Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകയിരം: ആത്മാർഥതയുടെ ജീവിതം

ജ്യോതിഷം

മകയിരം നക്ഷത്രക്കാർ മനോഹരമായ ശരീരത്തോടു കൂടിയവരും ഇളം നിറമുള്ളവരും പ്രത്യേക സ്വഭാവക്കാരുമായിരിക്കും. സംശയാലുക്കളായിരിക്കും. ഇവരെ പോലുള്ള പെരുമാറ്റം ഇവർ മറ്റുളളവരിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്നാൽ അതവര്‍ക്ക് മറ്റുളളവരിൽ നിന്ന് കിട്ടുകയില്ല. ഇവരുടെ ആത്മാർ‌ഥത കാരണം മറ്റുളളവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരുടെ സഹപാഠികളാലും അടുത്തിടപഴകുന്നവരാലും വഞ്ചിക്കപ്പെടാൻ ഇടയുളളതിനാൽ ഇവർ ഏതു കാര്യത്തിലും സൂക്ഷ്മത പുലർത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ബിസിനസ്സിൽ. മറ്റുളളവരോടുള്ള അന്ധമായ വിശ്വാസം അവസാനം മോഹഭംഗത്തിനും പശ്ചാത്താപത്തിനും ഇട വരുത്തും. ഇവരുടെ കയ്യിലുളള ഏതു കാര്യം ചെയ്യാനുളള മിടുക്കിനെ മറ്റുളളവർ കണ്ട് തുരങ്കം വയ്ക്കും. ഇവരുടെ സ്വാഭാവികമായുളള കഴിവും ബുദ്ധിസാമർഥ്യവും അറിവും മറ്റുളളർക്കു വേണ്ടി ഉപയോഗിക്കുമ്പോൾ എല്ലാ രീതിയിലും ഇവ ഇവർക്കു തന്നെയും മറ്റുളളവർക്കും വിനയായി വരുന്നതാണ്. 

മൃദുസംഭാഷണമായിരിക്കും സാധാരണ ജീവിതവും തത്വമുളളവരും ആകാനാഗ്രഹിക്കുന്നവരാണിവർ. ആർക്കും വശംവദരാകാതെയും ആത്മാർ‌ഥമായും അഭിപ്രായം പറയുന്നവരാണിവർ. ഇവർക്ക് തെറ്റായതെന്തു കണ്ടാലും സഹനശക്തിയില്ലാതെ പെട്ടെന്ന് ക്ഷോഭിച്ച് തീരുമാനമെടുക്കുന്നവരുമായിരിക്കും. എന്നാൽ മറ്റുളളവരെ ബഹുമാനിക്കുകയും മറ്റുളളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ സ്വന്തം ജീവിതത്തിൽ അതൊരിക്കലും പ്രാബല്യത്തിൽ വരുത്താറില്ല. സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനിൽക്കും. എന്നാൽ ഇവർ ധൈര്യശാലികളും ഇവർക്ക് എന്തു ചെയ്യാനും ഒരു മടിയുമില്ലാത്തവരാണ് എന്നൊക്കെ പുറത്തുളളവർക്ക് തോന്നും.  

എന്നാൽ ശരിക്കും ഇവർ ജന്മനാ ഭീരുക്കളാണ്. ഇവർക്ക് ഒരിക്കലും മനസ്സമാധാനം കിട്ടുകയില്ല ചെറിയ കാര്യത്തിനു പോലും ശുണ്ഠി പിടിക്കുന്നവരാണിവർ‌. 

35 വയസ്സിനകം വരെ തെറ്റു കുറ്റങ്ങൾ കാരണം ജീവിതം താറുമാറായിരിക്കും. എന്തു ചെയ്യും, എവിടെ പോകും എന്ന ചിന്തയിൽ ഒരു ലക്ഷ്യബോധമുണ്ടായിരിക്കില്ല. അതിനു ശേഷം നന്മകൾ ഓരോന്നായി വന്നു തുടങ്ങും. ജീവിതം പുഷ്ടിപ്പെടുകയും ചെയ്യും.  ശത്രുക്കൾ കൂടുതൽ ഉളളവരും കുട്ടിക്കാലത്ത് അപകടങ്ങൾ ഉണ്ടാകുന്നവരുമായിരിക്കും. സുഖാനുഭവങ്ങളിൽ താല്പര്യം കൂടിയവരായിരിക്കും. വരവിൽ കവിഞ്ഞ ചെലവു ചെയ്യുന്നവരാണ്. ഈശ്വര വിശ്വാസികളായിരിക്കും. ആത്മവിശ്വാസികളുമായിരിക്കും. അതിനാൽ ചെയ്യുന്ന കാര്യങ്ങളിൽ വിജയവുമുണ്ടാകും. സാമ്പത്തിക നേട്ടത്തെക്കാൾ ഇവർ വില മതിക്കുന്നതു മാനുഷിക മൂല്യങ്ങളാകയാലും ആത്മസമർപ്പണത്തോടെയുള്ള കർമമായതിനാലും കൊള്ളലാഭങ്ങളൊന്നും എടുക്കാറില്ല. ആയതിനാൽ സാമ്പത്തികനേട്ടം കുറവായിരിക്കും.

മകയിരം നക്ഷത്രക്കാരായ സ്ത്രീകൾ 

നിഗൂഢമായ മനസ്സിനുടമകളായിരിക്കും. കലാ-നാട്യ സംഗീതാദികളിൽ താല്പര്യവും  ഈശ്വര ഭക്തിയും ഇവർക്കുണ്ട്. സഹകരണ ഗുണവും വാക്സാമർ‌ഥ്യവും എപ്പോഴുമുണ്ടാകും. വിശാല നെറ്റിത്തടമായിരിക്കും ഇവർക്ക്, ആഡംബരം - അലങ്കാരം എന്നിവയിൽ താല്പര്യം കാട്ടും. ശുദ്ധീകരണ തല്പരരായിരിക്കും. മനക്കരുത്ത് കുറയുന്നവരും ആത്മവിശ്വാസമുളളവരും പ്രണയപരാജിതരും ആയിരിക്കും. പിതാവിനെക്കാൾ മാതാവിനായിരിക്കും ഇവർ സ്ഥാനം നൽകുന്നത്. ഇവർക്ക് പൊക്കമുണ്ടായിരിക്കും. ശരീരം മനോഹരമായിരിക്കും. ബുദ്ധിമതികളായിരിക്കും. സാമൂഹികജീവിതം ഇഷ്ടപ്പെടും. മാനസികമായി എപ്പോഴും ശ്രദ്ധാലുക്കളായിരിക്കും, ഏതിനെയും എതിരിടാനുളള കഴിവ്, സ്വാർ‌ഥമതികളായിരിക്കും. കരിനാക്കുകാരാണ്. തർക്കങ്ങളിലും മറ്റും ഏർപ്പെട്ട് വിജയം കിട്ടിയില്ലെങ്കിൽ ഇവർ മറ്റുളളവരെ ശപിക്കുന്നവരാണ്. ഇതു മറ്റുളളവരെ വേദനിപ്പിക്കുകയും ചെയ്യും. വിദ്യാസമ്പന്നരും കലകൾ ഇഷ്ടപ്പെടുന്നവരുമാണ്. ഭര്‍ത്താവിനെയും കുട്ടികളെയും സ്നേഹിക്കുന്നവരായിരിക്കും. സാമാന്യമായി സമ്പത്തിനുടമയായിരിക്കും. എന്നാൽ വളരെയധികം അത്യാഗ്രഹികളാണിവർ. വസ്ത്ര ആടയാഭരണങ്ങൾക്ക് ഭാഗ്യമുളളവരായിരിക്കും. 

പൊതുഫലം:

മകയിരത്തിനു മൃഗശീർഷം എന്നും പേരുണ്ട്. മൃഗത്തിന്റെ തലഭാഗമാണ്. ദക്ഷയാഗ കഥകളിൽ യ‍ജ്ഞമൃഗമായ മാൻ പേടിച്ചോടി പോയപ്പോൾ അത് ബ്രഹ്മാവിന്റടുത്ത് അഭയം പ്രാപിച്ചു. ബ്രഹ്മാവ് മാനിനെ ആകാശത്ത് ശിവന്റെ അടുത്തെത്തിക്കുകയും ശിവൻ മാനിനെ അദ്ദേഹത്തിന്റെ അടുത്തിരുത്തി സംരക്ഷിക്കുകയും ചെയ്തു. ആ മാനിന്റെ തലയാണു മകയിരം നക്ഷത്രം. 

നക്ഷത്രനാഥൻ കുജൻ (ചൊവ്വ). ശിവൻ ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചപ്പോൾ അന്തരീക്ഷം കത്തി നിന്നു. അഗ്നി ജ്വാലയും സൂര്യരശ്മിയുമായി ഇണച്ചേർന്ന്  കഠിന ഊഷ്മാവിലേക്കുയർന്നു. മഹാദേവന്റെ ശിരസ്സിൽ നിന്ന് ഒരു ബിന്ദു ആവിര്‍ഭവിച്ച് അതു ഭൂമിയിൽ പതിക്കുകയും ചെയ്തു. ഭൂമിദേവിയങ്ങനെ ഒരു കുഞ്ഞിനു ജന്മം നൽകി. ആ കുഞ്ഞാണു മംഗലൻ (ചൊവ്വ). നവഗ്രഹങ്ങളിൽ പ്രധാനിയുമായി. 

വിദ്യാഭ്യാസം

മകയിരം നക്ഷത്രക്കാർ വിദ്യാഭ്യാസമ്പന്നരായിരിക്കും. നല്ല സാമ്പത്തിക ഉപദേഷ്ടാവായിരിക്കും. നല്ലൊരു ഇക്കണോമിസ്റ്റ് ആകും. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് മകയിരം നക്ഷത്രക്കാരനാണ്. 35 വയസ്സുവരെ ഫലങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകും  അതിനു ശേഷം നന്നാകും. 

തൊഴിൽ

വിവിധ സാങ്കേതിക മേഖല, വൈദ്യുതിയുമായി  ബന്ധപ്പെട്ടവ, സ്വകാര്യ മേഖല മേൽനോട്ടം, കൃഷി, സ്ത്രീകൾക്ക് മെക്കാനിക്കൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ നല്ല അറിവുണ്ടായിരിക്കും. ഇലട്രോണിക്സിൽ പുരുഷന്മാരെ പോലെ കേമന്മാരായിരിക്കും. ഉപകരണ സംഗീതം, പ്രദർശനം, പ്ലാറ്റിനം, സിൽവർ, തയ്യൽ, ട്രസ്റ്റ്, യന്ത്രഭാഗങ്ങൾ, ടാക്സ് വകുപ്പ്, മൃഗഡോക്ടർ, ഇറച്ചിക്കച്ചവടക്കാരൻ, സിനിമ, ഫോട്ടോഗ്രഫി, രത്നങ്ങൾ, ആഭരണങ്ങൾ, സുഗന്ധദ്രവ്യം എന്നിവയുമായി ബന്ധപ്പെടും. വണ്ടിക്കാർ, റിക്ഷാക്കാർ, ടാക്സി, പഴക്കച്ചവടം എന്നിവയും പട്ടാളം, സർജൻ, പ്രസ്സ്, സെയിൽസ് മാൻ, പബ്ലിക്കേഷൻ, റെപ്രസെന്റേറ്റീവ്, ബ്രോക്കർ എന്നിവയും അനുകൂലം.

നക്ഷത്രദേവത ചന്ദ്രനായതിനാൽ സർക്കാർ ജോലി, മദ്യം, മുത്ത് , പാൽ മുതലായ നിർ‌മാണവിപണി മേഖല. കൃഷി വകുപ്പുമായി ബന്ധപ്പെട്ട മേഖലകൾ, സ്റ്റാർ ഹോട്ടൽ മേഖല, കൃഷി, കാർഷിക വൃത്തി, നാവികസേന, ദൈവികകാര്യങ്ങളുടെ ആചാര്യൻ. 

മൃഗം പാമ്പായതിനാൽ സാമൂഹികസേവന രംഗം, തദ്ദേശ സ്വയംഭരണ സ്ഥാപനം അസംസ്കൃത ലായനി നിർ‌മാണ രംഗം.  

ആരോഗ്യം

ശരീരാവയവങ്ങൾ മുഖം, താടി, കവിൾ, സ്വരേന്ദ്രിയങ്ങൾ, തൊണ്ട, ഉൾനാക്ക്, രക്തക്കുഴലുകൾ, ടോൺ സിൽസ്, ഭുജങ്ങൾ, തോളുകള്‍, ചെവികൾ, മുകളിലത്തെ വാരിയെല്ലുകൾ, മുഖക്കുരു, മുഖത്തെ മുറിവുകൾ, തൊണ്ടവേദന, ഡിഫ്തീരിയ, മൂക്കിലൂടെ രക്തം, മലബന്ധം, ദുഷിച്ച രക്തം, ചൊറി, മുറിവുകൾ, കൈയൊടിക്കൽ, തോളെല്ലൊഴിയൽ, പനി, ആർത്തവപ്രശ്നങ്ങൾ, ആമാശയരോഗങ്ങൾ. 

പൊരുത്ത നക്ഷത്രങ്ങൾ– അശ്വതി–8, രോഹിണി–7, അത്തം–6, ചോതി–7, വിശാഖം–5, മൂലം–7, ചതയം–7, പൂരുരുട്ടാതി–7, രേവതി–6

പ്രതികൂല നക്ഷത്രങ്ങൾ– പുണർതം, ആയില്യം, പൂരാടം, ഉത്രാടം, ചിത്തിര, അവിട്ടം, കാർത്തിക, ഉതൃട്ടാതി.

അനുകൂല ദിവസം– ചൊവ്വ, 9, 18, 27

ശുഭകാര്യങ്ങൾക്ക്– ചൊവ്വ, ബുധൻ, വെളളി

ശുഭകാര്യങ്ങൾ– മകം, ഉത്രം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി. 

അനുകൂല മാസം– മിഥുനം, ചിങ്ങം, കന്നി, മീനം, മേടം

ഭാഗ്യദേവത– സുബ്രഹ്മണ്യൻ, ഭദ്രകാളി

ദോഷ ദശാകാലം– വ്യാഴൻ‌

അനുകൂല നിറം– ചുവപ്പ്

പ്രതികൂലം– വയലറ്റ്, പിംഗള

നിർഭാഗ്യ മാസം– മകരം, മേടം 15 മുതൽ ഇടവം 15 വരെ.

ജീവിതവിജയത്തിന്– നവഗ്രഹപ്രീതി വരുത്തുക. വീട്ടിൽ മൂന്നു നേരം നെയ് വിളക്ക് വയ്ക്കുക, മാസത്തിൽ രണ്ടു ദിവസം അരവണപ്പായസം നടത്തുക. നിത്യവും രാവിലെ  കുറച്ചു കൽക്കണ്ടവും ഉണക്കമുന്തിരിയും വച്ചു നരസിംഹമൂർത്തിയെ പ്രാർ‌ഥിക്കുക. 

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.