Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരാടം-ഉത്രാടം നക്ഷത്രക്കാരുടെ കർമ്മ പുരോഗതിക്ക്

prediction-report

പൂരാടം

ശുക്രദശയിലാണ് ജനനം. സമ്പന്നരായി തീരുന്നവരും, ഭാവനാശീലവും, സംഭാഷണ വശ്യതയും കൊണ്ട് പ്രതിഭകളാകുന്നവരും, അന്തമായി മറ്റുള്ളവരെ വിശ്വസിക്കുന്നവരും, പെട്ടെന്ന് അടുപ്പം കാണിക്കുന്നവരുമാണ്. കബളിപ്പിക്കാതിരിക്കാനായി രക്ഷിതാക്കളും, ജാതകനും സ്നേഹപൂർവ്വം ആലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. പിടിവാശി സ്വഭാവം കുറയ്ക്കണം. മറ്റുള്ളവരോട് സഹാനുഭൂതിയും ദയാശീലവും ഉദാരമനസ്കതയും തുടങ്ങിയ ഗുണങ്ങൾക്കുടമകളാണിവർ. തൻകാര്യസാധ്യത്തിന് ബഹുമിടുക്കരുമാണ്. തോൽവി, നിരാശ എന്നീ വാക്കുകൾ ഇവരുടെ ജീവിത നിഘണ്ഡുവിലില്ല. ഗണിതം, ശാസ്ത്രം, യാത്രകൾ, കലാസാഹിത്യ പ്രവർത്തനങ്ങൾ എന്നിവയിൽ ശോഭിക്കുന്നവരാണ്. കുംഭകർണ്ണന്മാരാണ്, ഈ ശീലം ഉപേക്ഷിക്കേണ്ടതാണ്. നിത്യവും വ്യായാമം ചെയ്യാൻ ചെറുപ്പം മുതലെ ശീലിപ്പിക്കേണ്ടതാണ്. ആരുടെയും ഉപദേശങ്ങൾ ചെവിക്കൊള്ളുകയില്ല. പാപഭയവും ദൈവഭയവും ഉള്ളവരാണ്. ഉത്സാഹത്തോടെ ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിപ്പിക്കുന്നവരാണ്. സ്നേഹത്തിനു മുന്നിൽ കീഴടങ്ങുന്നവരാണ്. കാര്യങ്ങൾ സൗമ്യമായി പറയുകയാണു വേണ്ടത്. ആരോഗ്യ പരിപാലനത്തിൽ അശ്രദ്ധാലുക്കളാണ്. ശ്രദ്ധിച്ചും സൗമ്യതയോടും ചോദിച്ച് ആരോഗ്യപ്രശ്നങ്ങൾ മനസ്സിലാക്കി തക്ക ചികിത്സ നൽകേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. ചെവി, മൂക്ക്, തൊണ്ട, വിസർജ്ജനാവയവങ്ങളിൽ രോഗബാധ, ഡയബറ്റിസ്, പല്ലു സംബന്ധമായ രോഗങ്ങൾ എന്നിവയുണ്ടാകും. രോഗങ്ങള്‍ കണ്ടാൽ യുദ്ധകാലാടിസ്ഥാനത്തിൽ തക്കചികിത്സ നൽകേണ്ടതാണ്. സുഖലോലുപത്വം ഇഷ്ടപ്പെടുന്നവരാണ്. ധനം സമ്പാദിക്കുന്നതിൽ ഏറെ താൽപര്യം കാണിക്കുന്നവരും, ഭൗതികസുഖങ്ങളോട് പ്രതിപത്തി കാണിക്കുന്നവരും, നല്ലതെന്തിനെയും സ്വീകരിക്കാൻ മടിയില്ലാത്തവരും, വിദ്യാഭ്യാസത്തിൽ തടസ്സങ്ങളും, പ്രതിബന്ധങ്ങളും വന്നുചേരുന്നവരും, ആഡംബരപ്രിയരും ആയിരിക്കും.

ശുഭദിനം – വ്യാഴം, വെള്ളി, ഞായർ, ചൊവ്വ

തിയതി – 6, 15, 24

ഉത്രാടം

സൂര്യദശയിലാണ് ജനനം. വാക്കിലും പ്രവൃത്തിയിലും അസാധാരണ കൗശലം കാത്തുസൂക്ഷിക്കുന്നവരും, അന്തസ്സും അഭിമാനവും കൈവിടാത്തവരും, പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിവുള്ളവരും, കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ കഴിവുള്ളവരും, പ്രധാന തീരുമാനം എടുക്കുമ്പോൾ വളരെ വിശ്വസ്തരുടെ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകി അതുകൂടി മാനിക്കുന്നവരും, തൊഴിലുകൾക്ക് പ്രത്യേക ശൈലികൾക്കുടമയും, അവരുടെ ഇഷ്ടമേഖലകൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിച്ചാൽ അതിൽ ജീവിതവിജയം കൊയ്യുന്നതാണ്. വായനയും, അറിവും ഇവരുടെ ഒരു ലഹരിയാണ്. പൊങ്ങച്ചത്തിലും ആഡംബരത്തിലും താൽപര്യമുള്ളവരും, പുറമെ നല്ല പെരുമാറ്റവും, കുലീനരുമായി തോന്നുമെങ്കിലും നേരെ മറിച്ചാണ്, ക്ഷമയും ശാന്തിയും ശീലിപ്പിക്കണം. നിർബന്ധബുദ്ധി ഒഴിവാക്കണം, വരുംവരായ്കകളെക്കുറിച്ച് ജാഗ്രത വളർത്തിയെടുക്കണം. കോപം നിയന്ത്രിക്കണം. ചിന്തിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക. കണ്ണ്, തൊണ്ട, നടുവ് എന്നിവയ്ക്ക് അസുഖത്തിന് സാധ്യതയുള്ളതിനാൽ വ്യായാമങ്ങൾ ചെയ്യണം. വാക്കുകൾ കൊണ്ട് മറ്റുള്ളവരെ മുറിവേൽപ്പിക്കരുത്. ധൂർത്തുകൾ ഒഴിവാക്കണം. നിക്ഷേപം വർദ്ധിപ്പിക്കാൻ ശീലിപ്പിക്കണം. കുംഭകർണ്ണശീലം ഒഴിവാക്കണം. വാഹനങ്ങൾ ഓടിക്കുമ്പോൾ അതീവശ്രദ്ധ പുലർത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശ്രിതവത്സലരും, അധികാര സ്ഥാനത്ത് നന്നായി ശോഭിക്കുന്നവരും, ഇഷ്ടമില്ലാത്തവരെ കരുതിക്കൂട്ടി കർശനമായി പെരുമാറി ദ്രോഹിക്കുന്നവരും, ജീവിതത്തിലോ, ജോലിയിലോ, ദാമ്പത്യത്തിലോ നിഗൂഢതകൾ ഒളിപ്പിക്കുന്നവരോ, പ്രശസ്തിയും അംഗീകാരത്തിനും വേണ്ടി ഗൂഢമായി പ്രവർത്തിക്കുന്നവരും ആയിരിക്കും.

ഭാഗ്യദിനം – ഞായർ, വെള്ളി

തിയതികൾ – 1, 10, 19, 28

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: