Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017–19 പൂതനാമോക്ഷ വർഷഫലം ഇടവം രാശിക്കാർക്ക്

x-default

മതപരമായ കാര്യങ്ങളിൽ കൂടുതൽ താൽപര്യമുണ്ടാകുകയും അതിലൂടെ നന്മകളും പ്രതീക്ഷിക്കാം. ദീർഘായുസ്സ് ലഭിക്കും. അമ്മയ്ക്ക് സന്താനങ്ങളിലൂടെ ദുരിതങ്ങളുണ്ടാകും. ഗർഭിണിയാകാനാഗ്രഹിക്കുന്നവർക്ക് കാലം അനുകൂലമല്ല. മൂത്തസഹോദരങ്ങൾക്ക് തൊഴിലിലൂടെ ധനലാഭം പ്രതീക്ഷിക്കാം. ഇണയുടെ വാക്കിലൂടെ ശത്രുക്കളെ വിലയ്ക്ക് വാങ്ങുന്നതായിരിക്കും.  സൂര്യ ശനി ബന്ധം വരുമ്പോൾ അച്ഛന് മരണതുല്യമായ അവസ്ഥകൾ സംജാതമാകും. മൂത്തകുട്ടിയ്ക്കോ അമ്മയ്ക്കോ ആമാശയരോഗങ്ങൾക്ക് സാധ്യത കാണുന്നു. സർക്കാർ പ്രീതി ലഭിക്കുകയും തൊഴിലിൽ ഉയർച്ചയുണ്ടാകുകയും ചെയ്യും. ശനി നല്ല സമ്പത്തും നൽകും. തത്വശാസ്ത്രത്തിലും മന:ശാസ്ത്ര പഠനത്തിലും താൽപര്യം കാണിക്കും. ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും അനാവശ്യ വളർച്ചയിലൂടെ പ്രശ്നങ്ങൾ ഉണ്ടാകാം, എന്നാലും ദീർഘായുസ്സിനെ നൽകും. അപ്രതീക്ഷിത ധനവരവുണ്ടാകുന്നതാണ്. മുഖത്തോ വായിലോ അസുഖങ്ങൾ വരാം.

കന്നിയിലെ വ്യാഴം സംഭാവന ചെയ്യുന്നത്, വിദ്യാഭ്യാസത്തിന് തടസ്സങ്ങളെ സൃഷ്ടിക്കും. കച്ചവട സാമർത്ഥ്യം ഉണ്ടായിരിക്കും. സ്ത്രീകൾക്ക് മേന്മകൾ ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. പ്രണയത്തിൽ വഞ്ചിതരാകും, ബുദ്ധിശാലികളായിരിക്കും ഇവർക്ക് പല ബന്ധുക്കളും ബന്ധത്തിൽപ്പെട്ടവരുമായ പലരുടെയും മരണം പ്രതീക്ഷിക്കാം. എന്നാൽ ചിലർക്ക് ഗുണാനുഭവങ്ങളും നൽകാം.

ധനുവിന്റെ 10ല്‍ ഗുരു നിൽക്കുന്നതിനാൽ കുട്ടികൾക്കസുഖത്തിനു സാധ്യതയുണ്ട്. അച്ഛനുമായി പ്രശ്നത്തിനു സാധ്യതയുണ്ട്. ഇവർ തമ്മിലുള്ള ബന്ധത്തിൽ വാക്പോരും നഷ്ടങ്ങളും ഉണ്ടാകുകയോ ജയിൽവാസം വരെയോ ആകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ്. അച്ഛനെക്കൊണ്ട് യാതൊരുവിധ മേന്മകളും ലഭിക്കുന്നതല്ല. കിട്ടേണ്ടതായ സഹായം പോലും അച്ഛനിൽനിന്നും ലഭിക്കുകയുമില്ല.

മീനം രാശിയുടെ 7ല്‍ ഗുരു നിൽക്കുന്നതിനാൽ സന്താനമാഗ്രഹിക്കുന്നവർക്ക് അതിന്റെ സാധ്യത കുറവായിരിക്കും, ഇണയുമായി വഴക്കുണ്ടാകുകയും ചിലപ്പോൾ കുടുംബബന്ധം വേർപാടിൽ കലാശിക്കുകയോ ചെയ്യാം. ഇണയ്ക്ക് അന്നവസ്ത്രാദികൾ കൊടുക്കാനോ, സ്നേഹിക്കാനോ കഴിയാത്ത അവസ്ഥ സംജാതമാകും. ഇണയുടെ ചാരബലത്തിൽ ഗുരുവിന്റെ സ്ഥാനമാറ്റംകൊണ്ട് ചില മാറ്റങ്ങൾ വരാം.

ശനി സംഭാവനചെയ്യുന്നത് ഇവർക്ക് മനസ്സ് കേന്ദ്രീകരിക്കാൻ കഴിയില്ല, അത് ഫിലോസഫറോ, സയന്റിസ്റ്റോ, നിയമം കൈകാര്യം ചെയ്യുന്നവരായാലും സമ്പത്ത് ലഭിക്കുമെങ്കിലും ഒരുതരം ബുദ്ധിമാന്ദ്യം സംഭവിച്ചപോലെ പെരുമാറും. ഉയർച്ചകൾക്ക് വളരെ കഠിനാധ്വാനം ചെയ്യണം, വിജയം അന്തിമമായി ലഭിക്കും. തൊഴിലിൽ മേന്മയും ഒന്നിൽ കൂടുതല്‍ തൊഴിൽ ചെയ്യാനുള്ള അവസരവും സംജാതമാകും. 40 വയസ്സിനു ശേഷമുള്ളവർക്ക് കൂടുതൽ ഗുണാനുഭവങ്ങള്‍ ലഭിക്കും. മൂലം 2–ാം ഭാവത്തിൽ ശനി നിൽക്കുന്ന സമയം ആരോഗ്യസ്ഥിതി നന്നായിരിക്കും. മൂലം 4–ാം പാദത്തിൽ നല്ലൊരു ഉയർച്ച പ്രതീക്ഷിക്കാം. പൂരാടം 2–ാം പാദം മുതൽ 3–ാം പാദം വരെ തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ധനഇടപാടുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം ധനനഷ്ടത്തിന് സാധ്യതയുള്ളതിനാലാണ്. ഉത്രാടം നക്ഷത്രത്തിൽ ശനി സഞ്ചരിക്കുന്ന സമയത്ത് നിയമപരമായ കാര്യത്തിലും ഭരണനിയന്ത്രണത്തിലും ശ്രദ്ധ തിരിയും.  രവിശനി ബന്ധത്തിൽ (ധനുമാസത്തിൽ) അൽപം ക്ലേശാനുഭവങ്ങളും പ്രതീക്ഷിക്കാം. ശനിചന്ദ്ര ബന്ധം വരുന്ന മൂലം, പൂരാടം, ഉത്രാടം ദിവസങ്ങളില്‍ ജലസംബന്ധമായ അപകടങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ സൂക്ഷ്മത പുലർത്തണം. ശനികുജ ബന്ധം വരുമ്പോൾ ആരോഗ്യത്തിനു മോശവും സന്തോഷക്കുറവുമുണ്ടാകും. പുതിയ സ്ഥലത്തേക്ക് താമസം മാറാൻ സാധ്യത വരും. ശനി ബുധ ബന്ധം വരുമ്പോൾ എഴുത്തിൽ പ്രശസ്തി ലഭിക്കും. ശനി വ്യാഴത്തെ വീക്ഷിക്കുന്നതിനാൽ ഖനനത്തിലൂടെയും കൃഷിയിലൂടെയും അവർക്ക് സമ്പത്തു ലഭിക്കും.

വ്യാഴത്തിന്റെ 4ൽ ശനി നിൽക്കുന്നതിനാൽ ഉള്ള ഫലം മേടം രാശിയുടേത് കാണുക.

 

വ്യാഴത്തിന്റെ 12ൽ രാഹു നിൽക്കുന്നതിനാൽ ഉള്ള ഫലവും മേടം രാശിയിൽ നിന്നു കാണുക.

 

വ്യാഴത്തിന്റെ 6ൽ കേതു നിൽക്കുന്നതിനാൽ ഉള്ള ഫലവും മേടം രാശിയിൽ നിന്നും കാണുക.

പൊതുഫലം – ഈ കൂറുകാർക്ക് ഏതെങ്കിലും തരത്തിലുള്ള സ്ഥാനചലനം സംഭവിക്കുന്നതാണ്. മാറ്റം ഏതുതരത്തിലാണെങ്കിലും അത് ഇവരെ അൽപം വിഷമിപ്പിക്കുന്നതായിരിക്കും. എന്നാല്‍ സാമ്പത്തികമായി ഏറെ സന്തോഷിക്കാവുന്നതുമാണ്. കടങ്ങൾ ഒട്ടാകെ തീർക്കാൻ കഴിഞ്ഞില്ലെങ്കിലും കുറെയൊക്കെ തീർക്കാൻ കഴിയുന്നതാണ്. വീടുപണിയാനുള്ള ശ്രമവും സന്താനലബ്ധിക്കുവേണ്ടിയുള്ള ശ്രമവും ഒക്ടോബർ വരെ മാറ്റിവയ്ക്കണം. ഭൂമി പൈതൃകസ്വത്തായി ലഭിക്കും. ബാങ്കുകളിൽ നിന്നും ജപ്തി, മറ്റ് നടപടികൾ എന്നിവയുടെ ഭീഷണിയിൽ കഴിയുന്നവർക്ക് അതിൽനിന്നും മോചനം ലഭിക്കുന്നതിനുള്ള കാലാവധി നീട്ടി കിട്ടുന്നതാണ്. വിവാഹാലോചനകളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. വാസസ്ഥാനം മാറേണ്ടിവരും. വാസസ്ഥാനത്ത് മനശ്ശാന്തിക്കുറവുണ്ടാകുകയും ഗൃഹത്തിൽ ഉപയോഗിക്കുന്ന സാധനങ്ങൾക്ക് പെട്ടെന്ന് നാശം വരികയും, കള്ളന്റെ പ്രവേശനത്തിന് സാധ്യത കാണുന്നതിനാലും സൂക്ഷ്മത പുലർത്തണം. പണം കടം കൊടുക്കൽ, ജാമ്യം നിൽക്കൽ, മധ്യസ്ഥശ്രമം എന്നിവ വഴി ധനനഷ്ടത്തിനിടയുണ്ട്. ആയതിനാൽ ഈ പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. കരാർ പണികൾ നടത്തുന്നവർ തൊഴിലുകൾ മാറി മാറി ചെയ്യുന്നവർ എന്നിവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഗുരു ശുക്ര ശനി പ്രീതി ആവശ്യമാണ്. ഉദ്യോഗസ്ഥർക്ക് കർമ്മരംഗങ്ങളിൽ പുരോഗതിക്ക് സാധ്യത കാണുന്നു. പക്ഷെ ശത്രുക്കളുടെ ദൃഷ്ടിദോഷവും ചില പ്രയോഗങ്ങളും താങ്കളുടെ അലസതാ മനോഭാവവും കാരണം അനാവശ്യ വിവാദങ്ങളിൽ അകപ്പെടാൻ സാധ്യതയുള്ളതിനാൽ ഉണർന്ന് പ്രവർത്തിക്കുകയും സൂക്ഷ്മതയോടെയും നവഗ്രഹപ്രീതിയോടെയും മുന്നോട്ടു പോകുക. വിദ്യാർത്ഥികൾക്ക് മികവിന്റെ കാര്യത്തിൽ ഗുണ വർദ്ധനവിന് ദോഷപരിഹാരങ്ങൾ ആവശ്യമാണ്. രക്ഷിതാക്കളും അദ്ധ്യാപകരും പഠിതാക്കളും ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്. എങ്കിൽ മാത്രമേ വിജയപ്രതീക്ഷ ലഭിക്കുകയുള്ളു. കൈവയ്ക്കുന്ന മേഖലയിലെല്ലാം പരാജയങ്ങൾ പിന്തുടരുന്നതിനാല്‍ ശ്രദ്ധയോടുകൂടി ബിസിനസ്സിലും തൊഴിൽരംഗത്തും എന്നുവേണ്ട എല്ലാത്തിലും പരാജയസാധ്യത കാണുന്നതിനാൽ വാക്കുകളും സൂക്ഷിച്ചുപയോഗിക്കുകയും മനസ്സും ബുദ്ധിയും സൂക്ഷ്മതയോടെ പ്രവർത്തിപ്പിച്ച് ശനിഗ്രഹപ്രീതി വരുത്തിയും മുന്നോട്ടു പോകേണ്ടതാണ്. 

തടസ്സപ്പെട്ട പ്രമോഷൻ ലഭിക്കും. ഭാര്യാഭർത്താക്കന്മാർ ഉദ്യോഗസ്ഥരായാല്‍ വേറേ സ്ഥലങ്ങളിൽ കഴിയേണ്ടി വരും. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമബന്ധവും പ്രണയബന്ധിതർക്ക് സാഫല്യവും ഉണ്ടാകും. സഹോദരങ്ങളുമായി സ്വത്തുതർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്. വിട്ടുവീഴ്ച ഒരു കാര്യത്തിലും കാണിക്കുകയില്ല, മനസ്സിൽ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും ഒന്നൊന്നായി സാധിക്കും. ആഗ്രഹങ്ങൾ മിതവും, ഹിതവുമാകണമെന്നു മാത്രം. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് കുറച്ച് ആശ്വാസം ലഭിക്കുന്നതാണ്. പക്ഷേ അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. താൽക്കാലിക ജോലി ലഭിക്കുന്നതിനു യോഗ്യതയും, വിദേശതൊഴിലിനും സാധ്യത. ടെൻഷന്‍ വരും, വ്യായാമവും, വൈദ്യപരിശോധനയും നടത്തുന്നത് നല്ലതാണ്. കുടുംബങ്ങളിൽ അവിചാരിതമായ പ്രയാസങ്ങൾ ആർക്കെങ്കിലും വന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ എല്ലാം ഒരു അയഞ്ഞ മനസ്സോടെ ഏറ്റെടുക്കുക. വസ്ത്രഭൂഷണാദികളും ആഡംബരവസ്തുക്കൾ എന്നിവക്ക് പണം ചിലവഴിക്കും. പുതിയ വിദ്യ പഠിക്കാനവസരവും, അഭിനയരംഗത്ത് ശോഭിക്കും. വിശ്വസ്തരിൽനിന്നും സുരക്ഷിതത്വം അത്ര ലഭിക്കില്ല, അധ്യാപനം, ബാങ്ക്, ഇൻഷുറൻസ് എന്നീ മേഖലക്കാർക്ക് കാലം അനുകൂലം. കഫക്കെട്ട്, പകർച്ചപ്പനി, നേത്ര ഉദര രോഗത്തിനും സാധ്യത. നല്ല തുക ആദായനികുതിക്കടക്കേണ്ടിവരും. യാത്രാവേളയിൽ വിലപിടിപ്പുള്ള സാധനം നഷ്ടപ്പെടാതെ സൂക്ഷിക്കണം. മാധ്യമങ്ങളിൽ ശോഭിക്കും. പൊതുരംഗത്തുള്ളവർക്ക് പ്രശസ്തി കൈവരും, ശത്രുശല്യം വേണ്ടതിലധികമുണ്ടാകുമെങ്കിലും കാര്യമായി ബാധിക്കാതിരിക്കാൻ ഒന്നും കണ്ടില്ല കേട്ടില്ലെന്ന മട്ടിൽ പോകണം. വിദേശത്ത് പഠനസൗകര്യം ലഭിക്കും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടും. ഭൃത്യജനങ്ങളില്‍ നിന്ന് സഹായസഹകരണവും, വാക്കുപാലിക്കാൻ പ്രയാസപ്പെടും. കുടുംബത്തിൽ ആഘോഷം നടത്തും. ചെയ്ത കാര്യങ്ങളുടെ അനന്തരഫലത്തെ ചിന്തിച്ചു വിഷമിക്കും. ലഹരിപദാർത്ഥത്തിൽ അമിത താൽപര്യം തോന്നുന്നതിനാൽ അതിൽനിന്നും വിട്ടുനിൽക്കണം.

അച്ഛനും അമ്മയും 

അച്ഛന്റെയും അമ്മയുടെയും പൂർവ്വകുടുംബത്തിലും ധനനഷ്ടത്തിനും വേണ്ടപ്പെട്ടവരുടെ വേർപാടും പൂർവ്വകുടുംബ വിൽപ്പനയ്ക്കും സാധ്യത. അച്ഛന്റെയുമമ്മയുടെയും ആയുസ്സ്, ആരോഗ്യം തൃപ്തികരമല്ല. ഇവരുടെ തൊഴിൽ ഭാവം ഗുണകരമാണ്.

അച്ഛന്റെയും അമ്മയുടെയും ആദ്യ ഇളയസഹോദരങ്ങൾ 

അവരുടെ ഇണയുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യത, കുടുംബപ്രശ്നത്തിനും സാധ്യത, തൊഴിൽഭാവവും മോശമാണ്. അവരുടെ സന്താനത്തിന്റെ ആയുസ്സിനു മോശസ്ഥിതി കാണുന്നതിനാല്‍ ശ്രദ്ധിക്കണം.

അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ ഇളയസഹോദരം 

ഇവരുടെ കുടുംബജീവിതം തൃപ്തികരമായിരിക്കും, സാമ്പത്തിക സ്ഥിതിയും നന്നായിരിക്കും. സന്താനത്തിന്റെ പഠനം മോശമായിരിക്കും, ആയുസ്സിന്റെ കാര്യത്തിൽ മോശമായി കാണുന്നതിനാൽ സൂക്ഷ്മത പുലർത്തണം. തൊഴിൽഭാവം അനുകൂലം.

അച്ഛന്റെയും അമ്മയുടെയും ആദ്യ മൂത്തസഹോദരങ്ങൾ

തൊഴിൽഭാവം അനുകൂലമാണ്, ആരോഗ്യസ്ഥിതി മോശമാണ്, സന്താനത്തിന്റെ ദാമ്പത്യം മോശമാണ്, പഠനം മോശമാണ്, ധനസ്ഥിതി, ആവശ്യമില്ലാതെ ദുർവ്യയം നടത്തുന്നതാണ്.

അച്ഛന്റെയും അമ്മയുടെയും 2–ാം മൂത്തസഹോദരങ്ങൾ 

ദാമ്പത്യം നന്നായിരിക്കും, ആരോഗ്യവും ധനവും മോശമായിരിക്കും, സന്താനങ്ങൾക്ക് ക്ലേശാനുഭവം ഉണ്ടാകും.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.