Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017 ഗ്രഹനില അനുസരിച്ച് നക്ഷത്രഫലം

star-2017

അശ്വതി

വലിയ യോഗങ്ങൾ ലഭിക്കാവുന്നതാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. വാക്ചാതുര്യം ഉണ്ടാകും. വാഹനം വാങ്ങാവുന്നതാണ്. സൽ‌പ്രവ‍ൃത്തികളിൽ ഏർപ്പെടും. എല്ലാ കാര്യങ്ങളും സാമർത്ഥ്യവും വിജയവുമായി ചെയ്തു തീർക്കും. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. വ്യാപാര അഭിവൃദ്ധി യുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും ഉണ്ടാകും. നയന രോഗം കുട്ടികൾക്കു വരാവുന്നതാണ്

ഭരണി

ഉന്നതസ്ഥാന പ്രാപ്തിയ്ക്ക് അവസരം. ശയനസുഖം ലഭ്യമാകും. സൽക്കർമ്മങ്ങൾ  ചെയ്യുമെങ്കിലും കോപം വർദ്ധിക്കുന്നതായിരിക്കും. ചിട്ടി, സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർദ്ധിക്കും. പണ പഴക്കം അധികരിക്കും. വ്യാപാര സംബന്ധമായി അറിവ് വർദ്ധിക്കും. പിതാവും ജ്യേഷ്ഠ സഹോദരനുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും സന്താനഭാഗ്യം പ്രതീക്ഷിക്കാം. 

കാർത്തിക

പട്ടാളത്തിലോ പൊലീസിലോ ജോലിക്കായി പരിശ്രമിക്കുന്ന വർക്ക് ലഭ്യമാകും. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തു തീർക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. ഉന്നത നില വാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതായിരി ക്കും.  സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവ പ്പെടും. ഇലക്ട്രിക് ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ അഭിവൃദ്ധിപ്പെടുത്തേണ്ടതാണ്. വിവാഹം അന്വേഷി ക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

രോഹിണി

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. വിദ്യാഭ്യാസ പുരോഗമനം ഉണ്ടാകും. പുരോഗമനത്തിന്റെ വഴി തെളിയും ബന്ധുക്കളുമായി അകൽ ച്ചയുണ്ടാകും. യന്ത്രശാലകളില്‍ വരുമാനം വർദ്ധിക്കുന്നതാണ്. പ്രശംസിക്കപ്പെടും. ഗൃഹം നിർമ്മിക്കാവുന്നതാണ്. നൃത്തസംഗീത കലാമേഖലകളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. മാതാപിതാക്കൾക്ക് അല്പം അസുഖം വരാനിടയുണ്ട്. 

മകയിരം

തൊഴിലഭിവൃദ്ധിയും കാര്യസാധ്യതയുടെയും സമയമാണ്. നല്ലമാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയം കൈവരിക്കും. ആത്മാർത്ഥതയുള്ള സഹൃത്തുക്കൾ ലഭ്യമാകും. വിദേശത്ത് വസിക്കുന്നവർക്ക പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പ്രശ സ്തിയും അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. സഹോദരങ്ങളാലും  ബന്ധുക്കളാലും ശല്യമുണ്ടാകും. മത്സര ങ്ങളില്‍ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. പിതാവിന് ഹൃദയസംബന്ധമായ രോഗം വരാനിടയുണ്ട്. 

തിരുവാതിര

ഭാഗ്യലബ്ധിക്കുള്ള സമയമാണ്. അനുസരണയുള്ള ഭൃത്യന്മാർ ലഭ്യമാകും. സ്വന്തമായി കെട്ടിട കോൺട്രാക്റ്റ് മറ്റു തൊഴി ലുകൾ ചെയ്യുന്നവർക്ക് മികച്ച നേട്ടം ലഭ്യമാകും. കഠിനമായി പ്രവർത്തികള്‍ ചെയ്യും. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹാ യികളായി വന്നു ചേരും.  പുരുഷന്മാർക്ക് സ്ത്രീകളാൽ മനോ ചാഞ്ചല്യമുണ്ടാകും. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യ മായ ബന്ധം  ലഭ്യമാകും. 

പുണർതം

സാമ്പത്തിക നില മെച്ചപ്പെടും. ഭാര്യക്കും മാതാവിനും നന്മയു ടെ സമയമാണ്. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കുക വിവാഹം തീർച്ചപ്പെടുത്തുക എന്നവയ്ക്കുള്ള അവസര പ്രാപ്തിയുണ്ടാകും. ഗുരിവിനെ ദർശിക്കാനുള്ള അവസര മാണ്. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു.  കഥ – കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. ഭരണകക്ഷിയുടെ എതിർകക്ഷി നേതാക്കൾക്കു പ്രശ സ്തിയും  ജനസ്വാധീനതയും ലഭിക്കുന്നതാണ്.  കൂട്ടു വ്യാപാ രം ആരംഭിക്കാനുള്ള സമയമാണ്.

പൂയം

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. സൽക്കർമ്മങ്ങൾ ചെയ്യും. സഹോദരങ്ങളുമായി ഐക്യത കുറയും. പുസ്തകം എഴുതാവുന്നതാണ്. ക്ഷേത്രദർശനം തീർത്ഥാടനം എന്നിവ ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. അല്പം അലസതയുണ്ടാ കും പരുഷമായി സംസാരിക്കും. വസ്തുക്കൾ വാങ്ങാൻ അഡ്വാൻസ് കൊടുക്കാനിടയുണ്ട്. അല്പം അപകീർത്തി വരാതെ ശ്രദ്ധിക്കുക. കുടുംബത്തിൽ അഭിപ്രായ ഭിന്നതയു ണ്ടാകും.

ആയില്യം

ധന ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സർക്കാർ ഉദ്യോഗസ്ഥർക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്തുമെങ്കിലും ശത്രു ഭയവും അനുഭ വപ്പെടും. പ്രമേഹരോഗികൾക്ക് രോഗം വർദ്ധിക്കാതെ സൂക്ഷി ക്കുക. രോഗം തിരിച്ചറിയാതെ വിഷമിക്കും. സഹോദരങ്ങളാൽ തനിക്കോ തന്നാൽ അവർക്കോ യാതൊരു ഗുണവും ലഭ്യമല്ല. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. 

മകം 

ന്യായാധിപൻ പി.എ പോലുള്ള ഉയർന്ന തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഹാസ്യമായി സംസാരിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. മല പ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള അഭിരുചിയുണ്ടാകും. സുഗന്ധ ദ്രവ്യങ്ങൾ വ്യാപാരത്താല്‍ അധിക ലാഭം പ്രതീക്ഷിക്കാം. അയൽവാസികളുമായി സ്നേഹമായും സഹകരണവും ഉണ്ടായിരിക്കുന്നതാണ്. 

പൂരം

വ്യാപാര അഭിവൃദ്ധിയുണ്ടാകും. കാര്യസാധ്യതയും മാനസിക സന്തോഷവും പ്രതീക്ഷിക്കാവുന്നതാണ്. സിനിമാ നാടക സംഗീത സംവിധായകർക്ക് അനുയോജ്യമായ സമയമാണ്. കുരുമുളക് ഗ്രാമ്പൂ, ജാതിക്ക മുതലായ സുഗന്ധ ദ്രവ്യ കൃഷിയും വ്യാപാരത്താലും മികച്ച നേട്ടം ലഭ്യമാകും. ഹാസ്യ കലാ പ്രകടനക്കാർക്ക് വേദികൾ ധാരാളം ലഭ്യമാകും പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്.  പഠനത്തിൽ ശ്രദ്ധ ചെലുത്തും.  വൃക്ക സംബന്ധമായി രോഗം വരാനിടയുണ്ട്.

ഉത്രം

ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും സമയമായി കാണുന്നു. പുരോഗമനത്തിനുള്ള സന്ദർഭം കാണാം. എല്ലാ മേഖലകളിലും സാമർ‌ത്ഥ്യവും ധൈര്യവുമായി പ്രവർത്തിക്കും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ദാനധർമ്മ ങ്ങൾ ചെയ്യും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നു ചേരും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ച നേട്ടം ലഭ്യമാകും. മാതുലന്മാരാൽ മാനസിക വൈഷമ്യം ഉണ്ടാകാനി ടയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യ ത കാണുന്നു. 

അത്തം

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ബന്ധുക്കളാൽ പ്രശംസിക്കപ്പെടുകയും സഹ കരണവും ഉണ്ടാകും. സ്ത്രീ വിദ്വേഷം അനുഭവപ്പെടും. സ്ത്രീ കളാൽ ചില നഷ്ടങ്ങൾ വരാനിടയുണ്ട്. നവദമ്പതികൾക്ക്  സന്താനഭാഗ്യം പ്രതീക്ഷിക്കാം.  ആത്മാർത്ഥതയുള്ള സുഹൃ ത്തുക്കൾ വഴി പലവിധ നേട്ടങ്ങൾ ഉണ്ടാകും. പൂര്‍വ്വിക സ്വത്തുക്കൾ  വില്ക്കാൻ സാധിക്കുന്നതാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. അജീർണ്ണ സംബന്ധമായി രോഗംവരും.

ചിത്തിര

പല മേഖലകളിലും വിജയം കൈവരിക്കും. പഠനത്തിൽ ശ്രദ്ധ യും താല്പര്യവും പ്രകടിപ്പിക്കും. വാഹനം വാങ്ങാവുന്നതാണ്. പുത്ര ലബ്ധിക്കുള്ള സമയമായി കാണുന്നു. പലതിലും പ്രശം സിക്കുകയും സഹകരിക്കുകയും ചെയ്യും. മാതാവിന്റെ കാര്യ ത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. സുഹൃത്തുക്കൾ ക്കായി ധാരാളം ധനം ചെലവഴിക്കും. ക്ഷേത്ര തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

ചോതി

എല്ലാ മേഖലകളിലും വിജയം കൈവരിക്കും. പുത്ര ലബ്ധിക്കു ള്ള സമയമായി കാണുന്നു. യന്ത്രശാലകളില്‍ വരുമാനം വര്‍ ദ്ധിക്കും.  പാർട്ടി പ്രവർത്തികള്‍ക്ക് അനുകൂല സമയമാണ്.  അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. നൃത്തസംഗീത മത്സ രങ്ങളില്‍ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. അന്യരെ സഹായിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മറ്റുള്ളവരുടെ ധനം ധാരാളം വന്നു ചേരും. കാത് വേദന വരാനിടയുണ്ട്.

വിശാഖം 

വ്യാപാര അഭിവൃദ്ധിയുണ്ടാകും. സന്താന ഭാഗ്യലബ്ധിയുടെ സമയമാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കാവുന്നതാണ്. കലാ വാസനയുണ്ടാവും. സുഹൃത്തുക്കളാൽ പലവിധ നന്മകൾ വന്നു ചേരും. മന്ത്രിസഭാ അംഗങ്ങൾക്ക് ജനപ്രീതിയും  പ്രശംസയും ലഭിക്കുന്നതാണ്. പെൺ സന്താനങ്ങൾക്ക് പലവിധ നന്മകൾ ഉണ്ടാകും. മരുമകനോട് പ്രിയമായിരിക്കും. മാതാവിനോട് സ്നേഹമായിരിക്കും. അപ്രതീക്ഷിതമായി ചെലവുകൾ വന്നു ചേരും. 

അനി‌ഴം

കുടുംബാഭിവൃദ്ധിയുണ്ടാകും. നിലം വസ്തുക്കളാൽ ആദായം ലഭ്യമാകുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. വാഹനം വാങ്ങാവുന്നതാണ്. സ്വർണ്ണാഭരണ ങ്ങൾ വാങ്ങും. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാ കും. ഭൂഇടപാടുകൾ നടത്തുന്നവർക്ക് മികച്ച നേട്ടം, പല മേഖലകളിലും വിജയം കൈവരിക്കും. വിദേശത്ത് വസി ക്കുന്നവർക്ക് പലവിധ നേട്ടങ്ങൾ കൈവരിക്കാവുന്നതാണ്. 

തൃക്കേട്ട

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. സുഖമായ സകല ജീവിത സൗകര്യങ്ങൾ ലഭ്യമാകും. ഗൃഹം നിർമ്മിക്കാവുന്നതാണ്. കവിത, കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. ആത്മാർത്ഥത യുള്ള ബന്ധുക്കൾ വന്നു ചേരും. വസ്തുക്കളാൽ വരുമാനം ലഭിക്കുന്നതാണ്. സർക്കാർ പെൻഷൻ മറ്റു ആനുകൂല്യ ങ്ങൾ‌ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക്  ലഭ്യമാകും. തർക്കങ്ങ ളിൽ വിജയം കൈവരിക്കും. വാതം കൈകാൽ വേദന അനുഭവപ്പെടും. 

മൂലം

 ക്ലാർക്ക്, കണക്കർ മുതലായ തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭ്യമാകും. നല്ല മാർക്കോടുകൂടി വിദ്യാർ ത്ഥികൾ വിജയം കൈവരിക്കും. ലുബ്ധമായി ചെലവഴിക്കും. ഇളയ സഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. പിത്തം, തലവേദന വരാൻ സാധ്യതയുണ്ട്. മാതാപിതാക്കളെ  പ്രശംസിക്കും.  സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ച നേട്ടം പ്രതീക്ഷിക്കാം. മനസ്സിൽ ചില അശുഭ ചിന്തകൾ ഉണ്ടാകും. പിതാവിനാൽ മാനസിക വിഷമം ഉണ്ടാകും.

പൂരാടം

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഐ.ടി മേഖലയിൽ പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയും താല്പര്യ വും പ്രകടിപ്പിക്കും. പുണ്യകർമ്മങ്ങൾ ചെയ്യും. ഭാര്യയുടെ ഹിതാനുസരണം പ്രവൃത്തിക്കും. മാതാപിതാക്കളോട് എല്ലാ കാര്യങ്ങളിലും അഭിപ്രായം ആരായും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. സഹോദരങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു.

ഉത്രാടം

ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. കാരിയം, വെള്ളി മുതലായ ലോഹങ്ങളാൽ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. മാധുര്യവും വശ്യതയാർന്ന സംസാരമായിരിക്കും.  കമ്പനി ഉദ്യോഗസ്ഥർക്ക് പലവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ശരീരബലം ലഭിക്കും. വാഹനം വസ്തുക്കൾ വാങ്ങാവുന്നതാണ്. ചിട്ടി, കമ്പ്യൂട്ടർ സെന്ററുകളിൽ വരുമാനം വർദ്ധിക്കും. അതിഥികളെ സല്ക്കരിക്കും. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം.

തിരുവോണം

ധനാഭിവൃദ്ധിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാവു ന്നതാണ്. എണ്ണ,ഉരം മുതലായ കമ്പനികളിൽ വരുമാനം വർദ്ധി ക്കും. ചീത്ത സൗഹൃദബന്ധം പുലർത്തും. കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താല്പര്യ വും പ്രകടിപ്പിക്കും. പാർട്ടി പ്രവര്‍ത്തകർക്ക് അനുകൂല സമയ മാണ്. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാ യിരിക്കും. ധന സുരക്ഷിതത്വം അനുഭവപ്പെടും. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. 

അവിട്ടം

കുടുംബാഭിവൃദ്ധിയുണ്ടാകും. മാധുര്യമായും വശ്യതയാർന്നും സംസാരിക്കും. സൽപ്രവർത്തികൾ ചെയ്യും. വ്യാപാരത്താലും തൊഴിലുകൾ മുഖേനയും ധാരാളം സമ്പാദിക്കും. സ്വർണ്ണം വെള്ളിക്കടകളിൽ വ്യാപാരം വർദ്ധിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭ്യമല്ല. കൽക്കരി, മറ്റു ലോഹങ്ങൾ തൊഴിൽ ചെയ്യുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും. വിദേശത്ത് വിനോദ യാത്രയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. ചീത്ത ആളുകളുമായി സൗഹൃദബന്ധം ശ്രദ്ധിക്കുക.

ചതയം

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. ഭാര്യയാൽ പലവിധ നന്മകൾ ഉണ്ടാകും. ഉന്നതസ്ഥാന പ്രാപ്തിയുണ്ടാകും. ആത്മാർത്ഥത യുള്ള ഉപദേശങ്ങൾ വന്നു ചേരും.  സത്യസന്ധമായി പ്രവർ ത്തിക്കും. വ്യാപാരത്താൽ അധിക ലാഭം  പ്രതീക്ഷിക്കാവു ന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത  കാണുന്നു.

പൂരുരുട്ടാതി

ഒന്നിലധികം മേഖലയിൽ വരുമാനം വന്നു ചേരും വ്യാപാര ത്താൽ ധാരാളം സമ്പാദിക്കും.  കമ്പനികളിൽ വിവേകം സാമർത്ഥ്യം ഉള്ള അഡ്വക്കറ്റ്മാർ ഉപദേശകരായി ലഭ്യമാകും. ഇരുമ്പു സംബന്ധമായും ഉരം മുതലായവയിൽ  മൊത്ത ചില്ലറ വ്യാപാരികൾക്ക് അധിക ലാഭം ലഭിക്കും. സർക്കാർ മുഖേന ചില ആനുകൂല്യങ്ങൾ ലഭിക്കും.സഹോദര ഐക്യം കുറയും. സത്യസന്ധമായ പ്രവൃത്തിയാൽ എല്ലാവർക്കും പ്രിയമുള്ളവരാകും.  

ഉത്രട്ടാതി

വാഹനവ്യാപാരത്താൽ ഐശ്വര്യ സമൃദ്ധിയുണ്ടാകും. വലിയ പ്രൊജക്ടുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. പുത്ര ലബ്ധി ക്കുള്ള സമയമായി കാണുന്നു. വിദേശവുമായി തൊഴിൽ നടത്തുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും. കുടുംബത്തിൽ നിന്നും മാറിതാമസിക്കേണ്ടതായി വരും. ശത്രുക്കൾ മിത്രങ്ങ ളാകും. ആത്മാർത്ഥതയുള്ള സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നന്മകൾ ഉണ്ടാകും. ഉദാരമായ മതസ്ഥിതിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കുന്നതാണ്. 

രേവതി

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. മാതാ പിതാക്കളുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കും. സർ ക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ബഹുമതി ലഭി ക്കാവുന്നതാണ്. ഇവരുടെ അഭിപ്രായങ്ങൾ പ്രശംസിക്കത്ത ക്കതായിരിക്കും. പാർട്ടി പ്രവർത്തകർക്ക്  അനുയോജ്യമായ സമയമായി കാണുന്നു. കഠിനമായി പ്രയത്നിക്കും. അരി ധാന്യങ്ങൾ വ്യാപാരത്താൽ അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങളാൽ മാനസിക സന്തോഷം ലഭിക്കും. ഭാര്യയുടെ ഇഷ്ടാനുസരണം പ്രവർത്തിക്കും. 

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.