Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017–19 പൂതനാമോക്ഷ വർഷഫലം കന്നി രാശിക്കാർക്ക്

2017-2

കന്നി രാശി നാലാം ഭാവമായ മാതൃഭാവത്തിൽ ശനി നിൽക്കുന്നതിനാൽ അമ്മയ്ക്ക് വിഷമങ്ങൾ നൽകും. ഇടവം രാശിയിലെ ശനിഫലം കൂടി വായിക്കേണ്ടതാണ്. ചന്ദ്ര ശനി ബന്ധം വരുമ്പോൾ ആരോഗ്യസ്ഥിതി മോശമാകും. കുട്ടികളുമായി സന്തോഷജീവിതം ലഭിക്കും. ഉന്നതപദവി ലഭിക്കും. കുടുംബജീവിതം ഭദ്രമായിരിക്കും. വിദ്യാഭ്യാസത്തിന് തടസ്സം ഉണ്ടാകും. ബുധപ്രീതി വരുത്തുക. ശുക്രന്റെ സ്ഥിതി മോശമായ സ്ഥിതി വരുമ്പോൾ വാഹനാപകടമോ, നഷ്ടമോ വരുന്നതാണ്. 12–ാം ഭാവാധിപനായ രവി ബലഹീനനായി വരുന്ന സമയത്ത് രോഗങ്ങൾ ഉണ്ടാകും പ്രത്യേകിച്ച് ഹൃദയസംബന്ധമായി. പൂരാടം 1–ാം പാദത്തിൽ നിലനിൽക്കുന്ന സമയത്ത് 6–ാം ഭാവാധിപൻ കൂടിയായ ശനിയായതിനാൽ ആതുരസേവനരംഗത്ത് ശോഭിക്കും. രണ്ടും ഒൻപതും ഭാവാധിപനായ ശുക്രൻ കുംഭത്തിൽ അംശകം വരുമ്പോഴും മിഥുനത്തിൽ വരുമ്പോഴും അസുഖങ്ങൾ ഉണ്ടാകും.

പൂരാടം 4–ാം പാദത്തിൽ അഷ്ടമാൽ അഷ്ടമം ആയി വൃശ്ചികത്തിൽ നവാശകം വരുന്നതിനാൽ ശനി വരുന്ന സമയം ആരോഗ്യപ്രശ്നങ്ങളുണ്ടാകും. മൂലം നാലാം പാദത്തിൽ കർക്കടകം അംശകത്തിൽ ശനി വരുമ്പോൾ രോഗങ്ങൾ മൂർച്ഛിക്കും. മൂലം 1–ാം പാദത്തിൽ മേടം രാശി അഷ്ടമത്തിൽ ശനി അംശകം വരുന്നത് മാനസിക അസ്വസ്ഥതകൾ നൽകുന്നതാണ്. പൂരാടം 1–ാം പാദത്തിൽ ശനി വരുമ്പോൾ അഞ്ചിന്റെ എട്ടിൽ ആയതിനാൽ സന്താനത്തിന് താങ്കളുമായി പിണങ്ങി മാറി താമസിക്കേണ്ടി വരികയും ജീവാപായത്തിനും സാധ്യത വരും. ആദ്യ സന്താനത്തിനായിരിക്കും കൂടുതലും ഇത് ബാധിക്കുക. 2–ാമത്തെ സന്താനത്തിനും കുറെയൊക്കെ പ്രശ്നങ്ങൾ മുകളിൽ പറഞ്ഞതുണ്ടാകും. പൂർവ്വികഗൃഹത്തിൽ  നിന്നും മാറേണ്ട സാഹചര്യങ്ങൾ വന്നുചേരും. അച്ഛന്റെ ആയുസ്സിന് ദോഷമില്ല. ജഡ്ജ്, ഡോക്ടർ, വക്കീൽ, സിവിൽ സർവീസ് എന്നിവർക്ക് കാലം അനുകൂലം. ബിസിനസ്സിലുള്ളവർക്ക് കാലം അനുകൂലം. ജോലി ചെയ്യുന്നവർക്ക് 6–ാം ഭാവത്തിന്റെ 11ൽ നിൽക്കുന്നതിനാൽ തൊഴിൽപരമായി തടസ്സപ്പെട്ടു കിടക്കുന്നവർക്ക് ഉയർച്ചകൾ ലഭിക്കും.

ഗുരു സംഭാവന ചെയ്യുന്നത്

ഗുരു ലഗ്നത്തില്‍ നിൽക്കുന്നതിനാൽ രോഗങ്ങളുണ്ടാകാൻ സാധ്യത. കലാ കായിക താരങ്ങൾക്ക് കാലം അനുകൂലമായിരിക്കും. സുഹൃത്‌സഹായവും പൊതുജനസഹായവും ലഭിക്കും. പ്രശസ്തിയും ധനവും സ്ഥാനമാനങ്ങളും ലഭിക്കും. മറ്റുള്ളവരുടെ വാക്കുകൾ തള്ളിപ്പറയുകയും സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. വിവാഹം നടക്കുകയും കുടുംബജീവിതം നന്നായി ആഘോഷിക്കാനും കഴിയുന്നതാണ്. സന്താനത്തെകൊണ്ട് മാനസികപ്രയാസം ഉണ്ടാകും. അനാവശ്യ പ്രേമബന്ധത്തിലിടപെടുകയും ആത്മഹത്യയ്ക്കുവരെ ശ്രമിക്കുകയും നാട്ടുകാരുടെ പരിഹാസപാത്രമാകുകയും ചെയ്യാം. അത്തം നക്ഷത്രത്തിൽ ഗുരു സഞ്ചരിക്കുമ്പോൾ അമ്മയുമായും മൂത്തസഹോദരങ്ങളുമായും വഴക്കടിക്കും. വിദ്യാഭ്യാസത്തിൽ ബുദ്ധിസാമർത്ഥ്യം ലഭിക്കുന്നതാണ്. മനസ്സിനിഷ്ടപ്പെട്ട ഗൃഹത്തിൽ എല്ലാ സുഖങ്ങളോടും കൂടി ജീവിക്കാൻ സാധിക്കും. ചിത്തിരയിൽ സഞ്ചരിക്കുമ്പോൾ സ്വത്തുവകകൾ ലഭിക്കാനും ശാരീരിക ബുദ്ധിമുട്ടുകൾക്കും ധനനഷ്ടത്തിനും സാധ്യതയും അഗ്നിസംബന്ധമായും ധനസംബന്ധമായും സൂക്ഷ്മത പാലിക്കണം. തത്വജ്ഞാനി എന്ന പേരു ലഭിക്കും.

വ്യാഴം 4ൽ ശനി നിൽക്കുന്ന ഫലവും വ്യാഴം 12ൽ രാഹു നിൽക്കുന്ന ഫലവും വ്യാഴം 6ൽ കേതുവിന്റെ ഫലവും മേടം രാശിയിൽനിന്നും കാണുക.

ഇടവത്തിന്റ 5ൽ വ്യാഴം നിൽക്കുന്ന ഫലം ഇടവം രാശിയിൽനിന്നും കാണുക.

മിഥുനത്തിന്റെ 4ൽ ഗുരു മിഥുനം രാശിയിൽനിന്നും കാണുക.

കർക്കടകത്തിന്റെ 3ൽ ഗുരു നിൽക്കുന്നത് കർക്കടകം രാശിയിൽനിന്നും കാണുക.

ചിങ്ങത്തിന്റെ 2ൽ നിൽക്കുന്നത് ചിങ്ങത്തില്‍നിന്നും കാണുക.

പൊതുഫലം

പുണ്യക്ഷേത്രദർശനം നടത്തും. എല്ലാ കാര്യത്തിലും ഉത്സാഹവും പൂർവ്വികമായ ഭൂമിയും വീടും ലഭിക്കും. വാഹനങ്ങളിൽനിന്നും കൂടുതൽ ലാഭം ലഭിക്കും. സുഹൃത്തുക്കൾ മൂലം ചില കാര്യങ്ങൾ നടക്കാൻ യോഗവും തൊഴിൽമേഖലകളിൽ ചില തർക്കങ്ങൾ ഉണ്ടാകുന്നതും പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തുള്ള സുഹൃത്തുക്കൾ മുഖേന ചില ബിസിനസ്സ് തുടങ്ങുന്നത് ചിങ്ങത്തിനു ശേഷം മതി. രഹസ്യപ്രണയം പൂവണിയും. ബന്ധുജനസമാഗമവും അതിഥിസൽക്കാരവും വിരുന്നുകാരിൽനിന്നുള്ള ഗുണവും ദോഷങ്ങളുണ്ടാകും. അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ വലിയ ദുരന്തം ഒഴിവാകും. മതപരമായ കർമ്മങ്ങളിൽ പങ്കുചേരാനവസരവും ആനന്ദാനുഭവങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും. പൂർവ്വികസ്വത്ത് ക്രയവിക്രയം നടത്താനിടയുണ്ട്. രാഷ്ട്രീയപ്രവർത്തകർ കൂട്ടുവിട്ട് കൂട്ടുതേടും. മനസ്സിൽ പുതിയ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിൽ വരുത്തും. അമിതമായ ആത്മവിശ്വാസം പരാജയത്തിൽ കലാശിക്കാനിടയുള്ളതിനാൽ ഉണർന്നു പ്രവർത്തിച്ച് കാര്യസാദ്ധ്യം വരുത്തേണ്ടതാണ്. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ട്, അത് പാഴാക്കി കളയരുത്. അതുമൂലം പ്രശസ്തിയും വരുമാനവും വർദ്ധിക്കുന്നതാണ്. പ്രധാന രേഖകൾ കൈമാറുമ്പോൾ നിയമപരമായ നടപടി സ്വീകരിച്ചേ നൽകാവൂ. ഗൃഹത്തിൽ കള്ളന്റെ പ്രവർത്തനം മൂലം നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മത വേണം. മനസ്വസ്ഥതയും സമാധാനവും കുറയുന്നതിനാൽ ഗ്രഹങ്ങളുടെ ഭജനത്തിലൂടെ മുന്നോട്ടു പോകണം. വരവിനെക്കാൾ ചിലവു കൂടും. സന്താനങ്ങൾക്ക് വിജയപ്രതീക്ഷ കുറവാണ്. വേണ്ടകാര്യങ്ങൾ ചെയ്യണം. കലാകായിക താരങ്ങൾക്ക് അവസരങ്ങൾ വന്നുചേരുമ്പോൾ കരാറുകൾ എഴുതി സൂക്ഷ്മതയോടെ ഇടപെടാവൂ. പ്രതിഭയെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളിൽ വിജയിക്കും. 

ഗുരുജനങ്ങളുടെ പ്രീതി കുറവാണ്. ആഹാരാദികൾ കഴിക്കുന്നതിനു ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിഷഭയവും വാക്ദോഷവും കാണുന്നു. വീഴ്ചകൾ ഉണ്ടാകാതെ നോക്കണം. അപവാദങ്ങൾ കേൾക്കും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതിരിക്കാനും മാനനഷ്ടവും ധനനഷ്ടവും സ്വൈര്യക്കുറവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സമീപവാസികളിൽനിന്നും സഹായികളിൽനിന്നും പ്രതികൂല നിലപാടുകളുണ്ടാകും. അത് കണ്ടില്ല, കേട്ടില്ല, ഒന്നും പറഞ്ഞില്ല എന്ന രീതിയിൽ എല്ലാം ദൈവത്തിൽ സമർപ്പിക്കുക. വസ്ത്രവ്യാപാരികൾക്ക് നല്ലകാലം. കിട്ടാനുള്ള പണം ചിങ്ങമാസത്തിനുശേഷം അൽപാൽപമായി തിരിച്ചുകിട്ടും. താങ്കളുടെ സമ്മർദ്ദതന്ത്രത്തിലൂടെ മാത്രമെ ലഭിക്കുകയുള്ളു. ജോലിയിൽ പ്രവേശിക്കാൻ അവസരങ്ങള്‍ ലഭിക്കും. സുഹൃത്തുക്കൾ ശത്രുതയോടെ പെരുമാറും. വിദേശത്ത് ജോലി ചെയ്യുന്നവരിൽ ചിലർക്ക് ജോലി നഷ്ടപ്പെടും. ചെറുയാത്രകൾ ഗുണകരമായിത്തീരും. സഹോദരന്മാരിൽനിന്നും സഹായങ്ങൾ പ്രതീക്ഷിക്കണ്ട. ചില ശത്രുക്കളെ ചിങ്ങത്തിനു ശേഷം ഉന്മൂലനാശനം ചെയ്യാൻ കഴിയും. പരാജയപ്പെടുത്താനും ചിലർ തെറ്റുകൾ മനസ്സിലാക്കി മിത്രങ്ങളായി മാറാനും സാധ്യതയുണ്ട്. സജ്ജനസമ്പർക്കം മുഖേന പല നേട്ടങ്ങളുമുണ്ടാകും. ചിലരുടെ സന്താനങ്ങൾക്ക് വിദേശത്ത് ഉന്നതവിദ്യാഭ്യാസമോ തൊഴിലോ ലഭിക്കാൻ സാധ്യത എന്നാൽ താമസസ്ഥലം നന്നായിരിക്കില്ല. കൂടെയുള്ള സഹായികളും നല്ലവരായിരിക്കില്ല. പ്രമോഷന്‍ സംബന്ധിച്ച് കടലാസുകൾ ശരിയാകും. 

ശനി, കേതു ഗ്രഹപ്രീതി വരുത്തണം, എല്ലാ രംഗത്തിലും വിജയവും യാത്രാവേളകളിൽ ധനനഷ്ടവും പ്രധാന രേഖകളും അപകടങ്ങളുമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മത വേണം. ആത്മീയതയിൽ പദവികൾ ലഭിക്കാൻ സാധ്യതയും വിവാഹാദിമംഗളകർമ്മങ്ങൾ നടക്കാനും ലഹരിപദാർത്ഥങ്ങളിൽ നിന്നും അകന്നു നിൽക്കണം. അതിലൂടെ അപകടത്തിന് സാധ്യതയുണ്ട്. പ്രഗത്ഭരുടെ സംഗീതനൃത്യ സദസുകളിൽ പ്രാതിനിധ്യം വഹിക്കും. വീടുവിട്ടു താമസിക്കുന്നവർക്ക് വീടുവിട്ടു വരാൻ സാധ്യത. പിതാവിന്റെ പൂർവ്വികസ്വത്ത് കേസ് വഴക്കുകൾ വിജയിച്ച് കയ്യിൽ വന്നുചേരും. ഒന്നിലധികം തൊഴിലിൽ ഏർപ്പെടും. പതിവിലുമധികം അധ്വാനിക്കാന്‍ കഴിയും പുതിയ വ്യാപാര വ്യവസായത്തിൽ സാമ്പത്തികനേട്ടവും കരാർജോലി നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ കഴിയും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല സമയം. ചിന്തയ്ക്കതീതമായി പ്രവർത്തിക്കുന്നതിനാല്‍ കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ കഴിയും. പൂർവ്വികസ്വത്ത് നിലനിർത്തി പട്ടണത്തിൽ ഗൃഹം വാങ്ങാൻ യോഗമുണ്ട്. ബിസിനസ്സ് ആവശ്യത്തിനായി ചില വിദേശയാത്രകളും നടത്തും. വാഹനം വാങ്ങാനുദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. പ്രേമകാര്യത്തിൽ പുരോഗതിയും ഇണയുടെ സമ്പത്ത് അനുഭവയോഗ്യവുമാക്കും. പ്രതീക്ഷിക്കാത്ത സമയത്ത് ധനാഗമം വന്നുചേരും. മനസ്സിനുന്മേഷം പകരുന്ന വാർത്തകൾ കേൾക്കാനിടവരും.

പൊതുഫലം കുടുംബാംഗങ്ങളെക്കുറിച്ച്

ഇളയസഹോദരങ്ങളുടെയും സഹായികളുടെയും ഇണകളുടെയും ധനനഷ്ടത്തിനും മനശ്ശാന്തിക്കുറവ്. കടം വാങ്ങിയവർക്കും ചില അരിഷ്ടതകള്‍ കാണുന്നു. അമ്മയുടെ മൂത്തസഹോദരങ്ങൾക്ക് മാനസികപ്രയാസങ്ങളും അവരുടെ സന്താനങ്ങളുടെ വിവാഹജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകും. അമ്മയുടെ ഇടതുചെവിക്ക് എന്തെങ്കിലും രോഗങ്ങള്‍ വരും. സന്താനത്തിന് എന്തെങ്കിലും ബഹുമതി ലഭിക്കാന്‍ യോഗം. പൊതുപ്രവര്‍ത്തകർക്ക് കാലം മോശം. അപവാദങ്ങൾ വരാനും ശിക്ഷണ നടപടിക്കും സാധ്യത.  അച്ഛന്റെ പൂർവ്വിക കുടുംബത്തിലുള്ളവർക്ക് കർമ്മരംഗത്ത് ചില അരിഷ്ടതകളും ശത്രുതകളും കാരണം ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ലോട്ടറിയോ, ചിട്ടിയോ, വായ്പകളോ ജാതകന് ലഭിക്കുന്നതാണ്. ഭാര്യയ്ക്ക് കുടുംബത്തിൽ നിന്നും ധനലാഭം ഉണ്ടാകും.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.