Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടുവർഷത്തിൽ നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ വായിക്കാം...

goat-year-special
related stories

1914, 1931, 1943, 1955, 1967, 1979, 1991,2003, 2015ൽ ജനിച്ചവർ ആടുവർഷക്കാർ. ഒഎൻവി കുറുപ്പ്, ഉമ്മൻ ചാണ്ടി, അബ്ദുൾ കലാം എന്നിവർ ഇതിൽ ഉൾപ്പെടുന്നവരാണ്. ജനിച്ച വർഷ ശാസ്ത്രം അനുസരിച്ച് നല്ലൊരു സ്നേഹവും വിശ്വാസമുള്ള കൂട്ടുകെട്ട് ആഗ്രഹിക്കുന്നവർ ആടു വർഷത്തിൽ ജനിച്ചവരെ സ്വീകരിക്കണം, 2 കാലും 2 കയ്യുമുള്ള ആടുകൾ വിശ്വസ്തരും ചതിക്കാത്തവരും കഠിനാധ്വാനികളുമാണ്. എന്നാൽ ഒരിക്കൽ തെറ്റിദ്ധാരണയ്ക്ക് പാത്രമായാൽ അവർ വെറുതെയിരിക്കില്ല. ഇന്റലിജന്റ് ആയിരിക്കും പതുക്കെയാണെങ്കിലും ചലനങ്ങൾ വളരെ ക്ലീയർ ആണ്, ഇവർ മോശക്കാരാണെന്ന് നമ്മൾ ചിന്തിക്കും. എന്നാൽ അവർ വളരെ കഴിവുള്ളവരായിരിക്കും. വളരെയധികം മാനേഴ്സ് ഉള്ളവരും വശീകരണക്കാരും ആയിരിക്കും. എന്നാൽ ഇവരുമായി ഇടപെട്ടാൽ മനസിലാക്കാൻ കഴിയും ഇവരെ വേദനിപ്പിക്കാൻ ചെന്നാൽ ശാന്തരാക്കാൻ കഴിയുകയില്ല. അവരെ പിന്നെ അടക്കിനിർത്താൻ പറ്റാത്തവരായിരിക്കും. പിന്നീടവർ അവസരം നോക്കി പ്രാകൃതരാകുകയും പിറന്ന ശത്രുക്കളെ നശിപ്പിക്കുന്നവരും വച്ചുപൊറുപ്പിക്കാത്തവരുമായിരിക്കും.

ഉയർച്ച ആഗ്രഹിക്കുന്നവരും മൗനികളുമാണെങ്കിലും ക്ഷമ ഒളിച്ചു വയ്ക്കുന്നവരുമാണ്. എന്നാൽ ഇവരെ മുതലെടുക്കുവാൻ മറ്റുള്ളവരെ അനുവദിക്കാറില്ല. ഇങ്ങനെയാണെങ്കിലും അൽപം കാത്തിരിക്കേണ്ടിവന്നാലും ലക്ഷ്യസ്ഥാനം കണ്ടെത്തുന്നവരാണിവർ. പ്രാക്ടിക്കൽ മൈൻഡിൽ റൊമാന്റിക് ആണെങ്കിലും പുറത്തുകാണിക്കില്ല. എന്നാൽ ഒറ്റനോട്ടത്തിൽ മനസിലാക്കാം. ലോകം ഇവരെ ഇഷ്ടപ്പെടുന്നു എന്ന് മനസിലാക്കണം. ഇവരുടെ മൂഡി സ്വഭാവത്തെ മറ്റുള്ളവർ വേണം മനസിലാക്കി മാറ്റിയെടുക്കാൻ. ഈ ഒരു സഹായം മൂലം മറ്റുള്ളവർ മുഖാന്തരം ഇവരുടെ കൊള്ളരുതായ്മകൾ മാറ്റാൻ സാധിക്കും. ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പലതും പുറത്തുവരും. അവരുടെ വേദനകൾക്കിടയിലും ഇവരെ വളരെ വലിയ പേരുകൾ നേടിക്കൊടുക്കും. ഇതൊക്കെയാണെങ്കിലും ഇവരുടെ എല്ലാ പോരായ്മകളും മാറ്റിവച്ച് ഇവരുടെ നന്മയെ കണക്കിലെടുത്ത് നോക്കിയാൽ 27 നക്ഷത്രക്കാരിലും 108 നക്ഷത്രപാദക്കാരിലും വളരെ കഴിവുള്ളവരാണിവർ.

ശാന്തിയും സമാധാനവും കാംക്ഷിക്കുന്നവരാണിവർ. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയും. പരാതിയും പരിഭ്രമവും കാണിക്കാത്തവരും സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാടിൽ കഴിയുന്നവരുമാണ്. കുടുംബ ജീവിതം നല്ലരീതിയിൽ കൊണ്ടുപോകുന്നവരും ആണിവർ. പൊതുജനവുമായുള്ള ബന്ധം ഇവർ നിയന്ത്രിക്കേണ്ടതാണ്. വളരെ ആലോചിച്ചേ കൂട്ടുകൂടാവൂ. വൈദ്യം, എൻജിനിയറിങ്, രാഷ്ട്രീയം, ബിസിനസ് എന്നിവയിൽ ശോഭിക്കും. സത്യസന്ധതയും ആത്മാർഥതയുമുള്ളവരാണിവർ. ആത്മവിശ്വാസമുണ്ടായിരിക്കും. ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവരാണിവർ.

ടെൻഷൻ കൂടിയ ഇവർ പല തെറ്റായ തീരുമാനത്തിലും എത്തിച്ചേരും. സംഗീതം, നിയമം, അഭിനയം ഇവ നല്ലതാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളും, ധാരണകളും ഇവരോട് നടക്കുകയില്ല. മാർക്കറ്റിങ്, ക്ലറിക്കൽ എന്നിവയും ശോഭിക്കും. 25 വയസിനു മുകളിൽ നല്ല സ്ഥിതി വരും. കൂടുംബവുമായി ഐശ്വര്യമായി ജീവിക്കും. മേടം രാശിയുടെ ചിഹ്നമായ ആട് മലകളിൽ കൂടി മുൻപിൽ നോക്കാതെ ചാടിക്കളിച്ച് സഞ്ചരിച്ച് ഇലകൾ കടിച്ചു നോക്കുകയും മറ്റൊരാടിനെ കാണുമ്പോൾ അഹങ്കാരികളായ ഇവർ അനാവശ്യമായി ഏറ്റുമുട്ടുകയും പരസ്പരം കൊമ്പുകോർക്കുകയും തലകൊണ്ടിടിക്കുകയും സ്വയം വിന വിലയ്ക്കു വാങ്ങുകയും ചെയ്യുന്നു. ഇത്തരം യുദ്ധത്തിൽ അടിപതറി വീഴുന്ന ആടുകൾ വീണാൽ രക്ഷപ്പെടാൻ സാധ്യതകുറവാണ്. മേടം, വൃശ്ചികം രാശ്യാധിപൻ ചൊവ്വായും വ്യാഴൻ ബന്ധുവുമാണ്. ബുദ്ധിയില്ലാതെ യുദ്ധം ചെയ്താൽ ഫലം മോശമായിരിക്കും. ഇവരുടെ ഏറ്റുമുട്ടൽ കാരണം കഷ്ടത അനുഭവിക്കേണ്ടിവരുന്നത് പൊതു ജനത്തിനുമാണ്. ഇതാണ് പ്രധാനമായും അധികാരികൾ നിന്നും പൊതുജനം അനുഭവിക്കുന്നത്. സൂര്യൻ മേടത്തിന്റെ ഇച്ഛാധിപനും വൃശ്ചികത്തിന്റെ 10-ാം ഭാവാധിപനുമായതിനാലാണ് ഈ സ്ഥിതി വരുന്നത്

ആടുവർഷത്തിലെ ഏരീസ് എക്സലന്റ് ബിസിനസ്മാൻ, സ്ത്രീകൾ, സമയത്തെക്കുറിച്ചുള്ള അറിവ്, കഴിവും തന്റേടത്തോടും കൂടിയ പ്രവൃത്തി, വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളിലെ സമചിത്തത എന്നിവ ഇവരെ ഉയർച്ചയിലെത്തിക്കും. ഇവരെക്കുറിച്ച് ഒന്നും മുൻകൂട്ടി പറയാൻ സാധിക്കുകയില്ല. പെട്ടെന്ന് ചാടികുതിക്കുന്നവരാണിവർ. സ്വന്തം കഴിവിൽ അത്യുന്നതങ്ങളിലെത്തുന്നവരാണിവർ.

ടോറസ് ഇവരുടെ ജീവിതം സ്മൂത്ത് അല്ല. ജീവിതം കരകയറാൻ വളരെ പാടുപെടേണ്ടിവരും. നല്ലൊരു പൊസിഷനിലെത്താൻ കാത്തിരിക്കേണ്ടിവരും. ഉറച്ച തീരുമാനത്തിന് പേരുകേട്ടവരാണിവർ. ഇവരുടെ കാര്യങ്ങൾ ഇവർക്ക് സ്വന്തമായി കാണേണ്ടിവരും. ദാരിദ്രമായിരിക്കും ഇവരുടെ കൈമുതൽ. എന്തെങ്കിലും ഒരു ദുഃഖഭാരം ഏറ്റെടുത്താൽ അതവർ സ്വന്തം തോളിലേറ്റിക്കൊള്ളും. പക്ഷേ ഇവർ ബലവാന്മാരാണ്. ആരോഗ്യമുള്ളവരാണ് അനങ്ങാപ്പാറകളാണ്.

ജെമിനി ആടുവർഷത്തിലുള്ളവരുമായി അഭിപ്രായ ഐക്യമുള്ളവരാണിവർ. ഇവർ രണ്ടുപേരുമായി ചേർന്നാൽ പോസിറ്റീവായ കാര്യങ്ങൾ ഏറ്റെടുത്ത് ഉയർച്ചയുടെയും കൊടുമുടിയിലും എത്തിച്ചേരാൻ ഇവർക്ക് കഴിയും. ഇവരുടെ ചേർച്ച ഉയർച്ചയ്ക്ക് അത്യുത്തമമാണ്.

കാൻസർ ആടുവർഷത്തിൽ ജനിച്ചവർ കാൻസറുമായി ചേരില്ല. ഇവർ തമ്മിൽ കാര്യങ്ങൾ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. മൗനികളാണെങ്കിലും ഇവർ പൊതുവെ (കാൻസർ) കഴിവുള്ളവരാണ്. അവർ പതുക്കെയായാലും എത്തേണ്ടിടത്ത് എത്തുന്നവരാണ്. ചരിത്രകാരന്മാരും ഗവേഷകരും പുരാതന വസ്തുക്കളുടെ കലവറക്കാരും പേരെടുത്തവർ ഇതിൽപ്പെടും.

ലിയോ വളരെ തിളക്കമാർന്നവരാണിവർ. ആദ്യമൊക്കെ ആന്തരികപ്രശ്നങ്ങളിവർക്കുണ്ടാകാം. ലിയോ ആദ്യം തടയും, ആട് അതിൽ മൗനം ഭജിക്കും. പക്ഷേ ഇവർ രണ്ടുപേരുമായി പുനർ ചിന്തനം നടത്തി പ്രശ്നങ്ങൾ പരിഹരിച്ച് നല്ലരീതിയിലാക്കിത്തീർക്കും. അങ്ങനെ എല്ലാകാര്യങ്ങളും രണ്ടുപേർക്കും കൂടി ഒത്തൊരുമയോടെ കൊണ്ടുപോകാൻ കഴിയും.

വിർഗോ കഠിനാധ്വാനികൾ, സ്വന്തം കാര്യത്തെക്കാൾ മറ്റുള്ളവർക്കുവേണ്ടി നിലകൊള്ളുന്നവർ, വേണ്ടതു മാത്രം ചിന്തിക്കുന്നവർ, മറ്റുള്ളവർക്കു വേണ്ടി മാത്രം ജന്മമെടുത്തവർ, ബുദ്ധിയുപയോഗിച്ച് സ്വയം കാര്യങ്ങൾ അറിഞ്ഞു ചെയ്യുന്നവർ, തെറ്റുകുറ്റമറ്റ വീട് ഇഷ്ടപ്പെടുന്നവർ, നഴ്സുമാർ, ഡോക്ടർമാർ, ചാരിറ്റിവർക്കർ, അക്കൗണ്ടന്റ്, അഡ്മിനിസ്ട്രേറ്റർ എന്നിവയിൽ ശോഭിക്കും.

ലിബ്ര അധികം സാഹസികത ചെയ്യുന്നവരല്ല. അപകടത്തിൽ നിന്നു കോമൺസെൻസ് ഉപയോഗിച്ച് രക്ഷപ്പെട്ടുവരും. ഡിസിഷൻ എടുക്കാൻ പറ്റാത്ത കാര്യങ്ങളിലും ഇവർ പരിഹാരം കണ്ടെത്തി വിജയിച്ചുവരും. ഡിപ്ലോമറ്റ്, അംബാസഡർ, പൊളിറ്റിഷ്യൻ, ലൈബ്രേറിയൻ, ഫയർഫോഴ്സ് എന്നിവയിൽ ശോഭിക്കും.

സ്കോർപ്പിയോ ക്രൂവൽ ചിന്താഗതി ഇവരുടെ സ്വഭാവ സവിശേഷതയാണ്. എന്തും തിരിച്ചു പിടിക്കാൻ കഴിവുള്ളവരാണിവർ. ക്ഷമ മൂലം അതിശയിക്കത്തക്ക രീതിയിൽ കാര്യങ്ങൾ നേടിയെടുക്കും. പാശ്ചാത്യർ ഇവരെ നല്ലവരായി കാണുന്നു.

കാപ്രിയോൺ ആടും ഇവരുമായി നല്ലൊരു കൂട്ടുചേരലായി കാണാം. വളരെയധികം നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാം. ഇവരിലെ കുട്ടികളിൽ ധാരാളം കഴിവുകളുണ്ടായിരിക്കും. രാശിഭാഗ്യമാണിത്, 2 പേരും പതുക്കെപ്പോകുന്നവർ, മൗനികൾ, ഒരേചിന്താഗതിക്കാർ, ആഗ്രഹങ്ങൾ മനസിൽ സൂക്ഷിക്കുന്നവർ, രണ്ടുപേരും പകപോക്കികൾ, മറ്റുള്ളവരുടെ മനസ് മനസിലാക്കുന്നവർ ഇതൊക്കെയാണെങ്കിലും വളരെ സൂക്ഷിച്ചേ ഇവരെ ഗുണദോഷിക്കാൻ സാധിക്കുകയുള്ളൂ

അക്വേറിയസ് ആടുമായി ചേർന്ന് നല്ല കാര്യങ്ങൾ ചെയ്യും. പിന്തുടർച്ച അവകാശം പോലെ ഇവർ ഇവരുടെ കഴിവുകൾ ഇവരിലേക്ക് പകർന്നു കൊടുക്കും. ഒപ്പം ഇവർ ഇവരുടെ എല്ലാ സോഷ്യൽ പ്രവൃത്തികളിലും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കും. മറ്റുള്ളവരെ വട്ടിളക്കുന്ന സ്വഭാവം നിയന്ത്രിക്കണം. ഇല്ലേൽ നല്ലകാര്യങ്ങളിൽ നിന്നും മനസ് വഴുതിപ്പോകും. പ്രാക്ടിക്കൽ ഹെൽപ് കൊടുത്താൽ ഇവരെ കൂടുതൽ കഴിവുള്ളവരാക്കാൻ സാധിക്കും. ഒപ്പം നല്ല ഉപദേശങ്ങൾ നൽകിയാൽ നല്ലവരാക്കാനും ഇവരെ സാധിക്കും.

പീസസ് ആടുമായി ചേർന്നാൽ നല്ല ജോടിയാണ്. ഇവരിലൂടെ നല്ല കാര്യങ്ങൾ ചെയ്യാം. ഒരു മത്സ്യകന്യകയായി ചിത്രീകരിക്കാം. ഇവർ നല്ലൊരു കോമ്പിനേഷനാണ്. ഭൂമിയിൽ ജീവിക്കാൻ ഇവരുടെ ആവശ്യമുണ്ട്. മറ്റുള്ളവരെക്കാൾ കൂടുതൽ കാര്യഗൗരവമുള്ളവരാണ്. ബലമായ വ്യക്തിഗതസഹായമുണ്ടെങ്കിൽ അത്യുച്ചത്തിലെത്തിച്ചേരുന്നവരാണ്. വളരെയധികം കെയർ കൊടുക്കുന്ന രക്ഷകർത്താക്കളാണിവർ. കുട്ടികളെ കൂടുതൽ ലാളിക്കുന്ന സ്നേഹം നൽകാറില്ല, ഒപ്പം രക്ഷകർത്താക്കളുടെ സ്നേഹമെന്തെന്ന് കുട്ടികൾക്ക് അറിയിച്ചുകൊടുക്കുന്നവരുമാണിവർ.

കൂടുതൽ വിവരങ്ങൾക്ക് Aruvikkara Sreekandan Nair K. Srikantan Nair KRRA - 24 Neyyasseri Puthen Veedu Kothalam Road Kannimel Fort Trivandrum -695023 Phone - 9497009188

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer