Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകരമാസ ഫലം: മേടം രാശിക്ക്

മേടം രാശി

ആദിത്യൻ സംഭാവന ചെയ്യുന്നത്

ശത്രു ക്ഷേത്രത്തിലാണെങ്കിലും 5–ാം ഭാവാധിപനായ ആദിത്യൻ 5 ന്റെ 6 ലും മേടത്തിന്റെ 10 ലും സ്ഥിതി ചെയ്യുന്നു. തൊഴിൽ പരമായ ഉയർച്ചകൾ ഉണ്ടാകും ഉദരസംബന്ധവുമായ അസുഖങ്ങൾക്ക് സാധ്യത. രവി മകരം 3–ാം തീയതി വരെ മകരാംശകത്തിൽ നിൽക്കുമ്പോൾ മനസ്സന്തോഷം ഉണ്ടാകുകയും ആഢംബരജീവിതം നയിക്കാനുള്ള പരക്കം പാച്ചിൽ നടത്തുകയും ചെയ്യും. മകരം രാശിയിൽ ആദിത്യൻ വരുമ്പോൾ മകരം 3– മുതൽ 16 വരെ കൃഷിയുമായി ബന്ധപ്പെട്ടവർക്ക് കാലം അനുകൂലവും കാർഷികവിളവിലൂടെ ലാഭവും കിട്ടും. ഹൃദയം, നേത്രങ്ങൾ, ഉദരവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് സാധ്യത. മകരം 10 വരെ ആരാധനാലയത്തിൽ തീർത്ഥാടനം നടത്തും. (അവിട്ടത്തിൽ സഞ്ചരിക്കുന്ന സമയത്ത് കഠിനാധ്വാനം നടത്തേണ്ടി വരികയും അതിലൂടെ ശരീരക്ഷീണം കൂടുകയും തളർച്ച സംഭവിക്കാനും യോഗംമകരം 24 മുതൽ 30 വരെ.

മകരമാസത്തിലും കർക്കിടകത്തിൽ ജനിച്ചവർക്കും ഈ സമയം ചില ക്ലേശാനുഭവം ഉണ്ടാകുകയും ധനം വരുമെങ്കിലും മഴ വെള്ളം പോലത് നഷ്ടപ്പെടുകയും ചെയ്യും. ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. മകരം രാശിയിൽ ചൊവ്വ നിൽക്കുന്ന ജാതകനും ചൊവ്വ അവിടെ ദൃഷ്ടി ചെയ്യുന്നവർക്ക് കാപട്യ പെരുമാറ്റവും വഞ്ചന, ചതി, അപവാദം പറഞ്ഞു പരത്തൽ എന്നിവയിൽ നിന്നും മാനസ്സിക ശാരീരിക ബുദ്ധി മുട്ടുകൾ സംഭവിക്കാം. ടൈഫോയിഡ്, മലേറിയ, രക്തദൂഷ്യം പിന്നെ കോപം മുതലായ രോഗങ്ങൾക്ക് അടിമയാകുകയും തൊഴിലിൽ ഉയർന്ന പദവിയിലെത്താനും മേലധികാരികളുടെയും സഹപ്രവർത്തകരുടെയും സഹകരണവും അഭിനന്ദനങ്ങളും ലഭിക്കുന്നതുമാണ്.

രവി സംഭാവന– വരവ് വര്‍ദ്ധിക്കലും നിലയും വിലയും വർദ്ധിക്കലും ബഹുമാനവും അധികാരവും ലഭിക്കലും പിതാവിനും താങ്കൾക്കും ബാധകമാണിത്. ബിസിനസ്സിന് അഭിവൃദ്ധിയും അർഹതയുള്ളവർക്ക് പാരമ്പര്യ സമ്പത്ത് ലഭിക്കാനും യോഗവും തൊഴിൽ നന്നാകലും പ്രമോഷനും അനുകൂലം. ആടയാഭരണങ്ങളുടെ വാങ്ങലും നടക്കും. സംഗീതത്തിൽ താല്പര്യവും സാമൂഹിക നേതൃത്വവും രാഷ്ട്രീയ ജീവിതത്തിലും പൊതുജന പ്രവർത്തനത്തിലും വിജയവും. ഇങ്ങനെയൊക്കെയാണെങ്കിലും പുണർതം, പൂയ്യം, ആയില്യം വരുന്ന ദിവസങ്ങളിൽ ആദിത്യൻ നിഷ്ക്രിയനാണ്. നല്ല ഫലം പ്രതീക്ഷിക്കേണ്ട.

ബുധൻ സംഭാവന ചെയ്യുന്നത്

മകരം 21 വരെ ധനുവിലും അതിനു ശേഷം കുംഭം 10–ാം തീയതി വരെ മകരത്തിലും ബുധൻ നൽകുന്ന ഫലങ്ങളാണ് ചുവടെ ചേർക്കുന്നത്. നാഡിശാസ്ത്ര പ്രകാരം താങ്കളുടെ ബുദ്ധികാരകൻ, ഇളയ സഹോദരൻ, കൂട്ടു കെട്ട്, കച്ചവടം, ഇവയുടെ കാരകൻ. 3–ാം ഭാവാധിപനായ ബുധൻ അതിന്റെ 7ലും 6–ാം ഭാവാധിപനായ ബുധൻ 9 ലും 10 ലുമായി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി സംഭവിക്കുന്നവ, പൊതുവെ ഗുണങ്ങൾ‌ നൽകും. വീടിനെ സംബന്ധിച്ച് നന്മകൾ തരുന്നതാണ്. ഉയർച്ചകൾ വരും, എഴുത്തു കുത്തിൽ മേന്മയു ണ്ടാകും. അച്ചടി മാധ്യമങ്ങളിലുള്ളവർക്ക് നല്ലതായിരിക്കും. ഇതിലൂടെ ധനലാഭമുണ്ടാകും ആത്മീയതയിലും തത്ത്വശാസ്ത്രത്തിലും താല്പര്യമുണ്ടാകും. പൂരാടത്തിൽ നിൽക്കുന്ന സമയത്ത് നല്ല സംസാരശേഷിയും സംഗീതത്തിൽ അറിവും നേടും. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും. അച്ഛന് ബിസിനസ്സിൽ നേട്ടമുണ്ടാകും. ഷെയർ മറ്റു വ്യാപാരങ്ങളിലും സാമാന്യം ഫലം ലഭിക്കും. പണത്തിനു വേണ്ടി ക്ലേശിക്കില്ല, ബുധ ശനി യോഗം വരുന്നതിനാൽ ബുദ്ധിക്ക് വല്ലായ്മകൾ ഉണ്ടാകും. സാധനങ്ങൾ പല സ്ഥലത്തും വച്ച് മറന്നു പോകുകയും വ്യാജരേഖകൾ ഉണ്ടാക്കി കബളിപ്പിക്കുകയും എഴുത്തു കുത്തുകളിൽ തെറ്റുകൾ വരുന്നതിന് സാധ്യതയും ആളുകൾ അതുമിതും പറഞ്ഞ് പത്രങ്ങളിലും മീഡിയകളിലും പരസ്പരം തെറ്റായ വാർത്തകൾ നൽകിയും വിഷമിപ്പിക്കുകയും ചെയ്യും. ടീച്ചിംഗ് മേഖലയിലുള്ളവർക്കും ഓഡിറ്റർമാർക്കും ക്ലർക്കുമാർക്കും ഈ സമയം അത്ര നല്ലതല്ല. ഉന്നതവിദ്യാഭ്യാസത്തിന് സാധ്യതയും ദീർഘയാത്രാ വിജയവും വിദേശവാസത്തിന് അർഹതയുള്ളവർക്ക് അതിനുള്ള അനുമതിയും ലഭിക്കും. ഉയർന്ന നിലയിൽ എത്തിച്ചേരുവാനും പൊതുജനങ്ങളുടെ അംഗീകാരവും ബഹുമാനവും ലഭിക്കും. പിതാവിന് ഭാഗ്യാനുഭവങ്ങൾ ലഭിക്കും. വിശാഖം അനിഴം കേട്ട ഈ നക്ഷത്രത്തിൽ നിഷ്ഫലമാണ്.

ശുക്രൻ സംഭാവന– 2,7 ഭാവാധിപനായ ശുക്രൻ മകരം 14 വരെ 11–ാം ഭാവമായ കുംഭത്തിലും അതിനു ശേഷം 12–ാം ഭാവമായ മീനത്തിലും സഞ്ചരിക്കുമ്പോൾ, ശുക്രൻ ഭോഗകാരകൻ, സമ്പത്ത്, ജീവിതപങ്കാളി, ആഢംബരത്തിന്റെ കാരകൻ കൂടിയാണ് ശുക്രൻ. എല്ലാ കാര്യങ്ങളും ഇഷ്ടപ്പെടുന്നവരാ‌യിരിക്കും പൂരുരുട്ടാതിയിൽ ശുക്രൻ സഞ്ചരിക്കുന്ന സമയത്ത് സമ്പത്തിന് ഗുണമുണ്ടാകും നല്ല വിവാഹം ലഭിക്കും. വാഹന ത്തിൽ ലാഭങ്ങളുണ്ടാകും ചതയത്തിൽ പുറത്തുള്ളവരെ വിവാഹം ചെയ്യും വിദേശിയുമാകാം. ധനലാഭവും പ്രതാപവും വിചാരിച്ചകാര്യത്തിൽ വിജയപ്രാപ്തിയും വിശിഷ്ടമായ ആഹാരങ്ങൾ കഴിക്കുവാനും കഴിയുന്നതാണ്. ഭയങ്ങൾ മാറുകയും ഉത്സാഹക്കുറവുണ്ടാകുകയും ചെയ്യും (കന്നിയിൽ ശുക്രൻ നിൽക്കുന്ന ജാതകർക്ക് ഗുരു മാറുന്ന സമയം വരെ ദാമ്പത്യ ലൗകിക സുഖം പൂർണ്ണമായും ലഭിക്കുകയും, ലളിത കലകൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാർക്ക് അനുകൂല ഫലം ലഭിക്കും. സ്നേഹപൂർണ്ണമായി പെരുമാറാനും കഴിയും.)

വസ്ത്രാഭരണാദി വാഹനങ്ങൾക്ക് പണം ചിലവഴിക്കും. ഉതൃട്ടാതി, പൂരുരുട്ടാതി, രേവതി നക്ഷത്രത്തിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ അവിടെ മീനത്തിൽ കുജൻ നിൽക്കുന്ന ജാതകത്തിൽ സംഗീതത്തിലും നൃത്തത്തിലും അഭിരുചി വർദ്ധിക്കുകയും ജീവിത സുഖം നല്ല പോലെ ലഭിച്ചു കൊണ്ടിരിക്കുകയും സഹായികളുടെ സഹായം ലഭിക്കുകയും സിനിമയിലും നാടകത്തിലും അഭിരുചി വർദ്ധിക്കുകയും ലൗകികാസക്തി കൂടുകയും ചെയ്യും.

കുജൻ സംഭാവന ചെയ്യുന്നത്

ലഗ്നാധിപനും അഷ്ടമാധിപനുമായ കുജൻ മകരം 7–ാം തീയതി മുതൽ മീനത്തിൽ സഞ്ചരിക്കുമ്പോൾ ഗുണഫലം.

