Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്താനഗുണവും ഭാഗ്യവും ആർക്ക്?

numerology-guru

സംഖ്യാ ജ്യോതിഷപ്രകാരം CGLS - 3 സംഖ്യയുള്ളവരും, CGLS അക്ഷരങ്ങളുള്ളവരുമായവരുടെയും 108 നക്ഷത്രപാദങ്ങളിലൂടെ ഗുരു 5ൽ സഞ്ചരിച്ചാലും ഉണ്ടാകുന്ന സാമാന്യ ഫലപ്രവചനമാണ്. സ്ഥിതിചെയ്യുന്ന നക്ഷത്രവും നവാംശക നവാംശകവും ഈ പറയുന്ന സ്ഥിതിയിൽ വന്നാൽ ഉണ്ടാകുന്ന ഫലങ്ങളാണ്‌ ഇനി പറയുന്നത്. വളരെ മോശമായ നക്ഷത്രപാദങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ജാതകത്തിൽ ഈ അക്ഷരങ്ങൾക്കോ ഗ്രഹത്തിനോ മോശമായി കാണുകയാണെങ്കിൽ അവ നല്ല ഫലങ്ങൾ ചെയ്യുന്നതിനായി കരിക്കഭിഷേകം, നെയ്‌ വിളക്ക്‌, പായസ വഴിപാട് എന്നിവ നടത്തി നാമജപവുമായി മുന്നോട്ടുപോയി ജീവിതവിജയം നേടേണ്ടതാണ്.

ആരോഗ്യസ്ഥിതി, ധനനാശം, രോഗമോചനം, വിദ്യാഭ്യാസം മതിയാക്കുക, സന്താനലാഭം, പ്രേമബന്ധം, സേവനരംഗത്തെ മാറ്റം, വിദ്യാഭ്യാസത്തിലെ ഉയർച്ചയും, പാർട്ണർഷിപ്‌ പരാജയം, സുരക്ഷിതത്വം, തൊഴിൽനാശം, വസ്തു ഗൃഹ കൈമാറ്റം, പ്രൊമോഷൻ, ലോട്ടറി, പൂർവപുണ്യം..

ഇത് അബ്ടോമനെ പ്രതിനിധാനം ചെയ്യുന്നു, മാനസികാവസ്ഥ, കരൾ, മൂത്രസഞ്ചി, കുട്ടികൾ, ചിന്താശക്തി, പ്രേമം, നയതന്ത്രജ്ഞത, കൂടിക്കാഴ്ച, അപ്പൂപ്പൻ, മൂത്ത സഹോദരന്റെ ഭാര്യ എന്നിവയും ഇതുകൊണ്ടു ചിന്തിക്കണം. അമ്മയുടെ കുടുംബസ്വത്ത്, താമസ ഗൃഹത്തിലെ ധനസ്ഥിതി, ഭാര്യയുടെ മൂത്ത സഹോദരന്റെ ജീവിതം, ശത്രുക്കളുടെ പതനം, കേസുകളിൽ വിജയം, പൂർവികസ്വത്ത് എന്നിവയും ചിന്തിക്കണം.

രാജയോഗം - 1, 4, 7, 10 രാജയോഗത്തെ കൊടുക്കും, ഇവ കൊണ്ട് ആഭിജാത്യത്തെ നൽകും.

ഗുരു നിന്നാൽ ഭാവത്തിലോ കേന്ദ്രത്തിലോ ത്രികോണത്തിലോ നിന്നാൽ ബുദ്ധിമാനായിരിക്കും.. ബുധനാണ് 5ൽ നിൽക്കുന്നതെങ്കിൽ അതിബുദ്ധിമാനായിരിക്കും. ഭാവം പുഷ്ടിപ്രദമായാൽ നല്ല സന്താനമുണ്ടാകും. അവർ മുഖാന്തരം സന്തോഷവും കിട്ടും.

