Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകം നക്ഷത്രക്കാരുടെ സ്വഭാവം

ജ്യോതിഷം

ഗർവ്വി പുണ്യരതഃ കളത്രശഗതോമാനി മാഘായം ധനി

രാശിചക്രത്തിൽ 120 ഡിഗ്രിയ്ക്കും 133 ഡിഗ്രി 20 മിനിറ്റിനും ഇടയ്ക്കു സ്ഥിതി ചെയ്യുന്നു. ‌

പുരുഷയോനി, ഗണം- അസുരൻ, വൃക്ഷം– പേരാൽ, മൃഗം– എലി, പക്ഷി–ചകോരം, ഭൂതം–ജലം 

ഇതൊരു ഉഗ്ര നക്ഷത്രമാണ്. അധോമുഖം, മദ്ധാക്ഷം, സമ നക്ഷത്രം, ചതുഷ്പാദ് നക്ഷത്രം അംഗിരസ് ഗോത്രം. ആദ്യ ത്തെ 15 നാഴിക ഗണ്ഡാന്തമാണ്. ഊൺ നാളല്ല. അതിനാൽ ശുഭ കാര്യങ്ങൾക്ക് വർജ്യം.

പിതൃകാര്യങ്ങൾ, ജലാശകർമ്മങ്ങൾ യുദ്ധാദി സാഹസിക പ്രവൃത്തികൾ, വിവാഹം ഇവയ്ക്കു കൊളളാം. മകം സ്ത്രീ കൾക്കു പൊതുവേ നല്ല നാളാണെന്നു കരുതുന്നു. ‘‘മകം പിറന്ന മങ്ക’’ എന്നു പറയാറുണ്ട്.

നക്ഷത്ര ദേവത – പിതൃക്കളാണ്. നക്ഷത്രാധിപൻ– കേതു, രാശ്യാധിപൻ– സൂര്യൻ. അതിനാൽ രവിയുടെയും കേതുവി ന്റെയും ചിങ്ങം രാശിയുടെയും സംയുക്ത സ്വഭാവം ഇവരിൽ കാണാം. അല്പം ഗർവ്വുളളവരും കാര്യങ്ങളൾ മറ്റുളളവരുടെ കീഴിൽ ചെയ്യാൻ ഇഷ്ടപ്പെടാത്തവരും ഒന്നും മറച്ചു വയ്ക്കാതെ എല്ലാം തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരും ആയിരിക്കും. ആധ്യാത്മിക കാര്യങ്ങളിൽ അതീവ താല്പര്യ വും പൂർവ്വീക കർമ്മങ്ങളിൽ (ബലി,ശ്രാദ്ധം) വളരെ ശ്രദ്ധയും ഭക്തിയും കാണാം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങ ളെയും എതിർക്കുന്ന ഇവർ വലിയ ഈശ്വര വിശ്വാസികളാണ്. പരസഹായം കൂടാതെ സ്വപ്രയത്നത്താൽ ഇവർ ഉന്നതിയി ലെത്തും. രഹസ്യമായ വഴിയിൽ കൂടിയും ഇവർക്കു പണം ലഭിക്കും. ഭാര്യയോടോ (ഭർത്താവിനോടോ) ഇവർ വലിയ സ്നേഹമൊന്നും കാണിക്കാറില്ല. പ്രയത്ന ശീലവും തന്റേടവും വേണ്ട ജോലികൾ ഇവരെ ഏല്പിച്ചാൽ‌ ഭംഗിയായി നടക്കും. ലക്ഷ്യബോധത്തോടെയുളള ജീവിതമായിരിക്കും മകം നക്ഷത്രക്കാരുടേത്. 

പൊതുവേ നല്ല ആരോഗ്യസ്ഥിതിയും സാമ്പത്തിക നിലയും ഇവർക്കുണ്ടാവും. ഔദ്യോഗിക രംഗത്ത് നല്ല നിലയിൽ ശോഭിക്കും. 7–ാം ഭാവാധിപൻ ശനി ആയതിനാൽ വിവാഹ ത്തിന് കാലതാമസവും പങ്കാളിയുടെ അനാരോഗ്യവും ദാമ്പത്യ ക്ലേശത്തെ ഉണ്ടാക്കും. സസ്യഭക്ഷണത്തേക്കാൾ സസ്യേതര ഭക്ഷണങ്ങളിൽ ആയിരിക്കും പ്രിയം. എരിവുരസങ്ങളിലും ചൂടു പദാർത്ഥങ്ങളിലുമായിരിക്കും താല്പര്യം. വലിയ ആത്മാഭി മാനികളായ ഇവർ സ്വന്തം വ്യക്തിത്വത്തേയും നേതൃത്വത്തേ യും അംഗീകരിക്കാത്തവരെ പുകച്ചു പുറത്തു ചാടിക്കും. എല്ലാ വിധ സുഖഭോഗങ്ങളിലും ഇവർ തല്പരരാണ്. അതുകൊണ്ടു തന്നെ ജീവിതത്തിൽ എല്ലാവിധ സുഖസൗകര്യങ്ങൾക്കും വേണ്ടി കഠിന പ്രയത്നം നടത്തും. മകം നക്ഷത്രക്കാർ ഔഷധ നിർമ്മാണം, സൈനിക സേവനം, ചികിത്സ, പൊലീസ് , മന്ത്ര ങ്ങൾ എന്നീ രംഗവുമായി ബന്ധപ്പെടാറുണ്ട്. 

രേവതി വേധ നക്ഷത്രമാണ്. ഉത്രം, ചിത്തിര, വിശാഖം, മീന ക്കൂറിൽപ്പെട്ട പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി ഈ നക്ഷ ത്രങ്ങൾ പ്രതികൂല നക്ഷത്രങ്ങളാണ്. ആദിത്യ ദശ, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങൾ പ്രതികൂലങ്ങളാകയാൽ ഈ ദശാകാലത്ത് ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കേണ്ടതുണ്ട്. ഈ നക്ഷത്രജാതർക്ക് നാല് വയസുവരെ രോഗപീഡകളുണ്ടാ കും. അതിനുശേഷം ആരോഗ്യം പൊതുവേ മെച്ചമാകും. ഏകദേശം 24 വയസുവരെ വിദ്യാഗുണം ഉണ്ടാകും. 30 വയസു വരെ യാത്രാ ക്ലേശം അദ്ധ്വാനകൂടുതൽ ഇവയുണ്ടാകും. മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കും. 30–നും 40 –നും മധ്യേകുടുംബ സുഖം, ബന്ധുഗുണം തുടങ്ങിയവയുണ്ടാകും. 40 മുതൽ 47 വരെ രോഗദുരിതങ്ങൾക്കിടയുണ്ടെങ്കിലും പൊതുവേ അഭിവൃദ്ധിയുണ്ടാകും. 65 വരെ ജീവിതത്തിൽ പല വ്യതിയാനങ്ങളും ഉണ്ടാവും. കുടുംബജീവിതത്തിൽ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടാവും. അതോടൊപ്പം അഭിവൃദ്ധിയുമുണ്ടാകും. 65 നു ശേഷം പൊതുവേ കാലം അനുകൂലമായി രിക്കും.

നക്ഷത്രാധിപനായ കേതുവിനെ പ്രീതിപ്പെടുത്തുകയും ഗണ പതി ഭജനം നടത്തുക. പക്കപ്പിറന്നാളിന് ഗണപതി ഹോമം നടത്തുക. രാശ്യാധിപനായ സൂര്യനെ പ്രീതിപ്പെടുത്തുകയും ഞായറാഴ്ച വ്രതം അനുഷ്ഠിക്കുക. ഞായറും മകവും ചേർന്നു വരുന്ന ദിവസം പ്രത്യേകം സൂര്യപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമം. 

ഒാം പിതൃദ്യോനമഃ എന്നു ജപിക്കുന്നത് ഗുണകരമാണ്.

ലേഖനം തയ്യാറാക്കിയത്

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: