Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണർതം: നക്ഷത്ര സ്വഭാവം, തൊഴിൽ, പൊരുത്തം

Astrology

ദൈവവിശ്വാസികളായിരിക്കും, മതാനുകൂലികളായിരിക്കും, ആദ്യമൊക്കെ നല്ല പെരുമാറ്റമായിരിക്കുമെങ്കിലും സാഹചര്യത്തിനനുസരിച്ച് പെരുമാറ്റത്തില്‍ മാറ്റങ്ങളുണ്ടാകും, ആയതിനാൽ മറ്റുളളവർ ഇവരുമായി ശ്രദ്ധിച്ചേ ഇടപഴകുകയുള്ളൂ.  ഇവരുടെ മനസ്സിലിരുപ്പ് ആർക്കും മനസ്സിലാക്കാൻ പ്രയാസമാണ്. തനിക്കിഷ്ടപ്പെടാത്ത കാര്യമായാലും അതെത്ര ചെറുതായാലും വലുതായാലും ഇവർ പെട്ടെന്ന് ദേഷ്യപ്പെടാ റില്ല. ഇവർ പഴയകാല ആചാരങ്ങളിൽ വിശ്വസിക്കുന്നവരാണ്. 

നിയമവിരുദ്ധ പ്രവർത്തിയിലോ സംസാരത്തിലോ ഇവർ സ്വയവും മറ്റുളളവരെയും പറഞ്ഞു പിന്തിരിപ്പിക്കുന്നവരാണ് മറ്റുളളവർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നത് ഇഷ്ടപ്പെടാത്തവരുമാണിവർ. സാധാരണ ജീവിതം നയിക്കുന്നവരാണിവർ. ഏകദേശം 35 വയസ്സു വരെ വലിയ ഉയർച്ചകളൊന്നും ഉണ്ടാകില്ല. ആയതിനാൽ അതുവരെ ഒന്നിനും ഇറങ്ങി പുറപ്പെടാതിരിക്കുന്നതായിരിക്കും നന്ന്. സമ്പത്ത് കുന്നു കൂടുന്നതിൽ താല്പര്യം കുറഞ്ഞവരാണ്. എന്നാൽ പൊതുജന ബഹുമാനം ലഭിക്കും. ഇവർക്ക് വേണ്ടതായ ബിസിനസ്സ്ട്രിക്കോ ഒന്നും അറിയില്ല. 

ഇവരുടെ മുഖത്ത് നിരപരാധിത്വവും വിഷാദവും പ്രകടമാകും. രക്ഷകർത്താക്കളുടെ അനുസരണയുളള കുട്ടികളായിരിക്കും ഇവര്‍. അച്ഛനമ്മമാരോട് ബഹുമാനമുളളവരാണിവർ. വിവാഹജീവിതം മോശമായിരിക്കും, ഭാര്യയെ ഉപേക്ഷിക്കുകയോ വീണ്ടും വിവാഹം കഴിക്കുകയോ ചെയ്യുന്നവരും ഉണ്ടാകും. ഭാര്യയിൽ നിന്നും ധാരാളം മാനസിക വിഷമങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നവരാണിവർ. ഇടയ്ക്കിടയ്ക്ക് വീട്ടിലുളളവരുമായി ഉരസലുകൾ ഉണ്ടാകും. ഇതു കാരണം മാനസികമായി തകരുകയും ചെയ്യും. ബന്ധു ഗുണവും കുറഞ്ഞിരിക്കും. ഇവരുടെ സംസാരം രണ്ടർത്ഥം വച്ചുളളതായിരിക്കും. എല്ലാം അറിയുന്നവരെന്ന മുഷ്ക് കൂടിയവരായിരിക്കും. സ്ത്രീ സുഖവും, ഇന്ദ്രിയ സുഖവും, ലൗകിക സുഖവും കൂടിയവരാണിവർ.

വാക്ചാതുര്യമുളളതിനാൽ വാദിച്ചു ജയിക്കാൻ ഇവരോട് പ്രയാസമാണ്. ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകുന്നവരാണിവർ. ഇവർ പൊതുവെ സ്വാർത്ഥികളായിരിക്കും. മനസ്സിൽ കാര്യങ്ങൾ ഒളിപ്പിച്ചു വച്ച് എതിരാളികളെ പുകഴ്ത്തി പറയുന്നത് ഇവരുടെ പ്രത്യേക സ്വഭാവമാണ്. സ്വയം പ്രയോജനമുള്ള കാര്യങ്ങളിൽ കടിച്ചു തൂങ്ങുന്നവരാണിവർ. തികച്ചും അഹങ്കാരികളാണിവർ‌ ഇവരോടെന്തെങ്കിലും തെറ്റുചെയ്യുന്നവരോട് കാത്തിരുന്ന് പകരം വീട്ടുന്നവരാണിവർ. പിശുക്കരുമാണിവർ. ഇവരുടെ സ്നേഹവും, പരിചരണവും എപ്പോഴും താൽക്കാലികമായിരിക്കും. പണമിടപാടിൽ അത്രയ്ക്ക് നേരു വഴികാണില്ല. ഒരു ഒഴുക്കൻ മട്ടായിരിക്കും. ആരെയും പിണക്കാതെ തന്ത്രപൂര്‍വ്വം പെരുമാറും, ഒപ്പം ആരോടും സ്ഥായിയായ  സ്നേഹം കാണിക്കുകയുമില്ല. വ്യക്തി ബന്ധത്തിൽ പോലും കച്ചവട മനസ്സാണ് കുടില ബുദ്ധി കൂടിയവരായിരിക്കും. 

സ്ത്രീകൾ...

മധുരമായി സംസാരിക്കുന്നവരായിരിക്കും. സമാധാനകാംഷികളുമായിരിക്കും, എന്നാൽ തർക്ക വിദഗ്ധകളുമായിരിക്കും. ഇതു കാരണം ഇവർ ബന്ധുക്കളുമായി നിസാരകാര്യത്തിനും ഉരസിക്കൊണ്ടിരിക്കും. എന്നാൽ പുറത്ത് ദയയും ബഹുമാനവും കാണിക്കും. ജോലിക്കാർ ഉണ്ടായിരിക്കും. എല്ലാം കൊണ്ടും സുഖലോലുപതയോടുകൂടിയ ജീവിതം ലഭിക്കും. പാട്ടും ഡാൻസും ഇഷ്ടപ്പെടുന്നവരാണിവർ. ഭർത്താവ് പൊതുവെ സുന്ദരനായിരിക്കും. ഭർത്താവിൽ നിന്നും എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുകയും ചെയ്യും. ആരോഗ്യം പൊതുവെ മോശമായിരിക്കും. അഹംഭാവം കുറവായിരിക്കും. പുണ്യ പ്രവർത്തികൾ ചെയ്യുന്നവളായിരിക്കും.  നല്ല ആശയമുളളവളായിരിക്കും, ധർമ്മിഷ്ഠയായിരിക്കും. മനസ്സാക്ഷിയുള്ളവളും, ആളുകളാൽ ബഹുമാനിക്കപ്പെടുന്നവളും, ഭർത്താവോടൊത്ത് സുഖമായി ജീവിക്കുന്നവളുമായിരിക്കും.

പൊതുഫലം– ശ്രീരാമന്റെ നക്ഷത്രമാണിത്, ദേവഗണത്തിൽ പെട്ടതാണിത് സ്ത്രീനക്ഷത്രവുമാണ്. പുണർതം എന്നു കേൾക്കുമ്പോൾ മനുഷ്യനായി ജീവിച്ച് അമൃത സ്വരൂപികളായ ജനങ്ങൾ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചു തരികയും 14 വർഷത്തെ സംഭവ ബഹുലമായ വനവാസത്തെയും, സ്വന്തം ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്ത ദമ്പതികളെയാണ് ഓർമ്മിക്കുന്നത്. പുന എന്നാൽ വീണ്ടും വസു എന്നാൽ തിളക്ക മുള്ളത് എന്നുമാണ്. തിരിച്ചറിവ്, പുനർ നിർമ്മാണം എന്നീ അർത്ഥമുണ്ട്. ഇവർക്ക് താഴ്ചയിൽ നിന്നും സ്വന്തം പരിശ്രമം കൊണ്ട് ഉയർന്നു വരുന്നവരാണ്. 

വിദ്യാഭ്യാസം– ബിസിനസ്സ് ഒഴിച്ച് എല്ലാ വിദ്യാഭ്യാസ മേഖലയിലും ശോഭിക്കും, സ്ത്രീകൾക്ക് സംഗീതം നൃത്തം എന്നിവ യോജിക്കും. 

ആരോഗ്യം– വായു സംബന്ധമായ രോഗങ്ങൾ, ക്ഷയം, ന്യുമോണിയ, വാതം, വലിവ്, കൈപ്പത്തി, കഴുത്ത് ഇവയിലെ രോഗം, പനി ജലദോഷം, മൂത്രാശയ രോഗങ്ങൾ, കൈകൾക്ക് രോഗങ്ങളാൽ തളർച്ച രക്തസംബന്ധമായ രോഗങ്ങളും, ഉദര രോഗങ്ങളും, മഞ്ഞപ്പിത്തം, ഞരമ്പുരോഗം, ഹൃദയാഘാതം, ചെവിക്കസുഖം, തൈറോയിഡ്, ക്ഷയം, കരൾ രോഗങ്ങൾ.

തൊഴിൽ– പത്രപ്രവർത്തനം, പ്രസിദ്ധീകരണം, മതം, നീതി ന്യായം, സാഹിത്യം, കവിത, പണമിടപാടുകൾ കണക്കെഴുത്ത്, ഓഡിറ്റ്, സിവിൽ ജഡ്ജ്, മുനിസിപ്പൽ പഞ്ചായത്ത് മെമ്പർ, സെക്രട്ടറി, റജിസ്റ്റാർ, തമിഴ് പണ്ഡിത് ജ്യോത്സർ, ഗണിതഞ്ജൻ, വ്യാപാരി, ബാങ്കർ, ഡോക്ടർ, മഠാധിപതി, നഴ്സ്, കലാരംഗം, കുറ്റ്വാന്വേഷണ വിഭാഗം.

വിവാഹത്തിനനുയോജ്യ നക്ഷത്രം– ഭരണി–5, രോഹിണി–7, തിരുവാതിര–7, പുണർതം–6, പൂയം–5, മകം–6, ചിത്തിര–5, വിശeാഖം–6, ഉതൃട്ടാതി–7, രേവതി–6

പ്രതികൂല നക്ഷത്രം–  ആയില്യം, പൂരം, അത്തം, അനിഴം, കേട്ട, മൂലം, അവിട്ടം, ചതയം, അശ്വതി, കാർത്തിക, മകയിരം, ഉത്രാടം

അനുകൂല നിർഭാഗ്യ ദിനം– 8, 2, 16, 23

ഭാഗ്യ ദിനം– ബുധൻ, വ്യാഴം, രവി

നിർഭാഗ്യ നിറം– കറുപ്പ്, കടും നീല

അനുകൂല തീയതി– 3,12,21,30

അനുകൂല നിറം– നീല, ചുമപ്പ്, റോസ്, പേരിൽ CGLS ഉള്ളതു നന്ന്.

നിർഭാഗ്യമാസം – മകരം, കുംഭം

ഗുണകരമായ മാസം – ചിങ്ങം, വൃശ്ചികം, ധനു, മീനം, മേടം

ഭാഗ്യ ദേവത– ശ്രീരാമൻ, വിഷ്ണു, മൂകാംബിക

ദോഷ ദശ– ശുക്രൻ, ചന്ദ്രൻ, ശനി

ജീവിത വിജയം

പുണര്‍തം, വിശാഖം, പൂരുരുട്ടാതി ദിവസങ്ങളിൽ മുക്കുറ്റി സമൂലം ഗണപതി ഹോമം ഭദ്രയ്ക്കും, ശിവനും, കൃഷ്ണനും കടുംപായസമോ അരവണപ്പായസം, നെയ്യ് വിളക്ക്, കരിക്കഭിഷേകം, എന്നിവ നടത്തുക. പിതൃപ്രീതിക്ക് കാക്കയ്ക്ക് ഭക്ഷണം നൽകുക. 

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.