Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരു ശനിയോഗം വിജയവും സമ്പത്തും നൽകും...

gemini-rasi

മിഥുനത്തിന്റെ 5 ൽ ഗുരുനിന്നാൽ: 5 ന്റെ (തുലാത്തിന്റെ) 8–ാം ഭാവം ആയതിനാലും ജന്മസിദ്ധ സ്വഭാവമാണ് കുട്ടികളെ സംബന്ധിച്ച് പ്രശ്നമുണ്ടാക്കുക, തുലാം രാശിയും ഇടവ രാശിയും വരുന്ന ഭാഗത്ത് ഇവർക്കും ഇവരുടെ കുട്ടികൾക്കും അസുഖങ്ങൾ വരിക, എന്നാൽ ബുധനും ശുക്രനും ഭാവത്തിനും പുഷ്ടിയുണ്ടെങ്കിൽ ഈ ഭാവത്തെ പ്രതിനിധീകരിക്കുന്ന കാര്യങ്ങളെല്ലാം നന്നായി പോകും. ഇയാൾ കണക്കിൽ മിടുക്കനായിരിക്കും, കാണാൻ നല്ലവരും, മറ്റുളളവരോട് നല്ല പെരുമാറ്റശീലമുളളവനുമായിരിക്കും.

സന്താനങ്ങൾ, പൂർവ്വികർ എന്നിവരെ സംബന്ധിച്ച് ഗുണകരമല്ല. ഗുരുവിന് ഈ ക്ഷേത്രത്തിൽ ബലഹീനതയാണുളളത്. ദ്വാപരയുഗ രാശിയാണ്. ചിത്തിര, ചോതി, വിശാഖം എന്നീ നക്ഷത്രങ്ങൾ പ്രതിനിധീകരിക്കുന്നു, ആദിത്യന്റെ നീചരാശിയായതിനാലും സന്താനത്തിന് ഈ ഭാവത്തെക്കുറിച്ച് ചിന്തിക്കുന്ന ഫലങ്ങൾ വളരെ കുറവായിരിക്കും. എന്നിരുന്നാലും ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ കുട്ടികളിൽ നിന്നും സമ്പത്തു ലഭിക്കും. കുട്ടികളും ജാതകനും ബുദ്ധിമാന്മാരുമായിരിക്കും. ധനുവിലും മീനത്തിലും സഞ്ചരിക്കുമ്പോൾ ഭാര്യയ്ക്കും മൂത്ത സഹോദരങ്ങൾക്കും നല്ല ഫലത്തെ തരും. ഇവർ ലജ്ജയും, വിനയമുളളവരും സഹായത്തെ ചെയ്യുന്നവരും, ഈശ്വര വിശ്വാസികളുമായിരിക്കും. ഗുരു ശനിയോഗം അപ്രതീക്ഷിത വിജയവും സമ്പത്തും ലഭിക്കും. 35 ഉം 50 നും ഇടയിൽ കാലം അനുകൂലമായിരിക്കും. 16 വയസ്സിനു മുകളിൽ അസുഖം കാരണം അച്ഛന് ആശുപത്രിവാസം ഉണ്ടാകാം. ശുക്രനുമായി ബന്ധം വരുമ്പോൾ അപ്രതീക്ഷിത യോഗങ്ങൾ വരികയും ശത്രുക്കളെ നശിപ്പിക്കാനും കഴിയും. പ്രേമവിവാഹത്തിനും സാധ്യത. ഗുരു ചിത്തിര, അവിട്ടം, മകയിരത്തിൽ സഞ്ചരിക്കുമ്പോൾ നന്നായിരിക്കും. മാൻപേടയെപോലെ ഓടി നടന്ന് പണിയെടുക്കും. എല്ലാ പേരെയും ജോലിയിൽ അതിശയിപ്പിക്കുകയും ചെയ്യും. തിരുവാതിരയിൽ അച്ഛന് വിദേശ വാസം ഉണ്ടാകും, ഗുരു / ശുക്രൻ തിരുവാതിരയിൽ നിന്നാൽ പ്രേമത്തിലേർപ്പെട്ട് വിവാഹത്തിൽ കലാശിക്കും.

പുണർതത്തിൽ സഞ്ചരിക്കുമ്പോൾ കാര്യങ്ങളിൽ നല്ലൊരു വഴിത്തിരിവും നല്ല ഫലവും ലഭിക്കും. ധനപരമായി മേന്മയും ഉണ്ടാകും.

ചിത്തിര നക്ഷത്രത്തിൽ ഗുരു നിൽക്കുമ്പോൾ, രവി നിൽക്കുമ്പോൾ, ജോലിക്കാരാലും, സമ്പത്തിനാലും, വീടിനാലും അനുഗ്രഹീതനായിരിക്കും. ചന്ദ്രബന്ധത്തിൽ നല്ല ധന സമ്പാദനമുളളവനും, ലൗകികാസക്തി കൂടിയിരിക്കും, ആയതിനാൽ ചില അപവാദങ്ങൾ കേൾക്കാം. കുജ ബന്ധം വരുമ്പോൾ പഠനമുണ്ടാകുകയും ധൈര്യശാലിയും സാമ്പത്തികമുന്നേറ്റം, എന്നിരുന്നാലും കുടുംബബന്ധത്തിൽ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാകാം, ബുധബന്ധം വരുമ്പോൾ പഠനത്തിൽ ഉന്നതസ്ഥാനത്തെത്തും. ആശയ്ക്കൊത്തു മുന്നേറും, ശുക്ര ബന്ധം വരുമ്പോൾ അന്തസ്സുളള വ്യക്തിയായിത്തീരും, ഒപ്പം സുന്ദരികളുമായി സഹവാസം ഉണ്ടാക്കുകയും ചെയ്യും, ശനി ബന്ധത്തിൽ ഇവരുടെ വിജയം എല്ലാവരാലും വാഴ്ത്തപ്പെടും ഒപ്പം പല വിഷയത്തിലും നേതാവാകും.

ചിത്തിര 3–ാം പാദത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ ആരോഗ്യവാനും, സമ്പത്തുളളവനും, സന്താനങ്ങളും, കൂട്ടുകാരുമായി പേരെടുക്കും, കൂടുതലും ശാസ്ത്രത്തിലും, അധ്യാപനത്തിലും, നിയമം കൈകാര്യം ചെയ്യുന്നവരായും ജോലിയെടുക്കുന്നവരായിരിക്കും.

ചിത്തിര 4–ാം പാദത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ ഉത്സാഹശീലരും, ദീർഘായുസ്സുളളവരും, പൊതുജന ഉപകാരിയും സമ്പത്തും സൗന്ദര്യവും ത്വക്ക് രോഗങ്ങളും കിഡ്നിക്കസുഖവുമുണ്ടാകും.

ചോതിയിൽ ഗുരു നിന്നാൽ - നല്ല കുട്ടിയെ കിട്ടും, ഭാര്യ, സമ്പത്ത് ബഹുമാനം എന്നിവയും ലഭിക്കും. ചന്ദ്രബന്ധത്തിൽ പഞ്ചായത്തിന്റെയൊ നഗരത്തിന്റെയൊ തലവനാകും, കുജബന്ധം വന്നാൽ എയർഫോഴ്സിലൊ, ആട്ടോ മൊബൈൽസിലോ ജോലിയും, ബുധബന്ധം വന്നാൽ കണക്കിലും, ജ്യോതിഷത്തിലും പ്രഗത്ഭനാകും, ശുക്രബന്ധം വന്നാൽ നല്ല സമ്പത്ത് ലഭിക്കും, ശനി ബന്ധം വന്നാൽ വളരെ വിരളമായി കാണുന്നൊരു വ്യക്തിയായിരിക്കും നല്ല സമ്പത്തും, ഭാര്യയും, കുട്ടികളും, നേതൃത്വപദവിയുളളവരുമായിരിക്കും.

ചോതി 1–ാം പാദം : ആരോഗ്യവാനും, കുറച്ച് സമ്പത്തുളളവനും, പേരെടുക്കുന്നവനും നല്ല സന്താനവും കുടുംബത്തിൽ കുടുംബ വഴക്കുകൾ ഉണ്ടാക്കുന്നവനുമായിരിക്കും.

ചോതി 2–ാം പാദം : നല്ലൊരു ജീവിതം കാഴ്ചവയ്ക്കും വിദ്യാ സമ്പന്നൻ, ആരോഗ്യവാൻ, കുടുംബ ജീവിതം നല്ലത്. ഉപദേശിയുടെ ഉദ്യോഗം നന്നായിരിക്കും.

ചോതി 3–ാം പാദം : ഇന്ന് നല്ലൊരു ജീവിതം കാഴ്ചവയ്ക്കും നല്ലൊരു വ്യവസായ സ്ഥാപനത്തിന്റെ തലപ്പത്തൊ അതിന്റെ ഉടമയൊ ആയിത്തീരും.

ചോതി 4–ാം പാദം : ശുക്രന്റെ ഉച്ചരാശിയായതിനാൽ ആരോഗ്യവകുപ്പിൽ ജോലി ലഭിക്കുകയും അതുവഴി പേരും പെരുമയും ലഭിക്കുകയും ചെയ്യും.

വിശാഖത്തിൽ ഗുരു നിന്നാൽ : നല്ല ആരോഗ്യവും സമ്പത്തും സന്തോഷകരമായ കുടുംബജീവിതവും ലഭിക്കും. ചന്ദ്രനായാൽ സമ്പന്ന കുടുംബത്തിൽ ജീവിതം, കുജ ബന്ധം വന്നാൽ ധൈര്യശാലിയും താഴ്ന്ന ജീവിതം, ബുധ ബന്ധം വന്നാൽ നല്ല ജീവിതവും ശുക്ര ബന്ധത്തിൽ സമൂഹത്തിൽ മാന്യസ്ഥാനവും ചെറുപ്പക്കാരുമായി ബന്ധവും ശനി ബന്ധം വരുമ്പോൾ വലിയ വിജയങ്ങളും പല വിഷയത്തിലും മേൽക്കോയ്മയും എന്നാൽ വിവാഹ ജീവിതത്തിൽ അസന്തുഷ്ടനും ആയിരിക്കും.

വിശാഖം 1–ാം പാദത്തിൽ: മേടത്തിലംശകം വരുന്നതിനാൽ സഹോദരൻ കുറവും സഹോദരി കൂടുതലുമായിരിക്കും. വിദ്യാഭ്യാസം നല്ലതാണ്, പിതൃസ്വത്തിനധികാരിയും ശാസ്ത്രത്തിൽ പ്രഗത്ഭനും ന്യായാധിപനുമായിരിക്കും.

വിശാഖം 2–ാം പാദത്തിൽ : മതഭ്രാന്തന്മാരും ഈശ്വര ക്രിയകൾ ചെയ്യുന്നവരും പൊതുജന സേവകനും ആയിരിക്കും.

വിശാഖം 3–ാം പാദത്തിൽ : കൃത്രിമ വിദ്യകൾ കൈകാര്യം ചെയ്ത് ധനസമ്പാദനം നടത്തുന്നവനും സമൂഹത്തിലെ ഉന്നതരുമായി ചങ്ങാത്തം നടത്തുന്നവരായിരിക്കും, ശുക്രൻ മിഥുനം അംശകം വരുന്നതിനാൽ മറ്റുളളവരെ സ്വന്തം വരുതിയിൽ നിർത്തി സ്വന്തം കാര്യം നേടുന്നവരായിരിക്കും.

വിശാഖം 4–ാം പാദം : കുടുംബാംഗങ്ങൾ ശത്രുക്കളായിരിക്കും ദരിദ്ര കുടുംബത്തിൽ ജനനമായിരിക്കും, കച്ചവട തന്ത്രജ്ഞനായി കുടുംബം നോക്കും. ആഗ്രഹിക്കുന്ന സ്ഥലത്തെത്തിച്ചേരുന്നവരാണ്. ശനി ബന്ധം വന്നാൽ ആരോഗ്യത്തിനും സമ്പത്തിലും ചെറുപ്പത്തിലെ ദുരിതം വരും. മധ്യവയസിനുശേഷം ജീവിതവിജയമുണ്ടാകും. (തുടരും...)

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.