Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണർതം നക്ഷത്രത്തിലുള്ള സ്ത്രീകൾ കാര്യങ്ങൾ നടപ്പാക്കാൻ മിടുക്കർ

punartham-women representative image

വ്യാഴദശയിലാണ് പുണർതം നക്ഷത്രക്കാരായ സ്ത്രീകളുടെ ജനനം. നാമസംഖ്യ 3. പരാക്രമശാലികളും വിട്ടുവീഴ്ചാമനോഭാവവുമാണ് ഇവരുടെ പ്രത്യേകത. മുതിർന്നവരുടേയും നവഗ്രഹങ്ങളുടെയും അനുഗ്രഹം എപ്പോഴും നിറഞ്ഞു നിൽക്കുന്നവരാണിവർ. ക്ഷമാശീലരാണ്. ക്ഷമയിൽ അൽപം വ്യത്യാസം വന്നാൽ പിന്തിരിപ്പിക്കാൻ വളരെ പരിശ്രമിക്കേണ്ടിവരും. കർമ്മരംഗത്തെ നിങ്ങളുടെ കഴിവ് വളരെ വളരെ എടുത്തു പറയേണ്ടതാണ്. പക്ഷേ നാവ് തീയാണ് സൂക്ഷിച്ചുപയോഗിക്കണം മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും ശാപാദികൾ ഏറ്റുവാങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇണയുടെ കർമ്മരംഗത്തേക്കുള്ള ഉയർച്ചയ്ക്ക് താങ്കളുടെ ബുദ്ധി പൂർവ്വമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെ ഉപയോഗപ്രദമാകുന്നതാണ് ഉദാ: സീതാദേവിയുടെ രാമനോടുള്ള ഉപദേശം.

25 വയസിനുശേഷമെ ഉയർച്ചയുണ്ടാകൂ. ബുദ്ധിയും കഴിവും നന്നായുണ്ടെങ്കിലും ഏതു വിഷയവും അറിയാനും അവ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചും അവ നടപ്പിലാക്കി വിജയം കണ്ടെത്തും. ചെറുപ്പം മുതലുള്ള വിദ്യാഭ്യാസ പുരോഗതി തുടർന്നാൽ ആ കഴിവ് പോകാതെയും, താങ്കളുടെ ദുരിത മോചനത്തിനും ഒരു പരിധിവരെ കടിഞ്ഞാണിടാൻ സാധിക്കും. ഇരിക്കുന്നിടം വൈകുണ്ഠമാക്കി മാറ്റുന്ന നിങ്ങൾ കൈവെള്ളയിൽ തന്നെ കാര്യങ്ങൾ നടപ്പിലാക്കാനുള്ള കഴിവുണ്ട്. എന്നാലും ജനമെജനവുമായി അടുപ്പം കൂടുകയും എന്റേത് എന്നുള്ള ഏകാധിപത്യ പ്രവണത ഒഴിവാക്കി മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സ്വാർഥ എന്ന പേര് ഒഴിവാക്കേണ്ടതാണ്. നല്ല ബുദ്ധിശക്തിക്കുടമയാണ് നിങ്ങൾ വളരെ പഴകിയ കാര്യങ്ങൾ പോലും ഓർത്തെടുക്കാനും തക്കസമയത്തവതരിപ്പിച്ച് ജീവിതവിജയം കണ്ടെത്തുന്നവരാണ് നിങ്ങൾ കർമ്മരംഗത്ത് ഇവർ മാതൃകാ ലക്ഷ്മിമാരാണ്. ചിലർ ജന്മഗൃഹം വിട്ട് ദൂരദേശത്ത് കർമ്മരംഗത്തിന് പോകേണ്ടതായി വരുന്നു. വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കുകയു ശ്രദ്ധയോടു കൂടി ഓടിക്കേണ്ടതുമാണ്. എതിർ ലിംഗക്കാരുമായി ജാഗ്രത പാലിക്കുന്നത് നന്ന്. ചൊറിച്ചിൽ, അലർജി, നേത്രരോഗങ്ങൾ, മഞ്ഞപ്പിത്തം, കരൾ രോഗം, എന്നിവയുടെ ലക്ഷണം കണ്ടാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ തേടേണ്ടതാണ്. കുടുംബ ജീവിതം തൃപ്തികരമായിരിക്കുകയില്ല. ഇവരുടെ സ്വഭാവം അടിക്കടി മാറിക്കൊണ്ടിരിക്കും. സ്ഥിരമായ സ്വഭാവമോ സുഹൃത്ബന്ധമോ ഉണ്ടാവുകയില്ല.

അനുകൂല ദിവസം - വ്യാഴം, തിങ്കൾ

അനുകൂല തീയതി - 3,12,21,30

അനുകൂല നിറം - നീല, ചുമപ്പ്, റോസ്, ∙പേരിൽ (GLS ഉള്ളത് നന്ന്)

വിവാഹത്തിനനുയോജ്യ നക്ഷത്രങ്ങൾ

ഭരണി(5), രോഹിണി(7), തിരുവാതിര(7), പുണർതം(6), പൂയം(5), മകം(6), ചിത്തിര(5), വിശാഖം(6), തിരുവോണം(7), ഉതൃട്ടാതി(7), രേവതി(6)

പ്രതികൂല നക്ഷത്രങ്ങൾ- ആയില്യം, പൂരം, അത്തം, അനിഴം, കേട്ട, മൂലം, അവിട്ടം, ചതയം, അശ്വതി, കാർത്തിക, മകയിരം

തൊഴിൽ മേഖല- ലേഖകൻ, കവി, വൈദ്യർ, ഓഡിറ്റർ, ഉപദേശകർ, ആധാരമെഴുത്തുകാർ, വക്കീൽ, ജനപ്രതിനിധികൾ, ബാങ്ക് ജോലി, പൂജാരിമാർ, പ്രൊഫസർ, പ്രിൻസിപ്പൽ, സെയിൽസ്മാൻ, നഴ്സ്.

ജീവിത വിജയത്തിന് പരിഹാരം

പുണർതം, വിശാഖം, പൂരുരുട്ടാതി ദിവസത്തിൽ മുക്കുറ്റി സമൂലം ഗണപതിഹോമം, ഭദ്രയ്ക്കും മഹാദേവനും കൃഷ്ണനും കടും പായസും, നെയ്‌വിളക്ക്, കരിക്കഭിഷേകം എന്നിവ നടത്തുക, പിതൃപ്രീതിയ്ക്കായി കാക്കയ്ക്ക് ഭക്ഷണം നൽകുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: