Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂലം നക്ഷത്രക്കാരായ സ്ത്രീകൾ മൃദുലസ്വഭാവമുള്ളവർ

ജ്യോതിഷം

മൂലം നക്ഷത്രത്തിൽ‌ ജനിച്ചസ്ത്രീകൾക്ക് ആദ്യം കേതുദശയാണു ലഭിക്കുക. ‌ സംഖ്യാധിപൻ 7 ആണ്. പൊതുവെ മൃദുലസ്വഭാവവും ബുദ്ധിമതികളുമാണ്. ആയതിനാൽ പെട്ടെന്ന് കബളിപ്പിക്കപ്പെടുന്നവരുമാണ്. എല്ലാവരും സുസ്മേരവതികളായി സംസാരിച്ച് ഓന്തിനെപ്പോലെ നിറംമാറി പെട്ടെന്ന് മറ്റുള്ളവരോട് അടുക്കുന്നവരും  മനസിൽ തോന്നുന്നത് മുഖം നോക്കി പറയുന്നതിനാൽ ശത്രുത ഏറ്റുവാങ്ങുന്നവരും, കുംഭകർണനെപ്പോലുള്ള അലസത കാരണം പ്രശ്നങ്ങളെ ക്ഷണിച്ചുവരുത്തുന്നവരും ആണ്. ഈ പ്രവണത ഒഴിവാക്കി പ്രവൃത്തിയിൽ കൃത്യനിഷ്ഠയും ചിട്ടയും പാലിക്കേണ്ടതാണ്. ജീവിതം സദാ ആഹ്ലാദകരമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഇവർ ആവശ്യമില്ലാതെ അഭിപ്രായപ്രകടനങ്ങൾ നടത്തരുത്. പെട്ടെന്നുള്ള ദേഷ്യം ഒഴിവാക്കേണ്ടതാണ്. ദോഷഫലങ്ങൾ 10  ഇരട്ടിയാക്കുന്നവരാണ് എല്ലാവരെയും ഉപദേശിക്കുന്ന താങ്കൾ മറ്റുള്ളവരുടെ ഉപദേശം കേൾക്കുന്നതും ജീവിത വിജയത്തിനു നല്ലതാണ്. ഇണയെ അളവറ്റു സ്നേഹിക്കുന്ന നിങ്ങൾ പോസിറ്റീവ് ആയി ചിന്തിച്ച് അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഫലം വിപരീതമാകുന്നു. 

ആഡംബരപ്രിയരായ താങ്കൾ വസ്ത്രമായാലും ആഭരണമായാലും വീട്ടുപകരണമായാലും എന്തായാലും ആവശ്യത്തിനുമാത്രം വാങ്ങിയാൽ മതി. ധനം ദുർവിധി യോഗം ചെയ്താൽ കടക്കെണിയിലകപ്പെടുകയും അതിലൂടെ ആത്മഹത്യ തോന്നൽ പോലും ഉണ്ടാക്കും.  

ജീവിതം ഭദ്രമാകണമെങ്കിൽ ലാളിത്യവും വിനയവും വാക്കുകളിലുണ്ടാവണം. മക്കളെ സ്നേഹിക്കുന്ന നിങ്ങൾ അധികാരം ചെലുത്തി കർക്കശക്കാരിയായ അമ്മയാകുന്നത് ശരിയല്ല. മക്കളോട് ഇടപഴകുമ്പോൾ ദേഷ്യം കുറച്ച് സൗമ്യമായി കൊണ്ടു പോകണം. സദാഭാവിയെക്കുറിച്ച് ചിന്തിച്ച് മനസിൽ നെഗറ്റീവ് ചിന്തവരാൻ അവസരം ഉണ്ടാക്കരുത്. ഇങ്ങനെയൊക്കെ ആണെങ്കിലും മറ്റുള്ളവർ ചെയ്യേണ്ട ജോലിയും ഏറ്റെടുത്ത് ഭാരം ചുമക്കുന്ന കാളകളാണ് നിങ്ങൾ. മുഖസ്തുതിക്ക് മയങ്ങി അവിശ്രമം ആവശ്യപൂർവം ജോലിയിൽ മുഴുകുന്നത് നന്നല്ല. വാഹനങ്ങൾ ഓടിക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും മനസിൽ അത്യാവശ്യ ഭയ ചിന്തകൾക്ക് സ്ഥാനവും നൽകരുത്. ധ്യാനം, യോഗ, പ്രാണായാമം എന്നിവ നിത്യവും അൽപസമയമെങ്കിലും ചെയ്യുന്നത് നല്ല ഫലങ്ങൾ ഉളവാക്കുകയും ജീവിത വിജയം നേടിത്തരികയും ചെയ്യും. മടിപ്പു സ്വഭാവമുള്ള താങ്കൾ എത്ര കഠിനമായ ജോലികളും അവസാന നിമിഷത്തിൽ ഏറ്റെടുത്താലും അവ ഭംഗിയായി പൂർത്തീകരിച്ചു പ്രശംസകൾ ഏറ്റു വാങ്ങുന്നു. താങ്കളെ അമ്മയായി ലഭിച്ച മക്കൾ ഭാഗ്യമുള്ളവരാണ്. മക്കൾ സ്നേഹമതിയായ അമ്മയായാണ് കാണാൻ ആഗ്രഹിക്കുന്നത്. രക്തസമ്മർദ്ദം, പാരമ്പര്യ രോഗങ്ങൾ, ഞരമ്പു രോഗങ്ങൾ, രോഗലക്ഷണങ്ങൾ കണ്ടാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ നേടണം. തുട, പാദങ്ങൾ എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ ഇടയ്ക്കിടെ വരുന്നവരാണ് നിങ്ങൾ. 

യാത്രാവേളകളിൽ മാർഗ്ഗമധ്യേയുള്ള ആരാധനാലയങ്ങളിൽ പ്രാർഥന നൽകുന്നത് നന്നായിരിക്കും. വരവുചെലവു നോക്കാത്ത പ്രകൃതക്കാരായ താങ്കൾ കൊടുക്കൽ വാങ്ങലുകളിൽ നിന്നും ഒഴിവാകേണ്ടതാണ്. പരിഹാസ പ്രിയരാണ് താങ്കൾ അത് ഒഴിവാക്കണം. കാര്യസാധ്യത്തിനായി ലോഹ്യത്തോടെയും, സ്നേഹത്തോടെയും താങ്കളെ സമീപിക്കുന്നവരെ സൂക്ഷിക്കണം. കഠിനാധ്വാനം ചെയ്ത് ധനമുണ്ടാക്കുന്ന താങ്കൾക്ക് അത് അനുഭവിക്കാനുള്ള യോഗം കുറവാണ്. മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയാലുക്കളായ താങ്കൾ സ്വന്തം നേട്ടങ്ങൾ ബോധപൂർവ്വം വിസ്മരിക്കുന്നു. സ്വന്തം വീടുണ്ടാവാൻ യോഗമുള്ളവരാണ് താങ്കൾ വാക് ചാതുര്യവും, വായനാശീലവും,, ചിന്താശീലവുമുള്ളവരാണ് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോകുന്ന നിങ്ങൾ ഉള്ളിന്റെ ഉള്ളിൽ ചെറിയ ഭയമുള്ളവരാണ് അത് ഒഴിവാക്കേണ്ടതാണ് താങ്കളെ സ്നേഹിക്കുന്നവർക്ക് എന്തും നൽകാൻ മടിക്കാത്തവരാണ്. 500 കേട്ടാൽ 200 കൊടുക്കുന്ന നിങ്ങൾ എതിർലിംഗക്കാരോട് മമതകൂടിയിരിക്കും. നേതൃത്വം ഏറ്റെടുക്കുന്നതിൽ പ്രഗത്ഭരാണ് പൊതുജനത്തെ അങ്ങോട്ടുകയറി പരിചയപ്പെടും. എപ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരായിരിക്കും. ആത്മനിയന്ത്രണം പാലിക്കും. പിതാവിനെ കൊണ്ട് ഗുണമില്ല.  പിതാവിനെക്കൊണ്ട് ക്ലേശമാണ്. കടം വാങ്ങിയാൽ തിരിച്ചുകൊടുക്കണമെന്ന് ആഗ്രഹിച്ചാലും സാധ്യമാവാതെ വരും. മതാചാരങ്ങളിൽ നിർബന്ധം പുലർത്തുന്നവരും അഭിമാനികളുമാണ്. തന്റെ യോഗ്യതയിൽ കൂടിയവരുമായൊക്കേ കൂട്ടുകൂടൂ. ജന്മഗൃഹം വിട്ടു താമസിക്കും. ദാമ്പത്യം തൃപ്തികരമാവുകയില്ല.

വിവാഹത്തിനു യോജിച്ച നക്ഷത്രം

തിരുവാതിര(6), മകം(8), പൂരം(6), ഉത്രം(5), ചിത്തിര(6), വിശാഖം(7), കേട്ട(6), മൂലം(5), ചതയം(5), ഉതൃട്ടാതി(5), രേവതി(5)

അനുകൂല ദിവസം-വ്യാഴം, ഞായർ

അനുകൂല തീയതി 7,16,25,1,10,19,28

നിറം- ചുവപ്പ്, തവിട്ടുനിറം, മഞ്ഞ

രത്നം-വൈഡൂര്യം, മാണിക്യം, പുഷ്യരാഗം

പ്രതികൂല നക്ഷത്രം-ഉത്രാടം, അവിട്ടം പൂരുരുട്ടാതി, പുണർതം, പൂയം, ആയില്യം, അനിഴം, ചോതി, അത്തം

പ്രതികൂല രത്നം-മറ്റുള്ളവ

തൊഴിൽ മേഖല-നിയമം, സാഹിത്യപ്രവർത്തനം, രാഷ്ട്രീയ രംഗം, റീട്ടെയിൽ ബിസിനസ്, ഫോറിൻ ട്രേഡ്, അധ്യാപനം, മതപരമായ ഔദ്യോഗിക സ്ഥാനങ്ങൾ

ജീവിത വിജയത്തിന് പരിഹാരം

അശ്വതി, മകം, മൂലം, നക്ഷത്രത്തിൽ മുക്കുറ്റി സമൂലം ഗണപതിഹോമം, ഭദ്രയും ഹനുമാനും, മഹാദേവനും കരിക്കഭിഷേകം, കടും പായസം, അരവണ, ഇടിച്ചു പിഴിഞ്ഞ പായസം, നെയ്‌വിളക്ക് എന്നിവ ചെയ്യുക.

Your Rating: