Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രവശാൽ നിങ്ങൾ എങ്ങനെ; എന്തൊക്കെ ശ്രദ്ധിക്കണം

ജന്മനക്ഷത്രം

ജ്യോതിഷവശാൽ ഓരോ നാളുകാരുടെ പെരുമാറ്റത്തിലും ജീവിതശൈലിയിലും വ്യത്യസ്തതയുണ്ടാകാം. അങ്ങനെ വിശ്വസിക്കുന്ന ഓരോ നക്ഷത്രക്കാരും അടുത്ത ഓണം വരെ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

അശ്വതി, ഭരണി, കാർത്തിക

ആദ്യ 15 നാഴിക – മേടം

ആരെയും വകവയ്ക്കാത്ത ഒരു പ്രകൃതമാണു നിങ്ങൾക്ക്. സ്വന്തം ആഗ്രഹങ്ങളെ മറ്റുള്ളവരിൽനിന്നു മറച്ചുവയ്ക്കുന്ന ഒരു ലജ്ജാ സ്വഭാവം നിങ്ങൾക്കുണ്ട്. നല്ല ചില അവസരങ്ങൾ നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ളതുകൊണ്ടു ദുരഭിമാനബോധം മാറ്റുക. നിരൂപണ കാര്യത്തിൽ വലിയ കഴിവുണ്ട്. പക്ഷേ, അതു മറ്റുള്ളവരുടെ കുറ്റങ്ങൾ  മാത്രം കണ്ടുപിടിക്കാ ൻ ഉപയോഗിക്കാതിരിക്കുക. സ്നേഹിക്കുന്നവ ർക്കുവേണ്ടി എന്തും വിട്ടുവീഴ്ച ചെയ്യുന്ന ഒരു മനോഭാവം നിങ്ങൾക്കുണ്ട്. 

കാർത്തിക മുക്കാൽ, രോഹിണി 

മകയിരം അര – ഇടവം

എല്ലാ കാര്യവും പെട്ടെന്നു നടക്കണം എ ന്നു ശഠിക്കുന്ന ഒരു സ്വഭാവം നിങ്ങൾക്കുണ്ട്. ഈ വർഷം അതു കുറയ്ക്കുക. നിങ്ങൾക്കു ജോലിയിൽ ആണെങ്കിലും മറ്റുള്ളവർ സഹായിക്കാൻ എത്തിയാൽ അതു കൈകടത്തലാണോ എന്ന ചിന്ത വരും. എല്ലാ കാര്യത്തിലും ഒരു രഹസ്യസ്വഭാവം നിങ്ങൾ പുലർത്താറുണ്ട്. പ ണത്തിനു ബുദ്ധിമുട്ട് ഉണ്ടാകുന്ന ജീവിതരീതി നിങ്ങൾക്കുണ്ട്. ഈ വർഷം അൽപം പണം സ്വരുക്കൂട്ടി വയ്ക്കാൻ ശ്രമിക്കുക. 

മകയിരം അര, തിരുവാതിര 

പുണർതം മുക്കാൽ– മിഥുനം

സ്വന്തമായി അറിയാവുന്ന വിഷയങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുന്നതിനു നല്ല കഴിവുള്ളവരാണു നിങ്ങൾ. അതുകൊണ്ടുതന്നെ എല്ലാ മേഖലയിലും ശോഭിക്കാൻ നിങ്ങൾക്കു സാധിക്കും. ആരോടും വിധേയത്വമില്ലാതെയും ആരെയും ആശ്രയിക്കാതെയും ജീ വിക്കണമെന്ന ആഗ്രഹം ഉണ്ടാകും. എന്നാൽ  ആഗ്രഹത്തിനൊത്തു കാര്യങ്ങൾ നടക്കാതെ വന്നാൽ നിരാശ ബാധിക്കാറുണ്ട്.  ഒരു ലക്ഷ്യം ഉറപ്പിച്ചുകഴിഞ്ഞാൽ എന്തു കഷ്ടത സഹിച്ചും അതിൽ എത്തിച്ചേരാൻ നിങ്ങൾ ശ്രമിക്കും. ആരോഗ്യംപോലും നോക്കാറില്ല. അതു മാറണം. 

പുണർതം കാൽ, പൂയം 

ആയില്യം – കർക്കടകം

പ്രവർത്തനങ്ങളിൽ ഒരിക്കലും തളരാത്ത പ്രകൃതമാണു നിങ്ങൾക്കുള്ളത്. ഒരു കാര്യം ചെയ്യുമ്പോൾ അതിൽ തന്നെ മനസ്സ് ഉറപ്പിച്ചു ചെയ്യാൻ ഈ വർഷം ശ്രമിക്കുക. സ്വന്തം അഭിപ്രായത്തിനു മുൻതൂക്കം നൽകുന്ന പ്രകൃതം നിങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ അതിനെ ആരെങ്കിലും എതിർക്കുന്നതു നിങ്ങൾക്കു വലി യ ബുദ്ധിമുട്ട് ഉണ്ടാക്കും. എതിർത്തു സംസാരിക്കുന്ന സന്ദർഭത്തിൽ കടുത്ത വാക്കുകൾ പ്ര യോഗിക്കുന്നതിനുള്ള സാധ്യത നിങ്ങൾക്കു കൂടുതലാണ്. 

മകം, പൂരം, 

ഉത്രം കാൽ – ചിങ്ങം

സംശയബുദ്ധി അൽപം കൂടുതലായതു കാരണം ആരെയും കണ്ണുമടച്ചു വിശ്വസിക്കാറില്ല. എല്ലാ കാര്യത്തിലും അൽപം പിടിപ്പുകേട് നിങ്ങൾക്ക് ഉണ്ടാകും. ഏറ്റെടുക്കുന്ന ജോലികൾ വളരെ പരിശ്രമിച്ചു ചെയ്തു തീർക്കുമെങ്കിലും അവസാന നിമിഷം അതിനൊരു താളപ്പിഴ ഉണ്ടാകും. ഗൗരവക്കാരാണെന്നു കാഴ്ചയിലും വാക്കിലും പെരുമാറ്റത്തിലും തോന്നുമെങ്കിലും നിങ്ങൾ അൽപം ഭീരുക്കളാണ്.

ഉത്രം മുക്കാൽ അത്തം 

ചിത്തിര അര – കന്നി

ആത്മനിയന്ത്രണശേഷി നിങ്ങൾക്കു വ ളരെ കുറവാണ്. അതുകൊണ്ടു മനസ്സിൽ ആ രോടെങ്കിലും ദേഷ്യം ഉണ്ടായാൽ എത്ര മറ ച്ചുപിടിക്കാൻ ശ്രമിച്ചാലും അതു മറ്റുള്ളവർ ക്കു മനസ്സിലാകും. ആവശ്യമില്ലാത്ത ചില കാര്യങ്ങൾ ചിന്തിച്ചു വിഷമിക്കുന്ന ഒരു രീതി നി ങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ഏകാന്തതയിലേക്കു നീങ്ങുന്ന ചിന്താഗതിയും ഉണ്ടാകും. ആവശ്യമില്ലാത്ത ആശങ്കകൾ സ്വ യം പരിഹരിക്കാൻ ശ്രമിക്കുക.

ചിത്തിര അര, ചോതി, 

വിശാഖം മുക്കാൽ – തുലാം

ഏതു ജോലി ഏറ്റെടുത്താലും അതിൽ പൂർണത വേണം എന്ന് ആഗ്രഹിക്കുന്ന പെരുമാറ്റം ഉണ്ടാകും. മറ്റുള്ളവർക്ക് ഇഷ്ടമായാലും സ്വയം തൃപ്തി വരാതെ പ്രവർത്തനം അവസാനിപ്പിക്കാത്ത പ്രകൃതവുമാണ്.മറ്റുള്ളവരെ ചിലപ്പോഴൊക്കെ തീർത്തും നിരൂപണം ചെയ്യുന്ന രീതി നിങ്ങൾക്കുണ്ട്. പക്ഷേ, നിങ്ങളെ ആരും നിരൂപണം ചെയ്യുന്നത് ഇഷ്ടമല്ല. ചെറിയ അ സുഖങ്ങളൊന്നും ശ്രദ്ധിക്കാതെ വിട്ടുകളയുന്നത് ചിലപ്പോൾ ആരോഗ്യസ്ഥിതി മോശമാകുന്നതിനു കാരണമാകും. 

വിശാഖം കാൽ, അനിഴം, 

തൃക്കേട്ട – വൃശ്ചികം

ആഡംബര കാര്യത്തിൽ അധികം ഭ്രമം വരാതെ ഈ വർഷം ശ്രദ്ധിക്കുക. അനിയന്ത്രിതമായ ചെലവുകൾ വന്നാൽ അതു കടബാധ്യതയിൽ കൊണ്ട് എത്തിക്കും. ഒരു കാര്യവും കണ്ണുമടച്ചു വിശ്വസിക്കുകയോ വകവച്ചു കൊടുക്കുകയോ ചെയ്യാത്ത ആളാണു നിങ്ങൾ. എല്ലാവരെയും സംശയത്തോടെ കാണാതിരി ക്കാൻ ശ്രമിക്കുക. സന്ദർഭമോ ആവശ്യമോ നോ ക്കാതെ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

മൂലം, പൂരാടം, 

ഉത്രാടം കാൽ – ധനു

രഹസ്യവും പരസ്യവുമായ അനേകം ബുദ്ധിമുട്ടുകളെ ജീവിതത്തിൽ നേരിടേണ്ടിവരുന്നവരാണു നിങ്ങൾ. എത്രമാത്രം ഉയർച്ച ജീവിതത്തിൽ ഉണ്ടായാലും മുൻകാല കഷ്ടപ്പാടുകൾ മറക്കാറുമില്ല. ഈ വർഷം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അതിനെ ധീരമായി ത രണം ചെയ്യുക. ആളുകളെ സൽക്കരിക്കുന്നതി നും സൽക്കരിക്കപ്പെടുന്നതിനും താൽപര്യം ഉ ണ്ടാകും. ചെറിയ കാര്യത്തെപ്പോലും വലിയ ഗൗരവമായി മനസ്സിൽ കൊണ്ടുനടക്കുന്ന സ്വ ഭാവം നിങ്ങൾക്കുണ്ട്. അതു മാനസിക വിക്ഷോഭങ്ങൾക്കു കാരണമാകും. 

ഉത്രാടം മുക്കാൽ, തിരുവോണം, 

അവിട്ടം അര – മകരം

ക്ലേശങ്ങൾ സഹിക്കുവാനുള്ള കഴിവു നിങ്ങൾക്ക് അൽപം കുറവാണ്. അതുകൊണ്ടുതന്നെ ചെറിയ കാര്യങ്ങളിൽ പതറിപ്പോകും. ആ ത്മവിശ്വാസം കൂട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് ഈ വർഷം തുടക്കം കുറിക്കുക. വരും വരായ്കകളെപ്പറ്റി നല്ലതുപോലെ ചിന്തിച്ചു മാത്രമേ നിങ്ങൾ പ്രവർത്തിക്കൂ. അതുമൂലം ചിലപ്പോൾ കാര്യങ്ങൾ ആരംഭിക്കാൻ അൽപം കാലതാമസം വന്നേക്കാം. ഹസ്യങ്ങൾ സൂക്ഷിക്കാൻ അൽപം കഴിവു കുറവാണ്.

അവിട്ടം അര, ചതയം, 

പൂരുരുട്ടാതി മുക്കാൽ – കുംഭം

ജീവിതത്തിൽ എത്ര നല്ല കാര്യങ്ങൾ നട ന്നാലും അതിലെ ചെറിയ വിഷമങ്ങൾ മനസ്സി ൽ ഓടിയെത്തുന്ന പ്രകൃതം നിങ്ങൾക്കുണ്ട്. ശു ഭാപ്തി വിശ്വാസത്തോടെ ചിന്തിക്കാൻ ശ്രമിക്കുന്നതു നല്ലത്. ബഹളങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രകൃതമാണ് നിങ്ങൾക്ക്. അസാധാരണമായ ആശയങ്ങളും ആഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകും. പക്ഷേ, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ശ്രമിക്കാറില്ല. 

പൂരുരുട്ടാതി കാൽ, 

ഉത്രട്ടാതി, രേവതി – മീനം

ശരിയും തെറ്റും വേർതിരിച്ച് അറിയാൻ നിങ്ങൾക്കു പ്രത്യേക കഴിവുണ്ട്. കാര്യങ്ങളെപ്പറ്റി നിഷ്പക്ഷമായി വിലയിരുത്തുകയും നിങ്ങൾ ചെയ്യാറുണ്ട്. പക്ഷേ, ആശയങ്ങൾ പലപ്പോഴും തുറന്നു പറയാതെ മനസ്സിൽ സൂക്ഷിക്കും. ബന്ധുക്കളോടും കുടുംബാംഗങ്ങളോടും വലിയ സ്നേഹം ഉണ്ടെങ്കിലും അതു പുറത്തുകാട്ടാൻ ശ്രമിക്കാറില്ല. ആളുകളുടെ നുണ പ്രചാരണങ്ങളും ഉണ്ടാകാം. എല്ലാം കേട്ടു തള്ളിക്കളയാനും ശുഭാപ്തി വിശ്വാസം പുലർത്താനും പരിശ്രമിക്കുക. പ്രവൃത്തിരംഗത്തു ന ല്ല വ്യക്തിമുദ്ര പതിപ്പിക്കാൻ നിങ്ങൾക്കാകും. 

Your Rating: