Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017–19 പൂതനാമോക്ഷ വർഷഫലം മകരം രാശിക്കാർക്ക്

capricon

ശനി സംഭാവന ചെയ്യുന്നത്

ലഗ്നാധിപനും രണ്ടാം ഭാവാധിപനുമായ ശനി 12ൽ നിൽക്കുന്നതിനാൽ മകരം രാശിക്ക്, ലഗ്നാധിപന്‍ 12ൽ നന്നായിരിക്കും. 2–ാം ഭാവത്തിലേക്കു ദൃഷ്ടി ഉള്ളതിനാലും 6–ാം ഭാവത്തിലേക്കും 9–ാം ഭാവത്തിലേക്കും ദൃഷ്ടി ഉള്ളതിനാൽ നല്ല ഫലങ്ങള്‍ നൽകും. പക്ഷേ പുതിയ വീട്ടിലേക്ക് താമസം മാറേണ്ടതായി വരികയും നല്ല സമ്പത്ത് നൽകുകയും ചെയ്യും. പക്ഷേ 2 ന്റെ 8 ലെ ഗുരു സ്ഥിതി കുറച്ച് കടബാധ്യതയെ തരികയും രാഹുവിന്റെയും കേതുവിന്റെയും സ്ഥിതി ഇതിനു പ്രേരണ നൽകുകയും ചെയ്യും. നല്ല ശാരീരിക ആരോഗ്യവും ആഗ്രഹത്തിനൊത്ത ജീവിതവും തൊഴിലിലുയർച്ചയും അയൽക്കാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഉപദ്രവങ്ങളുണ്ടാകും. ഇളയസഹോദരങ്ങളും മൂത്തസഹോദരങ്ങളുമായി ഇടച്ചിലുണ്ടാകും. വിവാഹബന്ധത്തിൽ വിള്ളലുണ്ടാകാൻ സാധ്യത, സ്വരച്ചേർച്ചയില്ലായ്മ കാരണം ബന്ധം വിടരുന്നതാണ്. തൊഴിൽ സ്ഥലം മാറും സ്ഥിരമായൊരു തൊഴിലിനോ, താമസത്തിനോ കഴിയാത്ത അവസ്ഥ സംജാതമാകും. രവി ശനി ബന്ധത്തിൽ അച്ഛനുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാകും. ശനി ചന്ദ്ര ബന്ധം വരുമ്പോൾ വീട്ടിൽ മനസ്സന്തോഷവും അമ്മയുമായി നല്ല ബന്ധത്തിൽ കഴിയുകയും ചെയ്യും. ശനി കുജ ബന്ധത്തിൽ ശത്രുക്കളിൽനിന്നും സന്താനത്തിൽ നിന്നും വീട്ടിൽനിന്നും തൊഴിൽസ്ഥാനത്തുനിന്നും അഗ്നിയിൽനിന്നും പ്രശ്നങ്ങളുണ്ടാകും. 

ശനി ബുധ ബന്ധത്തിൽ സംസാരത്തിന് മര്യാദ നഷ്ടപ്പെടും. ശനിശുക്രബന്ധത്തിൽ സമ്പത്തുണ്ടാകുന്നതാണ്. അസന്തോഷങ്ങൾ ഉണ്ടാകും അസുഖങ്ങളും ഉണ്ടാകും നന്ദികേട് കാണിക്കും ധൂർത്താളിയായിരിക്കും വരവിൽ കൂടുതൽ ചെലവു ചെയ്യും മനുഷ്യത്വം കുറയും മനസ്സിൽ കാണുന്നതുടൻ ചെയ്യാൻ താൽപര്യപ്പെടും. ബന്ധുക്കളുമായി അകലും സ്വന്തം ചെയ്തികൾ കാരണം ബന്ധുക്കള്‍ വിട്ടുപോകും ഒരു ജോലിയും ചെയ്യുന്നതിനോട് ആത്മാർത്ഥത കാണിക്കില്ല, മുഴുമിപ്പിക്കുകയുമില്ല, സമൂഹത്തിൽ മോശക്കാരാകേണ്ടി വരും ചീത്ത കൂട്ടുകെട്ടുകളിൽ കുരുങ്ങും. സഹായികളെ വെറുപ്പിക്കും. ഒരു തരം സന്യാസജീവിതം തന്നെ നയിക്കേണ്ട സാഹചര്യം വന്നുചേരും. ശത്രുക്കളെ തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ്. അന്യരുടെ ചതിയിൽപെട്ട് ജയിൽവാസം വരെ അനുഭവിക്കേണ്ടിവരുന്നതാണ്. കൂടുതൽ സമയവും പുറത്ത് ചിലവഴിക്കുന്നവരായിരിക്കും. ധനുവിലെ ശനി കൂടുതൽ നേട്ടങ്ങൾ നൽകുന്നതാണ്. ബുദ്ധിപരമായ കാര്യങ്ങളിൽ കഴിവ് കൂടിയിരിക്കും.

വ്യാഴം സംഭാവന ചെയ്യുന്നത്

വ്യാഴം 9ലെ സ്ഥിതി ഇവരെ ഈശ്വരവിശ്വാസികളും പൂർവ്വികരെ സേവിക്കുന്നതിനും പ്രേരിപ്പിക്കുന്നതാണ്. സമൂഹത്തിൽ നേതാവാക്കുകയും തത്വജ്ഞാനിയും ഉപദേശികളും ആക്കുന്നതാണ്. നല്ല സമ്പത്ത് നൽകുന്നതാണ്. ഉയർന്ന മേലധികാരികളുടെ വിശ്വാസത്തിന് പാത്രീഭവിക്കും. അധികാരസ്ഥാനം അലങ്കരിക്കുന്നതാണ്. ആത്മീയകാര്യത്തിൽ താൽപര്യം വർദ്ധിക്കും. തീർത്ഥാടനം നടത്തും. മറ്റുള്ളവരെ ഭരിക്കാൻ കേമരായിരിക്കും പിശുക്കു കാണിക്കും. സ്ത്രീകൾക്കിഷ്ടപ്പെടുന്നവരായിരിക്കും മധുരമായി സംസാരിക്കും. സന്യാസിമാരെയും ബ്രാഹ്മണരെയും സേവിക്കുകയും അവർക്ക് സഹായങ്ങള്‍ ചെയ്യുകയും ചെയ്യും മറ്റുള്ളവരെ ആകർഷിക്കത്തക്ക പ്രവൃത്തികൾ ചെയ്യും ആത്മീയ കാര്യങ്ങൾ ചെയ്ത് നേട്ടങ്ങളുണ്ടാക്കും‌ം അതിനായി ധാരാളം യാത്രകൾ ചെയ്യുന്നതായിരിക്കും. മറ്റുള്ളവരുടെ മനസ്സ് പഠിക്കാൻ താൽപര്യം കാണിക്കും യോഗ ചെയ്യാൻ താൽപര്യം കാണിക്കും. ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തും. മറ്റുള്ളവരോട് കൂടുതൽ ധിക്കാരപരമായി, അബ്നോർമൽ പോലെ പെരുമാറും. അതുകാരണം ആളുകളുടെ ഇടയിൽ നാണക്കേട് സഹിക്കേണ്ടതായി വരും. എന്നാൽ ചില സമയങ്ങളില്‍ മറ്റുള്ളവർക്ക് സഹായികളുമായിരിക്കും. വിദ്യാഭ്യാസത്തിൽ ഉന്നതി ലഭിക്കും. വക്കീൽമാർക്കും പ്രൊഫസർമാർക്കും ജഡ്ജിമാർക്കും രാഷ്ട്രീയക്കാർക്കും കോടതി ഉദ്യോഗസ്ഥർക്കും നല്ലതായിരിക്കും സ്ത്രീകൾക്ക് ഇളയ സഹോദരങ്ങളുമായി നല്ല ബന്ധത്തിലായിരിക്കില്ല, സ്വത്തുതർക്കങ്ങൾ ഉണ്ടാകുന്നതാണ്. അമ്മയ്ക്കും അച്ഛനും അസുഖങ്ങൾ വരുന്നതായിരിക്കും ചിലരുടെ ആയുസ്സിനും പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. ഗുണത്തേക്കാള്‍ കൂടുതൽ ദോഷങ്ങൾ നൽകുന്ന സമയമാണിത്. വളരെയധികം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. നവഗ്രഹ പ്രാര്‍ത്ഥനയോടെ മുന്നോട്ടു പോകേണ്ടതാണ്.

ഗുരുവിന്റെ 4ൽ ശനി നിൽക്കുന്ന ഫലവും ഗുരുവിന്റെ 12ൽ രാഹു നില്‍ക്കുന്ന ഫലവും ഗുരുവിന്റെ 6ൽ കേതു നിൽക്കുന്ന ഫലവും മേടം രാശിയുടെ 6ൽ ഗുരു നില്‍ക്കുന്ന ഫലവും മേടം രാശി കാണുക.

ഇടവത്തിന്റെ 5ൽ ഗുരു നിൽക്കുന്നത് ഇടവം രാശി കാണുക

മിഥുനത്തിന്റെ 4ലെ ഗുരു മിഥുനം രാശി കാണുക

കർക്കടകത്തിന്റെ 3ലെ ഗുരു കർക്കടകം രാശി കാണുക

ചിങ്ങത്തിന്റെ 2ലെ ഗുരു ചിങ്ങം രാശി കാണുക

തുലാത്തിന്റെ 12 ലെ ഗുരു തുലാം രാശി കാണുക

വൃശ്ചികത്തിന്റെ 11ൽ ഗുരു നില്‍ക്കുന്നത് വൃശ്ചികം രാശി കാണുക

ധനുവിന്റെ 10ൽ ഗുരു ധനുരാശി കാണുക

പൊതുഫലം

ആരോഗ്യം അഭിവൃദ്ധിപ്പെടും പിതാവിന് ശ്രേയസും വസ്ത്ര വ്യാപാരിക്ക് അനുകൂലകാലം, വിദ്യാഭ്യാസരംഗത്ത് ഉയർച്ചയും വാഹനം മാറ്റിവാങ്ങുകയും പുതിയ വാഹനം വാങ്ങാനുദ്ദേശിക്കുന്നവർക്ക് അർഹതയുള്ളവർക്ക് അതിനു സാധ്യതയുണ്ട്. ബാങ്കിങ് മേഖലയിലുള്ളവർക്ക് നല്ല സമയം, പൊതുരംഗത്ത് പ്രവർത്തിക്കും ആളുകളെ ആകർഷിക്കും നിർത്തിവച്ച വീടുപണി പൂർത്തിയാക്കും സന്താനങ്ങളിൽനിന്നും പ്രതീക്ഷയ്ക്കൊത്ത പ്രവൃത്തി പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതിയും ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും ഉദ്യോഗത്തിൽ ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ഏജൻസി ഏർപ്പാടിൽ നേട്ടവും ഉദ്യോഗത്തിൽ സ്ഥിരീകരണവും ആദ്യത്തെയും രണ്ടാമത്തെയും സന്താനജന്മം കൊണ്ട് ഗൃഹത്തിൽ അനുഗ്രഹീതമാകും (അർഹതയുള്ളവർക്ക്). 

കലാപരമായ പ്രവർത്തനത്തിൽ താൽപര്യവും പുതിയ ജോലിയിൽ പ്രവേശിക്കുകയോ, ബിസിനസ്സ് തുടങ്ങുകയോ ചെയ്യും. സഹോദരങ്ങളുടെ വിവാഹം നടക്കും. ഗൃഹം അനുഗ്രഹീതമാകും. ചെറുയാത്രകൾ ആവശ്യമായി വരുന്നതാണ്. ഏറ്റെടുക്കുന്ന പ്രവൃത്തിയിലെല്ലാം വിജയിക്കും. എല്ലാ പ്രശ്നങ്ങളെയും ശുഭപ്രതീക്ഷയോടെ കാണും. സിനിമ, സീരിയൽ, ഡാൻസ് തുടങ്ങിയവയുമായി പ്രവർത്തിക്കുന്നവർക്ക് നല്ല സമയവും പുതിയ അവസരങ്ങളും വന്നുചേരും. കുട്ടികളുടെ ഉയർച്ചയില്‍ അഭിമാനിക്കും. ബിസിനസ്സിൽ കൂടുതൽ വരുമാനവും സാഹിത്യകാരന്മാർക്ക് ഉന്നത വ്യക്തികളുടെ അനുമോദനത്തിനും അർഹരാകും. സുപ്രധാനമായ ഉത്തരവുകൾ കൈവശമെത്തും. ഒരുപാടു യാത്രകൾ ചെയ്യാനവസരമുണ്ടാകുകയും അതിലൂടെ നേട്ടങ്ങളുണ്ടാകുകയും ചെയ്യും. സർക്കാരിൽനിന്നും ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാഭ്യാസ രംഗത്തും പൊതുവേദികളിലും ശോഭിക്കും. പലതരം സുഖാനുഭവങ്ങളും ലഭിക്കും. പൊതുവെ കലയോട് ആഭിമുഖ്യം വളരുകയും കലാകാരന്മാർ വിജയിക്കുകയും അനുമോദനങ്ങൾ ലഭിക്കുകയും ചെയ്യും.

വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. സ്ഥിരമായി വരുമാനമുണ്ടാകുന്ന തൊഴിൽ സംജാതമാകും. പുസ്തക പ്രകാശനം, സേവനം തുടങ്ങിയവയിൽ വിജയിക്കുകയും പൊതുജനത്തിൽ നല്ല അഭിപ്രായം നേടിയെടുക്കും ലോണുകളും മറ്റും എളുപ്പത്തിൽ കിട്ടും പ്രൊജക്റ്റുകൾ ചെയ്യുന്നവർക്ക് തങ്ങളുടെ പ്രവൃത്തി മുഴുമിപ്പിക്കാൻ സാധിക്കും. അതിന് അംഗീകാരവും ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും പൊതുജനങ്ങൾക്കിടയിൽ ബഹുമാനവും പ്രശസ്തിയും വർദ്ധിപ്പിക്കുകയും ചെയ്യും. കെട്ടിടം പണിയുന്നതിൽ താൽപര്യം പ്രകടിപ്പിക്കും. ഭൂമിയോ വീടോ സ്വന്തമാക്കാനുള്ള പരിശ്രമത്തിൽ വിജയിക്കും. സന്താനങ്ങളിൽനിന്നും ഗുണാനുഭവവും പ്രശസ്തിയും കീർത്തിയും നേതൃത്വപദവിയും ലഭിക്കും. കുടുംബത്തിൽ വിവാഹവും വക്കീൽ, അദ്ധ്യാപകർ, ബാങ്ക് ജീവനക്കാർ, ഐടി മേഖലയിലുള്ളവർ, ആതുരസേവനരംഗത്തുള്ളവർ, പോലീസ്, പട്ടാളം, നിയമവകുപ്പ്, മീഡിയ എന്നിവർക്ക് സമയം നന്നായിരിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയും അതിലൂടെ മനസ്സിന് ആനന്ദവും ഐശ്വര്യവും വന്നുചേരും അവിടെ ഭജനമിരിക്കുന്നതും നല്ലതാണ്. ദീർഘകാലമായി കൊണ്ടുനടന്ന ആശയങ്ങളും ആഗ്രഹങ്ങളും യാഥാർത്ഥ്യമാകുന്നതാണ്. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. ചിലർക്ക് പഠിച്ച സ്ഥാപനത്തിൽ താൽക്കാലിക ജോലി ലഭിക്കുകയും മറ്റു ചിലർക്ക് മറ്റുള്ളിടത്ത് താൽക്കാലിക ജോലിക്കും സാധ്യത. 

സജീവ പ്രവർത്തനത്തിലൂടെ മത്സരങ്ങളിൽ വിജയിക്കുകയും സംഭവബഹുലമായ കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള മനസ്സാന്നിധ്യം ഉണ്ടാകുകയും ചെയ്യും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കും. ക്യാമ്പസ് സെലക്ഷന് സാധ്യത കാണുന്നു. വിദ്യാഭ്യാസാവശ്യങ്ങൾക്ക് നല്ല തുക ചിലവഴിക്കും തൊഴിൽ മേഖലയിൽ ശത്രുക്കളെ സർവ്വശക്തി ഉപയോഗിച്ച് നേരിട്ട് പരാജയപ്പെടുത്തും അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിച്ച് ജീവാപായത്തെയും അപകടങ്ങളെയും തരണം ചെയ്ത് രക്ഷപ്പെടുന്നതാണ്. സൽപ്പേര് നിലനിര്‍ത്താൻ കഠിനപ്രയത്നം ചെയ്യേണ്ടിവരും. പത്രമാധ്യമത്തിലൂടെ പ്രശസ്തി കൈവരിക്കും. യോഗ, വ്യായാമം, നീന്തൽ, തൈല ചികിത്സ, ആയുർവേദചികിത്സ എന്നിവയിലൂടെ ആരോഗ്യം നിലനിർത്തണം. സന്മാർഗ്ഗ ജീവിതം നയിക്കുന്നവരെ സഹായിക്കും. പങ്കാളികളിൽനിന്നും മാനസികപീഡനം ഉണ്ടാകും. ഭൂമി നല്ല വിലയ്ക്ക് വിൽക്കാനാകും. കളവുപോയ സാമഗ്രികൾ കുറെയൊക്കെ തിരിച്ചുകിട്ടും. നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷയ്ക്കൊത്ത ആദായം ലഭിക്കും. ഫയലുകളിൽ ഒപ്പിടുമ്പോൾ കൂടുതല്‍ ശ്രദ്ധ പുലർത്തണം. പണമിടപാടു നടത്തുമ്പോൾ ജാഗ്രത പുലർത്തണം. കരാർ പണിക്കാർ, ദിവസവേതനക്കാർ, ചെറു ഉദ്യോഗസ്ഥർ, ചെറിയ കച്ചവടക്കാർ എന്നിവർക്ക് തരക്കേടില്ലാത്ത ധനം ലഭിക്കുന്ന കാലമാണ്. മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ഉദരരോഗം, ഹൃദ്രോഗം, വാതരോഗം, വിളർച്ച എന്നീ അസുഖങ്ങൾക്കിടവരും.

സഹോദരങ്ങൾ, സഹായികൾ, സുഹൃത്തുക്കൾ എന്നിവരുടെ ദേഹവിയോഗമോ, അപകടങ്ങളോ, അവരുടെ ഇണകളുടെ ദേഹവിയോഗമോ, അപകടമോ, ബന്ധം വേർപെടലിനോ, തൊഴിൽ നാശത്തിനോ, അവരുടെ സന്താനങ്ങളുടെ ഈ പറഞ്ഞ കാര്യങ്ങൾക്കോ സാധ്യത കാണുന്നു. മാതാവിനും പിതാവിനും തൊഴിൽപരമായ ഉയർച്ച കാണുന്നു. താങ്കളുടെ സന്താനങ്ങൾക്കും മുത്തച്ഛനും ഭാഗ്യങ്ങൾ ഉള്ളതായി കാണുന്നു. ശത്രുക്കളുടെ മരണവും അപകടങ്ങളും കാണുന്നു. കടം വാങ്ങിയവർക്കും മേൽപറ‍ഞ്ഞവ സംഭവിക്കാവുന്നതാണ്. ജാമ്യം നിൽക്കുകയോ, കടം കൊടുക്കുകയോ ചെയ്യരുത്. അമ്മയുടെ സഹോദരങ്ങൾക്കും അവരുടെ ഭാര്യമാർക്കും കലഹവും ആരോഗ്യസ്ഥിതിക്ക് മോശാവസ്ഥയും കാണുന്നു. മാതാവിന്റെ ഇടതു ചെവിക്കും കാലിനും അസുഖത്തിന് സാധ്യത കാണുന്നു. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപകടമോ സ്ഥാനനഷ്ടമോ ജീവാപായമോ ഉണ്ടാകാം. സർക്കാരിന്റെ ശിക്ഷണ നടപടിക്ക് വിധേയനാകും. സുഹൃത്തുക്കൾ, സഹായികൾ, സഹോദരങ്ങൾ എന്നിവരുടെ വാസസ്ഥലത്ത് കള്ളൻ കയറി ധനനഷ്ടം സംഭവിക്കും. രഹസ്യവഴികളിലൂടെ താങ്കൾക്ക് സാമ്പത്തിക സഹായം ലഭിക്കും. പിതാവിന് പൊതുരംഗത്ത് അംഗീകാരവും തീർത്ഥാടന യോഗവും കാണുന്നു.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.