Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂയം: നക്ഷത്ര സ്വഭാവം, തൊഴിൽ, പൊരുത്തം

Astrology Representative image

നല്ല വേഷം ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പൂയം നക്ഷത്രക്കാർ. എടുത്തുചാട്ടകാരാണിവർ. വരാൻ പോകുന്ന നന്മ തിന്മകളെ ചിന്തിക്കാത്തവരാണിവർ. വീണ്ടുവിചാരം തീരെയില്ലാത്തവരാണിവർ. ഒരു നല്ല കാര്യം ഇവരിലുള്ളത് ഇവർ ഏർപ്പെടുന്ന കാര്യത്തിൽ വളരെ കൃത്യനിഷ്ടയോടും കാര്യമായും ചെയ്യും അതിൽ നിന്നും ആർക്കും ഇവരെ പിന്തിരിപ്പിക്കാനാവില്ല. വിദ്യാഭ്യാസം കുറവായാലും എല്ലാ കാര്യത്തിലും ഇവർക്ക് അറിവ് ഉണ്ടാകും. ഏതിനെയും ചെറുത്ത് തോൽപ്പിക്കും. ആരു തെറ്റു ചെയ്താലും മുഖം നോക്കാതെ ശിക്ഷിക്കുന്നവരായിരിക്കും ഇവർ. പലപ്പോഴും ആവശ്യത്തിലേറെ സ്വതന്ത്രരും എന്തും നേരിടുന്നതിൽ ഉറച്ച മനസുമായിരിക്കും. ഇവർ പൊതുവെ വീടും കുടുംബവും കുടുംബക്കാരെയും വിട്ട് ദൂരെ താമസിച്ച് ഉപജീവനം നടത്തുകയും ധനം സമ്പാദിക്കുന്നവരുമായിരിക്കും. 

ഒന്നാം പാദത്തിൽ ജനിച്ചാൽ സ്വയവും രണ്ടാം പാദത്തിൽ ജനിച്ചാൽ അമ്മയ്ക്ക് ദോഷവും മൂന്നാം പാദം അച്ഛന്റെ ആരോഗ്യത്തിനും സ്വത്തിനെയും നാലാം പാദം അമ്മാവനും മോശമായിരിക്കും. കലി യുഗരാശിക്കാരും ശനിയുടെ നക്ഷത്രക്കാരുമായ ഇവർ അഞ്ചും ഒൻപതും അനുജന്മ നക്ഷത്രങ്ങളും ആണ് വരുന്നത് ഇവരുടെ കലിതുള്ളലും ദൃഷ്ടികളും ഉണ്ടാകുന്നതിനാൽ  ഇവരെ ശത്രുക്കളാക്കരുത്.  ഇവർ മാസപിറന്നാളിലെല്ലാം പരിഹാരം ചെയ്യേണ്ടത് (ദൈവ ഭജനം) അത്യാവശ്യമാണ്

കൂടുതലും ഒന്നാം പാദക്കാർ, ഇവരിൽ രണ്ടാം പാദക്കാർ പൊതുവെ പുരുഷന്മാർക്ക് ചിലരിൽ അച്ഛൻ നഷ്ടപ്പെടുന്നതായി കാണാം. രണ്ടാം പാദ സ്ത്രീകളിൽ അമ്മയ്ക്ക് മരണമുണ്ടാകും. മൂന്നാം പാദം പുരുഷന്മാർക്ക് അമ്മയോ സ്ത്രീകളിൽ അച്ഛന്റെ അടുത്ത ബന്ധുക്കളിലെ സ്ത്രീകൾക്കും മരണം സംഭവിക്കാം. പാദദോഷമുള്ള നക്ഷത്രമായതിനാലാണ് ഇത് സംഭവിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഒരു കാര്യം പ്രത്യേകമായി ഇവർക്ക് ശ്രദ്ധിക്കേണ്ടത് ഇവരുടെ തിഥിയനുസരിച്ചുള്ള ഗ്രഹത്തിന്റെയും നക്ഷത്രത്തിന്റെയും ഫലദാനത്തിന്റെ ഏറ്റക്കുറച്ചിൽ കൂടി കൃത്യമായി മനസിലാക്കണം. ഇതനുസരിച്ച് ഇവർക്ക് നല്ലഫലങ്ങൾ തരുന്ന ഗ്രഹങ്ങളും ഉണ്ട്.  ആയതിനാൽ ജാതകത്തിലെ ഗ്രഹനില അനുസരിച്ചു മാത്രമേ ഗുണദോഷത്തെപ്പറ്റി ചിന്തിക്കാൻ പാടുള്ളൂ. 

നല്ല ഗ്രഹങ്ങൾ നല്ല ഫലത്തെയും ദോഷ ഗ്രഹങ്ങൾ (ജാതക പൊസിഷൻ അനുസരിച്ച്) ദോഷത്തെയും തരുന്നതാണ്. (ഗുരു, ശുക്രൻ, ശനിയനുസരിച്ചായിരിക്കും ഗുണഫലങ്ങൾ). ഇവരുടെ ശരീര ഘടന പറയാൻ ബുദ്ധിമുട്ടാണ്. ദുർബല ഹൃദയരായിരിക്കും. ഉറച്ച തീരുമാനത്തിലെത്താൻ ബുദ്ധിമുട്ടായിരിക്കും. കാരണം, ഇവരുടെ സംശയ സ്വഭാവവും  സ്വാർഥത നിറഞ്ഞ പെരുമാറ്റവും അതിസാമർഥ്യവുമായിരിക്കും. ഇത് ഇവരുടെ കാപട്യം നിറഞ്ഞ സ്വഭാവം ഇവരെ ഏതുകാര്യത്തിലും പിന്നോട്ടടിക്കുന്നു. ഇവർ മറ്റുള്ളവരെ ബഹുമാനിക്കില്ല. എന്നാൽ മറ്റുള്ളവരിൽ നിന്നും ബഹുമാനം കിട്ടണമെന്ന വാശിക്കാരായിരിക്കും ഇവർ വളരെ പെട്ടെന്ന് മറ്റുള്ളവരുടെ ആരാധനയ്ക്ക് പാത്രമാകുകയും എന്നാൽ പെട്ടെന്ന് തരം താഴ്ത്തപ്പെടുകയും പരിഹാസ പാത്രമാക്കുകയും ചെയ്യും. സ്വയം പുകഴ്ത്തൽ, സ്വയം സ്നേഹം കിട്ടണം മറ്റുള്ളവർ തന്നെ പുകഴ്ത്തി പറയണം, ആത്മാർഥത കാണിക്കണം എന്നെല്ലാം ഉള്ള ഇവരുടെ ചിന്താഗതി ഇവർക്ക് ആത്മാർഥ സുഹൃത്തിനെ കിട്ടാതെ പോകുന്നു. ഇത്തരം സ്വഭാവം ഇവരെ മോശമായ കൂട്ടുകെട്ടിൽ കൊണ്ടെത്തിക്കും, ആയതിനാൽ ശ്രദ്ധിച്ചു മുന്നോട്ടുപോകുന്നതു നന്ന്. 

യാത്രയുമായി ബന്ധപ്പെട്ടായിരിക്കും ധന സമ്പാദനം. നല്ല ജാതകപരിശോധനയില്ലാത്ത കുടുംബജീവിതം താറുമാറാകാൻ സാധ്യതയുണ്ട്. സംശയാലുക്കളായ ഇവരുടെ വിവേകമില്ലാത്തതും വീണ്ടുവിചാരമില്ലാത്തതുമായ പ്രവർത്തികൾ ഇവർക്ക് തന്നെ വിനയായിവരും. ഇവർ കുടുംബസ്നേഹികളായതിനാൽ അതും ഏറെക്കുറെ ദുരിതത്തിന് വഴിവയ്ക്കുന്നതാണ്. ചിലർ നല്ല ഉപദേശകരായിരിക്കും. ഒരു പരിധിവരെ സുഖലോലുപരാണിവർ. സ്ഥിര സ്വഭാവമുണ്ടാകില്ല കാരണം രാശ്യാധിപനായ ചന്ദ്രന്റെ ഏറ്റക്കുറച്ചിലായിരിക്കും. ചന്ദ്രൻ മദനകാരകനായതിനാൽ വികാരത്തിനടിമപ്പെടാറുണ്ട്. 18 നും 32 നും ഇടയിൽ സുഖദുഃഖ സമ്മിശ്രവും കുറേ ക്ലേശകരവുമായ ജീവിതമായിരിക്കും മുപ്പത്തിരണ്ട് വയസിന് ശേഷം നല്ല ജീവിതം ലഭിക്കും.

സ്ത്രീകൾ

സ്ത്രീകളെ സംബന്ധിച്ചിടത്തോളം സഹോദരഗുണം കുറവായിരിക്കും. പൊക്കം കുറവായിരിക്കും സൗന്ദര്യമുള്ളവരായിരിക്കും. സുഖവും സന്തോഷവും കുറഞ്ഞവരായിരിക്കും. വളരെ തന്മയത്വമായി പെരുമാറുന്നവരായിരിക്കും സമാധാന പ്രിയരും  മൂത്തവരെ ബഹുമാനിക്കുന്നവരും എന്നാൽ എല്ലാവരെയും നിലക്കു നിർത്തുന്നവരും ആത്മാർഥതയുള്ളവരും എല്ലാവരോടും സ്നേഹമുള്ളവരും മതാനുഷ്ഠാനങ്ങളും ദൈവവിശ്വാസികളും യാഥാസ്ഥിതികതയും ക്രമനുസരിച്ചുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവളുമായിരിക്കും. ഭൂമി, വീട് എന്നിവയിൽ നിന്നും ആദായം ലഭിക്കും.  ഇവർ തീർത്തും പതിവ്രതകളായിരിക്കും. ഇവർ പൊതുവെ സ്വന്തം ഭർത്താവിന്റെ മേൽ ഒരൽപം നിയന്ത്രണം വയ്ക്കേണ്ടതായ് വരും. ആൾക്കാരുടെ അഭിപ്രായങ്ങൾക്കും കടിഞ്ഞാണിടാൻ കഴിയും. ഇവർ പല കാര്യങ്ങളും സംസാരിക്കണമെന്നു വിചാരിച്ചാലും ഇവരുടെ ജന്മസിദ്ധമായി ഉള്ള സ്വഭാവശുദ്ധി എല്ലാതരം പ്രേരണകളെയും പിന്നോട്ടുവലിക്കുന്നു. ഇതു കാരണം ഇവരെ മറ്റുള്ളവർ മുതലെടുത്ത് ഇവരെക്കുറിച്ച് മോശം അഭിപ്രായങ്ങളും തെറ്റിദ്ധാരണയും നടത്തുന്നു. ഇവർക്ക് തിരിച്ചറിവുള്ള കുട്ടികളെ ലഭിക്കും. സ്വസ്ഥത കെടുത്തുന്ന പലതും ഇവരുടെ ജീവിതത്തിലുണ്ടാകും. കൂടെ കൂടെയുള്ള കലഹമോ ഭർതൃവിരഹമോ ഇവർക്ക് നേരിടേണ്ടിവരും. ഇവരുടെ ജീവിതപങ്കാളി പലവിധ പരിവർത്തനത്തിനും വിധേയരാകുന്നവരായിരിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടാകും.

പൊതുഫലം 

ദേവഗണത്തിൽപെടുന്ന ഇവർ പുഷ്യമെന്നും തിഷ്യമെന്നും പേരുണ്ട്. ഇതിന്റെ അർഥം പോഷിപ്പിക്കുക എന്നാണ്. പൂയം,അനിഴം, ഉതൃട്ടാതി ശുഭകരമായ കാര്യങ്ങൾക്ക് നല്ലതെന്നാണ് ധരിച്ചിരിക്കുന്നത്. എന്നാൽ ‍വ്യത്യസ്തമായൊരു അഭിപ്രായമാണുള്ളത്, കലിയുഗരാശിയിൽ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളും ശനിയുടെ നക്ഷത്രങ്ങളുമായതിനാൽ ശുഭകരമല്ല. ഉദാ: ഈ നക്ഷത്രത്തിൽ വീടു പാലുകാച്ചുകയോ, വിവാഹം നടക്കുകയോ ചെയ്താൽ പ്രാരംഭദശ 19 കൊല്ലം ശനിയാണ്. മുഹൂർത്തസമയം അടിസ്ഥാനമാക്കി ശനിദശയ്ക്ക് കുറവു വരാം. ഇതിൻ പ്രകാരം ക്ലേശാനുഭവങ്ങളാണ്. ആദ്യം ഉണ്ടാകുന്നത് തൊട്ടടുത്ത് ബുധന്റെയും കേതുവിന്റെയും ദശകളാണ്. ഇവയെല്ലാം മോശവുമാണ്. 

നക്ഷത്ര നാഥൻ ശനി: സൂര്യന്റെ ഭാര്യയായ സജ്ഞ സൂര്യതാപം സഹിക്ക വയ്യാതെ സൂര്യന്റെ കാര്യങ്ങൾ നോക്കാനായി മറ്റൊരു ഭാര്യയായ ഛായയെ ഏൽപിച്ചശേഷം വീടുപേക്ഷിച്ചുപോയി, സജ്ഞയാണെന്ന ധാരണയിൽ സൂര്യനിൽ ഛായയിൽ മൂന്ന് പുത്രന്മാരുണ്ടായി. ഇവരാണ് ശനി, സാവർണ മനു, തപതി. അതിനാലാണ് ശനിക്ക് ഛായാസൂര്യൻ എന്ന് പേര് വന്നത്.സജ്ഞയിൽ സൂര്യനുണ്ടായ പുത്രൻ യമനെ ഛായ ശപിച്ചു. അതുകണ്ട് ക്രോധഭാവം പൂണ്ട രൂപം കണ്ട ഛായ താൻ സജ്ഞയല്ലെന്ന സത്യം തുറന്നു പറഞ്ഞു. സത്യാവസ്ഥ മനസിലാക്കിയ സൂര്യൻ അവളെ ഉപേക്ഷിച്ചു. സജ്ഞയെ തിരികെകൊണ്ടുവന്നു. അങ്ങനെ മാതാവിനെ ഉപേക്ഷിച്ച സൂര്യനെ ശനിക്ക് ശത്രുതയുണ്ടായി. ജ്യോതിഷത്തിൽ അതിനാലാണ് ഇവർ തമ്മിൽ ശത്രുക്കളായത്. പിന്നെ ഒരു കഥ ചിത്രരഥൻ എന്ന രാജാവിന്റെ മകളാണ് ശനിയുടെ ഭാര്യ. ഒരിക്കൽ ശനി ധ്യാനത്തിലായപ്പോൾ ശനിപത്നി സന്താനമോഹവുമായി ശനിയുടെ അടുത്തുകൂടി ധ്യാനത്തിലായിരുന്ന ശനി അവളെ അവഗണിച്ചു വിട്ടു. കോപാകുലയായ ശനിപത്നി ശനിയെ ശപിച്ചു. ഇനി മുതൽ ശനിദൃഷ്ടിയേൽക്കുന്നവർ കൊല്ലപ്പെടുമെന്നുമായിരുന്നു അത്. ശനിക്കു ലഭിച്ച ഈ ശാപം കാരണമാണ് ഗണപതിക്ക് ആനയുടെ തല ലഭിച്ചതെന്നും കഥ 

നക്ഷത്ര ദേവത ബൃഹസ്പതി ഇവരും ചന്ദ്രനുമായുള്ള ബന്ധം കൊണ്ടാകാം പൂയം നക്ഷത്ര ദേവതയായി ഗുരുക്കന്മാരായ ആചാര്യൻമാർ ബൃഹസ്പതിയുടെ ശിഷ്യനായ ചന്ദ്രനിൽ താരയ്ക്ക് അനുരാഗം ജനിക്കുകയും ചന്ദ്രനോടൊപ്പം കഴിയുകയും ചെയ്തു അപ്പോൾ കലഹങ്ങളും നടന്നുവെങ്കിലും മറ്റുള്ള ദേവന്മാർ ഇടപെടുകയും താരയെ ചന്ദ്രനിൽ നിന്നും അകറ്റി ബൃഹസ്പതിയുടെ അടുത്തെത്തിച്ചു. ചന്ദ്രന് താരയിൽ ബുധനെന്ന പുത്രൻ ജനിച്ചു. കർക്കിടകരാശിയിലും വൃശ്ചികം രാശിയിലും മീനം രാശിയിലും ബുധന്റെ നക്ഷത്രമായ ആയില്യം കേട്ട രേവതിക്ക് സ്ഥാനം നൽകിയതുകൊണ്ടാണ്.  ഏതു കഠിന വിഷമപരിത സ്ഥിതിയിലും ക്ഷമയോടെ ആരോടുമൊരു പരാതിയുമില്ലാതെ ലക്ഷ്യം നേടിയെടുക്കുന്നവരാണ് പൂയം നക്ഷത്രക്കാർ. നക്ഷത്രമൃഗം ആടാണ്. സമാധാനമായി കരുതുന്നവരും, വളരെ സൗമ്യമായി തോന്നുമെങ്കിലും അത്യാവശ്യ സമയത്ത് മറ്റുള്ളരെക്കാളും ആക്രമകാരികളായിരിക്കും. ഇവരെ ശത്രുക്കളാക്കാതിരിക്കാൻ ശ്രദ്ധിക്കണം

വിദ്യാഭ്യാസം– ഇവർക്ക് പ്രാരംഭ ദശ വിദ്യാഭ്യാസത്തിന് മോശമായതിനാൽ അദ്ധ്യാപകരും, രക്ഷിതാക്കളും ജാതകം പ്രത്യേകം ശ്രദ്ധിക്കണം. 

ആരോഗ്യം– (അസുഖം) രാശി പ്രകാരം പനി, നീർദോഷം, ശ്വാസകോശ സംബന്ധ രോഗങ്ങൾ, ഉദരരോഗങ്ങൾ, മഞ്ഞപ്പിത്തം, വിരശല്യം, കുടൽ രോഗങ്ങൾ, ആസ്മ, അപസ്മാരം, മനോരോഗം, സ്ത്രീജന്യ രോഗം, പാണ്ടു രോഗം, ഛര്‍ദ്ദി, പരുക്കൾ, മനോരോഗം, രക്ത ദൂഷ്യ രോഗങ്ങൾ, വൃഷ്ണ രോഗം, ഉന്മാദ രോഗം, ഗ്യാസ്ട്രബിൾ, ഗർഭാശയ രോഗങ്ങൾ, ഹൃദയസംബന്ധ അസുഖം, ജലജന്യ രോഗങ്ങൾ, സ്തന രോഗങ്ങൾ, ക്യാൻസർ, വയറു വേദന, ശരീരഭാഗം ശ്വാസ കോശം, വയർ, വാരിയെല്ല്.

പാപഗ്രഹങ്ങൾ പൂയവുമായി ബന്ധപ്പെടുന്ന അവസരത്തിലും അപഹാരം, ഗോചരഫലം, ചാരഫലത്തിലുള്ള അസുഖമുണ്ടാകാം.

തൊഴിൽ– ഖനി വസ്തുക്കൾ കൈകാര്യം ചെയ്യൽ, മണ്ണെണ്ണ പെട്രോൾ കൽക്കരി വകുപ്പുകൾ, കിണറുകൾ ഭൂമി കുഴിച്ചെടുക്കുന്ന മറ്റു വസ്തുക്കൾ കനാലുകൾ, കിടങ്ങുകള്‍, തുരങ്കങ്ങൾ രഹസ്യം സൂക്ഷിക്കുന്ന ജോലികൾ, പ്ലംബർ, ജയിലർ, ശവക്കുഴി തോണ്ടുന്നവർ, കുളം, കിണർ കുഴിക്കുന്നവർ ഇഞ്ചിനീയർമാർ, പാലം കെട്ടൽ, അംബാസഡർ, മരുഭൂമി സമതലം, ലോകവ്യാപാരം, ക്ഷേത്ര ജോലി, കലാകാർ.

അനുകൂല നക്ഷത്രങ്ങൾ (പൊരുത്തമുള്ള നക്ഷത്രം) അശ്വതി–5, തിരുവാതിര–6, പുണർതം–7, ആയില്യം–6, തിരുവോണം–6, രേവതി–7 

പ്രതികൂല നക്ഷത്രങ്ങൾ– മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം, രോഹിണി, കാർത്തിക

അനുകൂല ദിവസം– ശനി, തിങ്കൾ

അനുകൂല തീയതി– 8, 17, 26

നിർഭാഗ്യ നിറം– വെളുപ്പ്, കറുപ്പ്

അനുകൂല നിറം– കടുംനീല, കടും പച്ച, മഞ്ഞ.

മറ്റുളളവരിൽ നിന്നും എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ മഞ്ഞ ധരിച്ചു പോകുന്നതാണ് നല്ലത്. പേരിൽ FP  വരുന്നത് വിജയത്തിനു നന്ന്.

ശുഭകർമ്മത്തിന് പറ്റിയ ദിവസം– അനിഴം, തിരുവോണം ഉതൃട്ടാതി, രേവതി, അശ്വതി, രോഹിണി, 

അനുകൂല മാസം– ചിങ്ങം, കന്നി, ധനു, മീനം, ഇടവം

നിർഭാഗ്യ മാസം– മിഥുനം, കുംഭം

നിർഭാഗ്യ ദിനം– ചൊവ്വ, ബുധൻ, ഞായർ

ഭാഗ്യ ദേവത– ധർമ്മശാസ്താവ്, ദുർഗ്ഗ

നിർഭാഗ്യ തീയതി– 5, 15, 25, 6

ദോഷദശാകാലങ്ങൾ – കേതു, സൂര്യൻ, ചൊവ്വ

ജീവിത വിജയത്തിന്–ഹനുമാൻ, മൂകാംബികാ ദേവി, ശ്രീകൃഷ്ണൻ, മഹാദേവൻ ഭജനവും 15 മിനിട്ട് രാവിലെയും വൈകിട്ടും ഏതെങ്കിലും ദൈവത്തെ പ്രാർത്ഥിക്കുക, അരവണയോ, കടുംപായസമോ മാസത്തിൽ 2 പ്രാവശ്യം നടത്തുക. മൂന്ന്നേരം നെയ് വിളക്കു കത്തിക്കുക. കുറച്ച് ഉണക്ക മുന്തിരിയും കൽക്കണ്ടവും നിത്യവും വിളക്കിനു മുന്നിൽ വച്ച് ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുക.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.