Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഗ് ഇയർ: ജനനവർഷഫലം

Pig Year ഗ്രാഫിക്സ് : ജെയിൻ ഡേവിഡ്

(1911, 23, 35, 47, 59, 71, 83, 95, 2007 വർഷത്തിൽ ജനിച്ചവർ - തിലകൻ, സഞ്ജയ് ദത്ത്, തുടങ്ങിയവർ ഈ വിഭാഗത്തിൽ പെടുന്നു)

പിഗ് രാശിക്കാർ സ്വയം നാശത്തിലേക്കു വലിച്ചെറിയുന്നവരാണ്. മിശ്രരാശിയുമാണ്. പന്നിവർഷത്തിൽ ജനിച്ചവർ കാറ്റിലൂടെ ഒഴുകുന്നതു പോലെ കടന്നുപോകുന്നവരുമാണ്. പന്നിവാഹനത്തിൽ ദേവി വരുന്നതായി പറയപ്പെടുന്നു. മനുഷ്യന്റെ മാലിന്യങ്ങളും ദുരിതങ്ങളും ഇല്ലായ്മ ചെയ്യാൻ ഇവർക്ക് മറ്റുള്ള 11 രാശിക്കാരെയും സഹായിക്കാനുള്ള പ്രത്യേക കഴിവുണ്ട്. പുതുവർഷവും പുതുജീവിതവും നൽകുന്നതിനുള്ള ഡോർകീപ്പർ കൂടിയാണു പിഗ്. റാറ്റ് തുടക്കം കുറിക്കും, പിഗ് അവസാനിപ്പിക്കും. പന്നികൾ പൊതുവെ ഉയർന്ന നിയമപാലകരും നിയമത്തെ അനുസരിപ്പിക്കുന്നവരും എന്നാൽ നല്ല മനുഷ്യത്വമുള്ളവരും സ്വന്തമായ തത്വജ്ഞാനികളും ആത്മാർഥതയുള്ളവരും മര്യാദക്കാരുമാണ്. ധൈര്യശാലികളും വിശ്വസ്തരും ബുദ്ധിശാലികളും തീവ്രമായ പ്രണയം ഇല്ലാത്തവരും മറ്റു കാര്യങ്ങളിൽ ആക്രമണ സ്വഭാവമുള്ളവരും വിശ്വസ്തരുമാണ്. കുടുംബം നോക്കുന്നതിൽ മാതൃകയാണിവർ. ഇണകളോടു ദൈവഭക്തിയോടു കൂടി ബഹുമാനമുള്ളവരും സ്ട്രോങ് സെൻസ് ഉള്ളവരുമാണ്. അതിനാൽ തെറ്റിനെ തിരസ്കരിക്കാൻ മറ്റുള്ളവരോട് ദയ കാണിക്കുന്നവരും ആണ്. ഇങ്ങനെയൊക്കെയാണെങ്കിലും സാഹചര്യമനുസരിച്ച് മറക്കുകയും പൊറുക്കുകയും ചെയ്യുന്നവരും നേർവഴിയുടെ രുചി അറിയാത്തവരും അത് ഉൾക്കൊള്ളാൻ പറ്റാത്തവരും ഉറച്ച തീരുമാനങ്ങൾ ഉള്ളവരും പ്രകൃതിക്കതീതരുമാണ്. സൈക്കിക് സെൻസ് ഉള്ളവരും കാര്യങ്ങൾ മുൻകൂട്ടി കാണുന്നവരും അതിനെ മുൻകൂട്ടി കണ്ടുപിടിക്കുന്നവരുമാണിവർ. ദൈവത്താൽ കിട്ടിയ വരദാനമാണ്.

എന്തും കണ്ട് അതിനെ അനുകരിക്കാനും എന്തിനെയും സ്വായത്തമാക്കാനുള്ള കഴിവ് അപാരമാണ്. ഇവർ വിദ്യാഭ്യാസത്തെ ബഹുമാനിക്കുന്നവരാണ്. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരുമാണ്. ഇവരുടെ മാനസികമായ വിചാരത്തെ മറ്റു പിഗ് വർഷത്തിൽ ജനിച്ചവർക്കു മാത്രമേ മനസിലാകുകയുള്ളു. ഈ താഴ്ന്ന തരത്തിലെ ഉറച്ച തീരുമാനം മിണ്ടാത്ത സ്വഭാവവും പലതും പഴയകാര്യങ്ങൾ ചികയുന്ന സ്വഭാവക്കാരുടേതാണ്. ഇതിനെക്കുറിച്ച് ഓർത്ത് പുതിയ തീരുമാനത്തിലെത്തുന്നവരാണിവർ. ക്ഷമാശീലവും സത്യസന്ധതയും സ്നേഹവുമുള്ളവരും ആണ്. അന്യരിലുള്ള അമിതമായ വിശ്വാസം നഷ്ടങ്ങളിൽ എത്തിക്കും. കടപ്പാടിനും ത്യാഗത്തിനും വില കൽപ്പിക്കുന്നവരും പെട്ടെന്ന് നിരാശരാകുന്നവരും ആയിരിക്കും. വികാരങ്ങൾ ഉള്ളിലൊതുക്കി കഴിയുന്നവരാണ്. ആഗ്രഹങ്ങളും വികാരങ്ങളും പൂർണ്ണമായും നടപ്പിൽവരുത്താൻ കഴിയാത്തവരും അതിനാൽ ജീവിതത്തിൽ ദുഃഖിക്കുന്നവരും പൊതുജനത്തോട് സ്നേഹത്തോടുകൂടി പെരുമാറുന്നവരും ഭൗതികകാര്യത്തിൽ ഭാഗ്യമുള്ളവരും കുടുംബജീവിതത്തിനു ശേഷം ധനസ്ഥിതി മെച്ചപ്പെടുന്നവരും വേണ്ടപ്പെട്ടവർ ബാധ്യതയാകുന്ന അവസ്ഥ ഉള്ളവരും പിശുക്കരും ധനമുള്ളവരും 25 വയസിനുശേഷം പുരോഗതി പ്രാപിക്കുന്നവരും ബിസിനസ്, എൻജിനീയറിങ്, മാനേജ്മെന്റ് എന്നിവയിൽ ശോഭിക്കുന്നവരും നിശ്ശബ്ദമായി പെരുമാറി കാര്യസാധ്യം നടത്തുന്നവരും കഠിനാധ്വാനികളും സ്വയം നേട്ടങ്ങൾ കൊയ്ത് അഭിമാനിക്കുന്നവരും അന്യരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളാത്തവരും ആയിരിക്കും. കാലതാമസമുണ്ടായാലും ഇവരുടെ വീട്ടുപടിക്കൽ നേട്ടങ്ങൾ വന്നെത്തും. ശുഭാപ്തിവിശ്വാസികളും കൂടിയായിരിക്കും ഇവർ.

ഏരീസ് (മാർച്ച്22-ഏപ്രിൽ20)

ഇവരുടെ ശരിയായ ചിന്തയിലൂടെയുള്ള എടുത്തുചാട്ടം നല്ല വഴിയിൽ പ്രവർത്തിക്കാനും അത് ഉപകാരപ്രദങ്ങളാക്കാനും സഹായിക്കും. ഇങ്ങനെയുള്ള നല്ല പ്രവൃത്തികൾ ചെയ്യുന്ന ചൊവ്വയുടെ നല്ല ഗുണങ്ങളുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഇവരിൽ നിന്നു ലഭിക്കും. ഇതിൽ നിന്നു നമുക്കുതന്നെ ചിന്തിക്കേണ്ടിവരും റാറ്റ് പിഗിനെയോ പിഗ് റാറ്റിനെയേ കൂടുതൽ ഹെൽപ്പ് ചെയ്യുന്നത് എന്ന്.

ടോറസ് (ഏപ്രിൽ21-മെയ്21)

മർക്കടമുഷ്ടിക്കാരനായ പിഗിന്് അവന്റെ കർക്കശസ്വഭാവം സ്വയം നന്നായിരിക്കും. എന്നാൽ ചിലപ്പോൾ അതിനുതന്നെ ഇതു നാശം ചെയ്യും. പക്ഷേ ഒരു ബുള്ളിന്റെ കൂടെ ഈ സ്വഭാവം നന്നായിരിക്കും. ഇവർ രണ്ടുപേരും ചേർന്നാൽ വളരെ നല്ല കൂട്ടുകാരും, പാട്ണേഴ്സും ആയിത്തീരുന്നതാണ്.

ജെമിനി (മെയ്22-ജൂൺ21)

പിഗിന്റെ വിശ്വസ്തതയും നല്ല ഗുണങ്ങളും സത്യസന്ധതയും ഇവരെ നല്ല രീതിയിൽ എത്തിക്കും. ഇവർ രണ്ടു പേരും ചേർന്നാൽ പേരെടുത്ത സോഷ്യൽ കമൻഡറ്റേഴ്സ് ആയിരിക്കും.

കാൻസർ (ജൂൺ22-ജൂലൈ23)

പിഗുമായി ചേർന്നാൽ ഇവരുടേത് നല്ല കോംപിനേഷൻ ആയിരിക്കും. ഒപ്പം ഇവർ പിഗിന്റെ ആവശ്യങ്ങളനുസരിച്ച് ഇൻവോൾവ്ഡുമായിരിക്കണം. രണ്ടു പേരും വിശ്വസ്തരുമായിരിക്കും. ഇവർ രണ്ടു പേരും വീടും കുടുംബവുമായി അഗാധ സ്നേഹമുള്ളവരുമാണ്.

ലിയോ (ജൂലൈ24-ഓഗസ്റ്റ്23)

മറ്റുള്ളവരെ ഷോ കാണിച്ച് സ്വാധീനം ചെലുത്താൻ കഴിവുള്ളവരാണ്. ഇവർ സ്വാഭിമാനികളായിരിക്കും. ഇവർ സ്വയവും മറ്റുള്ളവരെ അത്യുന്നതങ്ങളിൽ എത്തിക്കുന്നവരാണ്. ഇവർ അഭിനയത്തിലും പാട്ടിലും കോമഡിയിലും മിടുക്കരും ആകും. എല്ലാവരും ഇഷ്ടപ്പെടുന്ന അധ്യാപകരും സമൂഹനേതാക്കളുമായിരിക്കും. അതിവിശിഷ്ടമായ ഒരു തേജോ വലയം കൊണ്ട് മറ്റുള്ളവർ ഇവരിൽ ആകൃഷ്ടരാകുകയും ചെയ്യും.

വിർഗോ (ഓഗസ്റ്റ്24-സെപ്റ്റംബർ23)

എല്ലാവരിലും നിന്നു വ്യത്യസ്തരും പരുക്കൻസ്വഭാവക്കാരും ആയിരിക്കും. എന്നാലും മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും അങ്ങേയറ്റം താൽപര്യമുള്ളവരുമായിരിക്കും. അതു പെട്ടെന്നു പ്രകടിപ്പിക്കുകയില്ല. പിന്നീടു മാത്രമേ മറ്റുള്ളവർ ഇവരുടെ യഥാർഥ സ്നേഹം മനസ്സിലാക്കുകയുള്ളൂ.

ലിബ്ര (സെപ്റ്റംബർ24-ഒക്ടോബർ23)

യഥാർഥ പിഗ് പവർ ഉപയോഗിക്കുന്നവരാണിവർ. ഇവരുടെ ജീവിതം ബാലൻസ് ചെയ്യാൻ ഇതാവശ്യമാണ്. ഒപ്പം മടിയിൽ നിന്നു മനസ്സു മാറാനും ഇത് ഉപകരിക്കും. ഒപ്പം ഉറച്ച തീരുമാനത്തിന് ആവശ്യമാണ്. ഇവർ രണ്ടു പേരുമായി ചേർന്നാൽ രാജ്യസ്നേഹികളും ബഹുമാനിക്കപ്പെടുന്നവരും സമാധാനം കൊണ്ടുവരുന്നവരുമായിത്തീരും. ഇവരെ മോശം സാഹചര്യത്തിലും ഒരുമിച്ചു നിൽക്കാൻ പ്രാപ്തരാക്കും. പരസ്പരം ആദരവുള്ളവരും മാനസികമായി കഴിവുള്ളവരും മനോബലമുള്ളവരുമാക്കിമാറ്റും.

സ്കോർപിയോ (ഒക്ടോബർ24-നവംബർ22)

ദീർഘദൃഷ്ടിയുള്ളവരാകും. എന്നാൽ ഈ കഴിവ് അവസാനം വരെ നിലനിൽക്കുകയില്ല. സ്പിരിച്വലും മാന്ത്രികവുമായ ശക്തിയുമുള്ള ഇവർ ജനിച്ചതു തന്നെ എന്തെങ്കിലുമൊക്കെ ചെയ്യാൻ വേണ്ടി മാത്രമാണ്.

സാജിറ്റേറിയസ് (നവംബർ23-ഡിസംബർ-22)

ഇവർ വിശ്വസ്തരല്ല. എല്ലാവരെയും നാണം കെടുത്തുന്നവരായിരിക്കും. യാത്രാപ്രിയരായിരിക്കും. എല്ലാ ബുദ്ധിമുട്ടുകളെയും പരിഹരിച്ച് സ്വന്തം ലക്ഷ്യപ്രാപ്തി പ്രാപിക്കുന്നവരായിരിക്കും ഇവർ.

കാപ്രികോൺ (ഡിസംബർ23-ജനുവരി20)

മനസ്സിൽ തോന്നുന്നത് അതപേടി നടപ്പിൽ വരുത്തുന്നവരാണിവർ. ഇവരുടെ മനസ്സിനെ പിടിച്ചുനിർത്താൻ സാധ്യമല്ല. ഇവരെ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. ഒന്നിൽ ഉറച്ച തീരുമാനമെടുത്താൽ പിന്തിരിയാത്തവരായിരിക്കും. സഹനശക്തിയില്ലാത്തവരും സാഹസികത കൂടിയവരുമായിരിക്കും. ഇതൊക്കെയാണെങ്കിലും അവർ അവരുടെ അവസരം കിട്ടുമ്പോൾ കഴിവ് കാണിച്ചുതരികയും ചെയ്യും. വസ്തുവകകൾ കൂടുതൽ ആഗ്രഹമില്ലാത്തവരുമായിരിക്കും. എന്നാൽ ആഗ്രഹിക്കുന്നതെന്തും വശത്താക്കുന്നവരുമാണിവർ.

അക്വേറിയസ് (ജനുവരി21-ഫെബ്രുവരി19)

വളരെ മഹത്വങ്ങളുള്ളവരാണിവർ. ഇവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവിനെകുറിച്ച് ആർക്കും ഒന്നും വിശ്വസിക്കാൻ സാധിക്കുകയില്ല. ഇവർ എപ്പോഴാണു സ്വയം ഉണർന്നു പ്രവർത്തിക്കുന്നതെന്നു നമുക്കറിയാൻ ബുദ്ധിമുട്ടാണ്. പുതിയ തലമുറയെ വാർത്തെടുക്കുന്നവരാണിവർ. നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഇവർ നമുക്ക് കാണിച്ചു തരുന്നത്. നല്ല മഹത്വങ്ങളുള്ള പ്രവൃത്തികളാണിവരുടെ മുഖമുദ്ര.

പീസസ് (ഫെബ്രുവരി20-മാർച്ച്21)

കുട്ടികളിൽ ചില അസ്വസ്ഥതകൾ ഉടലെടുത്തെന്നു വരാം. ഇവരിൽ ഒളിഞ്ഞു കിടക്കുന്ന അറിവുകൾ ചിന്തിക്കാൻ പറ്റില്ല. എന്നാൽ സ്വപ്നം കാണുന്ന കാര്യങ്ങൾ ചെയ്ത് അനുഗ്രഹീതരാകുന്നതു നമുക്ക് കാണാൻ കഴിയും. പക്ഷേ ഇവർ ചെയ്യുന്നതിനെ കണ്ട് നമ്മൾ പുകഴ്ത്തണം. ഇവരുടെ വിചിത്രതയെ നമ്മൾ വാച്ച് ചെയ്യണം. ഇവരുടെ കാര്യത്തിൽ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാൻ പാടില്ല. എന്നാൽ ഇവർ നമ്മളെ വിനാശത്തിലെത്തിക്കും. ഇതിൽ നിന്ന് ഇവരെ പിൻതിരിപ്പിക്കാൻ പ്രയാസമാണ്. ഇവർ നല്ല കെയർ ചെയ്യുന്ന രക്ഷകർത്താക്കളാണ്. വീടും കുടുംബവും വലിയ ലക്ഷ്യങ്ങളാണ് ഇവർക്കുള്ളത്. സഹനശക്തിയും മനസ്സിലാക്കാനുള്ള കഴിവും ഏറ്റവും വലുതാണ്.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.