ഗുരു, രവി, ശുക്രൻ എന്നീ ഗ്രഹങ്ങൾ പുരുഷജാതകത്തിൽ ബലവാനാണെങ്കിൽ സന്താനയോഗം ഉണ്ടാകും. സ്ത്രീജാതകത്തിൽ ചന്ദ്രൻ, ചൊവ്വ, വ്യാഴൻ എന്നിവർ‌ ബലവാനാണെങ്കിലും സന്താനയോഗം ഉണ്ട്. ഇതിനുപുറമെ ഭാവപുഷ്ടി കൂടി കാണേണ്ടതാണ്. മേടം, ഇടവം, കർക്കടകം, മകരം രാശിയിൽ ജനിച്ചവരുടെ കുട്ടികൾ രോഗികളും, വന്ധ്യതയ്ക്കും സാധ്യതയുണ്ട്. ജാതക പരിശോധനയ്ക്കു ശേഷമേ പൂർണമായും പറയാൻ കഴിയൂ. ഇടവം, ചിങ്ങം, കന്നി, വൃശ്ചികം ഈ രാശികളിലെ ജാതകരുടെ സന്താനങ്ങൾ നിഷേധികളും മനസ്സമാധാനം ഇല്ലായ്മ ചെയ്യുന്നവരുമായിരിക്കും.

5-ാം ഭാവത്തിൽ ഗുരു നിന്നാലുള്ള പൊതുഫലം

കൂട്ടുകാരും, ധൈര്യശാലിയും, സമ്പത്തുള്ളവനുമായിരിക്കും. തന്നിൽനിന്നും ഉയർന്നവരെക്കാൾ മുകളിലെത്തും. സൽഗുണസമ്പന്നനും സമ്പത്തുള്ളവനുമായിരിക്കും എന്നാൽ സന്താനം കുറഞ്ഞിരിക്കും. കുംഭത്തിലോ കർക്കടകത്തിലോ ഗുരു നിന്നാൽ കുട്ടികളുടെ ഭാഗ്യം കുറഞ്ഞിരിക്കും, സാമ്പത്തികവും കുറവായിരിക്കും. മീനത്തിലായാൽ കുട്ടികൾ കുറവായിരിക്കും, ധനുവിലാണെങ്കിൽ കുട്ടികൾ രോഗികളായിരിക്കും. 5ൽ ഗുരുനിന്നാൽ സന്താനങ്ങൾ ജാതകനെ ദ്രോഹിക്കുന്നവരായിരിക്കും. മകരം, മീനം ഈ രാശികളിൽ ഗുരുനിന്നാൽ സന്താനനാശം ഉണ്ടാകും. 9ൽ ഗുരു നിന്നാൽ കുട്ടികൾ ദീർഘായുസും സദ്ഗുണസമ്പന്നരായ കുട്ടികളും, സമ്പത്തും ബഹുമാനവുമുള്ള കുട്ടികളുമായിരിക്കും. 5-ാം ഭാവത്തിൽ രവി നിന്നാൽ പിതാവിന് മരണം സംഭവിക്കും, ചന്ദ്രൻ നിന്നാൽ മാതാവിനു മരണവും, കുജനാണെങ്കിൽ സഹോദരനും, ശനി നിന്നാൽ പുത്രമരണവും സംഭവിക്കും.

ആർട്ടിസ്റ്റ്, എഴുത്തുകാരൻ, ഡിസൈനർ എന്നിവരും ആകാം. ദേഷ്യം കുറഞ്ഞവരുമായിരിക്കും. മന്ത്രതന്ത്രങ്ങളിൽ നിപുണനും വാഹനങ്ങളുള്ള വനുമായിരിക്കും, മധുരശബ്ദത്തിനുടമയുമായിരിക്കും. ഇണയുടെ അച്ഛന് ജാതകനെക്കൊണ്ട് പ്രശ്നങ്ങളുണ്ടാകും. കൂട്ടുകാർ ബഹുമാനിക്കുകയും, ശാസ്ത്രത്തിൽ പേരെടുക്കുകയും, ലോകപ്രശസ്തനുമാകും. അവസാനകാലം കുട്ടികളിൽനിന്നും സഹായമൊന്നും ലഭിക്കില്ല. സമ്പത്തും ശത്രുക്കളും ഒരേസമയം വർദ്ധിക്കും. ഉന്നതരുമായി ചങ്ങാത്തമുണ്ടാക്കും. (തുടരും...മേടം രാശിയുടെ 5ൽ ഗ്രഹം നിന്നാൽ)

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

For Office Use 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.