Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരം നക്ഷത്രക്കാരുടെ സ്വഭാവവിശേഷങ്ങൾ

ജ്യോതിഷം

ഈ നക്ഷത്രം രാശി ചക്രത്തിൽ  133‍ഡിഗ്രി 20 മിനിറ്റു മുതൽ 146ഡിഗ്രി 40 മിനിറ്റു വരെ വ്യാപിച്ചു കിടക്കുന്നു. സ്ഥിതി നക്ഷത്രം. മനുഷ്യ ഗണം, യോനി-സ്ത്രീ , ഭൂതം–ജലം, പക്ഷി–ചകോരം, മൃഗം– എലി.

ഇതൊരു രജ്ജു നക്ഷത്രമാണ്. ആകയാൽ മകയിരം, അവിട്ടം, പൂരം, ഭരണി, അനിഴം, ഉത്തൃട്ടാതി, ചിത്തിര നക്ഷത്രക്കാരുമാ യുളള വിവാഹം ഗുണകരമല്ല. വേധ നക്ഷത്രം  ഉത്തൃട്ടാതി യാണ്. ഇതൊരുഗ്ര നക്ഷത്രമാണ്. സുലോചന നക്ഷത്രം, സമനക്ഷത്രം, ചതുഷ്പാദ് നക്ഷത്രം, അത്രിഗോത്രം.ഊൺ നാളല്ലാത്തതിനാൽ ശുഭകർമ്മങ്ങൾക്ക് എടുക്കാറില്ല. പിണ്ഡ നൂൽ നക്ഷത്രം പൂരം വന്ധ്യനക്ഷത്രമാണ്. ബന്ധനം, യുദ്ധം, ശില്പവേലകൾ ഇവയ്ക്കു നല്ലതാണ്. 

പൂരം ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രധാനമാണ്. നക്ഷത്രാധിപൻ ശുക്രൻ രാശ്യാ ധിപൻ സൂര്യൻ. ശുക്രന്റെയും സൂര്യന്റെയും സ്വഭാവ വിശേഷ ങ്ങൾ ഇവരിൽ കാണാം. 

മൃഗരാജനായ സിംഹം പ്രതീകമായുളള ചിങ്ങം രാശിയിലാണ് പൂരം നക്ഷത്രക്കാരുടെ ജനനം. രാശ്യാധിപനായ സൂര്യന്റെ  തേജസ്സും നക്ഷത്രാധിപനായ ശുക്രന്റെ സൗന്ദര്യവും ആകർഷണീയതയും ഇവരിൽ കാണാം. ചിങ്ങത്തിന്റെ അധിപതിയായ സൂര്യന് പിതൃകാരകത്വം ഉളളതിനാൽ ഇവർ സന്താനങ്ങളോട് അതിരറ്റ സ്നേഹ വാത്സല്യവും മാതൃസഹജമായ മമതയും കാണിക്കും. അതിന്റെ കാരണം  ശുക്രന്റെ നക്ഷത്രാധിപത്യമാണ്. ഏതു തരത്തിലുളള തടസ്സവും  തട്ടി നീക്കി ഇവർ‌ മുന്നേറും. ഒരു കാര്യത്തിലും പിന്നിൽ നിൽക്കാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. തന്റെ കഴിവിനെ മറ്റുളളവർ‌ അംഗീകരിക്കണമെന്നാഗ്രഹിക്കുന്നവരാണ്. ജാതകത്തിൽ സൂര്യനും, ശുക്രനും ബലമുണ്ടെങ്കിൽ രാഷ്ട്രീയം, പൊതു മേഖലാരംഗങ്ങളിൽ ശോഭിക്കും. മറ്റുളളവരോട് വളരെ സഹാനുഭൂതിയോടെ പെരുമാറുവാനും നല്ല വാക്കുകളാൽ ആൾക്കാരെ സ്വാധീനിക്കാനും കഴിയും. പരാശ്രയ ശീലം ഇവർക്ക് ഒട്ടുമേയില്ല. സ്വന്തം കുടുംബത്തെ സംരക്ഷിക്കുവാനും സ്വന്തം ആവശ്യങ്ങൾക്കും മറ്റുളളവരുടെ മുൻപിൽ കൈനീട്ടുവാൻ ഇവർക്കാവില്ല. സിംഹം സ്വയം ഇരതേടുകയാണു പതിവ്. എതിരാളിയുടെ നീക്കങ്ങളെ നല്ല വണ്ണം വിലയിരുത്താനും തക്കസമയത്ത് അതനുസരിച്ച് പ്രവർത്തിക്കുവാനും ഇവർക്കു കഴിയും.

അഭിമാനബോധവും ഉയർന്ന ചിന്താശക്തിയും മറ്റുളളവരെ ഭരിക്കാനുളള അഭിനിവേശവും ഇവരിൽ കാണാം. ഇതൊക്കെയാണെങ്കിലും ഇവർക്കൊരിക്കലും മനഃശാന്തി കിട്ടാറില്ല. വീട്ടു കാര്യങ്ങളും കൃഷിയും വാഹന ചിന്തയും മനസ്സിനെ അലട്ടും. മനോകാരകനായ ചന്ദ്രന് വൃശ്ചികത്തിൽ നീചം (4–ാം ഭാവ ത്തിൽ) ഭവിച്ചതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളിൽ നിന്ന് ഇവരെ പിൻതിരിപ്പിക്കാനാവില്ല, വളരെ നിശ്ചയദാർഡ്യം ഇവരിൽ കാണാൻ കഴിയും. 7–ാം ഭാവാധിപന് 6–ാം ഭാവാധിപനും ഉളളതിനാൽ വിവാഹ ജീവിതത്തിൽ ക്ലേശങ്ങളുണ്ടാകും. ശുക്രന്റെ സ്വാധീനത്താൽ ഭൗതിക സുഖങ്ങളിൽ വളരെ ആകൃഷ്ടരായിരിക്കും. സൂര്യന്റെയും ചിങ്ങം രാശിയുടെയും പ്രഭാവത്താൽ സ്ത്രീകളോട് റൊമാന്റിക് ആയി പെരുമാറുവാൻ ഇവർക്കാവില്ല. പക്ഷെ മാതാവിനോട് വളരെയധികം സ്നേഹം പ്രകടിപ്പിക്കും. സഹൃദയത്വം, ലളിതകലകളിൽ താല്പര്യം, സ്വഭാവശുദ്ധി തുടങ്ങിയ ഗുണങ്ങൾ ഇവർക്കുണ്ടാവും. ചിലരിൽ നിയന്ത്രണ മില്ലാത്ത ലൈംഗിക ജീവിതം കാണാം. 

അത്തം, ചോതി, അനിഴം, മീനക്കൂറിലെ നക്ഷത്രങ്ങൾ, പൂരുരു ട്ടാതി (1/4), ഉത്തൃട്ടാതി, രേവതി ഇവ പ്രതികൂല നക്ഷത്രങ്ങളാ ണ്. 

ചന്ദ്രൻ, രാഹു, ശനി എന്നീ ദശാകാലങ്ങൾ ഗുണകരമല്ലാത്തതിനാൽ ഈ കാലങ്ങളിൽ ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഗുണകരമാണ്. 12 വയസ്സു വരെ കാലം പൊതുവേ അനുകൂലമായിരിക്കും. 12 മുതൽ 18 വരെ ഗുണ ദോഷ സമ്മിശ്രഫലമായിരിക്കും. 20– ഉം, 30– ഉം പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. 51 വരെ ഗുണദോഷ സമ്മിശ്രഫലം ശേഷം ജീവിതം പൊതുവേ ഗുണകരമായിരിക്കും.  

മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി എന്നീ ദേവതകളെ ഭജിക്കുക. യക്ഷിക്ക് വഴിപാടുകളും നടത്തുക. ജന്മനക്ഷത്രത്തിൽ ലക്ഷ്മി പൂജയോ ശുക്രപ്രീതികരമായ കർമ്മങ്ങളോ അനുഷ്ഠി ക്കുക. ‍ഞായറാഴ്ച ആദിത്യപൂജ– ശിവക്ഷേത്ര ദർശനം ഇവ ഗുണകരമാണ്.

ഓം ആര്യമ്ണേനമഃ എന്നു ജപിക്കുന്നത് ഉത്തമം.

ഗീതകുട്ടി

ലക്ഷ്മീനാരായണ കൊടുങ്ങൂർ

9656132213

sreelakshminarayananastro@gmail.com

Your Rating: