Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിക നക്ഷത്രക്കാരുടെ സ്വഭാവം

ജ്യോതിഷം ജന്മനക്ഷത്രം

തേജസ്വീ ബഹുളോദ്ഭവ: പ്രഭുസമോ മൂർഖശ്ച വിദ്യാധനീ 

കാർത്തികയിൽ ജനിച്ചവർ തേജസ്വികളുടെ പ്രഭുതുല്യരും മൂർഖസ്വഭാവവും വിദ്യയോടും ധനത്തോടും കൂടിയവരും ആയിരിക്കും. കാർത്തിക നക്ഷത്രക്കാർ രണ്ടു രീതിയിലുളള സ്വഭാവരീതിക്കാരാണ്. അതായത് രാശി ചക്രത്തിൽ മേടം രാശിയിൽ 26.400 മുതൽ 300 വരെയും വ്യാപിച്ചു കിടക്കുന്ന നക്ഷത്രത്തിന്റെ ആദ്യ 15 നാഴിക മേടരാശിയിലും (മേട കൂറ്) 3 പാദങ്ങൾ ഇടവം രാശിയിലും (ഇടവ കൂറ്) ആയി വ്യാപിച്ചു കിടക്കുന്നു. കാർത്തിക നക്ഷത്രത്തിന്റെ പ്രത്യേകതകൾ സ്ത്രീനക്ഷത്രം, അസുരഗണം, പൃഥ്വി ഭൂതം, ബ്രഹ്മാവ്–ദേവത, മൃഗം–ആട്, വൃക്ഷം– അത്തി, പക്ഷി– പുളള്.  അന്നപ്രാശന നക്ഷത്രമല്ലാത്തതിനാൽ ചോറൂണ് തുടങ്ങിയ മംഗളകാര്യങ്ങൾക്കു നന്നല്ല. വിശേഷിച്ചു കൊടുക്കൽവാങ്ങൽ. ഇതു സംഹാര നക്ഷത്രവും ഉഗ്രനക്ഷത്രവും അധോമുഖ നക്ഷത്രവുമാണ്. സാഹസിക കൃത്യങ്ങൾ, വിവാദം, കടം തീർക്കൽ എന്നിവയ്ക്കും വാഹനം വിൽക്കാനും മറ്റും കാർത്തിക നല്ലതാണ്. 

കാർത്തിക നക്ഷത്രത്തിൽ ദേവത അഗ്നി ആകയാൽ അഗ്നിയുടെ പര്യായങ്ങൾ കാർത്തികയ്ക്കു യോജിക്കും. കാർത്തികയുടെ ഒന്നാം പാദത്തിൽ ജനിച്ചവർ ഇച്ഛാശക്തി, പ്രവർത്തന നിരത, ശരീരസുഖം എന്നിവയോടു കൂടിയവരായിരിക്കും. സൂര്യന്റെയും കുജന്റെയും പ്രത്യേകതകൾ ഇവരിൽ കാണാം. എതിർപ്പുകളെ അതിജീവിച്ചും എന്തു ത്യാഗം സഹിച്ചും ഇവർ ലക്ഷ്യത്തിലെത്തിച്ചേരും. 

ഇടവം രാശിക്കാർ സഹനശക്തി കുറഞ്ഞവരും കഷ്ടപ്പാടുകൾ സഹിക്കാൻ അത്രയും തയ്യാറല്ലാത്തവരുമാണ്.  സുഖാനുഭവങ്ങളിൽ താല്പര്യമുളളവരായിരിക്കും. വേഷവിധാനത്തിലും അലങ്കാരത്തിലും താല്പര്യം കാണിക്കും.  ഇന്റീരിയർ ഡെക്കറേഷൻ, ബ്യൂട്ടിപാർലർ ഇവയിൽ ശോഭിക്കും. ഇവരുടെ രാശ്യാധിപൻ ശുക്രൻ ആയതിനാൽ വളരെയധികം സൗന്ദര്യബോധം ഉളളവരായിരിക്കും. മറ്റുളളവരോട് നല്ല രീതിയിൽ പെരുമാറാനും തന്നെപ്പറ്റി മറ്റുളളവരിൽ നല്ല അഭിപ്രായം വളർത്തുന്നതിനും ഇവർക്ക് സാധിക്കും. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുകയും, ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ക്രമീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യും. സംഗീതത്തിലും നൃത്തത്തിലും താല്പര്യം കാണും. കുറഞ്ഞത് ആസ്വാദകരെങ്കിലും ആയിരിക്കും. സ്വന്തമായി ഒരു കാര്യം തുടങ്ങാനുളള പ്രതിഭ ഇവർക്ക് കുറവായിരിക്കും. പക്ഷേ മറ്റൊരാൾ തുടങ്ങി വച്ചത് വളരെ വിശ്വാസയോഗ്യമായി ചെയ്തു തീർക്കും. വിട്ടു വീഴ്ചാ മനോഭാവം ഇവരിൽ കാണാം. മറ്റുളളവരെ വേദനിപ്പിക്കാനോ ക്ലേശിപ്പിക്കാനോ ഇവർ ശ്രമിക്കാറില്ല. ഗൃഹോപകരണങ്ങളിലും പട്ടു വസ്ത്രങ്ങളിലും ആഭരണങ്ങളിലും ഭ്രമം ഉണ്ടാകും. സ്വതന്ത്രസ്വാഭാവികളാണെങ്കിലും മനസ് ചഞ്ചലമായിരിക്കും.  അഭിമാനബോധം കൂടുതലാകയാൽ തന്നെ ആരെങ്കിലും ബഹുമാനിക്കുന്നില്ല എന്ന തോന്നൽ ഉണ്ടായാൽ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. കടുത്ത ദുരഭിമാനികൾ ആയിരിക്കും. സ്വന്തം പ്രവൃത്തികൊണ്ടു മാത്രമേ കാർത്തികക്കാർക്ക് ഉയർച്ച ഉണ്ടാവുകയുളളൂ. ചന്ദ്രന്റെ  ഉച്ചരാശിയാകയാൽ പിതാവിനേക്കാൾ മാതാവിനോടാ യിരിക്കും സ്നേഹം. പിതാവിന്റെ ആനുകൂല്യവും സ്നേഹവും കുറവായിരിക്കും. കാരണം സൂര്യന്റെ ഉച്ചരാശിയായ മേടം ഇവരുടെ ജന്മരാശിയുടെ 12–ാം ഭാവമായി വരുന്നതിനാലാണ്. ദാമ്പത്യ ജീവിതം പൊതുവേ സന്തോഷകരമായിരിക്കും. താരതമ്യേന കുറഞ്ഞ പ്രായത്തിൽ വിവാഹം നടക്കും. ജീവിത പങ്കാളിയുമായി ഇടക്കിടെ കലഹിക്കും. പക്ഷേ പരസ്പരസ്നേഹവും വിശ്വാസവും നിലനിൽക്കും. പങ്കാളിയുടെ അനാരോഗ്യം ക്ലേശത്തിനിടയാക്കും.  

കാർത്തികയുടെ പ്രഥമ പാദത്തിൽ ജനിച്ചവർക്ക് ശിരസ്, കണ്ണുകൾ, ബുദ്ധി, ഇതുവഴി ബന്ധമുളള രോഗങ്ങൾക്ക് സാധ്യതയുണ്ട്. 

കാർത്തിക ഇടവകൂറുകാർക്ക് തൊണ്ട രോഗങ്ങൾ നാസാരോഗങ്ങൾ, ചുമ, ഇവയ്ക്കു സാധ്യതയുണ്ട്. 

ആരോഗ്യം പൊതുവേ മെച്ചമാണെങ്കിലും എന്തെങ്കിലും രോഗങ്ങൾ അലട്ടിക്കൊണ്ടിരിക്കും. ബാല്യം ക്ലേശകരമായിരിക്കും. പന്ത്രണ്ട് മുതൽ പത്തൊൻപത് വരെയുള്ള കാലം ഗുണദോഷസമ്മിശ്രമായിരിക്കും. ഇരുപത്‌വയസിനും മുപ്പത്തിയെട്ട് വയസിനും ഇടയ്ക്കുളള കാലത്ത് നല്ല അഭിവൃദ്ധിയുണ്ടാകും. മുപ്പത്തിയെട്ട് മുതൽ അൻപത്തിയെഴ്‌വരെ ശാന്തവും, സന്തോഷകരവുമായ ജീവിതം നയിക്കും, എന്നാൽ സാമ്പത്തിക നേട്ടങ്ങൾ കുറയും. അൻപത്തിയെഴ് വയസിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമെങ്കിലും നല്ല സാമ്പത്തിക ഉയർച്ച ഉണ്ടാകും. ആത്മീയ പ്രവർത്തനം, കലാ സാംസ്കാരിക രംഗം, പ്രഭാഷകൻ, അഭിഭാഷകൻ, ബിസിനസ് ഇവയിൽ ശോഭിക്കാം. 

കാർത്തികയുടെ പ്രതികൂല നക്ഷത്രങ്ങൾ മകയിരം, പുണർതം, ആയില്യം എന്നിവയാണ്. മേടക്കൂറുകാർക്ക് വിശാഖം നാലാം പാദം അനിഴം, കേട്ടയും ഇടവകൂറിന് മൂലം, പൂരാടം, ഉത്രാടം ആദ്യഭാഗവും  ശുഭകാര്യങ്ങൾക്ക് വർജ്യം. കുജദശ, ബുധദശ, വ്യാഴദശ എന്നീ ദശാകാലങ്ങൾ അനുകൂലമല്ല. വിധിപ്രകാരമുളള ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കണം. കാർത്തിക നക്ഷത്രക്കാർ പതിവായി  ശിവഭജനവും ആദിത്യ ഭജനവും ചെയ്യുന്നത് ഗുണകരമാണ്. കാർത്തിക, ഉത്രം, ഉത്രാടം, നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം ഉത്തമമാണ്. 

ലേഖനം തയ്യാറാക്കിയത് 

ഗീതകുട്ടി 

ലക്ഷ്മീനാരായണ കൊടുങ്ങൂർ 

9656132213 

sreelakshminarayananastro@gmail.com 

Your Rating: