Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൂസ്റ്റർ ഇയർ (1909, 21, 33, 45, 57, 69, 81, 93, 2005 വർഷങ്ങളിൽ ജനിച്ചവർ)

rooster ഗ്രാഫിക്സ് : ജെയിൻ ഡേവിഡ്

(സലിംകുമാർ, എം.ടി. വാസുദേവൻ നായർ എന്നിവർ റൂസ്റ്ററുകാരാണ്.) ഇക്കൂട്ടർ ഊർജസ്വലരും തിളക്കമാർന്നവരുമായിരിക്കും. എല്ലാ സ്ഥലങ്ങളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കും. കടമകളും സ്നേഹവുമാണ് ഇവരുടെ കൂടപ്പിറപ്പ്. അതീവഫലിതക്കാരുമാണിവർ. പുതിയ പുതിയ എഡെിയയും കണ്ടുപിടിത്തങ്ങളും നടത്തിക്കൊണ്ടിരിക്കുന്നവരാണിവർ, മനസിലുള്ളത് തുറന്ന് സംസാരിക്കുന്നവരും, വീണ്ടുവിചാരമില്ലാത്തവരും തന്നെക്കുറിച്ചുമാത്രം ചിന്തിക്കുന്നവരും സ്വന്തം സുഖത്തിനുവേണ്ടി മാത്രം മറ്റുള്ളവരോട് പൊരുതുന്നവരുമാണ്. സംസാരത്തിലും ശാരീരികവുമായി എന്തൊക്കെ അനന്തരഫലം സംഭവിച്ചാലും മോശമായി കണ്ടാലും നയപരമായി പെരുമാറി നിൽക്കും. എന്നാലും മരണത്തെ പേടിയാണ്. വളരെയധികം ആയുസ്സുള്ളവരാണിവർ. കാപട്യം നിറഞ്ഞവരാണെങ്കിൽ പോലും ഏതു കാര്യത്തിലും വിശ്രമമില്ലാതെ അതീവ കഠിനാധ്വാനത്തിലൂടെ കാര്യങ്ങൾ ചെയ്യുന്നവരാണ്. ഹാർഡ് വർക്കർ എന്നു വിശേഷിപ്പിക്കാം. സ്നേഹിതരാണ്, ഏത് കാര്യത്തിലും മികവ് തെളിയിക്കും മുൻനിരയിലുമായിരിക്കും. മനസ്സിലാക്കാൻ കഴിയും. ഇവരുമായി കൂടുതൽ ഇടപഴകിയാലേ ഇവരെ മനസ്സിലാക്കാൻ കഴിയുകയുള്ളൂ.

സൈലന്റ് ആയി പ്രവർത്തിച്ച് കാര്യങ്ങൾ നേടിയെടുക്കുന്നവരും ലോകാഭിപ്രായങ്ങൾ നോക്കാതെ മുന്നോട്ടു പോയി സ്വന്തം അഭിപ്രായങ്ങൾ എത്ര വൈകിയായാലും നേട്ടങ്ങൾ ഉണ്ടാക്കുന്നവരുമാണ്. സാഹിത്യരചന, മീഡിയ, മാർക്കറ്റിങ്്, സഞ്ചരിക്കുന്ന ജോലികൾ എന്നിവയിൽ ശോഭിക്കും. റൂസ്റ്റർ ബ്ലാക് ക്യാറ്റുകളെപോലെ സമർഥമായി കരുക്കൾ നീക്കാൻ പ്രത്യേകം സാമർഥ്യമുള്ളവരാണ്. അതുകൊണ്ടുതന്നെ നല്ല നിലയിൽ എത്തിച്ചരേുകയും ചെയ്യും. പൊതുവെ ഒതുങ്ങി ഇരിക്കുന്ന ഇവർ തക്കസമയം നോക്കി ശക്തമായ നീക്കം നടത്തുന്നവരാണ്. അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന പ്രകൃതക്കാരാണിവർ. ഉപകാരസ്മരണയൊന്നും ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ട. ഉന്നതരുമായി കൂട്ടുകൂടാൻ ഇഷ്ടപ്പെടുന്നു. ആൾക്കാരെ സ്വാധീനിക്കാൻ മിടുക്കരാണ്. ആയതിനാൽ രാഷ്ട്രീയവും ബിസിനസ്സും അനുകൂലമായി തിരഞ്ഞെടുക്കാം.

ഏരീസ് ഇവർ ഒരു മിക്സ് കോംപിനേഷനാണ്, റൂസ്റ്ററും ഏരീസും അങ്ങേയറ്റം പ്രധാന്യമുള്ളതും കഴിവും മികവും ഉള്ളൊരു ജോടിയാണ്. എരീസിനെ ഒരിക്കലും മെരുക്കാൻ പറ്റില്ല, നയചാതുര്യം ഇല്ലാത്തവരാണിവർ, വീണ്ടുവിചാരവുമില്ല, സ്വാർഥതാൽപര്യക്കാരാണിവർ, സ്വന്തം കാര്യം മാത്രം നോക്കുന്നവരും, ഇവർ സ്കൂൾ വിദ്യഭ്യാസം മുതൽ, ജോലി, സ്നേഹബന്ധം എന്നുവേണ്ട എല്ലാകാര്യങ്ങളിലും ഇവർ സ്വാർഥമതികളായിരിക്കും. അതിനാൽ രക്ഷിതാക്കൾക്കുപോലും ഇവരെകൊണ്ട് വിഷമങ്ങൾ നേരിടാം.

ടോറസ് ഇവർക്ക് റൂസ്റ്ററിനെ ആവശ്യമാണ്, ഇവരെ ഉയർത്താനും. ഇവരോടൊപ്പം ഒരു ശരിയായ തുലനത്തിലെത്തിച്ചർന്നോൽ ഒപ്പം ശ്രദ്ധയും പ്രോത്സാഹനവും കൂടി കിട്ടിയാൽ മുകളിലേക്കുള്ള ഉയർച്ചയും കഴിവും ഇവരുടെ തലയിലെഴുതിയിട്ടുണ്ട്.

ജെമിനി റൂസ്റ്ററുമായി ചേർന്നാൽ ഇവർക്ക് ഉയർച്ചയിലെത്തിച്ചേരാം. എന്നാൽ ഇവരുടെ തെറ്റായ വഴിയിലൂടെ ഉള്ള പോക്ക് നിയന്ത്രിച്ചാലേ അതു സാധിക്കു. റൂസ്റ്റർ ലാഭമുണ്ടാക്കും, എന്നാൽ ജമിനിയുടെ സ്ഥിരതയില്ലായ്മക നാശത്തിൽ ന്ലിക്കും. സ്ഥിരത ഉറപ്പ് വരുത്തിയാൽ എല്ലാം യഥാക്രമം നടത്തി യെടുക്കാൻ സാധിക്കും.

കാൻസർ ഇവർക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ പുലമ്പുന്ന സ്വഭാവമുണ്ട്, അത് ഇവരുടെ അസാധാരണ കോംപിനേഷനാണ്, പിറകിൽ നിന്നു നയിക്കുന്നവരാണിവർ. എന്നാൽ കാൻസർ അകത്ത് അടങ്ങിയിരിക്കുന്നവരാണ്, എന്നാൽ നല്ല രീതിയിൽ എത്തിച്ചേരണമെങ്കിൽ ഇവർkkക്ക് പിറകിൽ നിന്നൊരു ഹെൽപ്പ് എപ്പോഴും ആവശ്യമാണ്.

ലിയോ ഇവരെ സഹിക്കാനും ഉൾക്കൊള്ളാനും എളുപ്പമാണ്, സ്വന്തം കുട്ടികളെ പോലെ ഇവർ ഇവരുടെ ആശ്രിതരെയും കണക്കാക്കുന്നു. വളരെ ഊഷ്മളമായ സ്നേഹം പകർന്നു നൽകുന്നവരാണിവർ, ഒപ്പം ഇത് പുറത്തു കാണിക്കുകയും ചെയ്യും. പുറത്ത് ഷൈൻ ചെയ്യാനാഗ്രഹിക്കുന്നവരാണിവർ. ലിയോ ഷൈൻ ചെയ്യുന്നവരും റൂസ്റ്റർ ചിലക്കുന്നവരുമാണ്, ഇവർ വളരെ കഴിവുള്ളവരും അതിശയിപ്പിക്കുന്ന ഒരു മിക്സുമാണ് ഇവർ. നല്ലൊരു ദാനശീലരും കൂടിയാണിവർ എന്നാലും ചിലപ്പോൾ പൊട്ടിത്തെറിക്കും.

വിർഗോ ചിലപ്പോൾ തനിയെ പിറുപിറുക്കും, എന്നാൽ വളരെ സഹനശക്തിയും സമാധാനപ്രിയരുമായിരിക്കും. എന്നാൽ ഇവരുടെ ഷെയറിനെക്കുറിച്ച്ചെറുതായസൂചിപ്പിക്കുന്നവരുമായിരിക്കും. അന്താരാഷ്ട്രതലത്തിൽ പേരുകേട്ടവരായിരിക്കും, ഡോക്ടർമാർ, മെഡിക്കൽ ടെസ്റ്റ് ബുക്കിൽ ഇടം നേടിയവർ, നഴ്സുമാർ, സോഷ്യൽ വർക്കർമാർ, വാഴ്ത്തപ്പെട്ടവർ. എന്നാൽ നല്ലൊരു സോഷ്യൽ വർക്കറും ചാരിറ്റി സൊസൈറ്റി എന്നിവയിലെ നല്ലൊരു പ്രസംഗകരും കൂടിയായിത്തീരുന്നവരാണിവർ.

ലിബ്ര പ്രത്യേക തര കുട്ടികളായിരിക്കും. സൗന്ദര്യറാണിമാരായിരിക്കും. അവളെ ഭരിക്കുന്ന ശുക്രൻ അനുഗ്രഹിച്ചു നൽകിയ പുഞ്ചിരി പോലുള്ള ആകർഷണശക്തി കൊണ്ട് മറ്റുള്ളവരെ തന്റെ വലയത്തിനുള്ളിലാക്കാനുള്ള കഴിവ് വളരെ മികച്ചതാണ്. ഇതുകാരണം ഇവർക്ക് മറ്റുള്ളവരുടെ വേദന പോലും മാറ്റിയെടുക്കാൻ സാധിക്കും. നല്ല സക്സസ്സ് ആയ ഡിപ്ലോമേറ്റ്സിനെയും ലായേഴ്സിനെയും നമുക്ക് ഇവരിൽ കാണാം.

സ്കോർപിയോ നല്ലൊരു ഉയർച്ച പ്രതീക്ഷിക്കാം. റൂസ്റ്റർ , സ്കോർപിയോ മിക്സിന്. അതിന് കഠിനാധ്വാനവും ഉണർന്ന് പ്രവർത്തിക്കലും ആവശ്യമാണ്. മറ്റുള്ളവർ സംശയിക്കാതിരിക്കാൻ വേണ്ടിയുള്ള യഥാർഥ്യം, ചാതുര്യം നിറഞ്ഞ കഴിവിനു വേണ്ടി ഇവർ കാത്തിരിക്കേണ്ടിവരും.

സാജിറ്റേറിയസ് വളരെ വിശ്വസ്തരും നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരും റൂസ്റ്ററിന്റെ സമ്മാനവും കൂടിയാണിവർ. വിശ്വസ്തരാണെങ്കിലും ഇവരുടെ വളച്ചുകെട്ടിയ പെരുമാറ്റവും പ്രവൃത്തിയും ചിലപ്പോൾ ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടിവരും. വലിയ കാര്യങ്ങളിൽ ഇടപെടുമ്പോഴാണ് അതിന്റെ വരുംവരായ്കകളെക്കുറിച്ചുള്ള ദോഷം മനസ്സിലാക്കുന്നത്.

കാപ്രികോൺ അതിശയിപ്പിക്കുന്ന ചേർച്ചയാണിവർ. ഭൂമിയിലും സ്വർഗത്തിലും ഒരുപോലെ തിളക്കമാർന്നവർ. ആട് ശ്രദ്ധാലുവും റൂസ്റ്റർ വിഡ്ഢിത്തം ചെയ്യുന്നവരുമാണ്. എന്നാൽ രണ്ടു പേരും ചേർന്ന് വളരെ മേന്മ നിറഞ്ഞതും ഗാരന്റി ഉള്ള്ൄും ബാലൻസ്ഡുമായ ഒരു നല്ല നേട്ടം കൊയ്യുകയും ചെയ്യും.

അക്വേറിയസ് റൂസ്റ്റർ വിഡ്ഢി സ്വഭാവം, പ്രവചിക്കാൻ പറ്റാത്തത്, മനസ്സു മാറുന്നവൻ, ആർക്കും കയ്യിലൊതുക്കാൻ പറ്റാത്തവർ, സ്ഥിരതയില്ലാത്തവർ, കൂട്ടാൻ കൊള്ളാത്തവർ എന്നിവയ്ക്ക് ഉടമ എന്ന് എല്ലാപേർക്കും തോന്നും. എന്നാൽ രക്ഷിതാക്കൾക്കുപിന്നീട് മനസ്സിലാകും ഇവരുടെ ഉള്ളിലെ കഴിവും, ബുദ്ധിയും. അതൊക്കെ ഒരു കാലത്ത് ഉപയോഗപ്രദമാണെന്നും ഇവർ ജീനിയസ് ആണെന്നും മൂല്യമുള്ളതാണെന്നും.

പീസസ് ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാൻ സമയമെടുക്കുന്നവരായിരിക്കും. ഒരു വഴിത്തിരിവിലെത്താനും അതിനുള്ള സമയവും സ്ഥലവും കണ്ടെത്താനും കാത്തിരിക്കേണ്ടിവരും. വ്യാഴത്തിന്റെ നല്ല സ്ഥിതിയും സമയവും ഒത്തുവരുമ്പോൾ എല്ലാറ്റിനും ഉത്തരം കിട്ടും. രക്ഷകർത്താക്കൾ തമാശക്കാരായിരിക്കും. സ്നേഹമുള്ളവരും സ്പോർട്സ് ഇഷ്ടപ്പെടുന്നവരുമായിരിക്കും. നല്ല പഠിത്തക്കാരെ സൃഷ്ടിക്കുന്നവരായിരിക്കും അതിനായി സമ്മാനങ്ങളും നൽകും.

ലേഖകന്റെ വിലാസം:

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.