Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃശ്ചികത്തിന്റെ 5 ൽ ഗുരുനിന്നാൽ രാജയോഗം

guru-2

വൃശ്ചികത്തിന്റെ 5 ൽ ഗുരുനിന്നാൽ ∙ ഇവരുടെ ലഗ്നാധിപനായ കുജൻ 6–ാം ഭാവാധിപൻ കൂടിയായതിനാൽ നല്ല ഫലങ്ങൾ കിട്ടും. സന്താനത്തിന് നല്ല തൊഴിലും ധനവരവും ഉണ്ടാകും. രവി കുജൻ ഒരുമിച്ച് മേടത്തിൽ നിന്നാൽ യോഗകാരകനാണ്. ശുക്രന്റെ ഉച്ചരാശി വീതം വരുന്നതിനാൽ നല്ല സമ്പത്തിനുടമയാകും, സന്താനങ്ങൾ പൊതുജനങ്ങളുമായി നല്ല ബന്ധത്തിലായിരിക്കും, ഇവരും ഇവരുടെ സന്നാഹങ്ങളും ഇവരുടെ പിതാവും നല്ല മര്യാദരാമന്മാരായിക്കും. രവി മേടത്തിലും ശനി തുലാത്തിലും കുജൻ മകരത്തിൽ, ചന്ദ്രൻ ഇടവത്തിലും നിന്നാൽ രാജ യോഗങ്ങൾ നൽകും. പൊക്കം കുറഞ്ഞവരും, രക്തക്കുറവുളളവരും മാംസളമായ ശരീരത്തിനുടമയും ഇടുങ്ങിയ തോളുള്ളവരും ചുരുണ്ടമുടിയും മടിയരും ലഹരിപ്രിയരും, കുമ്പിട്ടു നടക്കുന്നവരും, വലിയവരുമായി ചങ്ങാത്തം വയ്ക്കുന്നവർ, കാണുന്നവരെയെല്ലാം കുറ്റം കണ്ടുപിടിച്ച് തരംതാഴ്ത്തുന്നവരും, തൊഴിലിൽ സന്തുഷ്ടരും ആയിരിക്കും.

ഇതൊരു കലിയുഗ രാശിയാണ് ഇതിന്റെ 5 ഉം 9 ഉം കലിയുഗ രാശികളാണ് എന്നൊരു സവിശേഷത കൂടിയുണ്ട്. വ്യാഴനാധിപത്യമുളള രണ്ടു രാശികളും സംഹാര രാശികളാണ് പുണർതം മാത്രം സൃഷ്ടി നക്ഷത്രവും ഊൺ നാളുമാണ്. ആയതിനാൽ ഇതിന്റെ ഫലം പ്രവചനാധീതമാണ്. എന്നിരുന്നാലും താഴെ പറയുന്ന ഫലങ്ങൾ താങ്ങൾക്ക് എത്രമാത്രം യോജിക്കുന്നു എന്ന് പരിശോധിച്ചു മാത്രം വിലയിരുത്തുക.

വൃശ്ചികത്തിന്റെ ലഗ്നാധിപനും 6–ാം ഭാവാധിപനുമായ കുജൻ നല്ല ഫലം തരും, സന്താനത്തിന് നല്ല ഫലത്തെ ചെയ്യും ഒടിവു ചതവുണ്ടാകും, ടെൻഷൻ ഉണ്ടാക്കും, പുതിയ സ്ഥലങ്ങളിലായിരിക്കും ഇവരുടെ ജീവിത വിജയം. കുട്ടികളും അച്ഛനും മുത്തച്ഛനുമായി യോജിച്ചു പോകുകയും ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവരും, ആരോഗ്യവും സമ്പത്തും ഉളളവരായിരിക്കും. കണ്ടുപിടുത്തങ്ങൾക്കും ചിലവാക്കി മഹാന്മാരും പേരെടുക്കുന്നവനുമായിരിക്കും

ചതയം 2 –ാം പാദത്തിൽ ശനി: അന്യസ്ത്രീകളെ ആഗ്രഹിക്കുന്നവരും രോക്ഷമായി സംസാരിക്കുന്നവരും മുൻകോപികളുമായിരിക്കും..

ചതയം 3–ാം പാദം (ശനി) : പല വിഷയത്തിലും നേതൃപദവിയുളളവൻ, കഴിവുളളവൻ, നയതന്ത്രജ്ഞൻ, പ്രയാസപ്പെട്ട കാര്യവും ചെയ്യുന്നവർ. രാജ്യരക്ഷ, പൊലീസ്, സെക്യൂരിറ്റി എന്നിവയിൽ ശോഭിക്കും.

ചതയം 4–ാം പാദം : ജനിച്ച വീടു വിട്ടു താമസിക്കും, ധാരാളം സമ്പാദ്യമുളളവർ, അവസാനം ജന്മദേശത്ത് നിലയുറപ്പിക്കുന്നവർ, നല്ല കംപാനിയനും കുട്ടികളുമുണ്ടായിരിക്കും..

പൂരുരുട്ടാതി 1–ാം പാദം ശനി : ബുധ ബന്ധത്തിൽ നല്ല സ്വകാര്യ കമ്പനിയിൽ ജോലി ലഭിക്കും, മധ്യവയസ്സിൽ നല്ല സമ്പാദ്യവും പേരും പ്രശസ്തിയും ലഭിക്കും, ഭൂസമ്പത്ത് ലഭിക്കും, കുട്ടികൾ ലഭിക്കും.

പൂരുരുട്ടാതി 2–ാം പാദം ശനി : പൊക്കമുളള ശരീരം, തടിച്ച ശരീരമായിരിക്കും, കൃത്യനിഷ്ടയായ ജോലി, ചെയ്യുന്ന ജോലിക്ക് നല്ല വൃത്തിയും വെടിപ്പും ഭാര്യ/ഭർത്താവ് വഴി സമ്പത്തും, അവർക്ക് ജോലിയും, അതുവഴി ധനവും ലഭിക്കും.

പൂരുരുട്ടാതി 3–ാം പാദം (ശനി) : മിഡിലായ ജീവിതം, നയതന്ത്രജ്ഞനും, പ്രാവർത്തികവുമായ പെരുമാറ്റം, സ്ത്രീയിലും ലഹരിയിലും തല്പരൻ, ശനി ബന്ധത്തിൽ കുറെ പതനങ്ങളും സംഭവിക്കാം എങ്കിലും ഇവർ പഠിത്തമുളളവരായിരിക്കും, ഒരു വലിയ പ്രദേശം ഭരിക്കുന്നവരുമായിരിക്കും. ഒരു മന്ത്രിവരെ ആകുന്നവരുമായിരിക്കും.

വൃശ്ചികത്തിൽ 5 ൽ ഗുരു നിന്നാൽ:

മത ചിന്തയിൽ ആകൃഷ്ടരാണ്. 25 ന് ശേഷം സാമ്പത്തികത്തിൽ നല്ല പൊസിഷനിലെത്തും. വിവാഹ ജീവിതത്തിൽ കല്ലുകടിയുണ്ടാകും. ഗുരു രാഹു യോഗത്തിൽ പിതാവിന് വിദേശവാസം, ഗുരു കേതു യോഗത്തിൽ ഈശ്വരവിശ്വാസിയാകും.

ധനുവിന്റെ 5 ൽ ഗുരു നിന്നാൽ : ഇവർ കാഴ്ചയിൽ ഒരു ആകർഷണീയമായ ശരീരമുളളവരായിരിക്കും. സൗന്ദര്യമുളളവരുമായിരിക്കും. പൊക്കം കൂടിയവരും, നല്ല ഊർജ്ജസ്വലരുമായിരിക്കും. ഇരുണ്ട തലമുടിയായിരിക്കും, സന്തോഷമുളളവരും, ശുഭാപ്തിവിശ്വാസമുളളവരുമായിരിക്കും. വീടിനോടു കൂറുപുലർത്തുന്നവരായിരിക്കും, ശത്രുക്കൾ കുറവായിരിക്കും, അധ്യാപനത്തിൽ ഇഷ്ടപ്പെടുന്നവരായിരിക്കും, ആതുരസേവനത്തിൽ പ്രഗത്ഭനായിരിക്കും ആയതിനാൽ ഹോസ്പിറ്റലിലെ ജോലിയിൽ വളരെ പെർഫെക്ട് ആയിരിക്കും.

മേടം രാശിയുടെ 8–ാം ഭാവം വൃശ്ചികവും, മേടം രാശിയുടെ 12–ാം ഭാവം മീനം രാശിയുമാണ്. 4–ാം ഭാവം കർക്കിടകം ഇവ കലിയുഗ രാശിയാണ് ഇതിൽ അശ്വതി 3 പാദത്തിൽ നിൽക്കുന്നതൊഴിച്ച് നല്ല ഫലം ചെയ്യുന്നതല്ല. ധനുവിന്റെ 12–ാം രാശിയാണ് വൃശ്ചികം ആ അധിപന്റെ ക്ഷേത്രത്തിൽ നിൽക്കുന്നതും നല്ല ഫലങ്ങൾ ചെയ്യുന്നതല്ല. എന്നിരുന്നാലും താഴെ പറയുന്ന ഫലങ്ങൾ താങ്കൾക്ക് എത്രമാത്രം യോജിക്കുന്നു എന്ന് പരിശോധിക്കുക. മേടത്തിന്റെ 9–ാം ഭാവം വ്യാഴത്തിന്റെ മൂലതൃകോണവും കൃതായുഗരാശിയുമാണ്. കേതുവിന്റെ നക്ഷത്രാധിപനായ മൂലം നക്ഷത്രത്തിന് പ്രാധാന്യമുണ്ടവിടെ, കുറച്ച് നല്ല കാര്യങ്ങൾ ചെയ്യാനിടയുണ്ട് എന്ന് പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായും, യുദ്ധസാമഗ്രികൾ കൈകാര്യം ചെയ്തും, അഗ്നി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്തും, അമ്മയുടെ പൂർവ്വിക ധനവും അച്ഛന്റെ പൂർവ്വികധനവും കിട്ടാൻ സാധ്യതയുണ്ട്. അശ്വതിയിൽ നല്ല ഫലങ്ങൾ കിട്ടും. സന്താനങ്ങൾ നല്ലവരായിരിക്കും ശരീരബലം ഉള്ളവരുമായിരിക്കും. വ്യാഴവും ബുധനും ശത്രുക്കളായതിനാലും കുജൻ ബുധന്റെ 6 ഉം 11 ഭാവാധിപനായതിനാലും കുടുംബജീവിതവും സന്താനവുമൊത്തുളള ജീവിതവും തൃപ്തികരമല്ല. ദീർഘദൂര യാത്രകൾ ചെയ്യുന്നവരായിരിക്കും. വ്യാഴ രാഹു ബന്ധം അസുഖങ്ങൾക്കും ആശുപത്രിവാസത്തിനും സാധ്യത വരും. വ്യാഴൻ ശുക്ര ക്ഷേത്രത്തിൽ വന്നാൽ ധനത്തിനും വിവാഹജീവിതത്തിനും നല്ലതായിരിക്കുകയില്ല.. കർക്കിടകത്തിൽ അംശകം വന്നാൽ വീട് നഷ്ടപ്പെട്ട് പോകുകയും മാറി താമസിക്കേണ്ടതായും വരും. ഒരു സന്താനത്തോടൊപ്പം ജീവിതം കഴിച്ചുകൂട്ടേണ്ടതായി ഇടവരും. വിദ്യാഭാസത്തിൽ സർക്കാരിന്റെ ബഹുമതികൾ ലഭിക്കുന്ന കുട്ടികൾ ഉണ്ടാകും. ഇത് ജാതകന്റെയും കുട്ടികളുടെയും പൂർവ്വപുണ്യഫലമാണ്. ഇവർക്ക് കീർത്തിയും നേതൃത്വസ്ഥാനവും ലഭിക്കും. ഉന്നതസ്ഥാനമാനങ്ങൾ നൽകി സർക്കാർ ആദരിക്കും കാരണം, ഇവർ സൃഷ്ടികൾ കണ്ടുപിടിച്ച് മറ്റുളളവർക്ക് ഗുണമുണ്ടാക്കുന്നതിൽ കഴിവുളളവരാണ്. വിദ്യാഭ്യാസമുളളവരും, ഉന്നതിയിലെത്തുന്നവരും അച്ഛനുവേണ്ടി ജീവിക്കുന്നവരുമായിരിക്കും. സഹോദരഗുണം ഇല്ല. ഗുരു അശ്വതിയിലും മൂലത്തിലും നല്ലൊരു കണ്ടുപിടുത്തക്കാരനായി മാറും.

അശ്വതിയിൽ ഗുരു സഞ്ചരിക്കുമ്പോൾ : രവി ബന്ധപ്പെടുമ്പോൾ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഭയക്കുന്നവനും, ദൈവ ഭയമുളളവനും, മറ്റുളളവർക്ക് നല്ല കാര്യങ്ങൾ ചെയ്യുന്നവനും, ചന്ദ്രബന്ധത്തിൽ പേരെടുക്കുന്നവനും, സമ്പത്തുളളവനും, കുബന്ധത്തിൽ നിഷ്ഠൂരനും, അന്യരുടെ അഹങ്കാരം നശിപ്പിക്കുന്നവനും, നല്ലവരെ സമ്പാദിക്കുന്നവനും ബുധബന്ധത്തിൽ നല്ല സ്വഭാവം കാഴ്ച വയ്ക്കുന്നവനും, എപ്പോഴും വിളിക്കാതെ തന്നെ മറ്റുളളവരെ സഹായിക്കുന്നവനും, ശുക്രബന്ധത്തിൽ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുകയും അതുമായി ക്രയവിക്രയം നടത്തുകയും ശനി ബന്ധത്തിൽ കുടുംബത്തിൽ നിന്നും ആശ്വാസത്തിനു പകരം ദോഷകരമായ സമീപനം ലഭിക്കുക.

അശ്വതി 1–ാം പാദത്തിൽ : ഉയർന്ന വിദ്യാഭ്യാസം മതപരമായും ദൈവികമായും തത്ത്വശാസ്ത്രത്തിലും ഉണ്ടായിരിക്കും. എത്ര മേശമായ സ്ഥാനത്തും നിങ്ങളുടെ നാവ് ജനശ്രദ്ധയെ പിടിച്ചു പറ്റുകയും നിങ്ങളുടെ മധുരമായ സംസാരം എല്ലാവരെയും കാന്തശക്തിപോലെ ആകർഷിച്ച് ജനഹൃദയങ്ങളിൽ നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടും. ജീവിത മധ്യത്തിൽ നിങ്ങൾ നല്ല പേരെടുക്കുകയും മറ്റുളളവർ മുഖേന ജീവിതവിജയവും കിട്ടും.

അശ്വതി 2–ാം പാദം ഗുരു: ആകർഷകമായ വ്യക്തിത്വം, ബുദ്ധിമാനും, ദാനശീലനും, സത്യസന്ധനുമായിരിക്കും, എഴുത്തിലൂടെയും, ഗ്രന്ഥ‌ രചനയിലൂടെയും നല്ല പേരെടുക്കും, മറ്റുളളവരുടെ സ്നേഹവും ബഹുമാനവും നേടിയെടുക്കും, കടക്കാരനായിരിക്കും.

അശ്വതി 3–ാം പാദം : ബുദ്ധിയിലും ഭൗതിക സുഖത്തിലും ഉയർച്ച, പഠിച്ചവനും, പേരെടുത്തവനും, രാജയോഗം, എന്നാലും മേൽഉയർച്ചയ്ക്കുവേണ്ടി കാത്തിരിക്കേണ്ടി വരും.

അശ്വതി 4–ാം പാദം ഗുരു : ഇത് നല്ലൊരു ഭാവമാണ്, എല്ലാ സുഖങ്ങളും കിട്ടും, സമ്പത്തുണ്ടാകും, തന്റെ കീഴിൽ ധാരാളം ജീവനക്കാർ പണിയെടുക്കും, ഉത്തരവാദിത്വബോധമുളള കുട്ടികൾ ഉണ്ടാകും, ബുദ്ധി സാമർത്ഥ്യത്തിൽ പണം സമ്പാദിക്കും.

കുജൻ 5–ാം ഭാവത്തിൽ നിന്നാൽ : നല്ല സ്ഥിതിയിലായിരിക്കും, യോഗഫലം നൽകും, സമ്പത്തും വിലയും നിലയും ഉണ്ടാക്കിത്തരും, ഭൂസ്വത്തുണ്ടാക്കി തരും, കുജൻ മേടവും വൃശ്ചികവും ആധിപത്യമുളളതിനാൽ കുട്ടികളുമായി ഉരസലുകൾ ഉണ്ടാകും. സംസാരം സൂക്ഷിച്ചില്ലെങ്കിൽ അപകടങ്ങളുണ്ടാകും, കൂർമ്മബുദ്ധിയുളളവർ ആയുധമുപയോഗിക്കുന്നത് വളരെ ഇഷ്ടപ്പെടുന്നവരാണ്. മുറിവോ, രേഖകളെ സംബന്ധിച്ച വാദ പ്രതിവാദമൊ ഉണ്ടാകാം. ധൂർത്താളികളായിരിക്കും, ഇവരുടെ സന്താനത്തെ മുതിർന്നവർ പരിപാലിക്കേണ്ടി വരും, കുടുംബജീവിതത്തിൽ കുജൻ പ്രതിസന്ധികളുണ്ടാക്കും. ആയുസ് കുജൻ കുറവുചെയ്യാനും ഭൂമി നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. കുജ ബുധ യോഗത്തിൽ സ്കോളർഷിപ്പ് കിട്ടാം, കുജ ശുക്ര യോഗത്തിൽ സമ്പത്തും, നല്ല പൊസിഷനും ലഭിക്കും. സ്ത്രീകൾ കാരണം പേരെടുക്കും. ഭാര്യ ദുഃഖിതയായിരിക്കും.

കുജ രാഹു യോഗത്തിൽ കുട്ടികളെ കൊണ്ട് ദുരിതം, ശനി ബന്ധത്തിൽ കുട്ടികൾക്ക് ഒടിവ്, ചതവ്, അപകടം ഇവയുണ്ടാകും. കുജൻ മൂലത്തിൽ നല്ല ഫലം ചെയ്യും. കേതുവും നല്ല ഫലം തരും. കുജൻ പൂരാടത്തിൽ 2–ാം പാദം ഒഴികെ ബാക്കിയാൽ അഗ്നിസംബന്ധമായ ജോലികൾ ചെയ്യും, ഉത്രാടത്തിൽ സന്താനത്തിന്റെ നന്മയ്ക്കായി സമയം ചിലവഴിക്കും, അതുകാരണം അവർക്ക് നന്മകൾ കൈവരിക്കും. കുജ സ്ഥിതിയിൽ 2 കല്യാണയോഗവും സ്ത്രീ‌‌കളുമായി ചങ്ങാത്തം കൂടി അപകടങ്ങളുണ്ടാക്കും, സന്താനങ്ങൾക്ക് ശാരീരിക ദുരിതമുണ്ടാക്കും കുജൻ കാർത്തികയിലും രവി തുലാത്തിലും നിന്നാൽ വിവാഹത്തിൽ പ്രശ്നങ്ങളുണ്ടാകും, കുജ നവാംശകം കർക്കിടകത്തിലും ചന്ദ്ര കേതു യോഗം ധനുവിലും വന്നാൽ മത ഈശ്വര ചിന്ത ഉണ്ടാകുന്ന സ്ഥാനത്ത് വീടുണ്ടാകും, രാഹു ബന്ധപ്പെട്ടാൽ വിദേശത്തു താമസിക്കും. രവി ഭരണിയിൽ കുജനുമായി ബന്ധപ്പെട്ടാൽ കുജ ദശയിൽ പ്രേമബന്ധത്തിൽ ഏർപ്പെടും, അശ്വതിയിൽ ചന്ദ്ര കുജ ബന്ധത്തിലായാൽ ഗൂഢശാസ്ത്രത്തിൽ നിപുണനാകും .

കുജൻ അശ്വതി 1–ാം പാദത്തിൽ : പൊക്കം കുറഞ്ഞിരിക്കും. തൊഴിലിൽ വലിയ സ്ഥാനത്തെത്തും. ആരോഗ്യം നന്നായിരിക്കും. മറ്റുളളവർ ബഹുമാനിക്കും, കണക്കിലും, എഞ്ചിനീയറിംഗിലും, ഉയർന്ന സ്ഥാനം കരസ്ഥമാക്കി, ഡിഫസ് ഓഫീസറാകും..

കുജൻ അശ്വതി 2–ാം പാദത്തിൽ : പാവപ്പെട്ടവർ, കുട്ടികളില്ലാത്തവൻ, ചിലർക്ക് പെൺകുട്ടിയെ ലഭിക്കും, പറയുന്നതിനെ നീതികരിക്കുന്നവൻ, തീയിലും അപകടത്തിലും അസുഖത്തെയും പേടിക്കുന്നവൻ, മുഖത്തൊ തലയിലൊ പാടുളളവനായിരിക്കും..

കുജൻ അശ്വതി 3–ാം പാദത്തിൽ : ബിസിനസ്സിൽ സമർത്ഥൻ, കുജ/രവി ബന്ധം വന്നാൽ ആരോഗ്യം, സമ്പത്ത്, സന്തോഷകരമായ ജീവിതം, പൊതുവെ കുജ രവി ബന്ധം നല്ലൊരു ഉയർച്ചയെ പ്രധാനം ചെയ്യും. വ്യാഴൻ/ രവി ജാതകന് നല്ല പൊസിഷനല്ലെങ്കിൽ അമ്മയ്ക്കു നേരത്തെ മരണം സംഭവിക്കും.

കുജൻ അശ്വതി 4–ാം പാദം : നല്ല കുട്ടികളുണ്ടായിരിക്കും, ജോലിയിൽ എപ്പോഴും ഇൻവോൾവ് ആയിരിക്കും, മൂത്രാശയരോഗം ഉണ്ടാകാം, ഇവർ ഒരു എഞ്ചിനീയറാകാം, കൂടുതൽ പെൺകുട്ടികളായിരിക്കും..

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.