കുറച്ചൊക്കെ നല്ല ഫലം ലഭിക്കും. ഇളയസഹോദരങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നൽകും. അമ്മാവനിൽ നിന്നും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതാണ്. വിവാഹ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. രണ്ടു പേർക്കിടയിൽ അഭിപ്രായ വ്യത്യാസം വരാം. പിരിഞ്ഞ് വേറെ സ്ഥലത്ത് മാറി താമസിച്ചെന്നും വരാം. സ്വത്ത് നഷ്ടപ്പെടാം, അപകടമരണം സംഭവിക്കാം, ജാതകത്തിൽ കുജൻ നിൽക്കുന്ന രാശിയിലോ, അതിന്റെ 6–ാം ഭാവമായോ ആണ് കുജ സ്ഥിതി വരുന്നതെങ്കിൽ (അതായത് മിഥുനത്തിലേ തുലാത്തിലോ, മീനത്തിലോ നിൽക്കുകയാണെങ്കിൽ ) ധനനഷ്ടവും തൊഴിലിൽ പോരായ്മകളുണ്ടാകും. ഗർഭിണികൾക്ക് ഗർഭഛിദ്രം വരാനും സാധ്യത. സന്താന ദുരിതം വരാനും രോഗാദി ദുരിതം വരാനും ചിക്കൻ പോക്സ്, വയറിളക്കം എന്നിവയ്ക്കും സാധ്യത. ജാതകത്തിൽ ബുധൻ നിൽക്കുന്ന ഭാവത്തിന്റെ 7–ാം ഭാവമായോ 6,10 ഭാവങ്ങളുമായോ കുജൻ ബന്ധപ്പെട്ടാൽ കന്നി, മിഥുനം, തുലാം, മീനം ഈ രാശികളിൽ ബുധൻ നിൽക്കുന്നവർക്ക് ബാധകം. കള്ള സാക്ഷികളെ കൊണ്ടോ, കൃത്യമായ രേഖകൾ ചമച്ച് അപകടത്തിൽ പെടുത്താനും വിലപിടിപ്പുള്ള രേഖകൾ കളവു പോകുന്നതിന് സാധ്യതയും അതു കൊണ്ടുള്ള ബുദ്ധിമുട്ടും ഉണ്ടാകും. എഴുത്തു കുത്തിലും ജോലിയിലും പിശകു വരുന്നതു കാരണം മേല ധികാരികളുടെ അപ്രീതിക്ക് പാത്രമാകും.

ദിവസഫലം– മകം പൂരം ഉത്രം ദിവസങ്ങളിൽ

ധനനാശവും രോഗങ്ങളും യാത്രാക്ലേശവും മാനസിക വിഷമവും പ്രേമ ബന്ധമുണ്ടാകാനും പഠിക്കുന്നവർക്ക് വിദ്യാഭ്യാസത്തിൽ അലസതയും സന്താന ലാഭത്തിനു സാധ്യത. പിതാവിന് ഉയർച്ചയും പാരമ്പര്യ സ്വത്ത് ലഭിക്കാൻ യോഗവും മാതാവിന് ധനലാഭവും വാഹന ലാഭവും വസ്തുക്കൾ വാങ്ങാനുള്ള ലാഭവും ശത്രുവിന്റെ നാശവും രോഗാവസ്ഥയിൽ നിന്നും മോചനവും ജീവിതപങ്കാളിക്ക് ധനലാഭവും പങ്കാളിത്ത ബിസിനസ്സിലെ ലാഭവും കർമ്മ രംഗത്ത് ശത്രുക്കളെ കൊണ്ടു ബുദ്ധിമുട്ട് നേരിടേണ്ടി വരും. മൂത്ത സഹോദരനും ഭാര്യയുമായി കലഹമുണ്ടാകും. യാത്രയിലൂടെ ധനലാഭം, തടവിൽ കഴിയുന്നവർക്ക് മോചനം ലഭിക്കുന്നതാണ്.

ഉത്രം, അത്തം, ചിത്തിര, വരുന്ന കന്നിക്കൂർ ദിവസം

മനസ്സുഖവും ധനലാഭവും രോഗമുക്തിയും യശസ്സും ആനന്ദ പ്രാപ്തിയും മനസ്സിന് സന്തോഷം നൽകും. സേവനത്തിലുയർച്ചയും ബിസിനസ്സിൽ അഭിവൃദ്ധിയും കട ബാധ്യതയിൽ നിന്നും ചെറിയ മോചനവും ലഭിക്കും. മൂത്രാശയ സംബന്ധമായ രോഗത്തിന് സാധ്യതയുണ്ട്. ആദ്യത്തെ സഹോദരനും സഹായികൾക്കും മനശ്ശാന്തിയും 2– ാമത്തെ സഹോദരനും അമ്മയ്ക്കും അമ്മയുടെ ആദ്യ ഇളയ സഹോദരങ്ങൾക്കും ധനലാഭവും വസ്ത്ര ലാഭവും ആരോഗ്യ പുഷ്ടിയും ശത്രു പരാജയവും മനസ്സന്തോഷവും ഊർജ്ജസ്വലതയും എതിർലിംഗക്കാരുമായുള്ള സമ്പർക്കവും പ്രവൃത്തി വിജയവും ഉണ്ടാകുന്നതാണ്. ആദ്യ സന്താനത്തെ സംബന്ധിച്ചിടത്തോളം മനോവിഷമവും നേത്ര ഉദരരോഗത്തിന് സാധ്യത. പ്രതീക്ഷിച്ചിരിക്കാത്ത സംഭവങ്ങൾ നടക്കാൻ സാധ്യത.

സ്വന്തം നാടുവിട്ടുള്ള സഞ്ചാരത്തിന് യോഗം. ജാതകന്റെ മൂത്ത സഹോദരന്റെയും സഹായിയുടെയും സുഹൃത്തിന്റെയും വിവാഹത്തിന് സാധ്യത. പിതാവിന് പ്രമോഷൻ ലഭിക്കുവാനും തൊഴിൽ മേന്മയ്ക്കും സ്ഥലം മാറ്റത്തിനും സാധ്യത. വിവാഹാലോചന വരാനും സാധ്യത. ഗവൺമെന്റിന്റെ ശിക്ഷണ നടപടിയിൽ നിന്നും ഒഴിവാകാൻ സാധ്യത. ജീവിത പങ്കാളിക്ക് അപകടത്തിന് സാധ്യതയുള്ളതിനാൽ സൂക്ഷ്മത പുലർത്തണം.

ചിത്തിര, ചോതി, വിശാഖം വരുന്ന ദിവസങ്ങളിൽ

സുഖനിദ്രയും ധനബഹുമാനാദിലാഭവും വാഹന സുഖവും യശസ്സും മനശ്ശാന്തിയും ലഭിക്കും. സൽക്കാരങ്ങളിൽ പങ്കു കൊള്ളലും നല്ല ഭക്ഷണം കഴിക്കാനും വിവാഹ സുഖവും സമ്മാനലാഭവും ഭാഗ്യവും ലഭിക്കും. പ്രേമ ബന്ധത്തിൽ വിജയവും ബിസിനസ്സ് പാർട്ട്ണറുമായി ഐക്യത്തിൽ പോകുകയും വിദേശയാത്ര തരപ്പെടുകയും പൊതുജനങ്ങളുടെ പ്രശസ്തിയും തടസ്സമായി നിന്നിരുന്ന കാര്യങ്ങൾക്ക് തടസ്സം മാറുകയും ചെയ്യും. ശത്രുവിന്റെ വീട്ടിലും അമ്മയുടെ ഇളയ സഹോദര വീട്ടിലും മോഷണത്തിന് സാധ്യത. വിവാഹതടസ്സം മാറുകയും ശത്രുക്കളിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും. ശത്രുവിന്റെ മരണവും പൂർവ്വ കുടുംബത്തിനെന്തെങ്കിലും നഷ്ടം, വാക്കു സൂക്ഷിച്ചില്ലെങ്കില്‍ അപകടം തരണം ചെയ്യേണ്ടി വരും കൈവശമുള്ള സാധനം കടം കൊടുക്കരുത് തിരികെ കിട്ടത്തില്ല.

വിശാഖം, അനിഴം, കേട്ട വരുന്ന ദിവസങ്ങളിൽ

ഗ്രഹനിലപ്രകാരം ഈ രാശിയുടെ ദിവസ ഫലം പ്രവചനാതീതമാണ്. ആയതിനാൽ ഇത് എഴുതാൻ സാധ്യമല്ല.

മൂലം, പൂരാടം, ഉത്രാടം വരുന്ന ദിവസങ്ങളിൽ

സർക്കാരിൽ നിന്നും ഉപദ്രവവും വസ്ത്രാതിനാശവും സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസവും ദേശ ത്യാഗവും ഉദരരോഗവും മറ്റു രോഗങ്ങൾക്കും സാധ്യത. വിവാഹം കഴിച്ച കുടുംബത്തിൽ നിന്നും ജാതകന് ധനം വന്നു ചേരുകയും ചിട്ടി ലോട്ടറി ഇൻഷുറൻസ് മുതലായവയിൽ നിന്നും ധനനേട്ടത്തിനും പങ്ക് കച്ചവടത്തിൽ ഉടമ്പടിയിൽ ഒപ്പിടാൻ സാധ്യത. ചെറു യാത്രയ്ക്ക് സാധ്യത, മോഷണത്തിൽപ്പെട്ട വാഹനം കിട്ടാൻ സാധ്യത. മാതാവിന് ആരോഗ്യ നില മെച്ചമാകും. സഹോദരങ്ങൾക്ക് വിവാഹം നടക്കാൻ യോഗം, അശ്രദ്ധയാൽ ധനനഷ്ടത്തിന് സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. കുടുംബമഹിമയ്ക്ക് ഇളക്കം തട്ടാവുന്നതാണ്. ശത്രുക്കളുടെ കർമ്മങ്ങൾ കൊണ്ട് ചില ക്ലേശങ്ങൾ ഉണ്ടാകും. ദുർമാർഗ്ഗത്തിലൂടെയുള്ള ധനസമ്പാദനത്തിനു യോഗവും തൊഴിലിൽ സൂക്ഷ്മത പുലർത്തിയില്ലെൽ സസ്പെൻഷൻ ഉണ്ടാകും.

ഉത്രാടം, തിരുവോണം, അവിട്ടം വരുന്ന ദിവസങ്ങളിൽ

മനസ്സുഖവും ചിരകാലമായി കാത്തിരിക്കുന്ന കാര്യങ്ങളുടെ ലാഭവും നല്ല ആരോ‍ഗ്യവും ജാതകന് പ്രമോഷനോ പ്രശസ്തിയോ ലഭിക്കാം. നല്ല ആജ്ഞാ ശക്തിയും അധികാരവും ലഭിക്കും. തൊഴിൽ ലാഭം ലഭിക്കും അച്ഛന്റെ പൂർവ്വ കുടുംബവും തൊഴിലും ചിന്തിക്കുമ്പോൾ ധനലാഭവും മനോവിഷമവും രോഗത്തിനും സാധ്യത. ഇണയുടെ അമ്മയുടെ വീട്ടിൽ സാമ്പത്തിക നഷ്ടത്തിന് സാധ്യതയും മക്കൾക്ക് രോഗത്തിനു സാധ്യതയും. സംസാരത്തിൽ കുലീനത പുലർത്തണം, കടം കൊടുക്കുന്ന ധനം തിരികെ കിട്ടാൻ യോഗവും ആശുപത്രിയിൽ ചിലവായ തുക ഇൻഷുറൻസിലൂടെ തിരികെ കിട്ടാൻ യോഗം, ധന നഷ്ടം വരാതെ സൂക്ഷിക്കണം.

അവിട്ടം, ചതയം, പൂരുരുട്ടാതി വരുന്ന ദിവസങ്ങളിൽ

ധനലാഭവും മനഃസുഖവും വിരുന്നുകാരുടെയും ബന്ധുക്കളുടെയും സമാഗമവും വിശിഷ്ട ആഹാര ഭോജനവും മനഃസ്സന്തോഷവും മൂത്തസഹോദരങ്ങളുടെ രോഗമോചനവും മനസ്സന്തോഷവും ധനലാഭവും ഭാഗ്യവും. പിതാവിന്റെ വലതു ചെവിക്കസ്സുഖവും സന്താനങ്ങൾക്ക് യാത്രാ തടസ്സവും കാര്യപരാജയവും മനസ്സമാധാനമില്ലായ്മയും ധനനാശത്തിനും യോഗം, ശത്രുനാശത്തിനും സാധ്യത.

പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി വരുന്ന ദിവസങ്ങളിൽ

മനോദുഃഖവും, ആരോഗ്യ നില തൃപ്തികരമായിരിക്കില്ല, മാനഹാനിയും, ദ്രവ്യ നഷ്ടവും, ബന്ധുക്കളുമായി വെറുപ്പും വരവിനെക്കാൾ ചിലവും അനുഭവപ്പെടും.

അശ്വതി, ഭരണി, കാർത്തിക, വരുന്ന ദിവസങ്ങളിൽ

രോഗമോചനം, മനസ്സുഖം, സന്തോഷം, ധനലാഭം, സൽക്കാരത്തിൽ പങ്കുകൊള്ളൽ, വിശിഷ്ട ഭക്ഷണ ലാഭം, വിവാഹ സുഖം, സമ്മാനലാഭം, ഭാഗ്യങ്ങൾ വന്നു ചേരും.

കാർത്തിക, രോഹിണി, മകയിരം വരുന്ന ദിവസങ്ങളിൽ

മനോവിഷമം, നേത്ര രോഗം, ധനഹാനി, മരണവാർത്തകൾ കേൾക്കാനിടയാകും. ആശുപത്രിയിൽ പോകേണ്ടി വരും. അമ്മയ്ക്ക് ധനവരവുണ്ടാകും. അമ്മയുടെ ആദ്യത്തെ മൂത്തസഹോദരന് മനോവിഷമത്തിനും നേത്രരോഗത്തിനും ധനനഷ്ടത്തിനും സാധ്യത. മാതാവിന്റെ ഇടതു ചെവിക്ക് രോഗം, ആദ്യ സന്താനത്തിന് തൊഴിലിലുയർച്ചയും ബഹുമതിക്കും സാധ്യത.

മകയിരം, തിരുവാതിര, പുണർതം വരുന്ന ദിവസങ്ങളിൽ

ശത്രുക്കളെ പരാജയപ്പെടുത്താൻ കഴിയും മനസ്സന്തോഷം, വിവാഹ സുഖം പ്രവർത്തി വിജയം. മാതാവിന് മാനസിക ക്ലേശം, ശരീരപീഢ, മാനഹാനിയും, ദ്രവ്യ നഷ്ടം, എല്ലാവരുമായി വെറുപ്പ്, അധിക വ്യയം, സന്താനത്തിന് ധനലാഭവും സുഖപ്രാപ്തിയും ബന്ധുസമാഗമവും നല്ല ഭക്ഷണസുഖം, മനസ്സന്തോഷം, യാത്രയ്ക്ക് സാധ്യത.

പുണർതം, പൂയം, ആയില്യം വരുന്ന ദിവസങ്ങളിൽ

ബന്ധു വിരോധവും മനചാഞ്ചല്യവും വയറുവേദനയും കാര്യവിഘ്നവും ഉറക്കക്കുറവും ആഹാരം കഴിക്കാൻ സാധിയ്ക്കില്ല. പുതിയ വാഹനയോഗവും മാതാവിന് രോഗമോചനവും മനസ്സന്തോഷവും ധനലാഭവും സൽക്കാരത്തില്‍ പങ്കെടുക്കുവാൻ യോഗവും വിവാഹസുഖവും ലഭിക്കും.കടം നൽകിയ പണം തിരിച്ചു കിട്ടാൻ യോഗം, ലോട്ടറി ചിട്ടി എന്നിവ ലഭിക്കാൻ യോഗം.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.