Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂയം നക്ഷത്രക്കാരായ സ്ത്രീകൾ കർമ്മരംഗത്ത് ശോഭിക്കും

പൂയം

ശനിദശയിലാണ് പൂയം നക്ഷത്രക്കാരായ സ്ത്രീകളുടെ ജനനം. സംഖ്യ 8. കഠിനസ്വഭാവമായിരിക്കും. നല്ല ചിന്തയ്ക്കുടമ. ക്ഷമാശീലരായ നിങ്ങൾ ദേഷ്യം വന്നാൽ വളരെ പ്രയാസപ്പെടേണ്ടിവരും അതിൽ നിന്നും മടക്കിക്കൊണ്ടുവരാൻ ആർക്കും കഴിയാത്ത കാര്യങ്ങൾ ധനമോ ശരീരമോ സമയമോ നോക്കാതെ വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ച പൂർത്തീകരിക്കും. എപ്പോളും ദുഃഖം നിറഞ്ഞ മനസ്സായിരിക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കിയാൽ ഈ സ്വഭാവത്തിൽ മാറ്റമുണ്ടാകും. അധ്വാനത്തിനനുസരിച്ചുള്ള ഫലം ലഭിക്കുകയില്ല. കുടുംബത്തോടുള്ള സ്നേഹവും ആരോഗ്യകാര്യത്തിലെ ശ്രദ്ധയും അളവിലധികമായിരിക്കും. സ്നേഹം ഉള്ളിലൊതുക്കിവച്ചു പ്രകടിപ്പിക്കേണ്ടതല്ല അത് പുറമെ പ്രകടിപ്പിച്ച് നേടിയെടുക്കേണ്ടതാണ്. ഉപദേശികളായ താങ്കൾ കുടുംബാംഗങ്ങളുടെ വാക്കിന് വില കൽപിക്കണം. അയൽപക്കവുമായി വാക്‌വാദത്തിന് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ആധാരങ്ങളിൽ ഒപ്പുവയ്ക്കുമ്പോൾ വായിച്ചതിനു ശേഷവും വിവരമുള്ളവരുടെ ഒത്താശയും സ്വീകരിച്ചശേഷം ഒപ്പു വയ്ക്കുക. ലോട്ടറി പോലെയുള്ള ഭാഗ്യം പെട്ടെന്ന് വന്നുചേരുന്നതാണ്. മക്കൾ ലോക ഉപകാരികളായ നക്ഷത്രമായിരിക്കും. അതുകൊണ്ട് താങ്കൾക്ക് ലോക ബഹുമാനാദികൾ ലഭിക്കുന്നതാണ്.

കുടുംബത്തിന്റെ ആരോഗ്യ സ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നശീലം ഒഴിവാക്കി സാവധാനവും ക്ഷമാശീലവും, അടുക്കും ചിട്ടയുമായി നടത്താൻ ഉപദേശിക്കണം. സുഹൃദ്ബന്ധങ്ങൾ താങ്കൾ തന്നെ വിലയിരുത്തി പറഞ്ഞു കൊടുക്കേണ്ടതാണ്. കുടുംബത്തോടു കാണിക്കുന്ന സ്നേഹവും ആവേശവും വളരെ നന്നായിരിക്കും. കർമ്മരംഗത്തിനുവേണ്ടിയോ കുടുംബ കാര്യത്തിനോ സഞ്ചാരപ്രിയരായിരിക്കണം നിങ്ങൾ. ഈ യാത്രകൾ മുതിർന്നവരുടെയും, നവഗ്രഹങ്ങളുടെയും അനുഗ്രഹത്തിലെ നടത്താവൂ. രാത്രിയാത്രകൾ ഒഴിവാക്കുക. മുൻസീറ്റ് യാത്ര സുഖകരമല്ല. ഭക്ഷണ രീതിയിൽ ചിട്ടവേണം. പകർച്ചവ്യാധികൾ, ഉദരരോഗങ്ങൾ, രക്തസമ്മർദ്ദ വ്യതിയാനം, ഹൃദയരോഗങ്ങൾ എന്നിവയുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ തേടണം.

സൗന്ദര്യവതികളും, കർമ്മരംഗത്ത് നല്ല പേരുള്ളവരും, സൗഭാഗ്യവതികളും, നവഗ്രഹങ്ങളിലും, ജനമേ ജനത്തിനും, പിതൃക്കളിലും ഭക്തിയുള്ളവളും, നല്ല വാസസ്ഥലത്തിനുടമയും, നല്ല ഗുണവതിയും, സാധു സ്വഭാവവും, ദാമ്പത്യത്തിൽ പൂർണത കുറഞ്ഞവളുമായിരിക്കും. എന്നാലതിന് ഒരു നല്ല നവഗ്രഹ ശാസ്ത്രജ്ഞനെ കണ്ട് ഗ്രഹനില പരിശോധനയും പ്രശ്നചിന്തയും നടത്തി വിവാഹം നടത്തുന്നതാണുത്തമം. ചഞ്ചലമനസും, നിരുപദ്രവകാരികളുമായ ഇവർ മറ്റുള്ളവരാൽ വഞ്ചനയ്ക്ക് പാത്രമാകാറുണ്ട്. എടുത്തു ചാടുന്ന സ്വഭാവം ഒരു പരിധിവരെ ഇവർക്ക് പരാജയം ചില അവസരങ്ങളിൽ ഏറ്റുവാങ്ങേണ്ടിവരും.

അനുകൂല ദിവസം- ശനി , തിങ്കൾ,

അനുകൂല തീയതി- 8,17,26

അനുകൂല നിറം- കടും നീല, കടും പച്ച, മഞ്ഞ

മറ്റുള്ളവരിൽ നിന്നും ഏതെങ്കിലും കാര്യം സാധിക്കണമെങ്കിൽ മഞ്ഞ ധരിച്ച് പോകുന്നതാണ് കാര്യസാധ്യത്തിനു നന്ന്.

അനുകൂല നക്ഷത്രങ്ങൾ അശ്വതി(5), തിരുവാതിര(6), പുണർതം(7), ആയില്യം(6), തിരുവോണം(6), രേവതി(7)

തൊഴിൽ മേഖല-

ഖനിജോലികൾ, മണ്ണെണ്ണ, പെട്രോൾ ഉൽപന്നങ്ങൾ, കൽക്കരി, കിണറുകൾ, ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന വസ്തുക്കൾ, കനാലുകൾ, കിടങ്ങുകൾ, തുരങ്കങ്ങൾ, രഹസ്യം സൂക്ഷിക്കുന്ന ജോലികൾ, ജയിലർ, ശവക്കുഴി തോണ്ടുന്നവർ, എഞ്ചിനീയർമാർ, പാലം, അണക്കെട്ടൽ, അണ്ടർഗ്രൗണ്ട് ജോലി, കലാകാരികൾ. ( പൂയം നക്ഷത്രക്കാരായ സ്ത്രീകളുടെ ഭർത്താക്കൻമാർക്കും ഇവിടെ സൂചിപ്പിച്ച തൊഴിൽ മേഖലകൾ ബാധകമാകാം)

പ്രതികൂല നക്ഷത്രം- മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം,തിരുവാതിര, രോഹിണി, കാർത്തിക

പരിഹാരം- പൂയം, അനിഴം, ഉതൃട്ടാതി, മുക്കുറ്റി സമൂലം ഗണപതി ഹോമം, ഹനുമാൻ, ഭദ്ര, മഹാദേവൻ, കൃഷ്ണൻ ഇവർക്ക് കടുംപായസം, കരിക്കഭിഷേകം, നെയ് വിളക്ക് എന്നിവ നടത്തുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: