Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മൻ‌ ചാണ്ടിയും ജാതകഫലങ്ങളും

ഉമ്മൻ ചാണ്ടി ഉമ്മൻ ചാണ്ടി

കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജാതകവിശകലനങ്ങൾ. കേരളത്തിന്റെ അറുപതാം ജന്മദിനമാണല്ലോ 2016 നവംബർ‌ ഒന്ന്‌. 1943 നവംബർ‌ ഒന്നിനു പിറന്ന ഉമ്മൻചാണ്ടിക്കും കേരളപ്പിറവി ജന്മദിനം തന്നെ. ഉമ്മൻ ചാണ്ടിയുടെ നാമസംഖ്യ, വിധി സംഖ്യ, ജന്മ സംഖ്യ ഇവ 4 ആണ് എന്നതു വളരെ‌യധികം പ്രാധാന്യമേറിയ കാര്യമാണ്‌. 4 ആകട്ടെ രാഹുവിന്റെ സംഖ്യയുമാണ്. 2015ൽ രാഹു, കേരളത്തിൽ നിൽക്കുകയും (കന്നിയിൽ) വിഷ സംബന്ധമായ കാര്യങ്ങളിൽ അപഖ്യാതികൾ നടക്കുകയും ചെയ്തു.

ആയില്യം നക്ഷത്രത്തിലാണു ജാതകന്റെ ജാതകത്തിൽ രാഹു നിൽക്കുന്നത്. അതും ആഗമനാവസ്ഥയിൽ‌. ആശ്രയരാശി നാഥൻ വൃശ്ചികത്തിൽ, ശനി നക്ഷത്രാധിപനും. രവി മൈത്രീകാരകൻ നൈർമല്യാവസ്ഥയിലുമാണ്. രാഹുവിന്റെ സ്റ്റാർ ലോഡും സബ്‌‌ ലോഡും ബുധനാണ്. ഇവിടെ രാഹു വന്നപ്പോഴാണു ലഹരിവിമുക്ത കേരളമെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിലുദിക്കുകയും അതു നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തത്‌. പക്ഷേ അതിൽ കുറച്ചു വെള്ളം ചേർക്കേണ്ടിവന്നു. എങ്കിലും പദ്ധതി നടപ്പിലാക്കി മുന്നോട്ടു പോകുന്നു. സ്റ്റാർ ലോ‌ർ‌ഡ് കുജൻ, സബ്‌ ലോർ‌ഡ് ശനി, ആത്മകാരകനു ഭോജനാവസ്ഥ, ബുധനു വക്രഗതി, രാഹു ആഗമനം, ശനി വക്രഗതി, ശുക്രൻ ജ്ഞാനകാരകൻ ഗമനാവസ്ഥ, അഷ്ടവർ‌ഗത്തിൽ എല്ലാ രാശികളും 25ൽ കൂടുതലാണ്. ഇതു നല്ലതാണ്.

അദ്ദേഹത്തിന്റെ ശനി ലഗ്നത്തിലും 10ലും 11ലുമായി വ്യാഴ സഞ്ചാരവും. രാഹു സഞ്ചാരവും നല്ലതായതിനാലാണ് അദ്ദേഹത്തിന്റെ പാർട്ടിക്ക് മൊത്തത്തിൽ‌ പരാജയമുണ്ടായപ്പോഴും ജാതകന്റെ ജാതകഫലവും മറ്റു കണക്കിലെടുത്ത് പാർട്ടിക്ക് അഭിമാനം ഉണ്ടാക്കാൻ കഴിഞ്ഞത്. പല വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞു. ജനത്തിനെ ആകർഷിക്കുവാൻ ദരിദ്രവിഭാഗത്തെയും സമ്പന്ന വിഭാഗത്തെയും സൗമ്യമായ പെരുമാറ്റരീതിയിലൂടെ കൊണ്ടുപോകാൻ കഴിയുന്നതും രാഹുവിന്റെ കഴിവാണ്. പക്ഷേ ശക്തമായൊരു തിരിച്ചുവരവിന് കോപ്പു കൂട്ടുന്ന അങ്കത്തിനുള്ള കച്ചമുറുക്കുന്ന ചുറുചുറുക്കുള്ള സമയമാണിപ്പോൾ.

