Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരുരുട്ടാതി നക്ഷത്രക്കാരായ സ്ത്രീകൾ സംസാരപ്രിയർ

ജ്യോതിഷം

വ്യാഴന്റെ നക്ഷത്രം, ജന്മ സംഖ്യ 3, ഗുരുകടാക്ഷമുള്ളവരാണിവർ. വിട്ടുവീഴ്ചാമനോഭാവത്തിനുടമകളും, തളരാത്ത കഠിനാധ്വാനികളുമാണ്. സത്യത്തിനും ആത്മാർത്ഥതയ്ക്കും പ്രാധാന്യം നൽകുന്നവരും, ശിക്ഷണം നൽകുന്നതിനും തെറ്റിനെ നിയന്ത്രിക്കുന്നതിനും, അവയെ നശിപ്പിക്കുന്നതിനും മിടുക്കരാണ്. ക്ഷമയുടെ ശിഖരമാണ്. തെളിഞ്ഞ ചിന്താഗതിയും ദീർഘവീക്ഷണത്തോടെ തീരുമാനമെടുക്കാനുള്ള കഴിവും, ഇടപഴകുന്നവരോട് പെട്ടെന്ന് എടുത്തടിച്ച് സംസാരിക്കുന്നതിലൂടെ ശത്രുക്കളെ വിലയ്ക്കു വാങ്ങുന്നു. ഈ പ്രവണത ഒഴിവാക്കണം. കുടുംബത്തിന്റെ മുന്നേറ്റത്തിന് ഇണയ്ക്ക് ശക്തിപകരുന്നവരാണ് താങ്കൾ. ഇണ താങ്കളെ പ്രശംസിച്ച് സംസാരിക്കും. വിദ്യയും കഴിവും ഉണ്ടെങ്കിലും മിക്കവരും വീട്ടമ്മമാരായിരിക്കും. കുടുംബത്തോടുള്ള അതിരറ്റ ഉത്തരവാദിത്വബോധമാണിതിനു കാരണം. സംസാരപ്രിയരായ ഇവർക്ക് വിനയം വളരെയധികം ആവശ്യമാണ്. സ്വന്തം പരിശ്രമത്താൽ ധനമുണ്ടാക്കി ജീവിക്കുന്നവരാണിവർ. ചെറിയ ഉപകാരങ്ങൾ ചെയ്തിട്ട് അതിനെ പെരുപ്പിച്ച് കാണിക്കുന്ന സ്വഭാവം ഒരു ന്യൂനതയാണ്. പൊങ്ങച്ചക്കാരാണ്. ബാല്യകാലം സന്തോഷമായിരിക്കും. കാര്യങ്ങൾ നിരീക്ഷണപാഠവത്തോടെ നിരീക്ഷിക്കുന്നവരാണ്. 

ബാല്യകാലത്ത് കലയിൽ നല്ല പ്രാവണ്യമുണ്ടായിരിക്കും. മറ്റുള്ളവരുടെ ജോലികൾ കൂടി ഏറ്റെടുത്ത് ചെയ്തു തീർക്കാൻ കഴിവുള്ളവരാണ്. പണമിടപാടു നടത്തുന്ന ഉദ്യോഗസ്ഥർ ആരെയും വിശ്വസിച്ച് ഉത്തരവാദിത്വം എൽപ്പിക്കരുത്. ബാല്യകാലം സന്തോഷപ്രദമായിരിക്കുമെങ്കിലും മധ്യകാലഘട്ടം അത്ര ശോഭനമല്ല. സാമ്പത്തിക നേട്ടത്തെക്കാൾ ആദരവു പിടിച്ചു പറ്റാനാണ് ആത്മാർഥമായി ഇവർ ആഗ്രഹിക്കുന്നത്. ധനമോഹികളാണെങ്കിലും ഏതു വിധേനയും ധനം സമ്പാദിക്കണമെന്ന ആഗ്രഹമില്ല. അസുഖങ്ങൾ ഉണ്ടായാൽ കയ്യിൽ കിട്ടുന്ന മെഡിസിൻ കഴിച്ച് സ്വയം ചികിത്സ നടത്തുന്നവരാണ് നിങ്ങൾ. അതു ശരിയല്ല ഡോക്ടറെ കണ്ടു ചികിത്സിക്കുന്നതാണ് നല്ലത്. തനിക്കു താൻ തന്നെ കുഴിതോണ്ടുന്നവരാണ് നിങ്ങൾ.. സ്വന്തം അഭിപ്രായമനുസരിച്ചേ പെരുമാറൂ, മറ്റുള്ളവരെ അനുസരിക്കില്ല. അവരോട് ശത്രുതാ മനോഭാവം വച്ചു പുലർത്തും. തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിക്കാൻ സമർഥരാണ്. കാഴ്ചയിലും പെരുമാറ്റത്തിലും നല്ലവരായിരിക്കണമെന്ന് മറ്റുള്ളവർക്ക് ഇവരെ കണ്ടാൽ തോന്നും. നേതൃത്വപദവിയിൽ ശോഭിക്കുന്നവരാണ്. വീട്ടുഭരണത്തിൽ മിടുക്കരാണിവർ. കുട്ടികളിൽ നിന്നും എല്ലാ സഹായസഹകരണങ്ങളും ലഭിക്കുന്നവരാണിവർ. രോഹിണി നക്ഷത്രക്കാരൻ ഭർത്താവായി ലഭിച്ചാൽ ഇവർക്ക് നല്ല കുട്ടികൾ ലഭിക്കുന്നതാണ്.

∙വിവാഹത്തിനനുകൂല നക്ഷത്രങ്ങൾ 

തിരുവാതിര-5

പുണർതം-6

മകം-5

ഉത്രം-5

ചോതി-6

വിശാഖം-6

അനിഴം-5

മൂലം-7

പൂരാടം-6

തിരുവോണം-7

ചതയം-6

പൂരുരുട്ടാതി-6

ഉതൃട്ടാതി-6

∙പ്രതികൂലം

രേവതി, ഭരണി, അത്തം, ഉത്രാടം, അവിട്ടം, പൂയം, ആയില്യം

∙അനുകൂല ദിവസം- വ്യാഴം 

∙അനുകൂല തീയതി-3,12,21,30

∙നിറം - മഞ്ഞ

∙രത്നം-മഞ്ഞപുഷ്യരാഗം (ബാക്കി പ്രതികൂലം)

തൊഴിൽ മേഖല-വിമാനസർവീസ്, അന്വേഷണ ഏജൻസി, അധ്യാപനം, ലേഖകർ, കലാപ്രവർത്തകർ , ജ്യോതിശാസ്ത്രം, നികുതി വകുപ്പ്, ചാരിറ്റബിൾ സൊസൈറ്റി, തദ്ദേശ സ്വയംഭരണം

പരിഹാരം

ഗണപതിഹോമം, മുക്കുറ്റി സമൂലം താമര വെണ്ണ എന്നിവയോടെ പുണർതം, വിശാഖം, പൂരുരുട്ടാതിയിൽ നവഗ്രഹത്തിന് കരിക്കഭിഷേകം, നെയ്‌വിളക്ക്, അരവണപ്പായസം, കടുംപായസം, ദിവസവും നാമജപം.

ലേഖകൻ

Aruvikkara Sreekandan Nair
KRRA – 24, Neyyasseri Puthen Veedu
Kothalam Road, Kannimel Fort
Trivandrum -695023
Phone Number- 9497009188

Your Rating: