Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മങ്കി ഇയർ (1908,20,32,44,56,68,80,92,2004)

Monkey Year ഗ്രാഫിക്സ് : ജെയിൻ ഡേവിഡ്

ഈ വർഷത്തിലുള്ളവർ കാര്യങ്ങൾ മുന്നേ കൂട്ടി കാണുന്നവരാണ്. ഉയർച്ചയില്ലാത്തവർ. മറ്റുള്ളവരെ രസിപ്പിക്കുന്നതിൽ തൽപരരായിരിക്കും. ഒരു ഉത്തരവാദിത്വങ്ങളില്ലാത്തവരും. ഒരു വകയ്ക്കും കൊള്ളരുതാത്തവരും. പക്ഷേ വെറുതെയിരിക്കില്ല. പലവിധ ആക്ടുകൾ ചെയ്യുന്നവരും ജന്മനാ സഹനശക്തിയില്ലാത്തവരും കൗശലശാലികളും ആയിരിക്കും. സ്വതന്ത്രർ, സമർഥർ, ബുദ്ധശാലികൾ, ഇളക്കിവിടുന്നവർ, അധികാരികൾ, ചാടിച്ചാടി നടക്കുന്നവർ, സ്നേഹിക്കുന്നവർ, അവരെ നമ്മുക്ക് വിരുന്നു സൽക്കാരം നടത്തുന്നവരായി തോന്നിപ്പിക്കുന്നവർ. കുരങ്ങന്മാരുടെ ചേഷ്ട പോലെ പെരുമാറുന്നവരാണ്. ജീവിതത്തിൽ ഒരു മേന്മയും കിട്ടാത്തവർ. ചിലപ്പോൾ വേദനിപ്പിക്കുകയും ഒപ്പം സഹായിക്കുകയും ചെയ്യും. സ്നേഹിച്ചാൽ സഹായിക്കുകയും പിണങ്ങിയാൽ ദ്രോഹിക്കുകയും ചെയ്യുന്നവരാണിവർ. എല്ലാ രംഗത്തും പ്രവർത്തിക്കുന്നവരാണ്. മടിയില്ലാതെ കഠിനാധ്വാനം ചെയ്ത് മുന്നോട്ടുപോകുന്നത് പിന്നീട് ജീവിതവി ജയത്തിലെത്തിച്ചേരുന്നു. അർഹതയിലും കൂടുതൽ നേട്ടങ്ങൾ ജീവിതത്തിൽ വന്നുചേരും.

പ്രവൃത്തികൾ അപ്പപ്പോൾ ചെയ്യുന്നതുകൊണ്ട് ജീവിതം ഇവരെ തേടിയെത്തി അനുഗ്രഹിക്കുന്നു. പ്രവൃത്തികൾ തൃപ്തികരമല്ലെങ്കിലും ഭാഗ്യം കൊണ്ടു വിജയത്തിലെത്തുന്നു. ബുദ്ധിശക്തിയും സർഗ്ഗാത്മികതയും ഇവരുടെ കൂടപ്പിറപ്പാണ്. പൊതുജനത്തെ അദ്ഭുതപ്പെടുത്തുന്ന ചിന്തകളും ചെയ്യുന്ന പ്രവൃത്തികളും ഇവരെ മറ്റുള്ളവരിൽ നിന്നു വേറിട്ടുനിർത്തുന്നു. ചുമതലാബോധമുള്ള അധികാരസ്ഥാനങ്ങൾ അനുയോജ്യമല്ല. മശ്ശൈാന്തിക്കുറവുള്ളവർ. പണം മുടക്കിയുള്ള പ്രവൃത്തികൾ അനുയോജ്യമല്ല. വ്യത്യസ്ത സ്വഭാവത്തിന് ഉടമകളായിരിക്കും. പെട്ടെന്ന് ദേഷ്യം വരും. ഇതുകാരണം ജീവിതം വഴിതെറ്റുന്നു. കുടുംബജീവിതം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. സ്ഥിരജോലികളാണിവർക്ക് അനുയോജ്യം.

(കുരങ്ങ് വർഷത്തിൽ ജനിച്ച പ്രശസ്തർ - മൻമോഹൻസിങ് (1932), കരീനകപൂർ (1980) തുടങ്ങിയവർ)

ഏരീസ്

സ്പോർട്സ്, കാർ, ഉത്സാഹികൾ, ഗിത്താറിസ്റ്റുകളിൽ പ്രഗൽഭൻ, പോപ് മ്യൂസിക് ഗ്രൂപ്പിൽ ഒച്ചപ്പാടുണ്ടാക്കുന്ന കാര്യത്തിൽ മിടുക്കന്മാർ. ത്രില്ലുള്ളവരും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവരും ആഹാരപ്രേമികളും ഉയർന്ന പദവി ആഗ്രഹിക്കുന്നവരും ആഹാരം കുറഞ്ഞാൽ പെട്ടെന്ന് തളരുന്നവരുമായിരിക്കും.

ടോറസ് വെറുതെയിരിക്കാത്തവർ, കീർത്തികേട്ടവർ. സ്വന്തം കാര്യം സിന്ദാബാദ് എന്നു ചിന്തിക്കുന്നവരാണിവർ. ഈ സ്വഭാവം രക്ഷാകർത്താക്കൾ നിയന്ത്രിക്കേണ്ടതാണ്. മങ്കിയും ടോറസും സ്വർഥത നിറഞ്ഞവരാണ്. അതിനാൽ ഇവരുടെ ചേർച്ച നന്നായിരിക്കും. സ്വാർഥതയ്ക്കു പേരുകേട്ടവരാണിവർ രണ്ടുപേരും.

ജമിനി ഇത് കൂട്ടിയാൽ 4 കുട്ടികളായിരിക്കും, 4 ചേഷ്ടകളുമായിരിക്കും. 4 കുട്ടിക്ക് 4 ഗുണം എന്ന് വേണമെങ്കിൽ പറയാം, എങ്കിലും ചേഷ്ട രസകരമായിരിക്കും. ഒപ്പം സ്വന്തം കാര്യങ്ങളിൽ കൗശലശാലികളുമായിരിക്കും. എന്തെങ്കിലും കാട്ടിക്കൂട്ടി കൗശലമായി രക്ഷപ്പെടുകയും, തലയൂരി മാറുകയും ചെയ്യും.

കാൻസർ ഒരു മാജിക് ആയ സ്വഭാവമാണ്. സ്റ്റേജിൽ കീർത്തി നേടാൻ വേണ്ടി നാണംകുണുങ്ങികളായിരിക്കും. ഇവർ ഇവരുടെ വീട്ടിലെ വിശേഷങ്ങൾ പുറത്തു പറയാനിഷ്ടപ്പെടാത്തവരാണ്. ഇവർ ഞണ്ടിനെ പോലെ സ്വന്തം ഷെല്ലിനുള്ളിൽ ഒതുങ്ങികൂടാനിഷ്ടപ്പെടുന്നവരാണ്.

ലിയോ നമ്മൾ സത്യസന്ധരാണെങ്കിൽ ഇവർ മേലധികാരികളാണ്. ഇവർ ഉയർന്നുവരും. അഹങ്കാരികളുമായിരിക്കും. ആരുടെ മുന്നിലും തല കുനിക്കാത്തവരാണിവർ. രാജകലയുള്ളവരും കുലപതികളുമാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി മോനാർക്ക് എന്നിവയാകാൻ യോഗമുള്ളവരാണിവർ. ഒപ്പം തലക്കനമുള്ളവരും ഉയർച്ചയിലെത്തുന്നവരുമാണിവർ.

വിർഗോ പ്രതീക്ഷിച്ചിരിക്കാതെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവക്കാർ. ഹൃദയശൂന്യത ഉള്ളവരായിരിക്കും ഈ കുട്ടികൾ. ദുഃസ്വഭാവക്കാർ. പാപപ്രവൃത്തി ചെയ്യുന്നവരും ആയിരിക്കും. ഇവർ ആൾമാറാട്ടവും മറ്റും നടത്തി കാര്യങ്ങൾ നേടിയെടുക്കും.

ലിബ്ര വക്കീലന്മാരായിരിക്കും. പ്രതിരോധവകുപ്പിലും വിജയിക്കും. സ്നേഹവും സമാധാനവും സ്വയവും മറ്റുള്ളവരിലും ഉണ്ടാക്കിയെടുക്കും. നല്ല കഴിവുകൾ സ്വന്തമായും മറ്റുള്ളവരിലും നിലനിർത്തികൊണ്ടു പോകുന്നവരായിരിക്കും.

സ്കോർപിയോ ദുർമാർഗികളും സൂത്രശാലികളുമായിരിക്കും. ഇവരെ ഹാൻഡിൽ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ദേഷ്യം വന്നാൽ എല്ലാ കാര്യങ്ങളും നരകത്തിലാക്കുന്നവരാണിവർ. സത്യം പറഞ്ഞാൽ ഇവരെ ഒന്നിലും അടുപ്പിക്കാൻ കൊള്ളരുതാത്തവരായിരിക്കും.

സാജിറ്റേറിയസ് കുറച്ച് ഈശ്വരവിശ്വാസികളാണിവർ. തത്വശാസ്ത്രം പറയുന്നവർ. ഇവരെ ഒന്നു പുഷ് ചെയ്താൽ നന്നായി വരുന്നവരാണിവർ, അതിലൂടെ പരിശ്രമിച്ച് നല്ല നിലയിലെത്തുന്നവരാണിവർ.

കാപ്രികോൺ മങ്കി, ഗോട്ട് രണ്ടു രീതിയിലായിരിക്കും ജോലി ചെയ്യുന്നതാണ്. ഒന്ന് കഠിനം, മറ്റത്േ പതുക്കെ പോകുന്നത്. പെർഫക്ട് ആകാൻ ശ്രമിക്കണം. റിവേജ് സ്വഭാവമുള്ളതാണ് കൂടുതൽ കുട്ടികളും. കോംപ്രമൈസിന് തയ്യാറാക്കാത്തവരാണ്. രക്ഷാകാർത്താക്കൾ പറഞ്ഞ് മാറ്റിയെടുക്കേണ്ടതാണ്.സമർത്ഥരായിരിക്കും. പല സാഹചര്യങ്ങളിലായി അത് മനസ്സിലാക്കിക്കൊള്ളും.

അക്വേറിയസ് ഇവർക്ക് ജന്മജന്മാന്തരമായി കിട്ടിയതാണ് ഇവരുടെ കഴിവുകളും വാസനകളും. ഇതിൽ ഇവർ പ്രഗല്ഭരുമായിരിക്കും. കൂടുതൽ അറിവുകൾ നേടിയെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുക്കൊണ്ടിരിക്കുന്നവരാണിവർ, ടെലികാസ്റ്റ്, ബ്രോഡ് കാസ്റ്റിങ് മീഡിയ, എന്നിവയിൽ വളരെയധികം ശോഭിക്കും, വളരെയധികം ഹാർഡ് വർക്കേഴ്സ് ആണിവർ.

പീസസ് ഇവരെ അനുസരിപ്പിക്കാൻ എളുപ്പമാണ്. കൊടുക്കുന്നതിലേറെ നേട്ടം തിരിച്ചുകിട്ടും. അവന്റെ കഴിവിനെ ആർക്കും പിടിച്ചുപറ്റാൻ പറ്റില്ല. അവന്റെ കാലശേഷമായിരിക്കും അവന്റെ കഴിവിനെക്കുറിച്ച് മനസ്സിലാക്കാൻ പറ്റുന്നത്. നിങ്ങളുടെ കണ്ണിൽ പെടാത്ത കാര്യങ്ങളും ഇവരുടെ കണ്ണിൽപ്പെടും. അത് അവരോടു ചോദിച്ചാൽ അവർ ഫ്രീയായിരിക്കുന്ന സമയത്തു ചോദിച്ചാൽ ആ രഹസ്യങ്ങൾ അവർ മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നവരാണ്. അതിശയിപ്പിക്കുന്ന രക്ഷാകർത്താക്കളായിരിക്കും. കുറവൊന്നും കുട്ടികൾക്കുണ്ടാക്കാത്തവരാണിവർ. കാര്യങ്ങളായിരിക്കും കുട്ടികൾക്ക് ഉപദേശിച്ചുകൊടുക്കുന്നത്. ഡ്രാഗണുംn റാറ്റും നല്ല മേറ്റ്സ് ആയിരിക്കും.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort Trivandrum -695023 Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.