Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരാടം നക്ഷത്രത്തിൽ ജനിച്ചസ്ത്രീകൾ ബുദ്ധിസാമർഥ്യക്കാർ

ജ്യോതിഷം

പൂരാടം നക്ഷത്രക്കാർ‌ ശുക്രദശയിലാണു ജനിക്കുന്നത്. സംഖ്യാധിപൻ 6. പരിശ്രമശാലികളും ആത്മവിശ്വാസത്തിനുടമകളുമാണ് പ്രവൃത്തികളിൽ ഒരുതരം ഹുങ്ക് പ്രകടമായാലും ഏറ്റെടുക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിൽ ഇവർ പ്രാഗല്‌ഭ്യം കാണിക്കും. അടുക്കും ചിട്ടയുമുള്ളവരാണ്. ബുദ്ധിസാമർഥ്യം, മാതൃഭക്തി, അഭിമാനം, ആത്മനിയന്ത്രണം, സേവനതൽപരത, ഭാഗ്യം എന്നിവയുള്ളവരാണ്‌. 

കർ‌മശേഷിയുള്ളവരും ക്ഷമാപൂർ‌വവും സാവധാനവും കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കുന്നവരുമാണ്‌.  തലയ്ക്കു പിടിക്കുന്ന ഗർ‌വ് മാറ്റേണ്ടതാണ്. സുഖസൗകര്യങ്ങളും ഭാഗ്യവും  ജീവിതത്തിൽ കിട്ടും. വിനയം കാത്തുസൂക്ഷിച്ച് സംസാരിക്കണം. സൗഭാഗ്യങ്ങൾ നില നിൽക്കുന്നതിനു നാവ് നിയന്ത്രിക്കേണ്ടതാണ്. ഇണയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്തിനെയും ചെറുത്തുനിൽക്കുകയും എതിർത്തുതോൽപിക്കുകയും ചെയ്യാനുള്ള കഴിവ് ശ്രദ്ധേയമാണ്. ചെയ്യാത്ത കുറ്റങ്ങൾക്ക്  അപവാദങ്ങൾ കേൾക്കുന്നവരാണ്. പിശുക്കനെന്ന പേരുദോഷവും സമ്പാദിക്കും. സ്ഥിരമായ സുഹൃത്തുക്കൾ ഉണ്ടായിരിക്കില്ല. കൊച്ചു കൊച്ചു കാര്യത്തിനു ദേഷ്യപ്പെടുന്നതും അത് ഉള്ളിൽ തന്നെ ഒതുക്കിവയ്ക്കുന്നതും നല്ലതല്ല. കുടുംബസ്വത്ത് ഭാഗം വയ്ക്കുന്ന സമയത്ത് അനാവശ്യമായ വാഗ്വാദങ്ങൾ ഒഴിവാക്കുക. പൊതുജനങ്ങളുമായി വിട്ടുവീഴ്ച മനോഭാവം വച്ചു പുലർത്താൻ ശ്രമിക്കുക. 

മംഗല്യഭാഗ്യം വൈകിയാണു നടക്കുന്നത്. കുടുംബജീവിതം ശോഭനമായിരിക്കും. വിദ്യാഭ്യാസജീവിതത്തിൽ തടസ്സങ്ങളുണ്ടാകും. സൽസ്വഭാവികളും സ്വന്തം കുടുംബത്തോടു സ്നേഹം പുലർത്തുന്നവരുമാണ്. ഇണയെ നിയന്ത്രിക്കാൻ ശ്രമിക്കാറുള്ളതിനാൽ ചില്ലറ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. കുട്ടികളിലൂടെ കുടുംബത്തിൽ ആഹ്ലാദകരമായ അന്തരീക്ഷമുണ്ടാകും. വളരെ ആസൂത്രിതമായി പ്രവർത്തിക്കുന്ന താങ്കൾ പെട്ടെന്ന് എന്തെങ്കിലും ആശയക്കുഴപ്പത്തിലോ അസ്വസ്ഥതയിലോ അകപ്പെടുന്നതിന്റെ കാരണം അറിയാത്ത വിഷയങ്ങളിൽ ഒരുതരം ധൃതിപ്പെടൽ ആണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു പ്രവർത്തിക്കുന്നതാണ് നല്ലത്. വികാരങ്ങൾ‍ പുറത്തു പ്രകടിപ്പിക്കാതെ എപ്പോഴും ആഹ്ലാദവേദിയായിരുന്നാൽ താങ്കൾ അത് മറ്റുള്ളവരിലൂടെ താങ്കൾക്ക് ലഭിക്കേണ്ട നന്മകൾ ഇരട്ടിയാക്കും. ദേഷ്യം ഒഴിവാക്കണം. മുതിർന്നവരുടെ ബഹുമാനവും സ്നേഹവും ലഭിച്ചാൽ അവരുടെ അനുഗ്രഹത്താൽ ജീവിതവിജയം ലഭിക്കും. യാത്രാവേളകളിൽ കാലു വയ്ക്കുമ്പോൾ വളരെയധികം കടത്തിനു സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഓന്തിനെപ്പോലെ വികാരം മാറിമാറി പ്രകടിപ്പിക്കുന്നതിനു മാറ്റം വരുത്തണം. യോഗയും വ്യായാമവും ചെയ്യുന്നതു നല്ല ഫലം ലഭിക്കും. കായികവിനോദവും, കലയും പഠിക്കുന്നതും നന്ന്. മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും പ്രതീക്ഷിക്കുന്ന താങ്കൾ അതു സ്വയം പ്രാവർത്തികമാക്കാൻ ശ്രമിക്കണം. വാഹനമോടിക്കുമ്പോൾ അശ്രദ്ധ പാടില്ല. അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം ശ്വാസതടസം, കഫരോഗങ്ങൾ, പകർച്ചവ്യാധികൾ ഉണ്ടാകുന്നവരാണ്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. 

ഗർഭാശയരോഗത്തിനു, രക്തസമ്മർദത്തിനും സാധ്യതയുണ്ട്. ചിലർക്ക് സന്താനഭാഗ്യം കുറവായിരിക്കും. പെറ്റമ്മയെ പോലും മനസ് തുറന്ന് വിശ്വസിക്കുകയില്ല. അവിചാരിതമായ പ്രേമബന്ധത്തിലും ചെന്നുപെടും. മധ്യവയസിൽ സുഖാനുഭവങ്ങൾ കൂടുതൽ ലഭിക്കുന്നവരായരിക്കും. സുഖഭോഗങ്ങളിൽ തൽപരരും കുട്ടിക്കാലത്ത് പിതൃക്ലേശം അനുഭവിക്കുന്നവരുമാം. അന്യരെ വിശ്വസിച്ചു ചെയ്യുന്ന ഇടപാടുകളും കൂട്ടു ബിസിനസും സൂക്ഷിക്കണം. ഇതിലൂടെ അപവാദത്തിനും അരോപണത്തിനും ഇടയാകുന്നതിനാലാണ്. കുടുംബത്തിൽ നേതൃപദവി അലങ്കരിക്കുന്നവരാണിവർ. അവസാനകാലം ഇണയുമായി സന്തോഷകരമായ ജീവിതം ഇവർക്കുണ്ടാകും. എന്നാൽ കുട്ടികളിൽ നിന്നുള്ള അനുഭവയോഗം കുറവായിരിക്കും. ഇവർ വലിയ അഭിമാനികളാണ്. അഭിമാനക്ഷതം ഉണ്ടായാൽ ഇവർ എതിരാളി ആരായാലും വച്ചു പൊറിപ്പിക്കില്ല. ആ സന്ദർഭത്തെ ശക്തിയുക്തം എതിർക്കും. മറ്റുള്ളവരെ ആകർഷിക്കുന്ന കണ്ണുകളുമായിരിക്കും.

വിവാഹത്തിന് അനുയോജ്യമായ നക്ഷത്രങ്ങൾ:

തിരുവാതിര-5, പുണർതം-61/2, മകം-6, ഉത്രം-7, അത്തം-51/2, ചോതി-6, മൂലം-6, ഉത്രാടം-6, പൂരുരുട്ടാതി-5,,രേവതി-5

അനുകൂല ദിവസം-വെള്ളി, വ്യാഴം, ഞായർ

അനുകൂല തീയതി 6, 15, 24, 1, 10 ,19, 28.

അനുകൂല നിറം-സ്ഫടിക നിറം, വെള്ള, ഇളം നിറങ്ങൾ

അനുകൂല രത്നം- മാണിക്യം

പ്രതികൂലം- മറ്റുള്ളവ

പ്രതികൂല നക്ഷത്രം - തിരുവോണം, ചതയം, ഉതൃട്ടാതി,ആയില്യം, പൂയം, ചിത്തിര, വിശാഖം, തൃക്കേട്ട

പ്രതികൂല രത്നം-മുകളിൽ പറഞ്ഞ രത്നം ഒഴികെ എല്ലാം

തൊഴിൽ മേഖല-റെയിൽവേ, വ്യോമയാനം, മൃഗസംരക്ഷണം, സിനിമ, ഹോട്ടൽ, ആശുപത്രി, നിയമരംഗം, സാമ്പത്തിക സ്ഥാപനങ്ങൾ, റബർ, പരുത്തിവ്യവസായം, അധ്യാപനം, കലകൾ.

ജീവിത വിജയത്തിനുള്ള പരിഹാരങ്ങൾ:

ഭരണി, പൂരം, പൂരാടം നക്ഷത്രത്തിൽ മുക്കുറ്റി സമൂലം ഗണപതി ഹോമം നടത്തുക, താമരയും വെണ്ണയും കൂടി ഹോമിക്കുക. നവഗ്രഹങ്ങൾക്കു നെയ്‌വിളക്ക്, കരിക്കഭിഷേകം അരവണപ്പായസം, ഇടിച്ചുപിഴിഞ്ഞു പായസം എന്നിവ നടത്തുക.

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: