Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർമ്മഗുണം കൊണ്ട് ഗുണാനുഭവം...

star-nov-15-21

തുലാം രാശിയുടെ 5 ൽ ഗുരു നിന്നാൽ ∙ ജീവിതത്തിൽ പലപ്പോഴും ഇവർക്ക് വിഷമങ്ങളും അസംതൃപ്തിയും പല പ്രശ്നങ്ങളും നേരിടേണ്ടതായി വരും. കുട്ടികളെ കിട്ടുന്നതിൽ കാല താമസം, ധനപരമായി പല നിയന്ത്രണങ്ങളും ആവശ്യമാകും, ദൈവാധീനത്തിൽ ഒരുവിധം രക്ഷപ്പെടാം, സ്ത്രീകൾ കാരണം ജീവിതം ബുദ്ധിമുട്ടു നിറഞ്ഞതാകും സന്താനത്തെക്കൊണ്ടും മനപ്രയാസമുണ്ടാകും. ഇണയുടെ മൂന്ന് സഹോദരങ്ങളെ കൊണ്ടും മുത്തച്ഛനെ കൊണ്ടും പ്രതിസന്ധിയുണ്ടാകും. ഗുരു ബന്ധം വരുമ്പോൾ നല്ല കാര്യങ്ങൾ നടക്കും. ധനസ്ഥിതി എന്തുണ്ടായാലും നല്ല മെച്ചമായിരിക്കുയില്ല. മറ്റുളളവരുടെ ഉയർച്ചയിൽ ദഹനക്കേടുളളവരായിരിക്കും. ഇവരുടെ സന്താനങ്ങൾ സ്വന്തം കഴിവിലൂടെ ഉയർച്ച നേടുന്നവരായിരിക്കും ഇവരുടെ കർമ്മഗുണം കൊണ്ടാണ് ഗുണാനുഭവം ലഭിക്കുന്നത്. 6–ാം ഭാവാധിപനായ ഗുരു 5 ലായതിനാൽ ജാതകനും ഭർത്താവിനും / ഭാര്യയ്ക്കും ആരോഗ്യസ്ഥിതി മോശമായിരിക്കും. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും മാറി മാറി വന്നുകൊണ്ടിരിക്കും. ശനി ബന്ധം വരുമ്പോൾ ജോലിയിൽ ചില നേട്ടങ്ങൾ ഉണ്ടാക്കികൊടുക്കും. ഒപ്പം മതപരമായും മറ്റും നല്ല അറിവുളളവനുമായി മാറും.

കേതു ബന്ധം വരുമ്പോൾ ഈശ്വര വിശ്വാസിയുമാകും. 3 ഉം 8 ഉം ഭാവാധിപനായി നിന്ന് ചിത്തിരയിൽ ഒടിവുചതവുകൾ ഉണ്ടാകും. എന്നിരുന്നാലും 2 ഉം 11 ഉം ഭാവാധിപനായ ഗുരു കുംഭം രാശിയിൽ നിൽക്കുന്നതിനാൽ പണം, സമ്പത്ത് ഇവ ഉണ്ടായാലും ഇവരുടെ സ്വഭാവം ധാർമ്മികതയില്ലാത്തതും എന്നാൽ പങ്കാളി നല്ല മഹത്വമുളളവരായിരിക്കും, ഇവർ കൊടുക്കൽ വാങ്ങലിൽ നിയന്ത്രണമുളളവരായിരിക്കും. തനിക്ക് തന്റെതായ നിയമം കൈയ്യിലൊതുക്കുന്നവരാണവർ, ബുധ ബന്ധത്തിൽ വാചാലതകളും പക്ഷെ പ്രയോജനം ലഭിക്കുകയില്ല. ശുക്ര ബന്ധത്തിൽ സമ്പത്തും ആഭരണങ്ങളും നൽകും, ചന്ദ്ര ബന്ധത്തിൽ മനസുഖവും വീടും കിട്ടും, കുടുംബന്ധത്തിൽ വീട്ടു സാധനങ്ങളും സമ്പത്തും ലഭിക്കും.

അവിട്ടം 3–ാം പാദത്തിൽ ഗുരു– ച/ര യോഗം വന്നാൽ സ്വന്തം വീടുവിട്ടു താമസിക്കും. വ്യാഴ അനുകൂല ദശയിൽ വിദേശവാസം, 20 വയസ്സിനു മുകളിൽ സംഭവിക്കും. സാങ്കേതിക തൊഴിൽ ചെയ്യും.

അവിട്ടം 4–ാം പാദം : സന്തോഷകരമായ ജീവിതം നയിക്കുന്നവരും, ഗുരു തൃപ്തികരമായ ജീവിതം തേടിക്കൊടുക്കും. നല്ല ആരോഗ്യസ്ഥിതി ആയിരിക്കില്ല. ബുധബന്ധം വന്നാൽ ഗവൺമെന്റ് ജോലിയും നേതൃത്വപദവിയും ലഭിക്കും.

ചതയം 1–ാം പാദം (ഗുരു) : ക്ലേശാനുഭവങ്ങൾ സ്വയവും അമ്മയ്ക്കും കൂടിയിരിക്കും, ചെറുപ്പത്തിലെ അച്ഛന്റെ സംരക്ഷണം ലഭിക്കുകയില്ല. ഗവൺമെന്റ് ജോലി ലഭിക്കും. ജീവിതത്തിന്റെ 1–ാം ഘട്ടം ബുദ്ധിപൂർവ്വം പെരുമാറണം, വാഹന സംബന്ധമായോ വെടിക്കോപ്പുകൾ വഴിയൊ അപകടമുണ്ടാകും.

ചതയം 2 –ാം പാദം ഗുരു : പ്രായാധിക്യമുളളയാളിനെ വിവാഹം കഴിക്കാൻ യോഗം, ശുക്രബന്ധത്തിൽ നല്ല ജോലിയുളള ഭാര്യയെ കിട്ടും. മധ്യവയസ്സുവരെ പൊരുത്തപ്പെടാത്ത കുടുംബ ജീവിതമായിരിക്കും.

ചതയം 3–ാം പാദം (ഗുരു) : കുടുംബത്തിൽ മൂത്തസന്താനമാകാൻ സാധ്യത, ആയില്യത്തിൽ ഗുരു നിന്നാൽ കുട്ടിക്കാലത്ത് സന്താനനാശമുണ്ടാകും.

ചതയം 4–ാം പാദം (ഗുരു) :സന്താനത്തിന് വലിയ കഴിവൊന്നുമുണ്ടായിരിക്കുകയില്ല..

പൂരുരുട്ടാതി 1–ാം പാദം (ഗുരു): ഒരു തത്വജ്ഞാനിയൊ, അധ്യാപകനൊ, ഡോക്ടറൊ ആകാം. നട്ടെല്ലിന് സുഖവും ദരിദ്ര കുടുംബ ജാതകൻ, കൃത്യനിഷ്ഠയും അച്ചടക്കവും കാരണം ഇവനൊരു നല്ല സ്ഥിതിയിലെത്തും, ശുക്ര ബന്ധം വന്നാൽ അത് ചിത്തിര 4–ാം പാദത്തിലും ആയാൽ അവിടെ ഗുരു വരുമ്പോൾ ഡോക്ടറൊ, മെഡിക്കൽ ഷോപ്പ് ഉടമയൊ ആകാം.

പൂരുരുട്ടാതി 2–ാം പാദം (ഗുരു): എംപ്ലോയ്മെന്റിലോ കോടതിയിലൊ ജോലി കിട്ടും, കാലിലസുഖമുണ്ടാകും, സ്വന്തം ജോലിയിൽ മിടുക്കനായിരിക്കും, രവി കർക്കിടകത്തിലായാൽ രാഷ്ട്രീയ പ്രവർത്തകനാകുകയും ഉന്നത പദവിയിലെത്തുകയും ചെയ്യും.

പൂരുരുട്ടാതി 3–ാം പാദം (ഗുരു) : ദൈവാനുഗ്രഹമുണ്ടായിരിക്കും നല്ല കുടുംബത്തിനും നല്ല ധനവരവിനും നല്ല ഉയർന്ന ജോലിയുണ്ടായിരിക്കും, ബിസിനസ്സിൽ കൂടുതൽ താല്പര്യം കാണിക്കും, പഠിച്ച തൊഴിലിൽ നിന്നും വേറിട്ട ജോലിയായിരിക്കും ചെയ്യുന്നത്.

ശനി കുംഭം രാശിയിൽ : കുട്ടികൾ കിട്ടാൻ വൈകും. സമ്പത്തും വീടും നൽകിത്തരുന്നതാണ്, ചില രാജ യോഗങ്ങളെ തരും, നല്ലൊരു തത്വജ്ഞാനിയാകും, നിയമവകുപ്പിലും ജോലിയാകാം, ശനി അവിട്ടത്തിൽ നിന്നാൽ കുറ്റാന്വേഷണവകുപ്പിൽ ജോലിക്ക് താല്പര്യമുളളവരായിരിക്കും. നല്ല സ്വഭാവമാകുകയില്ല, മറ്റുളളവരെ സഹായിക്കാനിഷ്ടപ്പെടാത്തവരായിരിക്കും, വിവാഹ ജീവിതം മോശമായിരിക്കും, ശനി/കേതു ബന്ധം അരക്കെട്ടിനു താഴെ അസുഖമുണ്ടാക്കും, പൂരുരുട്ടാതിയിൽ ശനി ബന്ധം വരുമ്പോൾ വിവാഹബന്ധം പ്രശ്നങ്ങൾ ഉണ്ടാക്കും, ഉലച്ചിലുണ്ടാകാനും സാധ്യത.

ശനി കുംഭത്തിൽ നിന്നാൽ : മാനസ്സിക സന്തോഷം ഉണ്ടാകും, നല്ല ജീവിതം കിട്ടും, തൊഴിലിൽ ഉന്നതനായിരിക്കും. അയൽക്കാരോടും കൂട്ടുകാരോടും നല്ല ബന്ധമുണ്ടാകില്ല. വിവാഹബന്ധം നല്ലതായിരിക്കുകയില്ല.. വിവാഹശേഷം ജോലിയിൽ പ്രശ്നങ്ങളുണ്ടാകാം . മനോദുഃഖത്തിനും ഇടവരും. പൂരുരുട്ടാതിയിൽ ശനി വരുമ്പോൾ ജോലിയിൽ ഉന്നതനാകുകയും ധനപരവും മെച്ചപ്പെടുകയും ചെയ്യും. എന്നാൽ കുട്ടികളുമായി വേർപിരിഞ്ഞെന്നും വരാം. ശനി രവി ബന്ധം അച്ഛനുമായി ബന്ധം വഷളാകും. ച/ മരുബന്ധം അമ്മയുമായി നല്ല ബന്ധത്തിലാക്കി തീർക്കും. കുജ/ ശനി യോഗം ശത്രുക്കളുമായി പ്രശ്നങ്ങളുണ്ടാക്കും. ബുധ/ശനി യോഗം സംസ്കാരത്തെ വഷളാക്കും. ശുക്ര/ ശനി ബന്ധം സമ്പത്തും സൗന്ദര്യവും നൽകും.

അവിട്ടം 3–ാം പാദത്തിൽ ശനി : പൊക്കവും തലകനം കൂടിയവനുമായിരിക്കും, വിദ്യാഭ്യാസം കലയിലും ശാസ്ത്രത്തിലും കൂടുതൽ താല്പര്യം. ലഹരി ഉപയോഗിക്കുന്നവരും, സ്ത്രീയ്ക്കടിമയും ക്രൂരമായി സംസാരിക്കുന്നവരും, അഗ്നിപോലെ ജ്വലിക്കുന്ന സ്വഭാവക്കാരും.

അവിട്ടം 4–ാം പാദം (ശനി) : ഉന്നതസ്ഥാനത്തെത്തുന്നവർ, ഗുരു ബന്ധത്തിൽ നാടിന്റെ തലവനാകും, ഉന്നത ഉദ്യോഗ പദവി, ഭാര്യയിൽ നിന്നും ഭൂസ്വത്തും ധനവും ലഭിക്കുകയും ജോലിയുളള ഭാര്യയുമായിരിക്കും.

ചതയം 1–ാം പാദത്തിൽ ശനി : നല്ല സമ്പത്തും ഭാര്യ, കുട്ടികൾ എന്നിവയോടുകൂടിയവനും മര്യാദയും, തന്മയത്വമുളളവരും പരിശ്രമശാലിയും, ജീവിതത്തിലെ കൂടുതൽ സമയവും ശാസ്ത്രത്തിനും.

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.