Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകരമാസ ഫലം: മിഥുനം രാശിക്ക്

Gemini

മിഥുനം രാശി– 3–ാം ഭാവാധിപനായ ആദിത്യൻ 8–ാം ഭാവ ത്തില്‍ ലഗ്നാധിപൻ ബുധൻ പാപമധ്യസ്ഥിതിയിൽ 7ഉം 8–ാം ഭാവത്തിൽ നിർജീവാവസ്ഥയിൽ ഫലം പ്രവചനാതീതമാണ്. കുജനും ശുക്രനും ഫലദാനശേഷി കുറവാണ്.

മകം, പൂരം, ഉത്രം നക്ഷത്രം വരുന്ന ദിവസങ്ങളിൽ ഫല പ്രവ ചനം പ്രവചനാതീതമാണ്.

അത്തം, ചിത്തിര മാതാപിതാക്കളിൽ കൂടി പ്രയോജനവും ആനന്ദകരമായ ഗാർഹിക ജീവിതവും പാരമ്പര്യ സ്വത്ത് ലാഭവും ഭവനമാറ്റവും സുഖഭോഗങ്ങളിൽ കൂടുതൽ താല്പര്യ വും നനവുള്ള ഭൂമിയിൽ നിന്നും ലാഭവും വീട്, വാഹനം ഇവ യിൽ നിന്നു ലാഭവും ലഭിക്കും. സന്തുഷ്ടമായ ഗ്രഹജീവിതവും കന്നു കാലികളിൽ നിന്നും ലാഭവും മാതാവിന് ഭാഗ്യാനുഭവവും ലഭിക്കും.

മാതാവ്, മാതുലൻ, അനന്തിരവൻ എന്നിവരെ സംബന്ധിച്ചി ടത്തോളം ശരീരത്തിന് പോഷണക്കുറവും വയറുവേദനയും, കഴുത്തിനും ഉദരത്തിനും അസുഖവും മനചാഞ്ചല്യവും നല്ല ഊഹാപോഹ ശക്തിയും വ്യാപാര ലാഭവും സന്തുഷ്ട ഗ്രഹ ജീവിതവും നല്ല സ്വപ്നവും സാമ്പത്തിക നില മെച്ചമാകും. നവഗ്രഹപ്രീതിയുണ്ടാകും സന്താനജനനത്തിനും പ്രശസ്തി, തൊഴിലിലുന്നതി, നല്ല വിദ്യാഭ്യാസവും വ്യാകരണജ്ഞാനവും ശുഭാപ്തിവിശ്വാസവും ഉത്സാഹവും ചികിത്സാ താല്പര്യവും ജഡ്ജി, വക്കീൽ എന്നിവർക്ക് കാലം അനു കൂലം. ഇണക്ക് തൊഴിൽ മേഖലയിൽ ഉയർച്ചയും കളവു പോയ വസ്തുക്കൾ തിരികെ കിട്ടാനും യോഗം. ലോട്ടറി, ചിട്ടി, ലോൺ സന്താനലാഭത്തിനുള്ള തടസ്സം നീങ്ങുന്നതുമാണ്.

ചോതി, വിശാഖം– സന്താനലാഭവും സ്ത്രീസന്താനത്തിനു സാധ്യതയും സംഗീതത്തിൽ കഴിവും പ്രേമസാഫല്യവും സുഖവാസകേന്ദ്രത്തിൽ താമസിക്കാനവസരവും കർമ്മാധി കാരവും ഉപദേശിക്കുന്ന പ്രകൃതവും അമ്മയ്ക്ക് ക്ലേശവും നിയമത്തിൽ കൂടി ലാഭാനുഭവവും മരുന്ന് വേദാന്ത ചിന്ത ഇവയിലൂടെ ലാഭവും ആശുപത്രി സന്ദർശിക്കാനവസരവും വിദേശികളുമായി ബന്ധവും സിനിമ സംഗീത എന്നിവയിൽ താല്പര്യവും കയറ്റുമതി, ഇറക്കുമതി, മൊത്തക്കച്ചവടം, ഊഹക്കച്ചവടം എന്നിവയിലൂടെ ലാഭവും ഫലം.

അനിഴം മുതൽ ചതയം വരെ ഗ്രഹനിലയനുസരിച്ച് ഫലപ്രവ ചനം പ്രവചനാതീതമാണ്

പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി

ശുഭാപ്തിവിശ്വാസവും ജനസ്വാധീനവും നല്ല വ്യാപാരവും രാഷ്ട്രീയ ജീവിതം നയിക്കുന്നവർക്ക് കാലം അനുകൂലം. കളികളിൽ വിജയവും തൊഴിലിലുയർച്ചയും മേലധികാരി കളുമായും സഹപ്രവർത്തകരുമായും നല്ല ബന്ധം പുലർത്തു കയും സാമ്പത്തിക വിജയവും പ്രശംസനീയമായ പ്രവർത്തി കൾ ചെയ്ത് വിജയിക്കുകയും ഭൂമി ലാഭവും വാഹനലാഭവും നേതൃത്വ പദവിയും തൊഴിൽ ശാലകളിൽ ഐശ്വര്യവും തൊഴിലാളികളുമായി നല്ല ബന്ധവും നല്ല പെരുമാറ്റവും പൊതുജനസമ്മതിയും സ്ത്രീകളുമായി അടുപ്പവും നല്ല സ്നേഹിതന്മാരെ ലഭിക്കും. ആരെയും പിണക്കില്ല. പ്രായമായ വരെ കൊണ്ട് പ്രയോജനവും സംഗീതം കൊണ്ട് ലാഭവും നല്ല ഗാർഹിക ജീവിതവും സന്തുഷ്ടമായ ദാമ്പത്യവും ആഭരണാ ദികളിൽ കൂടി ലാഭവും മനസ്സന്തോഷവും ഊഹക്കച്ചവട ത്തിൽ ലാഭവും ഗ്രഹലാഭവും വാഹനലാഭവും പ്രമോഷനും വിദ്യാഭ്യാസം മതിയാക്കാൻ താല്പര്യവും കേസിൽ വിജയ വും. ധൈര്യ ശാലിയും കൃഷിയിൽ കൂടി ധനാഗമവും സ്വന്തം ഭൂമിയിൽ കൂടി ലാഭവും പാരമ്പര്യ സ്വത്ത് ലഭിക്കും.

അശ്വതി, ഭരണി– ധനലാഭവും സുഖപ്രാപ്തിയും ബന്ധുസമാ ഗമവും നല്ല ആഹാരവും സന്തോഷവും സുഖവും മൂത്തസ ഹോദരങ്ങളുടെയും സ്നേഹിതരുടെയും വിവാഹവും നല്ല ഉറക്കവും പ്രസന്നതയും നല്ല ആരോഗ്യവും ധനധാന്യ വസ്ത്രാതിലാഭവും കാര്യവിജയവും ഭൂമിലാഭവും പ്രതാപവും ഭയങ്ങൾ മാറിക്കിട്ടുന്നതാണ്, രോഗമോചനം, പ്രമോഷൻ, സന്താനലാഭം. ആദ്യ സന്താനത്തിന്റെ 7–ാം ഭാവം ആയതിനാൽ ധനനാശവും ഭോജനത്തിൽ കുറവും സന്താനത്തിന്റെ ഇണയ്ക്ക് പനി, മുറിവുകൾ, വീട്ടുകാരും ഇണയുമായി അഭിപ്രയാവ്യത്യാസം, ദുർജനങ്ങളുടെ ഉപദ്രവം പിടിപ്പുകേട് ബന്ധുവിരഹം, രക്തദൂഷ്യം , ആയുധ ഭയം, ചോര ഭയം എല്ലാ പ്രവർത്തനത്തിലും വിഘ്നം, സുഖം, സന്തോഷം, ധനനഷ്ടം, സൽക്കാരത്തിൽ പങ്കുകൊള്ളൽ, ഭക്ഷണസുഖം, സ്ത്രീസുഖം, സമ്മാനലാഭം, ഭാഗ്യം, വീട്ടുകാരുമായി പിണക്കവും ഫലം.

കാർത്തിക, രോഹിണി മകയിരം 1 ഉം 2 ഉം പാദങ്ങൾ

നിർജീവാവസ്ഥ, മകയിരം 3ഉം 4 ഉം നിര്‍ജീവാവസ്ഥ. തിരുവാതിര, പുണർതം–ഭാഗ്യാനുഭവങ്ങളും (ജന്മനക്ഷത്ര ത്തിൽ ഫലങ്ങളൊന്നും നൽകുകയില്ല ) നല്ല ആരോഗ്യവും നല്ല ഭക്ഷണസുഖവും. സുഹൃത് ലാഭവും ഉത്തമമായ ഉറക്കവും നല്ല വസ്ത്രവും ദുർജനങ്ങളുടെ ഉപദ്രവവും പിടിപ്പുകേടും ബന്ധുവിരഹവും ഫലം. അർത്ഥമില്ലാതെ സംസാരിക്കലും ധനനാശവും ബന്ധുക്കളുമായി വിരോധവും വഴക്കുകളും ദുഷ്ടസംസർഗ്ഗവും ഭയവും അപമാനവും സർ ക്കാർ നടപടിയെപ്പറ്റി ഉൽകണ്ഠയും തൊഴിൽ തർക്കവും മനോവിഷമവും വസ്ത്രത്തിനു നാശവും മതവിരോധവും ഫലം. ഭാര്യയെ സംബന്ധിച്ചടത്തോളം ഇണക്ക് വാഹന സുഖവും ധനലാഭവും യശസ്സും മനശ്ശാന്തിയും ഭോജനസു ഖവും ബന്ധുമിത്രാദികളുമായി വഴക്ക്, സർക്കാർ ഭയം, ശത്രുത, മാതാവിന് സുഖവും അഭീഷ്ട ലാഭവും കാര്യ വിജയ വും നല്ല ആരോഗ്യവും തൊഴിൽ മേന്മയും ഫലം.

പൂയ്യം ആയില്യം (ഫലങ്ങളൊന്നും നൽകുന്നതല്ല)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.