഒക്ടോബർ മുതൽ കാലം അനുകൂലമാകും. മംഗല്യഭാഗ്യം അനുഭവപ്പെടും. സാമ്പത്തികക്ലേശം നിലനിൽക്കും. വിദേശയാത്ര തരപ്പെടും. തൊഴിൽമാറ്റം നടക്കും. ആരോഗ്യനില തൃപ്തികരമായിരിക്കില്ല. ഉന്നതരുടെ ഇടപെടൽ മൂലം കാര്യസാധ്യം വരും. ആറിലെ ശനി ടെൻഷൻ വർധിപ്പിക്കും ഹനുമാനെ ഭജിക്കുക, പഠനത്തിൽ ഉദ്ദേശിക്കുന്ന വിഷയം ലഭിക്കുന്നതാണ്. നിയമപരമായ പ്രശ്നങ്ങളിൽ വിജയിക്കും.

പരിഹാരം നരസിംഹമൂർത്തിയെയും ഹനുമാനെയും ഭജിക്കുക. പക്ഷിമൃഗാദികൾക്ക് അന്നദാനം നടത്തുക. ആഴ്ചയിൽ 2 ദിവസം സസ്യഭുക്കായി കഴിയുക. ദരിദ്രർക്ക് പഠന സഹായം നൽകുക

കർക്കടകരാശി (മുയൽ) 1915,27,39,51,63,75,87,99,2011 വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ വിജയത്തിനു തടസ്സം കാണുന്നതിനാൽ ഭദ്രകാളിയെയും ഹനുമാനെയും ആരാധിക്കുക. മുതിർന്നവരുടെ വാക്കുകൾ ശ്രദ്ധിക്കണം. അവസരോചിതമായി പ്രവർത്തിക്കണം. കർമരംഗത്തു പുതിയ പ്രോജക്ട് നടപ്പിലാക്കും. കലാകായിക രംഗത്തുള്ളവർക്കു പ്രശസ്തിയും അവസരങ്ങളും ലഭിക്കും. വിവാഹത്തിന് അനുയോജ്യമായ സമയമാണ്. വിദേശയാത്ര തരപ്പെടും. രാഷ്ട്രീയം, ബിസിനസ്, ഡിഫൻസ് എന്നീ രംഗങ്ങളിലുളളവർക്കു കാലം അനുകൂലമായിരിക്കും. സാമ്പത്തിക ഞെരുക്കം തുടരും. ഗൃഹത്തിലും യാത്രാവേളയിലും ധനം നഷ്ടപ്പെടാതെ സൂക്ഷിക്കണം. മാധ്യമങ്ങളിൽ ശോഭിക്കും.

പരിഹാരം മൂകാംബികാദേവിയെ ഭജിക്കുക. തിങ്കളാഴ്ച വ്രതമെടുക്കുക. പഠിക്കാൻ ഗതിയില്ലാത്തവർക്ക് പഠനസഹായം നൽകുക. പക്ഷിമൃഗാദികൾക്ക് അന്നദാനം നൽകുക. ആട്ടിൻ മാംസവും കോഴിയിറച്ചിയും ഉപേക്ഷിക്കുക. അരയാലില ബാഗിൽ സൂക്ഷിക്കുക.

ചിങ്ങംരാശി (വ്യാളി) 1916,28,40,52,64,76,88,2000,2012 സാമ്പത്തിക ഞെരുക്കം കൂടും. ആരോഗ്യനില തൃപ്തികരമായിരിക്കില്ല. പുതിയ ഗൃഹത്തിൽ താമസിക്കാൻ യോഗമുണ്ട്. വാഹനയോഗം, മംഗല്യഭാഗ്യം, അനുകൂലമായ ട്രാൻസ്ഫർ, ശമ്പളവർധന. ദൂരയാത്രയും വിദേശയാത്രയും തരപ്പെടും.

പരിഹാരം പക്ഷിമൃഗാദികൾക്ക് അന്നദാനം, ഹനുമാൻ ക്ഷേത്രദർശനം, ഭദ്രകാളി ഭജനം, തിങ്കളാഴ്ച വ്രതം ദരിദ്രർക്ക് പഠന സഹായം

കന്നിരാശി(പാമ്പ്) 1917,29,41,53,65,77,89,2013 വളരെയധികം തിരക്കുപിടിച്ച ഐശ്വര്യവർഷമാണ് 2015. ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്കും കാലം അനുകൂലമാണ്. വിദ്യാർഥികൾക്ക് ഇഷ്ടവിഷയങ്ങൾ കിട്ടും. വീടുവിട്ട് താമസിക്കേണ്ടിയും വരും. വിവാഹകാര്യത്തിൽ തീരുമാനമാകും. ഗൃഹവാഹനവസ്തു വിൽപന ആഗ്രഹിക്കുന്നവർക്ക് നടക്കും. സന്താന ഭാഗ്യത്തിനു യോഗം കാണുന്നു. കലാകായിക രംഗത്തുള്ളവർക്ക് കാലം അനുകൂലമാണ്. ഒഴിഞ്ഞകുടമായ താങ്കളുടെ ധനഭാവം ചെറിയ വ്യത്യാസത്തോടെ മുന്നേറും. ബിസിനസുകാർക്ക് നല്ലതാണ്.

പരിഹാരം വിഷ്ണുവിനെയും മൂകാംബികയെയും ഹനുമാനെയും പ്രാർഥിക്കുക. വെള്ള, പച്ച, എന്നീ നിറത്തിലെ വസ്ത്രം ധരിക്കുക. ശനിയാഴ്ചവ്രതമെടുക്കുക. ദരിദ്രർക്ക് പഠനസഹായം ചെയ്യുക. പക്ഷിമൃഗാദികൾക്ക് അന്നദാനം, ആനയ്ക്ക് ശർക്കരയോ പൈനാപ്പിളോ നൽകുക.

തുലാംരാശി(കുതിര) 1918,30,42,54,66,78,90,2002,2014 ഐശ്വര്യപൂർണമായ ആടുവർഷമാണ് അനുഭവപ്പെടുക. കഴിഞ്ഞ കാലങ്ങളുടെ അധ്വാനത്തിന്റെ ഊർജം പ്രയോജനപ്പെടുന്ന കാലമാണ്. വാഹനവും ആഡംബരവസ്തുക്കളും ഗൃഹവും ലഭിക്കാനും പുതിയ തൊഴിലവസരങ്ങളും പ്രോജക്ടുകളും നടപ്പിലാക്കാനും സാധിക്കും. ധനപരമായി ചെറിയൊരു മാറ്റവും ഉണ്ടാകാം. ആരോഗ്യപരമായി കുറച്ചു മാറ്റങ്ങൾ വരാം. മംഗല്യഭാഗ്യം സിദ്ധിക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനമുണ്ടാകും. രാഷ്ട്രീയക്കാർക്ക് തിരഞ്ഞെടുപ്പിൽ വിജയമുണ്ടാകും. മാതൃവഴി സ്വത്തുലഭിക്കും. ചില നിയമപ്രശ്നങ്ങൾ തരണം ചെയ്യേണ്ടിവരും.

പരിഹാരം നരസിംഹമൂർത്തിയെ ചോതി നക്ഷത്രം തോറും പ്രാർഥിക്കുകയും, നെയ്വിളക്കു കത്തിക്കുകയും, പഞ്ചാമൃതാഭിഷേകം നടത്തുകയും ശനിയാഴ്ച വ്രതമനുഷ്ഠിക്കുകയും ചെയ്യുക. പോത്തിറച്ചി ഭക്ഷിക്കരുത്. ദരിദ്രർക്ക് പഠനസഹായം ലഭിക്കുക. മുതിർന്നവരെ ബഹുമാനിക്കുക.

വൃശ്ചികം രാശി (ആട്)1919,31,43,55,67,79,91,2003,2015 ഐശ്വര്യ പൂർണമായ വർഷമായിരിക്കും. ബിസിനസ് ലാഭത്തിലാകും. പുതിയ പ്രോജക്ടുകൾ നടപ്പിലാകും. വിദേശ തൊഴിലുകൾ ലഭിക്കും. വാഹനവും വീടും ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. പുതിയ തൊഴിലുകൾ ലഭിക്കും. അനുകൂല ഉദ്യോഗക്കയറ്റം, മാറ്റം എന്നിവ ലഭിക്കും.

പരിഹാരം കൊടുങ്ങല്ലൂരമ്മയെയും മൂകാംബികയെയും ഹനുമാനെയും വിഷ്ണുവിനെയും ഭജിക്കുക. പക്ഷിമൃഗാദികൾക്ക് അന്നദാനം ചെയ്യണം. ദരിദ്രവിഭാഗത്തിനു പഠനസഹായം ചെയ്യുക. ശനി, ചൊവ്വ വ്രതമനുഷ്ഠിക്കുക

ധനുരാശി (കുരങ്ങ്) 1920,32,44,56,68,80,92,2004,2016 എല്ലാ രംഗത്തുള്ളവർക്കും ലോക പ്രശസ്തിയോടു കൂടിയുള്ള അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കും. സർവാഭീഷ്ടസിദ്ധി ലഭിക്കും. അനുകൂല സ്ഥാനചലനമുണ്ടാകും. അധികചുമതല ഏറ്റെടുക്കേണ്ടിവരും. ധനപരമായി ഐശ്വര്യമുണ്ടാകും. മംഗളകർമങ്ങൾ നടക്കും. ഉദ്ദേശിക്കുന്ന പഠനവിഷയം ലഭിക്കും.

പരിഹാരം നരസിംഹമൂർത്തിയെയും ഹനുമാനെയും മുരുകനെയും ഭജിക്കുക.

മകരംരാശി (പൂവൻകോഴി) 1921,33,45,57,69,81,93,2005 ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ വരുന്ന വർഷമാണ്. വ്യത്യസ്ത രംഗങ്ങളിൽ പ്രവർത്തിക്കേണ്ടിവരികയും അതിലൂടെ ലോക പ്രശസ്തിയും ധനവരവും ഉണ്ടാകുകയും ചെയ്യും. വിവാഹവും സന്താനജനനവും ഉദ്ദേശിക്കുന്ന വിദ്യാഭ്യാസവും ലഭിക്കും. ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. വാഹനം, ഗൃഹം ഇവ വാങ്ങാൻ യോഗമുണ്ടാകും.

പരിഹാരം ഹനുമാൻ, മുരുകൻ, മൂകാംബിക, ഭദ്രകാളി എന്നിവരെ ഭജനം നടത്തി മുന്നോട്ടു പോകുക

കുംഭംരാശി (നായ) 1922,34,46,58,70,82,94,2006 കഴിഞ്ഞ കാല കാത്തിരിപ്പുകൾക്ക് ആഗ്രഹ സാഫല്യവുമായാണ് ആടുവർഷം കടന്നുവരുന്നത്. പണസംബന്ധമായ പ്രശ്നങ്ങൾക്ക് അയവു വരും. പുതിയ വാഹനം, ഗൃഹം എന്നിവ ലഭിക്കും. ആഭരണങ്ങൾ വാങ്ങാൻ കഴിയും. ഉല്ലാസയാത്രയും മംഗള കർമ്മങ്ങളും നടക്കും. പരീക്ഷയിൽ ഉദേശിക്കുന്ന വിഷയം ലഭിക്കും.

പരിഹാരം നരസിംഹമൂർത്തിയെ ഭജിക്കുക. ഗണപതിയെയും മുരുകനെയും ഭജിക്കുക.

മീനംരാശി (പന്നി) 1923,35,47,59,71,83,95,2007 ഒരു ഭാഗ്യവർഷമാണിത്. ദീർഘകാല മോഹങ്ങൾ പൂവണിയും. ജോലി ബിസിനസ് വിപൂലീകരിക്കും. ധനവരവുണ്ടായിരിക്കും. മംഗല്യഭാഗ്യമുണ്ടാകും. വിദേശയാത്ര തരപ്പെടും. ഗൃഹം, വാഹനം ഇവ വാങ്ങും

പരിഹാരം വിഷ്ണുവിനെയും, ഹനുമാനെയും മൂകാംബികയെയും ഭജിക്കുക.

കൂടുതൽ വിവരങ്ങൾക്ക് Aruvikkara Sreekandan Nair K. Srikantan Nair KRRA - 24 Neyyasseri Puthen Veedu Kothalam Road Kannimel Fort Trivandrum -695023 Phone - 9497009188

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer