Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ? കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

biweekly-prediction

ജൂലൈ (01 - 14)

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

സൗഹൃദസംഭാഷണത്തിൽ പുതിയ പ്രവൃത്തി മേഖലകൾ തുടങ്ങുന്നതിനുള്ള ആശയമുദിക്കും.  പ്രവൃത്തിയിലുള്ള ആത്മാർഥത, നിഷ്കർഷ, ലക്ഷ്യബോധം തുടങ്ങിയവ പുതിയ തലങ്ങൾ വന്നുചേരുന്നതിന് വഴിയൊരുക്കും. ഉദ്യോഗം ഉപേക്ഷിച്ച് കുലപാരമ്പര്യം നിലനിർത്താൻ ഉൾപ്രേരണയുണ്ടാകും. ശത്രുതാമനോഭാവത്തിലായിരുന്ന പലരും അവരുടെ സ്വാർഥ താൽപര്യ സാധ്യത്തിനായി മിത്രമായി അഭിനയിക്കും. വിദഗ്ധ പരിശോധനയിൽ  പാർശ്വഫലങ്ങളുള്ള  മരുന്നുകൾ ഒഴിവാക്കാൻ നിർദേശം ലഭിക്കും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്യാൻ ഓർമവരും.  ഗൗരവമുള്ള കാര്യങ്ങൾ ലാഘവ ബുദ്ധിയോടു കൂടി ചെയ്യുന്ന  പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനവും ആശ്വാസവും തോന്നും.  ബൃഹത് പദ്ധതികൾക്കു രൂപകൽപന ചെയ്യും.   

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക)

വാങ്ങുവാനുദ്ദേശിക്കുന്നവരുടെ സാമ്പത്തിക പ്രതിസന്ധി കാരണത്താൽ ഭൂമി വില്പനയ്ക്ക് തടസ്സമനുഭവപ്പെടും.  വിശേഷ ദേവാലയദർശനം  മനസ്സമാധാനത്തിനു വഴിയൊരുക്കും. സഹപ്രവർത്തകരുടെ അവധി, കൂടുതൽ സമയം പ്രവർത്തിക്കുന്നതിനു വഴിയൊരുക്കും.  വാക്ക് തർക്കങ്ങളിൽ നിന്നും ഒഴി‍ഞ്ഞുമാറുകയാണ് നല്ലത്.  ആത്മധൈര്യക്കുറവിനാൽ പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ പരാജയപ്പെടും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. കടംകൊടുത്ത സംഖ്യ  തിരിച്ചു ലഭിക്കാൻ നിയമസഹായം തേടും.  ധനദുർവിനിയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിട്ട് വിശ്വാസയോഗ്യരായവരെ നിയമിക്കും. റോഡു വികസനത്തിന് ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിക്കും.  ഏറ്റെടുത്ത ദൗത്യത്തിനായി  അശ്രാന്തപരിശ്രമം വേണ്ടിവരും..

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)

സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങളിൽ ഏറ്റെടുത്ത ജോലികൾ ചെയ്തു തീർക്കാനാകും. അവധിയെടുത്ത് പിറന്നാൾ, വിവാഹം തുടങ്ങിയ മംഗളകർമങ്ങളിൽ പങ്കെടുക്കും.  അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും.  കലാകായിക മത്സരങ്ങളിൽ വിജയിക്കും.  കഫ–നീർദോഷ  രോഗങ്ങളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഗാർഹിക ഉപകരണങ്ങൾ മാറ്റി വാങ്ങാൻ നിർബന്ധിതനാകും. കുടുംബതർക്കം രമ്യമായി പരിഹരിക്കാൻ സാധിക്കും.  ഗുരുകാരണവന്മാരുടെ  ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചതിനാൽ കൃതാർഥനാകും.  ഉദ്യോഗത്തിനു പുറമെ ലാഭവിഹിത വ്യവസ്ഥകളോടു കൂടിയ  പ്രവർത്തനങ്ങൾക്കു  തുടക്കം കുറിക്കും.  മുൻകോപം നിയന്ത്രിക്കണം.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

ഭൂമി ക്രയവിക്രയങ്ങളിൽ സുഹൃത്തിനോടൊപ്പം പങ്കുചേരാൻ തീരുമാനിക്കും. നീതിയുക്തമായ തീരുമാനവും പ്രവർത്തനവും ലക്ഷ്യപ്രാപ്തി കൈവ രിക്കാൻ  ഉപകരിക്കും.  നിശ്ചിത കാലയളവിനു മുമ്പ് ഉദ്യോഗ ത്തിൽ നിന്നും  വിരമിക്കാൻ തീരുമാനിക്കും.  ബന്ധുവിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി  അവധിയെടുത്ത്  ദൂരദേശയാ ത്ര വേണ്ടിവരും. പുതിയ കൃഷി സമ്പ്രദായം ആവിഷ്കരിക്കാ‌ ൻ വിദഗ്ധ നിർദേശം േതടും.  സംഘനേതൃത്വസ്ഥാനം ഏറ്റെ ടുക്കുവാൻ നിർബന്ധിതനാകും. ശാസ്ത്രപരീക്ഷണ നി രീക്ഷ ണങ്ങളിൽ വിജയമുണ്ടാകും. കുടുംബസമേതം വിദേശത്തു താ മസിക്കാനുള്ള അനുമതി ലഭിക്കും. ഹ്രസ്വകാല സുരക്ഷാപദ്ധ തിയിൽ പണം നിക്ഷേപിക്കും. സദ്ചിന്തകളാൽ സത്കർമ പ്ര വണത വർധിക്കും. 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

തനതായ അർഥതലങ്ങൾ മനസ്സിലാക്കാതെ അ നാവശ്യമായി ഒന്നിലും ഇടപെടരുത്. കഠിനാധ്വാ നത്താൽ ഏറ്റെടുത്ത ദൗത്യം നിർവഹിക്കാൻ സാ ധിക്കും. അവധിയെടുത്ത് ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.  പ്രവർത്തനരഹിതമായ വ്യവസായം വിൽപന ചെയ്ത് ലാഭശതമാന വ്യവസ്ഥക ളോ ടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.  പുനഃ പ രീക്ഷയ്ക്ക് അപേക്ഷ നൽകും. മേലധികാരികളിൽ നിന്നും അതൃപ്തി വചനങ്ങൾ കേൾക്കുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണു നല്ലത്. മാതാവിന് അസുഖം വർധിക്കുന്ന തിനാൽ ആശുപത്രിവാസം വേണ്ടി വരും. യാഥാർഥ്യം മനസ്സി ലാക്കിയ സഹോദരങ്ങൾ ലോഹ്യം കൂടാൻ വരും. ഭക്ഷ്യ വി ഷബാധയേൽക്കാതെ സൂക്ഷിക്കണം.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

ബൃഹത്തായ വ്യാപാരവ്യവസായങ്ങൾ തുടങ്ങുന്നതിന്റെ  ഉപരിതലചർച്ചകളിൽ പങ്കെടുക്കാനിടവരും. സങ്കീർണമായ കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വ്യക്തിസ്വാതന്ത്ര്യം പരിധിക്കപ്പുറമെന്നു തോ ന്നുന്നതിനാൽ സുഹൃത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി  ലഭിക്കും.  സഹപ്രവർത്തകന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും.  ഭർത്താവിനോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും.  തൃപ്തിയായ വാഹനം ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടുകൂടി വാങ്ങും. കലാകായിക മത്സരങ്ങൾ, ഇന്റർവ്യൂ, വ്യവഹാരം, പരീക്ഷ, പരീക്ഷണനിരീക്ഷണങ്ങൾ തുടങ്ങിയവയിൽ വിജയിക്കും.  ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

സൽകീർത്തിയും  ബഹുമാന്യതയും വർധിക്കും. വിദേശത്ത് വസിക്കുന്ന ഭർത്താവിന് ഉദ്യോഗം ഉപേക്ഷിച്ച്  വ്യാപാരം തുടങ്ങാനുള്ള ആശയം ഉണ്ടെന്നറിഞ്ഞതിനാൽ ആധി വർധിക്കും.   വിശ്വസ്ത സേവനത്തിൽ  പ്രശസ്തി പത്രം ലഭിക്കും.  ഏറ്റെടുത്ത കർ മപദ്ധതികൾ പ്രവർത്തനക്ഷമമാക്കാൻ പരസഹായം തേടും.  സഹോദരന് ഗൃഹം വാങ്ങാൻ സാമ്പത്തിക സഹായം  ചെയ്യാനിടവരും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. കഫനീർദോഷ രോഗപീഡകളാൽ അവധിയെടുക്കാനിടവരും.  കുടുംബതർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണു നല്ലത്. 

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീല ങ്ങൾ ഒഴിവാക്കാൻ നിർബന്ധിതനാകും.  അശരണരായവർക്ക് സാമ്പത്തിക സഹായം ചെയ്യുവാനവസരമുണ്ടാകും.  ദുഷ്കീർത്തി ഒഴിവാക്കാൻ സംഘനേതൃത്വസ്ഥാനം ഒഴിയാൻ തീരുമാനിക്കും. അനവസരങ്ങളിലുള്ള വാക്കുകൾ തിരുത്താൻ  ജീവിത പങ്കാളിയുടെ യുക്തിയോടു കൂടിയ സമീപനം സഹായകമാകും. മാസത്തിൽ ഒരിക്കൽ ഗൃഹത്തിൽ വന്നു പോകാൻ തക്കവണ്ണം ദൂരത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.  സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജന ശത്രുത വർധിക്കും.  ഉദ്യോഗത്തിനോടനുബന്ധമായ  ഉപരിപഠനത്തിനു ചേരും.  വരവും ചെ ലവും തുല്യമായിരിക്കും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.  പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കാൻ വിദേശ യാത്ര പുറപ്പെടും.  സന്താനങ്ങളുടെ അഭിവൃദ്ധിയിൽ ആത്മാഭിമാനം തോന്നും. അനുബന്ധ വ്യാപാര വ്യവസായങ്ങൾ  തുടങ്ങാൻ തീരുമാനിക്കും.   ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ സദ്ചിന്തകളെ വർധിപ്പിക്കും. വസ്തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. സംതൃപ്തിയുള്ള വാഹനം വാങ്ങാൻ തീരുമാനിക്കും.  സുഹൃത്തിന്റെ പുത്രിയുടെ വിവാഹത്തിന്  ആദ്യന്തം ശ്രമദാനം വേണ്ടി വരും. ബൃഹത്തായ കരാർ ജോലിയിൽ ഒപ്പു വയ്ക്കുവാനിട വരും.  കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം അവിട്ടം 

30 നാഴിക)

കുടുംബത്തിലെ ഭക്തിനിർഭരമായ അന്തരീക്ഷം മനസ്സമാധാനമുണ്ടാക്കും.  വിദേശബന്ധമുള്ള വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിന്റെ പ്രാരംഭതല ചർച്ചകളിൽ പങ്കെടുക്കും. ഉദ്ദേശ്യ ലക്ഷ്യം കൈവരിക്കാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.  സമാനചിന്താഗതിയിലുള്ളവരുമായി  സുദീർഘമായ ചർച്ചയ്ക്ക് അവസരം വന്നുചേരും.  ദീർഘകാല സുരക്ഷാപദ്ധതിയെന്ന സങ്കല്പത്തിൽ  ഭൂമി വാങ്ങാൻ തീരുമാനിക്കും.  വസ്തു തർക്കം പരിഹരിക്കാൻ ഒത്തു തീർപ്പിനു തയാറാകും. സാമ്പത്തിക പുരോഗതി വർധി ക്കും.  വിദ്യാർഥികൾക്ക് ഉണർവും ഉന്മേഷവും  വർധിക്കും.  

 കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45  നാഴിക)

ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. കടംകൊടുത്ത സംഖ്യയ്ക്കു  പകരം രേഖാപരമായി ഭൂമി വന്നുചേരാൻ ധാരണയാകും. വിശ്വസ്ത സേവനത്തിന് ആശ്വാസവചനങ്ങൾ കേൾക്കുവാനിടവരും. ദുർമാർഗ പ്രവണത കളിൽ നിന്നും ഒഴിഞ്ഞുമാറി  കുടുബ ബന്ധങ്ങൾക്കു മൂല്യം കൽപിക്കുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. കലാകായിക മത്സരങ്ങളിലും  നറുക്കെടുപ്പിലും വിജയിക്കും. അനുബന്ധ വ്യാപാരം തുടങ്ങാൻ  ആശയമുദിക്കും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉ ണ്ടാകും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്രാക്ലേശം അനുഭവപ്പെടും.  

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

അനുചിത പ്രവൃത്തികളിൽ നിന്നും പിന്മാറാൻ ഉൾബോധമുണ്ടാകും.  സഹപ്രവർത്തകരുടെ അവധ‌ിയെടുക്കൽ മൂലം രാത്രി കാലങ്ങളിലും പ്രവർത്തിക്കാൻ നിർബന്ധിതയാകും.   കഫ–നീർ ദോഷ–ഉദരപീഡകൾക്കു  ആയുർവേദ ചികിത്സ തുടങ്ങി വയ്ക്കും.  ഏറ്റെടുത്ത ദൗത്യം  നിർവഹിക്കാൻ പരിശ്രമവും സുഹൃത്  സഹായവും വേണ്ടിവരും. ഉപരിപഠനത്തിന്റെ അന്തി മ ഭാഗമായ പദ്ധതി സമർപ്പണത്തിനു തയാറാകും.  വിട്ടുവീഴ്ചാമനോഭാവം  സ്വീകരിച്ചാൽ ദാമ്പത്യ ഐക്യതയുണ്ടാകും.  ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങാനിടവരും.   അപരിചിതരുമായി ആത്മബന്ധത്തിനു വഴിയൊരുക്കുമെങ്കിലും വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.  പിതൃതുല്യനായ ബന്ധുവിന്റെ വിയോഗത്തിൽ ദുഃഖം അനുഭവപ്പെടും.

Your Rating: