Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനമാസത്തിൽ ഇടവം രാശിക്കാർ എന്തൊക്കെശ്രദ്ധിക്കണം?

Astrology

മീനമാസത്തിൽ ഇടവരാശിയുടെ തുലാരാശി വരുന്ന ദിവസങ്ങളിൽ സുഖം, ധനലാഭം, ശത്രു നാശം, രോഗമുക്തിയും ഫലം. യശസ്സ്, ആനന്ദ പ്രാപ്തി, വാഹനയോഗം, മനഃശാന്തി, ഭോജനസുഖം, വിവാഹസുഖം, ഗൃഹസുഖം, ക്ഷുദ്ര പ്രയോഗങ്ങളിൽ നിന്നുള്ള ഉപദ്രവങ്ങളും മോഷണ ശ്രമങ്ങളും അകാരണമായ ഭയം, മൂത്രാശയസംബന്ധിയായ രോഗങ്ങളും സഹോദരൻ, സഹായികൾ, എന്നിവരുമായി വിരോധവും സന്താന ത്തിന് കർമ്മവിഘ്നവും ഫലം. അമ്മയുടെ സഹോദരങ്ങൾക്ക് ധന ലാഭം, വസ്ത്രലാഭം, ആരോഗ്യം, ശത്രുപരാജയം, മനഃസന്തോഷം, ധൈര്യം, വിവാഹം, പ്രവർത്തിവിജയം. അമ്മയുടെ പൂർവ്വ കുടുംബത്തിൽ ഉന്നതി, സുഹൃത്തുക്കൾ, സഹായികള്‍, സഹോദരങ്ങൾ എന്നിവരുടെ വസ്തുവകകളിൽ  ഗുണാനുഭവങ്ങളും അവരുടെ മാതാവിന് രോഗമോചനം, സുഖം, സന്തോഷം ഭോജനസുഖം, ശയനസുഖം, വസ്ത്രാദിലാഭം, ധനലാഭം, സത്കാരങ്ങളിൽ പങ്കുകൊള്ളൽ, സമ്മാനലാഭം, ഭാഗ്യം, ജാതകന്റെ പൂർവ്വ കുടുംബത്തിൽ ഭാഗ്യം,  ധനലബ്ധി നല്ലതു കാണാനുള്ള കഴിവ് സന്താനത്തിലൂടെ ഉയർച്ച, വിദേശയാത്രയ്ക്ക് അനുവാദം, കർമ്മരംഗത്തിൽ നിന്ന് ഭാഗ്യം, ബഹുമാനം, തൊഴിൽപരമായി യാത്ര, സ്ഥലം മാറ്റം, ജോലിയിൽ ഉന്നത സ്ഥാന പ്രാപ്തി (പിതാവിന് ഉദ്യോഗക്കയറ്റം, സുഖം, അഭീഷ്ടലാഭം, കാര്യവിജയം, ആരോഗ്യം, അഗ്നി, ഭയം, വസ്തുവിനെ സംബന്ധിച്ച കേസ് വഴക്കുകളും മതവിശ്വാസം, ന്യായപ്രിയം, സ്പഷ്ടമായ ചിന്ത,  നല്ല യാത്ര, ശുഭാപ്തി വിശ്വാസം, വിദേശികളുമായി സമ്പർക്കം, ഉപദേശി, മാർഗദർശി, സന്താനസുഖം) ജാതകന് നഷ്ടപ്പെട്ട വസ്തുക്കളുടെ തിരിച്ചു കിട്ടൽ, മംഗല്യ ലാഭം, തടസ്സങ്ങൾ മാറ്റുന്നു. ശിക്ഷയിൽ നിന്ന് ഇളവ്.

വൃശ്ചിക രാശിവരുന്ന ദിവസങ്ങളിൽ

സന്തോഷം, ശയനസുഖം, ധനബഹുമാനാദിലാഭം വാഹനസുഖം, യശഃ പ്രാപ്തി, വാഹനയോഗം, മനഃ ശാന്തിയും ഭോജനസുഖം, വിവാഹസുഖം, പ്രേമബന്ധത്തിൽ പരാജയം വിദേശയാത്ര, പൊതുപ്രശസ്തി, വിവാദങ്ങളിൽ അകപ്പെടൽ. നിരവധി കാര്യങ്ങളുടെ തുടക്കം കുറിക്കും രോഗങ്ങളുടെ മോചനത്തിന് ധനചിലവ്, വിവാഹത്തിന് അനുകൂലമായി കാലാവസ്ഥ ശത്രുക്കളിൽ നിന്ന് മോചനവും പിതാവിന്റെ  മൂത്തസഹോദരങ്ങൾ, സഹായികൾ, സ്നേഹിതർ ഇവർക്ക് രോഗമോചനം, സുഖം, സന്തോഷം, ധനലാഭം, സത്കാരങ്ങളിൽ പങ്കുകൊള്ളൽ, നല്ല ആഹാരം, വിവാഹസുഖം, സമ്മാന ലാഭം, ഭാഗ്യം, ശയനസുഖം, വസ്ത്രാദിലാഭം, പ്രശസ്തി, ആനന്ദം ശത്രുഭയം ഇല്ലാതാകാൽ, നല്ല വിചാരങ്ങൾ, എല്ലാ കാര്യങ്ങളിലും വഴക്കുകൾക്ക് പരിഹാരം.

പിതാവിന് ഉദ്യോഗത്തിൽ പുരോഗതി, രാജപ്രീതി,സുഖം, അഭീഷ്ടസിദ്ധി ലാഭം, കാര്യവിജയം, നല്ല ആരോഗ്യം, നല്ല ആഹാരം, ധനലാഭം, കമ്പിളിവസ്ത്രങ്ങളുടെ ലാഭം, ശത്രു പരാജയം, കാര്യവിജയം, ആഭരണലാഭം, വിവാഹസുഖം, ലോക ബഹുമാനം, വിവിധ സുഖങ്ങൾ, തെറ്റായ വിവാഹബന്ധങ്ങളിൽപ്പെട്ട് പേര് ദോഷങ്ങൾക്ക് സാധ്യതയുള്ളതിനാൽ അവയിൽ അകപ്പെടരുത്. 

ഇടവക്കൂറ്

ജാതകന് തൊഴിലിൽ പ്രൊമോഷൻ, സ്ഥലമാറ്റം, പൊതുരംഗത്തെ പ്രസിദ്ധി, വക്കീലന്മാർ, രാഷ്ട്രീയക്കാർ, പോലീസ് ഇവർക്ക് കുപ്രസിദ്ധിയും തൊഴിൽ നഷ്ടമോ വരുന്നതാണ് സൂക്ഷിക്കുക. സഹോദരങ്ങളുടെ ഭാഗ്യസിദ്ധി, പിഴ ഒടുക്കേണ്ടിവരും, കുടുംബശത്രുക്കളുടെ നാശം, സംസാരത്തിലെ കാഠിന്യത്താലുണ്ടാകുന്ന പ്രശ്നങ്ങൾ, കൈവശത്തിലുള്ള ധനം കടം ആയി പോകുന്നതിന് സാധ്യതയും സഹോദരങ്ങളുടെ സന്താനങ്ങൾ രോഗമോചനം ഭോജന സുഖം, ശയനസുഖം, വസ്ത്രാദിലാഭം, സന്തോഷം, ധനലാഭം, സത്കാരങ്ങളിൽ പങ്കുകൊള്ളൽ സമ്മാനലാഭം, ഭാഗ്യം, പ്രേമ നൈരാശ്യം, അമ്മയുടെ പൂർവ്വ കുടുംബത്തിലും മുത്തശ്ശി ഇവർക്ക് രോഗമോചനം, സുഖം, സന്തോഷം, ധനലാഭം, വിവാഹസുഖം ഭാഗ്യം.

മീനരാശിയിൽ വരുന്ന ദിവസങ്ങളിൽ

ബന്ധു സമാഗമം, ധനലാഭം, സുഖപ്രാപ്തി, നല്ല ആഹാരം, സന്തോഷം, പുതിയ സ്ഥാനമാനങ്ങൾ, ആരോഗ്യം, വീട്ടിൽ അടിയന്തിരങ്ങൾ, അഭിമാനം, പ്രതാപം, കാര്യവിജയം, ഭയങ്ങൾ മാറിക്കിട്ടും പിതാവിന്റെ സഹോദരങ്ങൾക്ക് ധനലാഭം, വസ്ത്രലാഭം, കാര്യജയം, നല്ല ആരോഗ്യം, ഉദ്യോഗലാഭം, ചില ദുഃശീലങ്ങളും. ശത്രുപരാജയം, പ്രവൃത്തി വിജയം, പിതാവിന്റെ കാലുകൾ, വലതു ചെവി ഇവയിൽ അസുഖങ്ങൾ, ജാതകന് പൊതു പ്രവര്‍ത്തനങ്ങളിൽ വിജയം.

മിഥുന രാശിയിൽ വരുന്ന ദിവസങ്ങളിൽ

കർമ്മവിഘ്നത്തിൽ നിന്ന് മോചനവും മനഃശാന്തിയും അധ്യാപനത്തിൽ കൂടി ലാഭം, എഴുത്തുകുത്ത്, കമ്മിഷന്‍ ഏജൻസി, പുസ്തകം, സ്റ്റേഷനറി,പ്രസ്, പത്രപ്രവർത്തനം, വക്കീൽപണി, ഇവർക്ക് ധനാഗമം, വാസ്തു സമ്പാദിക്കൽ, സ്റ്റോക്ക്, ഇറക്കു മതി, കയറ്റുമതിയിൽ ലാഭം, അസഹിഷ്ണുത, ധാരാളം ചിലവ്, വരവ് വർദ്ധിക്കൽ അഭിവൃദ്ധി, ജനസ്വാധീനം വർധിക്കൽ നല്ല പോലെ സംസാരിക്കൽ, പണം വരവ്, മതവിദ്യാഭ്യാസം, ഇൻഷുറൻസ് പണം ചിട്ടി, ലോൺ ഇവ ലഭിക്കും.

കർക്കടകരാശി വരുന്ന ദിവസങ്ങളിൽ

ധനലാഭം, വസ്ത്രലാഭം, കാര്യവിജയം, നല്ല ആരോഗ്യം, വിവാഹസുഖം, പ്രവൃത്തി വിജയം, മാതാവിന് അസുഖം, മനഃസുഖക്കുറവ്, സന്താനങ്ങൾ ലാഭങ്ങൾ, സുഖപ്രാപ്തി, ബന്ധു സമാഗമം, നല്ല ആഹാരം, സന്തോഷം, ധന ലാഭം, യാത്രകൾ, വായനയിൽ താല്പര്യം മനസിന് വികാസം, ദുർബല ശരീരം, ചതിവ്, ചിലർക്ക് മരണകാരണമായ അസുഖങ്ങൾക്ക് സാധ്യതയും കർമ്മരംഗത്ത് ശത്രുക്കളുടെ ശല്യവും. 

മിഥുനക്കൂറ്

തുലാരാശിയിൽ വരുന്ന ദിവസങ്ങളിൽ നല്ല ആരോഗ്യം, വിജയങ്ങളും യാത്രകളിൽ വിജയം, മനഃസുഖം ധനലാഭം, പ്രേമ ബന്ധത്തിൽപ്പെടുന്നതാണ്. മുത്തശ്ശന്റെയും സന്താനത്തിന്റെയും സൽപ്രവർത്തികൾ, പാരമ്പര്യമായി ഉള്ള സിദ്ധികളിൽ വിജയം. ലൈസൻസ്,വിസ,പാസ്പോർട്ട് എന്നിവ ലഭിക്കും. ഭൂമി വാങ്ങിക്കുന്നതിന് സാധ്യത. മാതൃകുടുംബത്തിൽ ഐശ്വര്യവും മനഃസന്തോഷവും ശത്രുവിന്റെ കുടുംബത്തിൽ പ്രശ്നങ്ങളും വരാം. ഭാര്യ അല്ലെങ്കിൽ ഭർത്താവിന്റെ സാമൂഹ്യ സ്ഥിതി അനുകൂലമാകുന്നതാണ്, ശത്രുക്കളുടെ പ്രവർത്തന  മേഖലയിൽ വിജയം. കർമ്മമേഖലയിൽ ശത്രുക്കൾ ബുദ്ധി മുട്ടുകൾ ഉണ്ടാകുന്നതായി കാണുന്നതിനാൽ ശ്രദ്ധിക്കുക. 

വൃശ്ചികരാശിയിൽ വരുന്ന ദിവസങ്ങളിൽ സുഖം, ധനലാഭം, ശത്രുനാശം, രോഗമുക്തി, യശസ്സ്, കീർത്തി, ആനന്ദപ്രാപ്തി, വിവാഹസുഖം, ഗൃഹസുഖം, നല്ല സംഭാഷണം, നല്ല വിദ്യാഭ്യാസം, നല്ല അറിവ്, ഗണിതം, വാനശാസ്ത്രം, ജ്യോതിഷം, എൻജിനിയറിംങ് പഠിക്കുന്നവർക്ക് കാലം അനുകൂലം. ചുറ്റുപാടുകൾക്ക് അനുസരിച്ച് മാറാനുള്ള കഴിവ്, യാത്ര, കള്ളന്മാരുടെ മോഷണശ്രമം, ഭക്ഷണ സുഖക്കുറവ്, മുറിവുചതവുകൾക്ക് സാധ്യത, ഭയവും മൂത്രാശയ സംബന്ധിയായി രോഗങ്ങളും വരാം. മുത്തശ്ശൻ, സന്താനത്തിന്റെ  കുടുംബം ഇവരുടെ ധനസ്ഥിതി നല്ലതായിരിക്കും. അമ്മയുടെ സഹോദരരും സഹായികളായവരുടെ ഭവനത്തിലും രോഗമോചനം, സുഖം, സന്തോഷം, ധനലാഭം, സത്കാരങ്ങളിൽ പങ്കുകൊള്ളൽ, നല്ല ആഹാരം, വിവാഹസുഖം, സമ്മാനലാഭം, ഭാഗ്യം, വസ്ത്ര ലാഭം, ശയന സുഖം, സഹോദരന്മാർക്ക് വസ്തുവകകൾ ലഭിക്കും കുടുംബത്തിന്റെ ഭാഗ്യം വാക്കിന്റെ കുലീനതയില്‍ കാര്യസാധ്യത, ധനലബ്ധി, നല്ലതു കാണാനുള്ള കഴിവ്, സന്തതികൾ, മുത്തശ്ശൻ വഴി പ്രശസ്തി, വിദേശയാത്ര, സുഹൃത്തുക്കളും സഹോദരൻ, സഹായികൾ എന്നിവരുടെ വിവാഹം, കർമ്മരംഗത്തു നിന്നും ഭാഗ്യം, ബഹുമാനം, തൊഴിൽ പരമായ യാത്രകൾ, പ്രൊമോഷൻ, പിതാവിന്റെ തൊഴിൽ അഭിവൃദ്ധിയും നഷ്ടപ്പെട്ട വസ്തുക്കളുടെ തിരിച്ചു കിട്ടലും മംഗല്യ ലാഭം, തടസ്സങ്ങൾ മാറുന്നു, ഗവൺമെന്റ് ശിക്ഷയിൽ നിന്നൊഴിവാകല്‍.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.