Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുക്രൻ വന്നാൽ രാജയോഗം...

raja-yoga

മിഥുനത്തിന്റെ 5 ൽ ശുക്രൻ നിന്നാൽ (തുലാം) ∙ 5 ഉം 12 ഉം ഭാവാധിപനായ ശുക്രൻ 5 ന്റെ 8 ഉം ഭാവാധിപനും, ചിത്തിര, ചോതി, വിശാഖവും, കാർത്തിക, രോഹിണി, മകയിരവും പ്രതിനിധീകരിക്കുന്നു. ഇത് നല്ലതാണ്, രാജയോഗ പ്രതപമാണ്. അന്തസ്, ആഭിജാത്യം, കീർത്തി, സമ്പത്ത് എന്നിവ നേടിത്തരും. കുട്ടികൾക്കും അമ്മയുടെ പൂർവ്വിക കുടുംബത്തിനും ജീവിത വിജയം ഉണ്ടാക്കിത്തരും. അച്ഛന് ഉന്നതി നേടിത്തരും, വിദേശജോലിയും പൊതുജന പിന്തുണയും ലഭിക്കും. കലാകായിക രംഗത്ത് പേരെടുക്കും. ഇവരുടെ ജനനത്തോടുകൂടി പൂർവ്വിക കുടുംബം ഐശ്വര്യത്തിലെത്തും. ഇവർ ബുദ്ധിരാക്ഷസരായിരിക്കും. ഇണയുമായുളള ജീവിതം സാമ്പത്തികനേട്ടം ഉണ്ടാക്കും. മൂത്തസഹോദരങ്ങളുടെ കുടുംബ ജീവിതം നന്നായിരിക്കും. ഇളയസഹോദരങ്ങൾക്കും ഉയർച്ചയുണ്ടാകും ശുക്രന്റെ അനുകൂലാവസ്ഥയിൽ വാസഗ്രഹമാറ്റം ഉണ്ടാകുകയും ഇത് സന്തോഷം നൽകുകയും ചെയ്യും. 32 മുതൽ 50 വരെ സന്തോഷമുളള കാലമായിരിക്കും. 22 നു മുകളിൽ വിദ്യാഭ്യാസ വിജയം കിട്ടും. ശുക്ര /ശനി യോഗത്തിൽ സന്താനഭാഗ്യം ലഭിക്കും. ശുക്ര കേതു യോഗത്തിൽ അപഖ്യാതിക്കു സാധ്യത. ശുക്രൻ തിരുവാതിരയിൽ സഞ്ചരിക്കുന്ന സമയം വിദേശയാത്ര തരപ്പെടും. ചോതി 4–ാം പാദത്തിൽ മീനത്തിലംശകം വരുമ്പോൾ നല്ല സമ്പത്തുണ്ടാകും. തൊഴിലിലൂടെയും സംസാരത്തിലൂടെയും പുണർതത്തിൽ നല്ല സമ്പത്ത് നേടും.

ശുക്രൻ ചിത്തിരയിൽ സഞ്ചരിക്കുമ്പോൾ വിവാഹ ജീവിതം തൃപ്തികരമായിരിക്കില്ല. ചന്ദ്രൻ വരുമ്പോൾ അമ്മയ്ക്ക് സമൂഹത്തിൽ മാന്യസ്ഥാനവും ഉയർച്ചയുമുണ്ടാകും അതുകാരണം ജാതകനും അമ്മയുടെ ഭാഗ്യം കൊണ്ട് ഉയർച്ചയും ഉയർന്ന സ്ഥാനവും ലഭിക്കും. കുജ ബന്ധം വരുമ്പോൾ കുടുംബ ബന്ധം താറുമാറാകും. സ്ത്രീ മുഖാന്തിരം സമ്പത്തു നശിക്കുകയും ചെയ്യും. ബുധബന്ധത്തിൽ സന്തോഷവും മുമ്പെങ്ങും കിട്ടാത്ത നേട്ടവും കൈവരിയ്ക്കും. വ്യാഴ ബന്ധത്തിൽ നല്ല ഇണയെ കിട്ടും, സന്താന ലാഭവും ധനവാനുമാകും. ശനി ബന്ധത്തിൽ ഭാഗ്യം വളരെയധികം ലഭിക്കും.

ചിത്തിര 3–ാം പാദം : ഭരണകർത്താക്കളിൽ നിന്നും ആദരവും സമൂഹത്തിൽ നേതൃപദവിയും ലഭിക്കും. ബുദ്ധിയും സമ്പത്തും ലഭിക്കും.

ചിത്തിര 4–ാം പാദം : സ്വന്ത ഭൂമിയുണ്ടാകുകയും, സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കും. അതുകാരണം സ്വന്തം ഇഷ്ടങ്ങൾ നിറവേറ്റാൻ സാധിക്കും.

ചോതിയിൽ ശുക്രൻ നിൽക്കുമ്പോൾ : ഡോക്ടറാകാം, സ്ത്രീ മുഖാന്തിരം നേട്ടങ്ങൾ ലഭിക്കും, വീടും, വാഹനവും, ഭൂമി ലാഭവും, വിവാഹസുഖം, ചന്ദ്രബന്ധം വന്നാൽ പഞ്ചാരവാക്കു പറയുന്നവനും, ലജ്ജാശീലരും സ്വന്തം കാര്യം പുറത്തുകാട്ടാത്തവരും നിയമവിരുദ്ധമായി തനിക്കാവശ്യമുളള സമ്പത്ത് നേടിയെടുക്കുന്നവർ, പൊതുജനപ്രീതിയും ഭാഗ്യവും അപ്രതീക്ഷിത ഭാഗ്യത്തിൽ നേടിയെടുക്കുന്നവനുമാകും. ഗുരു ബന്ധം വന്നാൽ വാഹനവും വീടും സ്വന്തമാക്കും. വിവാഹജീവിതം തൃപ്തികരം, പ്രഗത്ഭരായ കുട്ടികളും, ബുധ ബന്ധത്തിൽ സൗന്ദര്യമുളളവരും, സമാധാനശീലരും ആയിരിക്കും. ശനി ബന്ധം വന്നാൽ ആരോഗ്യദൃഢഗാത്രനും പൊതുജന ബഹുമാനം, ദരിദ്രവിഭാഗത്തോടു കാരുണ്യമുളളവനുമായിരിക്കും.

ചോതി 1– ാം പാദത്തിൽ ശുക്രൻ നിന്നാൽ : സ്വന്തമായി ഭൂമിയും, ധൈര്യശാലിയും, ആസ്മ, വയറിളക്കം, മൂത്രാശയ രോഗം എന്നിവയ്ക്കും സാധ്യത.

ചോതി 2 –ാം പാദം : ചീത്തസ്ത്രീകളുമായി സഹവാസം, സ്ത്രീകൾ പണം തട്ടിക്കൊണ്ടു പോകും, ഇത് കുടുംബത്തിന് നാശം വരുത്തും, ഈ സ്വഭാവം ഒഴിവാക്കേണ്ടതാണ് അല്ലേൽ ജീവിതനാശം വരും.

ചോതി 3–ാം പാദം ശുക്രൻ നിന്നാൽ : ഒരു താഴ്ന്ന ജോലി ലഭിക്കാൻ സാധ്യത. ശനി ബന്ധം വരുമ്പോൾ കണ്ണിന് അസുഖം വരും.

ചോതി 4–ാം പാദം : ജാതകൻ രാജ്യരക്ഷാ വകുപ്പിലോ, സെക്യൂരിറ്റി സ്ഥാപനത്തിലൊ ജോലി ചെയ്യും. ഇവന്റെ അറിവിന്റെ വെളിച്ചത്തിൽ നല്ല പേരും ഉയർച്ചയും ലഭിക്കും. ചിലർക്ക് അപകടങ്ങൾ മൂലം അംഗവൈകല്യം സംഭവിക്കാം.

വിശാഖത്തിൽ ശുക്രൻ നിന്നാൽ : നല്ല ഭാര്യയും വീടും ലഭിക്കും, ചന്ദ്രൻ നിന്നാൽ സൗമ്യനായി സംസാരിക്കുന്നവനും, കുടുംബത്തിൽ നല്ല പേരെടുത്തവനും കുജനായാൽ അരുതാത്ത പ്രവൃത്തി ചെയ്ത് ധനം സമ്പാദിക്കും. ബുധനായാൽ സൗന്ദര്യവാനും മര്യാദരാമന്മാരും. ഗുരുവായാൽ വീട്, വാഹനം, നല്ല ജീവിതം, ബുദ്ധിയുളള കുട്ടികൾ. ശനി ബന്ധം വന്നാൽ ഗുരുവിനു പറഞ്ഞ ഫലങ്ങൾ.

വിശാഖം 1–ാം പാദം : ഗവൺമെന്റ് ജോലി, രണ്ടു വിവാഹം, 20 വയസ്സിനുശേഷം നല്ല ജീവിതം, 55 വരെ നല്ല കാലം, ക്രയ വിക്രയത്തിൽ കേമനായതിനാൽ കുടുംബക്കാർ ഇഷ്ടപ്പെടും.

വിശാഖം 2–ാം പാദം : ബുദ്ധിമാന്മാരും ഗവൺമെന്റിൽ നല്ലൊരു സ്ഥാനത്തെത്തുന്നവൻ, വിദ്യാഭ്യാസ വകുപ്പിൽ ജോലിയും തുണി വ്യവസായി കുടുംബവുമായിരിക്കും.

വിശാഖം 3–ാം ഭാവം : ശാസ്ത്രം കൈകാര്യം ചെയ്യുന്നവനും ദന്തൽ രോഗങ്ങളും, സമൂഹവുമായി ചേരാത്ത അമ്മയും വിവാഹം തൃപ്തികരമായിരിക്കില്ല.

വിശാഖം 4–ാം പാദം : വിദേശ പര്യടനം നടത്തുകയും കവിതയെഴുതി പേരെടുക്കുകയും ചെയ്യും. എഴുത്തുകാരനായതിനാൽ അതിലൂടെ പണം സമ്പാദിക്കും.

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Phone- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.