നാമസംഖ്യ 51 ആണ്. 51 എന്ന സംഖ്യ അത്ര നല്ലതല്ല. ശത്രുക്കൾ കൂടുതലുണ്ടാകാനും ജീവനു ഭീഷണിക്കും യോഗമുള്ള സംഖ്യയാണ് 51. വധഭീഷണിക്കു യോഗമുള്ള സംഖ്യയാണ്. അതാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ കല്ലേറുണ്ടായത്. സംഘർഷഭരിതമായ ജീവിതം നയിക്കേണ്ടിവരും. ഒരു യോദ്ധാവിനെ പോലെ ജീവിക്കേണ്ടിവരും. തൊട്ടതെല്ലാം പൊന്നാക്കി ലോകരിൽ പ്രശസ്തിയുണ്ടാക്കും. അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ദരിദ്രനായി ജീവിതം തുടങ്ങിയാലും കോടീശ്വരനായി മാറും. വിശ്രമമില്ലാതെ പണിയെടുക്കും. ജെറ്റ് വിമാനം പോലെ, ചിന്തിച്ചു കാര്യങ്ങൾ നടപ്പിലാക്കും. ഉത്തരവാദിത്തങ്ങൾ കൂടുമ്പോൾ അവ ഭംഗിയായി മറ്റാർക്കും ചെയ്യാൻ കഴിയാത്തത്ര വേഗത്തിൽ ചെയ്തു തീർക്കും. ചതിപ്രയോഗത്തിലൂടെ അപകടപ്പെടുത്താൻ സാധ്യയുള്ളതിനാൽ മുൻകരുതലുകൾ ആവശ്യമാണ്.

51ന്റെ ഉടമകളായ ഇന്ദിരാഗാന്ധി, ബേനസീർ ഭൂട്ടോ എന്നിവർ ശത്രുക്കളുടെ അപായത്തിലൂടെയാണു മരണപ്പെട്ടത് 51 = 5+1= 6 ശുക്രന്റെ സംഖ്യയാണ്.
കേരളാ മുഖ്യമന്ത്രിയായി ചാർജെടുത്ത 2008 ഓഗസ്റ്റ്‌ 31ലെ ആദ്യസൗഭാഗ്യം (മുഖ്യമന്ത്രി) ഈ സമയത്തെ ശുക്രൻ, ഗുരു, ചന്ദ്രൻ‌, ശനി എന്നിവ രാശിസന്ധിയിലാണ്. ശനിയും ശുക്രനും ഗൃഹയുദ്ധത്തിലുമായിരുന്നു. ശനി എട്ടിലായിരുന്നു ഈ സമയം ജാതകന്റെ ജാതകപ്രകാരം ശനി നിൽക്കുന്ന രാശിയിൽ വന്നപ്പോഴാണു ഭാഗ്യം ലഭിച്ചത്

Ommen Chandy

ഇംഗ്ലിഷ് അക്ഷരപ്രകാരം കുജന് അക്ഷരങ്ങളില്ല എങ്കിലും മലയാളത്തിൽ ത്സ, ധ, ള എന്നിവ വരും. 2016 കുജന്റെ വർഷമാണ്, ജാതകന്റെ കുടുംബജീവിതം സന്തോഷകരമാണെങ്കിലും കുടുംബജീവിതം ആഘോഷഭരിതമാകുകയില്ല. ഭാര്യയ്ക്ക് പൊതുവെ അസുഖങ്ങൾ അലട്ടിക്കൊണ്ടിരിക്കും. ഒ (O) എന്ന അക്ഷരം 7, കേതുവിന്റെ സംഖ്യ, കേതു തിരുവോണത്തിലാണു നിൽക്കുന്നത്‌. ഈ അക്ഷരത്തിന്റെ സ്റ്റാർ ലോ‌ർ‌ഡ്‌, സബ്‌ ലോ‌ർ‌ഡ്‌ ച, ബു, ആഗമനം ഇവ പരിശോധിക്കുമ്പോൾ മറ്റൊരാളിന്റെ പ്രേരണ മൂലം ഇവരുടെ എല്ലാ വിജയത്തിലും ആവശ്യമില്ലാത്ത ഇടപെടലുകൾ ഉണ്ടാക്കുകയും അതു മൂലം വിജയങ്ങൾക്കു കോട്ടം സംഭവിക്കുകയും ചെയ്യും. M-രാഹു (4) (D) ഈ അക്ഷരം പേരിലുള്ളതും രാഹുവിന്റെ ജാതകസ്ഥിതിയും കണക്കിലെടുക്കുമ്പോൾ ശത്രുക്കളിൽനിന്നും രക്ഷപ്പെട്ട് ദീർഘായുസ്സായി ജീവിക്കും. e-5 ബുധൻ വിദ്യാഭ്യാസവും ധനവുമുണ്ടെങ്കിലും ഒന്നും പ്രായോഗികത ഉണ്ടാക്കുകയില്ല. കൂടുതലും ധനം അസുഖത്തിനുവേണ്ടി ചെലവഴിക്കേണ്ടിവരും. N-5, മുകളിൽ പറഞ്ഞതു തന്നെ. C-3 ഗുരുധനത്തിന്റെ മേന്മയെക്കുറിച്ചു ചിന്തയുള്ളവൻ, ബുദ്ധിസാമർഥ്യമുള്ളവൻ‌, ഭാര്യ, മക്കൾ എന്നിവരോടു കൂടിയവൻ, തലപ്പത്ത് എത്തുന്നവൻ, സ്വയരക്ഷയെക്കുറിച്ചു ചിന്തിക്കുന്നവൻ, ഏറ്റവും വലിയ പൊസിഷനെക്കുറിച്ചു ചിന്തിച്ച് അതിൽ എത്തിച്ചേരുന്നവൻ. H-5 മുകളിൽ പറഞ്ഞത്. A-1, Y-1 ആദിത്യൻ, വലതു കണ്ണിനുതകരാറുണ്ടാകാം. ധനകാര്യം കൈകാര്യം ചെയ്യാനുള്ള അവസരം ലഭിക്കും. ധാരാളം യാത്രകൾ ചെയ്യാനും, ആരോഗ്യരക്ഷകനും ആകും.

ശനിരാഹുയോഗം എന്ന സമയത്തു പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എസ്‌എൻ‌ഡിപി നേതാവ് വെള്ളാപ്പള്ളിയും അനിഴം നക്ഷത്രക്കാരാണ്. ഇവർക്കെല്ലാം പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. രാഹുവിന്റെ നക്ഷത്രക്കാരിൽ നിന്നാണു പ്രതിസന്ധി കൂടുതലും ഉണ്ടായത്. ഖജനാവുകൾ കാലിയായിരുന്നു. എങ്കിലും നല്ല രീതിയിൽ ഭരണം നടത്തി ജനക്ഷേമകരമായ ഭരണം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. 2016ൽ 9 (കുജന്റെ) ന്റെ വർഷമാണ്. കുജന്റെ ആശ്രയരാശിക്കാരായ അവർ നമ്മെ ഭരിക്കുന്നു. 2020 ൽ ഉമ്മൻചാണ്ടിക്കു കേന്ദ്ര സർ‌ക്കാരിൽ‌ സിവിൽ വ്യോമയാന വകുപ്പു മന്ത്രിയായും വിദേശകാര്യ മന്ത്രിയായും ഭരണം നടത്താമെന്നും പ്രതീക്ഷിക്കാം. നവഗ്രഹങ്ങൾ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാക്കട്ടെ എന്നു പ്രാർഥിക്കാം.

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.