Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.കെ. ആന്റണിയുടെ സംഖ്യാശാസ്ത്രഫലം

a-k-antony എ.കെ. ആന്റണി

കേരളത്തിന്റെ അറുപതാം ജന്മദിനത്തിൽ ജീവിച്ചിരിക്കുന്ന മുൻമുഖ്യമന്ത്രിയും കേന്ദ്രപ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ. ആന്റണിയുടെ ജാതക സംഖ്യാശാസ്ത്രഫലം ഇങ്ങനെയാണ്: രാഷ്ട്രീയരംഗത്ത് ആർക്കും അവകാശപ്പെടാൻ കഴിയാത്ത വിശ്വസ്തതയും സ്വീകാര്യതയും ജനഹൃദയങ്ങളിൽ നേടിയെടുക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ആന്റണി അഴിമതിക്കു കൂട്ടുനിൽക്കില്ല എന്നു പറഞ്ഞത് എൽ‌.കെ. അഡ്വാനിയാണ്. മറ്റു പാർലമെന്റംഗങ്ങളും ഏകകണ്ഠമായി സമ്മതിച്ച വ്യക്തിയാണ് ആന്റണി.

ചേർത്തല അറയ്ക്കൽ‌ പറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിയാമ്മയുടെയും എട്ടു മക്കളിൽ അഞ്ചാമനായി 1940 ഡിസംബർ 28 നു ജനനം. നാമസംഖ്യ-4, പേരുപ്രകാരം A K ആന്റണി ചുരുക്കപ്പേര്, 8, ജന്മസംഖ്യ-1, വിധിസംഖ്യ-9 സൂര്യന്റെ സംഖ്യയായ 1.

സൂര്യനെപ്പോലെ ശക്തിമാനായിരിക്കാൻ‌ കഴിയും. ജ്വലിച്ച ചൈതന്യവും ജാതകനു ലഭിക്കുന്നു. ഇന്ദിരാഗാന്ധി, ആനി ബസന്റ്, ശ്രീനാരായണഗുരു, അലക്സാണ്ടർ, വി.വി. ഗിരി ഇവരെല്ലാം നമ്പർ– ഒന്നിന്റെ മഹാവ്യക്തികളാണ്. ധനുരാശിയിൽ വില്ലാളിവീരന്റെ രൂപത്തിൽ തൊട്ടതൊക്കെ പൊന്നാക്കാൻ‌ കഴിവുള്ള വ്യക്തിയാണു ജാതകൻ. സത്യസന്ധനായിരിക്കും, നിർഭയനായിരിക്കും, ഏറ്റെടുക്കുന്ന ചുമതലകൾ നിറവേറ്റും. വിട്ടുവീഴ്ചയ്ക്ക് ഉടമയാകുകയില്ല. കഠിനാധ്വാനിയായിരിക്കും. ക്ഷീണമോ തളർച്ചയോ വകവയ്ക്കില്ല. കാര്യങ്ങൾ പൂർ‌ണതയിലെത്തിക്കും. ഏതു കാര്യവും ആത്മാർഥതയോടെ ചെയ്തു നിറവേറ്റും.

സത്യധർമത്തെ മുറുകെപ്പിടിച്ചു ജീവിക്കുന്നു. അഴിമതിയുടെ കറ പുരളാത്ത കരങ്ങൾക്കുടമ. കുടുംബജീവിതം കുറവുകളുള്ളതാണെങ്കിലും സംതൃപ്തനായി കഴിയുന്ന ആളാണ്. ആരുടെയും ഭീഷണിക്കു മുന്നിൽ വഴങ്ങാറില്ല. മനസ്സിലുള്ളതു വെട്ടിത്തുറന്നു പറയുന്നതു കാരണം ശത്രുക്കൾ വർധിക്കുന്നു. മതപരമായ അഭിനിവേശമുള്ള ആളാണ്. തന്റെ വിരോധികളെപ്പോലും എല്ലാം മറന്നു സഹായിക്കുന്ന സ്വഭാവമാണ്. പക്ഷേ ജാതകൻ വിശ്വസിക്കുന്ന രാഷ്ട്രീയപ്രസ്ഥാനവും ജാതകനും ഒരേ ദിവസമാണു ജനനം. ഇതൊരു പ്രത്യേകതയാണ്.

സ്വന്തം അധ്വാനത്തിലൂടെ നേടിയ ചെറിയവരുമാനം കൊണ്ടാണു പഠനം നടത്തിയതെന്നതും ഒരു പ്രത്യേകതയാണ്. വക്കീൽ ജീവിതം ആരംഭിക്കുമ്പോൾ ഒരു സൈക്കിൾ യാത്രക്കാരനായിരുന്നു. ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടിയെങ്കിലും ധനമോഹം പിടികൂടിയില്ല എന്നതു സവിശേഷതയാണ്. തന്റെ വരുമാനത്തിൽ നിന്നു ദരിദ്രരെ സഹായിക്കുക എന്നതു കടമയായി കരുതുന്ന വ്യക്തിയാണ്. 1958 ലെ ഭരണ സമരത്തിലൂടെയാണു രാഷ്ട്രീയത്തിലേക്കു കടന്നുവന്നത്. 64ൽ കെഎസ്‌യു പ്രസിഡന്റായി 67 ലെ ഇഎംഎസ് സർക്കാരിനെതിരെ നടത്തിയ സമരവും ജാതകനെ ഉയരത്തിലെത്തിക്കാൻ സഹായിച്ചു. ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി പ്രസിഡന്റ് എന്ന സ്ഥാനത്തിനും ഉടമയായി. പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ഭക്ഷ്യവകുപ്പു മന്ത്രിയായിരുന്നു. കേരളത്തിൽ രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. കേരളത്തിൽ ചാരായനിരോധനം ഏർപ്പെടുത്തിയത് ഇദ്ദേഹമാണ്. എട്ടു കൊല്ലം രാജ്യസുരക്ഷാ വകുപ്പ് കേന്ദ്രത്തിൽ കൈകാര്യം ചെയ്തു. ഇത്രയും കാലം ഈ വകുപ്പ് കൈകാര്യം ചെയ്ത മറ്റൊരു മന്ത്രിയുമില്ല. മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്ലിഫ് ഹൗസ് ഉപേക്ഷിച്ച് അജന്ത എന്ന പേരിലുള്ള ചെറുവീട്ടിൽ താമസിച്ചു. സെക്രട്ടേറിയറ്റ്‌ കന്റീനിൽ‌ നിന്നു ഭക്ഷണം കഴിച്ചു.

2001ൽ അദ്ദേഹം 63 സീറ്റ് നേടി കോൺഗ്രസിനും 100 സീറ്റുനേടി UDF നും വിജയത്തിളക്കം നേടിക്കൊടുത്തു. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം നല്ല രീതിയിൽ നടത്തി കേരള മക്കൾക്കു കേരളത്തിൽ താമസിച്ചു പഠിക്കാൻ അവസരമുണ്ടാക്കി. പൊലീസിൽ നടത്തിയ ഭരണനേട്ടം എടുത്തു പറയേണ്ടതാണ്. അത് വിധിസംഖ്യ 9 ആയതിനാലാണ്.

ജാതക വിശദീകരണം

∙ രവിയുടെ അക്ഷരമായ AIY എന്നിവ പേരിൽ വന്നിരിക്കുന്നു. മൂലം നക്ഷത്രത്തിൽ 4-ാം പാദത്തിൽ രവി നിൽക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. പത്ത് അക്ഷരങ്ങൾ രവിയുടെ വന്നിട്ടുണ്ട്. ∙ ചന്ദ്രന്റെ അക്ഷരമായ RKB 6 അക്ഷരം ഉണ്ട്. ഇത് ഉയർച്ചയ്ക്ക് കാരണം ∙ ഗുരുവിന്റെ അക്ഷരമായ CL 3 അക്ഷരങ്ങൾ വന്നു. ഭരണി 1-ാം പാദത്തിൽ ഗുരുനിൽക്കുന്നതിനാൽ സത്യസന്ധനും നേതാവും ആയിരിക്കും. അച്ഛനെ സ്നേഹിക്കും. മറ്റുള്ളവർ ബഹുമാനിക്കും. ദൈവതുല്യനായി കരുതുന്നവനുമായിരിക്കും. ∙രാഹു 4 MT 2 അക്ഷരങ്ങൾ ഉണ്ട്. അത്തം 1-ാം പാദം 55 വയസിനുശേഷം ഉയർച്ചകൾ ഉണ്ടാകും. യുദ്ധസമാനമായ രാജ്യരക്ഷ കൈകാര്യം ചെയ്തത് അതുകൊണ്ടാണ്. ∙ ബുധന്റെ അക്ഷരം N, 3 അക്ഷരം പൊതുവെ ഗുണാനുഭവം നൽകുന്ന അക്ഷരം ∙ ശുക്രന്റെ അക്ഷരം V ഒന്നുണ്ട്. ഈ കാലത്ത് ഉറക്കക്കുറവുകൊണ്ടുള്ള അസുഖമുണ്ടാകും ∙ കേതുവിന്റെ അക്ഷരം D, ഉത്തൃട്ടാതി 3-ാം പാദം കുട്ടിക്കാലത്തിലേ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നടത്തേണ്ടിവരും. കാർഷിക കാര്യത്തിലായിരിക്കും മുൻഗണന. കേതുവിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യം ഈ ജാതകത്തിനുണ്ട്. പുത്രകാരകനാണ്. നല്ല അവസ്ഥയിലാണ്. വിവിധ ഗൃഹങ്ങളിൽ കേതു സ്വാധീനം ചെലുത്തും. അദ്ഭുത ജാതകമാണ് അതാണ് ഈ ജാതകന്റെ ഉയർച്ചയ്ക്കു കാരണം.

∙ ശനി P 1 അക്ഷരം മതപരമായ കാര്യങ്ങളിൽ അമിതതാൽപര്യം ഉണ്ടായിരിക്കും. ബുദ്ധിചാതുര്യം കാരണം പേരുകേട്ടവരുടെ ഇടയിൽ സ്ഥാനം നേടിയെടുക്കും. തന്മയത്വത്തോടുള്ള സംസാരശേഷി കാരണം ഏവരും ഇഷ്ടപ്പെടും. മുറിവിന്റെ പാടുണ്ടായിരിക്കും തലയിൽ. പൊതുവെ നല്ലൊരു ജാതകമാണ്. എല്ലാ ഗ്രഹങ്ങളുടെയും അക്ഷരങ്ങളുള്ളത് അപൂർ‌വഭാഗ്യമാണ്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.