Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകയിരം നക്ഷത്രക്കാർ ഇണയെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കുന്നവർ

astro-makayiram Representative image

മകയിരം നക്ഷത്രക്കാരായ സ്ത്രീകൾ ചൊവ്വാ ദശയിലാണ് ജനനം. സംഖ്യ 9 ആണ്. മധുരമായി സംസാരിക്കുന്നവരും പരിശ്രമശാലികളും, ആർക്കും കഴിയാത്ത കാര്യങ്ങൾ ചെയ്യാനുള്ള കഴിവുമുള്ളവരാണിവർ. ശരീരം നോക്കാതെ ഊണും ഉറക്കവും എല്ലാം ഉപേക്ഷിച്ച് കർമ്മം ചെയ്യുന്നവരാണിവർ. എല്ലാം ചെയ്യാൻകഴിയുമെന്ന ധൈര്യം ഉള്ളവരാണ്, ആ ഗർവ്വ് ഉപേക്ഷിക്കേണ്ടതാണ്. ഇല്ലെങ്കിൽ ഭാവി തകരാറിലാകും. കുടുംബത്തിൽ വിട്ടുവീഴ്ച മനോഭാവം വച്ചു പുലർത്തേണ്ടതാണ്. മുതിർന്നവരെ ബഹുമാനിക്കുന്ന സ്വഭാവമാണ്. ഇണയെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കുന്നവരും ചില സമയങ്ങളിൽ കല്ലുകടി ഉണ്ടാക്കുകയും ചെയ്യും. മറ്റുള്ളവരെ ഇതിൽ ഇടപെടിയിക്കാതിരുന്നാൽ നന്ന്. മക്കളെ വളർത്തുന്നതിൽ ഇവർ മറ്റുള്ളവർക്ക് മാതൃകയാണ്. നന്നായി വളർത്തും. ലോക ഉപകാരികളായ മക്കളെകൊണ്ട് ജനമേ ജനത്തിന്റെ അഭിമാനത്തിനും ബഹുമാനത്തിനും നിങ്ങൾ പാത്രമാകുന്നു. നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് എന്തു സഹായവും നൽകുകയും, തള്ളി പറയുന്നവരെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. മുഖസ്തുതി പറയുന്നവരെ കഴിവതും ഒഴിവാക്കണം. മറവിരോഗികളായ നിങ്ങൾ ദിനചര്യകൾ വളരെയധികം ക്രമാനുസരണം നടത്താൻ ശ്രമിക്കണം. പ്രമാണങ്ങളിലും, പ്രധാന രേഖകളിലും ഒപ്പിടുമ്പോൾ നന്നായി വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഉപദേശികളായ നിങ്ങൾ സ്വന്തം കാര്യങ്ങളിൽ ധൃതിപിടിക്കാതെ സാവധാനത്തിൽ തീരുമാനമെടുക്കണം. അല്ലെങ്കിൽ അത് കഷ്ടത്തിൽ കലാശിക്കും. മുതിർന്നവരുമായി ആലോചിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാവൂ.

നവഗ്രഹപ്രീതി വരുത്തണം. പിതൃക്കളുടെ അനുഗ്രഹം ലഭിക്കേണ്ടതും അത്യാവശ്യമാണ്. സഞ്ചാരപ്രിയരായ നിങ്ങൾ രാത്രി യാത്ര ഒഴിവാക്കണം. വാഹനമോടിക്കുമ്പോൾ ബുദ്ധിയും ശ്രദ്ധയും വഴിതിരിച്ചുവിടുന്ന സ്വഭാവമൊഴിവാക്കണം. ചെന്നിക്കുത്ത്, തലവേദന ഇവയുണ്ടാകും. ചെവി, തൊണ്ട, മൂക്ക്, ഞരമ്പ്, ഉദരരോഗങ്ങൾ, ദഹനക്കേട് എന്നിവയുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ നേടേണ്ടതാണ്. തീവ്രമായ ദേഷ്യം ഒഴിവാക്കണം. മാന്യകളും, സൗന്ദര്യവതികളും, മധുരമായി സംസാരിക്കുന്നവരും, ആടയാഭരണങ്ങളിൽ അമിത സ്നേഹമുള്ളവളും, ഭോജനസുഖമനുഭവിക്കുന്നവരും,കലാവാസനയിൽ താൽപര്യമുള്ളവളും, പെട്ടെന്ന് ആൾക്കാരെ പോക്കറ്റിലാക്കാൻ കഴിവുള്ളവരും ആയിരിക്കും.

അനുകൂല ദിവസം- ചൊവ്വ

അനുകൂല തീയതി-9,18,27

അനുകൂല നിറം- ചുമപ്പ്

വിവാഹത്തിന് അനുകൂല നക്ഷത്രങ്ങൾ- അശ്വതി(8), രോഹിണി(7), തിരുവാതിര(6), അത്തം(6), ചോതി(7), വിശാഖം(5), മൂലം(7), ചതയം(6), പൂരുരുട്ടാതി(6), രേവതി,(6)

പ്രതികൂല നക്ഷത്രം- പുണർതം, ആയില്യം, പൂരം, മൂലം, പൂരാടം, ഉത്രാടം, ചിത്തിര, അവിട്ടം, അശ്വതി, കാർത്തിക, ഉതൃട്ടാതി

അനുയോജ്യ തൊഴിൽ മേഖല- റിയൽ എസ്റ്റേറ്റ്, പ്ലാന്റേഷൻ, പ്രൊജക്ട് എഞ്ചിനിയറിങ്, മ്യൂസിക് റിക്കോർഡിങ്, ഫൊട്ടോഗ്രഫി, ട്രാവൽ ഏജന്റ്, വസ്ത്ര നിർമ്മാണം, ഡോക്ടർ, ആട്ടോ മൊബൈൽ എഞ്ചിനിയറിങ്, സുഗന്ധദ്രവ്യ വിപണനം, കരാർ ജോലികൾ, ജലവുമായി ബന്ധപ്പെട്ട തൊഴിൽ,

ദോഷപരിഹാര ജീവിത വിജയങ്ങൾ

ദേവീക്ഷേത്രങ്ങളിലും കൃഷ്ണക്ഷേത്രങ്ങളിലും, ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും നെയ്‌വിളക്ക്, അരവണപ്പായസം, കരിക്കഭിഷേകം ഇവ നടത്തുക. നാമജപം മരിച്ച ആത്മാക്കൾക്കായി കാക്കയ്ക്ക് ചോറു കൊടുക്കുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: