Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരോ ലഗ്നത്തിലും ജനിച്ചവരുടെ പ്രത്യേകത...

rasi-bhalam

ഓരോ ലഗ്നത്തിലും ജനിച്ചവർക്ക് ആകൃതിയിലും സ്വഭാവത്തിലും ചില സവിശേഷതകളുണ്ടായിരിക്കും. അവരുടെ ഓരോ ചലനത്തിലും ഇതു പ്രകടമാകുകയും ചെയ്യും. അതനുസരിച്ച് ഓരോ ലഗ്നക്കാരുടെയും പ്രത്യേകത സൂചിപ്പിക്കുന്നു.

മേട ലഗ്നം മേടലഗ്നത്തിൽ ജനിച്ചവർ ബന്ധുപ്രീതി ഇല്ലാത്തവരും സഞ്ചാരപ്രിയരും വണ്ണമില്ലാത്ത ശരീരപ്രകൃതിക്കാരും വാക്കുതർക്കത്തിൽ താൽപര്യമുള്ളവരും അഭിമാനികളും പെട്ടെന്ന് കോപം വരുന്നവരും കാൽമുട്ടുകൾക്ക് ബലക്കുറവുള്ളവരും മനസ്സറിയാതെ ധനം നഷ്ടപ്പെടുന്നവരും ആയിരിക്കും. ഇവർ കാമികളും എതിർലിംഗത്തിൽ പ്രീതി ആഗ്രഹിക്കുന്നവരും ശരീരത്തിൽ പ്രിയം ഉള്ളവരും ഇളംനിറക്കാരുമായിരിക്കും. വേഗം ഭക്ഷിക്കുന്നവരുമായിരിക്കും.

ഇടവലഗ്നം ത്യാഗം, സഹിഷ്ണുത, ക്ഷമ, വിസ്താരമേറിയ മുഖം, വിശാലമായ ഊരു പ്രദേശം എന്നിവ ഉണ്ടായിരിക്കും. കൃഷി, നാൽക്കാലികൾ എന്നിവ ഉള്ളവനായും ദേവന്മാർ, ഗുരുക്കന്മാർ ബ്രാഹ്മണരെയും പൂജിക്കുന്നവരായും ജീവിതമധ്യത്തിലും അന്ത്യത്തിലും സുഖം അനുഭവിക്കുന്നവരായും ഭവിക്കും. വിദ്വാൻ, ശാസ്ത്രീയവാദത്തിൽ തൽപരൻ, സുന്ദരൻ, പിന്നിൽ അടയാളത്തോടു കൂടിയവൻ, സ്ത്രീസന്താനം അധികം ഉള്ളവൻ തുടങ്ങിയ ഫലങ്ങളും ഉണ്ട്.

മിഥുനലഗ്നം സജ്ജന സമ്മതരായ ഇവർ ശ്യാമവർണമുള്ള നയനങ്ങൾ ഉള്ളവരാകും. പരേംഗിതജ്ഞാനം, ബന്ധുഗുണസുഖം, സാരഗ്രാഹിത്വം എന്നിവയുണ്ടാകും. വിദ്വാനും ശ്രീമാനുമാകും. ദയ, ചുരുണ്ട തലമുടി, ഉയർന്ന നാസിക, സൗന്ദര്യമുള്ള ശരീരം, നൃത്തസംഗീത വാസന, യോഗാഭ്യാസം, സജ്ജനസമ്മതൻ എന്നീ ഗുണങ്ങളും.

കർക്കടക ലഗ്നം ഹ്രസ്വകായനാകും. തടിച്ച കണ്ണ്. ധനവാൻ. അന്യഗ്രഹവും അന്യധനവും ലഭിക്കും. ധാരണാബുദ്ധിയുള്ളവൻ, സ്ത്രീജിതൻ, ജലക്രീഡയിൽ തൽപരൻ, തടിച്ച ശരീരം, ധർമിഷ്ഠൻ, മൃഷ്ടാന്നഭോജനം, നല്ലവസ്ത്രങ്ങളും ആഭരണങ്ങൾ ഉള്ളവൻ, തടിച്ച കടി പ്രദേശം, അൽപം പുത്രന്മാർ, ഒരു പുറംചരിഞ്ഞു വളവോടു കൂടി വേഗത്തിൽ നടക്കുന്നവൻ.

ചിങ്ങ ലഗ്നം കണ്ണുകൾക്ക് പിംഗല വർണത്തോടു കൂടിയവനായും പുത്രന്മാർ കുറഞ്ഞും അഭിമാനിയും ആയിരിക്കും. ശത്രുക്കളെ ജയിക്കും. ശൂരനായിരിക്കും. രാജവംശത്തെ ആശ്രയിക്കും. വിസ്താരമേറിയ മുഖവും സ്ഥിരമനസ്സും ഉണ്ടാകും. മാംസം ഭക്ഷിക്കുക, ഹിംസാശീലം, വനപർവതങ്ങളിൽ സഞ്ചരിക്കുക, വിശപ്പും ദാഹവും അധികം, മാതാവിന്റെ ഇഷ്ടത്തെ അനുവർത്തിക്കുന്നവർ, ത്യാഗി, വെറുതെ കോപിക്കുന്നവർ തുടങ്ങിയ പ്രത്യേകതകളും.

കന്നി ലഗ്നം ചുമലും കൈകളും താഴ്ന്നിരിക്കുന്ന ഇവർ ഏറ്റവും സ്ത്രീസക്തനായിരിക്കും. കർമസമർഥനും ലജ്ജാലുവും ആയിരിക്കും. അലസങ്ങളായ നയനം. പരദ്രവ്യവും പരധനവും ലഭിക്കുന്നവനായും ഇഷ്ടവാക്കുകൾ പറയുന്നവനായും സമർഥനും ശാസ്ത്രങ്ങളെ അറിയുന്നവനായും ബന്ധുക്കളിൽ തൽപരനായും സാത്വിക സ്വഭാവം ഉള്ളവനായും ഭവിക്കും.

തുലാം ലഗ്നം തുലാം ലഗ്നത്തിൽ ജനിച്ചവർ സജ്ജനപ്രിയരാകും. ബ്രാഹ്മണരെയും സന്യാസിമാരെയും പൂജിക്കും. വിദ്യയുണ്ടാകും. വ്യവഹാര പ്രിയനായും ചഞ്ചലമനസോടു കൂടിയവനായും സഞ്ചാരിയായും രാജപ്രിയനായും രണ്ടു നാമധേയങ്ങളുള്ളവനും ക്രയവിക്രയങ്ങളിൽ നിപുണനായും ഭയചഞ്ചലനായും സമാധാന ശീലനായും ചടച്ചു നീണ്ട ശരീരം ഉള്ളവനായും ഭവിക്കും.

വൃശ്ചിക ലഗ്നം മൂർഖനായും ഏറ്റവും ചാപല്യമുള്ളവനായുമിരിക്കും. മാനവും ധനവും സജ്ജനങ്ങളോടു വിരോധവും വിശാലവും ക്രൂരവും ആയ കണ്ണുകളും ഉണ്ടാകും. രാജപ്രിയനാകും. പാപപ്രവൃത്തികൾ ചെയ്യും. ബാല്യത്തിൽ രോഗപീഡ, പിതാവിനോടു വേർപെട്ട് ദുസ്വഭാവി. തുടയും കണങ്കാലുകളും തടിച്ചിരിക്കും. പാണിപാദങ്ങളിൽ താമര രേഖ ചിഹ്നമുണ്ടാkകും. കഠിനചിത്തം. ക്രൂരകർമം ചെയ്യുന്നവനായും ഭവിക്കും.

ധനു ലഗ്നം ശ്രീയും വിദ്യയും സമ്പത്തും യശസ്സും ഉള്ളവനായും കഴുത്തും മുഖവും നീണ്ടിരിക്കുന്നവനായും രാജപ്രിയനായും ശത്രുജിതനായും സാമോപായം കൊണ്ടു വശപ്പെടുന്നവനായും ബലവാനായും വിദ്വാനായും കർമങ്ങളിൽ സാമർഥ്യമുള്ളവനായും വലിയ ചെവിയും മൂക്കും ഉള്ളവനായും ഏറ്റവും പ്രതിഭാശാലിയും പിതൃസ്വത്തു ലഭിക്കുന്നവനായും പ്രസിദ്ധനായും ഭവിക്കും.

മകര ലഗ്നം സാത്വികനായും കൃശമായ ശരീരാധഃപ്രദേശത്തോടു കൂടിയവനായും മടിയനായും അഗതികളും വൃദ്ധകളും ആയ സ്ത്രീകകളിൽ തൽപരനായും ദുഃഖിയായും ഉപജീവനാർഥം ജടാവൽക്കലാദികളെ ധരിക്കുന്നവനായും ശഠപ്രകൃതിയായും വാതപീഡിതനായും ഭാഗ്യവാനായും ഭവിക്കും.

കുംഭലഗ്നം പരസ്ത്രീസക്തി, പിശുക്ക്, ദാരിദ്യ്രം, ഹിംസാശീലം, വൃഥാസഞ്ചാരം, ദുഃഖം, കോപം എന്നിവയോടു കൂടിയവനായും പാപപ്രവൃത്തികളെ മറച്ചുവയ്ക്കും. കുടംപോലുള്ള ശരീരം. നിർദയനും നിർല്ലജ്ജനും സുഗന്ധ്രദ്രവ്യങ്ങളിൽ പ്രിയമുള്ളവനും ആയി ഭവിക്കും.

മീനം ലഗ്നം തേജസ്സ്, യശസ്സ്, സമ്പത്ത്, ധനധാന്യങ്ങൾ, ബലം, വിദ്യ, സൗന്ദര്യമുള്ള കാതുകൾ എന്നിവയോടു കൂടിയവനായും ഇഷ്ടബന്ധുക്കളോടു കൂടിയവനായും വളരെ വെള്ളം കുടിക്കുന്നവനായും നല്ല കണ്ണുകളുള്ളവനായും സ്വദാരരതനായും (പരസ്ത്രീസംഗമം ഇല്ലാത്തവൻ) ഭവിക്കും. ജലോൽപന്നങ്ങളായ ദ്രവ്യങ്ങളെ ലഭിക്കുന്നതും പുണ്യങ്ങളെ ചെയ്യുന്നതും ഫലം.

Address: Prof. Desikom Reghunadhen, Desikom, Southside Sastha Temple and New Bridge, Pathamkallu, Nedumangad P.O Thiruvananthapuram 695 541 0472 2813401

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer