Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാറ്റ് ഇയർ (1900, 1912, 24, 36, 48, 60, 72, 84, 96, 2008)

rat-year

കാവ്യാ മാധവൻ, കത്രിന കെയ്ഫ്, പ്രിയാമണി, നയൻതാര, റാണി മുഖർജി. ഈ വർഷത്തിൽ ജനിക്കുന്നവർ പൊതുജനത്തിനു വേണ്ടി ജീവിക്കുന്നവർ ആയിരിക്കും. വളരെ വലിയ ഉയർച്ചകളിൽ എത്തുന്നവരും സഹനശക്തിയില്ലാത്തവരും എന്നാൽ ചിന്തിക്കുന്നതു നേടിയെടുക്കുന്നവരും വളരെ ബോൾഡും ആണ് ഇവർ. ഇവരുമായി തർക്കത്തിലേർപ്പെടാതിരിക്കുക. തോൽവി സമ്മതിക്കാത്തവരും പിടിവാശിക്കാരും അതു നേടിയെടുക്കുന്നവരുമാണ്. പൊതുജനം നാണംകെട്ട് മടങ്ങേണ്ടിവരും. എപ്പോഴും അത്യാഗ്രഹികളായാലും കുറെയൊക്കെ ദയവും ഭയമുള്ളവരും ഉയർന്ന രീതിയിൽ ചിന്തിക്കുന്നവരുമാണ്. ഭംഗിവാക്കു പറയുന്നവരുമായിരിക്കും. എലിയെപ്പോലെ നിശ്ശബ്ദമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നവരും ആഗ്രഹങ്ങൾ കുറവുള്ളവരും കഠിനാധ്വാനികളുമാണ്. സാഹചര്യങ്ങൾ ലക്ഷ്യം നൽകിയാൽ ഇവർ ഉന്നതിയിലെത്തിച്ചേരും. ശത്രുക്കളും അസൂയാലുക്കളുമാണിവർ.

ബിസിനസ്, അധ്യാപനം, ഭരണരംഗങ്ങൾ എന്നിവ നല്ലതാണ്. ചില കാര്യങ്ങളിൽ മത്സരബുദ്ധിയും നേതൃപാടവവും ഉള്ളവരും സാഹചര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കി പെരുമാറാനുള്ള കഴിവുള്ളവരുമാണ്. താൽക്കാലിക നേട്ടങ്ങളിൽ ഒതുങ്ങി വലിയ അവസരങ്ങൾ പാഴാക്കിക്കളയും.ഇവർ മറ്റുള്ളവർക്കു വേണ്ടി ത്യാഗം ചെയ്യുന്നവരായിരിക്കും. ഇവർ ധനുക്കാരുടെ ശുഭാക്തി വിശ്വാസവും ലിയോയുടെ രാജകീയ മനോഭാവവും ഏരീസിന്റെ ആവേശവും ഉള്ളവരായിരിക്കും. ഇതിലെ കുട്ടികൾ നല്ല ബുദ്ധിയുള്ളവരും ശരീരപുഷ്ടിയുള്ളവരും പൊതുവെ ആരോഗ്യവാന്മാരുമായിരിക്കും. ജ്യൂഡിഷറിയിൽ വളരെയധികം ഉറച്ചുനിൽക്കുന്നവരും ഒരു പരിധി വരെ അത് അങ്ങേയറ്റം കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും. ഇതൊക്കെയാണെങ്കിലും ഇവരുടെ പെരുമാറ്റത്തിലെ ചില തെറ്റിദ്ധാരണകൾ ഇവരെ അബദ്ധത്തിൽ ചാടിക്കാം. പക്ഷേ കാലക്രമേണ മിന്നുന്നതെല്ലാം പൊന്നല്ല എന്ന സാധാരണ പഴഞ്ചൊല്ല് ശരിയാണെന്നു മനസ്സിലാക്കി അവർ സമാധാനത്തോടെയും ബുദ്ധിപരവും കലാപരവുമായി കുട്ടികളെ വാർത്തെടുക്കും. ഒപ്പം അവർ അവരുടെ ദേഷ്യം കുറയ്ക്കുകയും വേണം.

ഏരീസ് ഇരട്ടി എനർജി ഉള്ളവരാണിവർ, മൂന്നിരട്ടി ആക്ടീവ്, ഭാവിയിൽ സ്വച്ഛാധിപതികൾ, ചിലർ ഉദാത്തമതികളുമായിരിക്കും. എന്നാൽ അഹങ്കാരികളും രക്ഷാധികാരികളും ആകും. ഇവർക്കു കച്ചവടം, ഭരണം രംഗങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും. നാളത്തെ രാഷ്ട്രീയ നേതാവും അതിലൂടെ പേരെടുക്കുന്നവരുമായിരിക്കും.

ടോറസ് ശാന്തരായിരിക്കും. പരാജയത്തെക്കുറിച്ച് മുന്നേ ചിന്തിക്കുന്നവരായിരിക്കും. പതിയിരുന്ന് ആക്രമിക്കുന്നവരായിരിക്കും. കൊടുക്കൽ വാങ്ങലുകളിൽ തുല്യത പാലിക്കുന്നവരായിരിക്കും. വളരെ ഉന്നതിയിലെത്തുന്ന ജഡ്ജിമാർ, ബിസിനസ്സുകാർ എന്നിവർ ഇവയിൽപ്പെടും.

ജെമിനി എന്തിനെയും തരണം ചെയ്യുന്നവരാണിവർ. വയസ്സു ചെല്ലുന്തോറും കൂടുതൽ സെൻസിറ്റീവായിരിക്കും ഇവർ. ചിലപ്പോൾ നല്ലവരും എല്ലാം കയ്യിലൊതുക്കുന്നവരുമായിരിക്കും. പേരുകേട്ട ജേണലിസ്റ്റുകളും ആർട്ടിസ്റ്റുകളുമായി മാറും. എന്നാലും സ്ഥിരതയില്ലാത്തവരാണിവർ. എന്നാൽ ചില അവസ്ഥയിൽ നന്മ കാംക്ഷിക്കുന്നവരായതിനാൽ അതുവഴി പുഷ്ടിപ്പെടുകയും ചെയ്യും.

കാൻസർ ഇവർ റാറ്റ് വർഷത്തിൽ ജനിച്ചാൽ ഭാഗ്യം ഉള്ളവരായിരിക്കും. ഇവർക്ക് നല്ല പ്രചോദനം കിട്ടിയാൽ പുഷ്ടിപ്പെടും. പെട്ടെന്നുള്ള എടുത്തുചാട്ടം ദുഃഖിപ്പിക്കും. വരുംവരായ്കകൾ ചിന്തിക്കാത്തവരാണിവർ. എടുത്തുചാട്ടം വിരസതയുണ്ടാക്കും. നല്ല കാര്യങ്ങൾ അപ്രീഷിയേറ്റ് ചെയ്യുന്നവരാണിവർ. നല്ല രീതിയിൽ നയിച്ചാൽ അത്യുച്ചത്തിൽ എത്തിച്ചേരുന്നവരാണിവർ.

ലിയോ ഈ വർഷത്തിൽ ജനിച്ച ലിയോകൾക്ക് നീല റിബൺ ഇവരുടെ മേന്മയ്ക്ക് വഴിവയ്ക്കും. ഇവർ ദയാലുക്കളും പ്രശംസനീയരും അഗാധപരിശ്രമികളും സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരുമാണിവർ. പരാജയപ്പെട്ടാൽ പൊട്ടിത്തെറിക്കുന്നവരും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവരും പുകഴ്ത്തൽ ഇഷ്ടപ്പെടുന്നവരും തരംതാഴ്ത്തൽ ഇഷ്ടപ്പെടാത്തവരും സ്വയം ഉയർന്നവനെന്ന ചിന്താഗതിക്കാരുമായിരിക്കും.

വിർഗോ വിശാലമായ കാഴ്ചപ്പാടിന്റെ കാര്യത്തിൽ ഇവരെ പഠിക്കണം. തേജോവധം ചെയ്യാതെ നല്ലരീതിയിൽ കാണണം. ഇവർ നല്ല കണക്കപ്പിള്ളമാരും, കണക്കിൽ മിടുക്കരുമാകും. ലോകപ്രശസ്തരായ മാത്തമാറ്റീഷ്യനും ശാസ്ത്രജ്ഞരും ഇതിൽപ്പെടും. വളരെ കഴിവുള്ള ബാങ്ക് മാനേജർമാരെ ഇവരിൽ കാണാം. ഇവരെ ഒന്നിലും തോൽപ്പിക്കാൻ കഴിയുകയില്ല, അഗാധബുദ്ധിയും കഴിവും ഉള്ളവരാണിവർ.

ലിബ്ര കടുത്ത തീരുമാനമെടുക്കുന്നവരും അഹങ്കാരികളുമാണിവർ. മറ്റുള്ളവരെ വേദനിപ്പിക്കും. മനസ്സിൽ തോന്നുതേ ചെയ്യുകയുള്ളൂ. അതിൽ നിന്ന് ആർക്കും പിന്തിരിപ്പിക്കാൻ സാധ്യമല്ല. സ്വന്തം കഴിവിൽ അഹങ്കരിക്കുന്നവരാണിവർ. ഒറ്റവാക്കിൽ ഉറച്ചുനിൽക്കുന്നവരാണിവർ.

സ്കോർപിയോ വളരെ കഴിവുള്ളവരായ ആൾക്കാർ. മരിച്ചാലും സ്ഥിരചിത്തർ. ഇവരെ കൺട്രോൾ ചെയ്യാൻ ബുദ്ധിമുട്ടാണ്. രക്ഷാകർതൃത്ത്വം ഇവർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. പിടിച്ച പിടിക്കാരാണിവർ, ആരെയും വകവയ്ക്കുകയില്ല, രക്ഷാകർത്താക്കൾക്കു മാത്രം അടിമയാകുന്നവർ.

സാജിറ്റേറിയസ് ജന്മനാ അനുഗൃഹീതരാണിവർ. നല്ല ഭാഗ്യമുള്ളവരാണിർ. ചിന്തിക്കാതെയുള്ള പ്രവൃത്തി കാരണം ബുദ്ധിമുട്ടനുഭവിക്കും. ഈ വർഷത്തിൽ ജനിക്കുന്നവർക്ക് ആഗ്രഹത്തി നനുസരിച്ച് മുന്നേറാൻ സാധ്യമല്ല. ദേഷ്യവും കാര്യങ്ങൾ നീട്ടികൊണ്ടു പോകലും വഴി എല്ലാ മേഖലയിലും തകിടം മറിയുന്നവരാണിവർ.

കാപ്രികോൺ ഉറച്ച തീരുമാനമെടുക്കുന്നവരായിരിക്കും. ഈ തീരുമാനം വഴി ഇവർ ഇവരുടെ ആഗ്രഹങ്ങൾ വിജയത്തിലെത്തിക്കും. പഴമത്തം കൂടിയിരിക്കും. എല്ലാ കാര്യങ്ങളിലും വിജയശ്രീലാളിതരാകും. ഇവരുടെ ഈ കഴിവ് ഇവരെ നല്ല കണക്കെടുപ്പുകാർ, കൃഷിക്കാർ, മാത്തമാറ്റീഷ്യൻ, ഭൂസ്വത്തിനുടമ എന്നിവരാക്കി ത്തീർക്കും. എന്നാൽ മനസ്വസ്ഥതയില്ലായ്മയും മനോദുഃഖവും കാരണം എല്ലാം കൈവിട്ടുപോവുകയും ചെയ്യും.

അക്വേറിയസ് വികൃതിക്കാരും തെമ്മാടികളുമായിരിക്കും. ഇവരെക്കുറിച്ച് ഒന്നും പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ ചിലപ്പോഴത്തെ മനുഷ്യത്വവും ചിലപ്പോഴത്തെ ഇവരുടെ പേടിസ്വപ്നവും കണ്ട് ഒന്നും പറയാനും ചിന്തിക്കാനും പറ്റില്ല. ഇവർ കണ്ടുപിടിത്തക്കാരാണ്. ഗവേഷണത്തിലും മറ്റും ഇവർ നേട്ടങ്ങളുണ്ടാക്കും. നേതൃപദവി ഇഷ്ടപ്പെടുന്നവരും തലക്കനം കൂടിയവരുമാണിവർ.

പീസസ് സങ്കടകരമായ അവസ്ഥ മാറ്റാൻ ഇവർ സഹായിക്കും. വെളിച്ചത്തിലേക്കു നയിക്കുന്നവരാണിവർ. സ്വപ്നലോകത്തെക്കുറിച്ചു ചിന്തിക്കുന്നവർ. ഇതിനെ നയിക്കുന്ന ഗ്രഹം നെപ്റ്റ്യൂൺ ആണ്. ഇത് ഒറ്റ തിരിഞ്ഞു യോജിപ്പാണ്. റാറ്റും പീസസും ആകർഷണമുള്ളവർ. ഭ്രാന്തുപിടിച്ച ആകർഷണമാണിവർക്ക്. കിഴക്കും പടിഞ്ഞാറും ഒരേ വിശ്വാസമാണ്.

(തുടരും...)

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort Trivandrum -695023 Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.